Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : UK

Europe

മാർത്തോമാ പൈതൃകത്തിന്‍റെ തിരിനാളം അണയാതെ കാത്ത ഒരു ദശാബ്ദം; പത്ത് വർഷങ്ങൾ പിന്നിട്ട് ഗ്രേറ്റ് ബ്രിട്ടൻ രൂപത

ബർമിംഗ്ഹാം: കുടിയേറ്റത്തോടൊപ്പം, ജീവശ്വാസം പോലെ ബ്രിട്ടന്‍റെ മണ്ണിലേക്ക് സത്യവിശ്വാസവും കൂടെ കൊണ്ടുപോന്ന ഒരു സമൂഹം തങ്ങൾക്കു തലമുറകളായി പകർന്നുകിട്ടിയ വിശ്വാസത്തിന്‍റെ തിരിനാളം അണയാതെ കാത്തുസൂക്ഷിച്ചും അതിന്‍റെ വെളിച്ചം വരുംതലമുറകളിലേക്ക് പകർന്നും ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപത അനുഗ്രഹസമൃദ്ധമായ പത്തു വർഷങ്ങൾ പിന്നിടുന്നു.

ദൈവപരിപാലനവും സമർപ്പിതമായ അജപാലനശുശ്രൂഷയും അൽമായരുടെ സജീവ പങ്കാളിത്തവും ചേർന്നെഴുതിയ ഈ ദശവത്സരചരിത്രം, ബ്രിട്ടനിലെ കത്തോലിക്കാ സഭാജീവിതത്തിൽ സീറോമലബാർ സമൂഹം കൈവരിച്ച വളർച്ചയുടെ സാക്ഷ്യമാണ്. എൺപതിനായിരത്തിലധികം വിശ്വാസികളുടെ ആത്മീയഭവനമായി വളർന്ന രൂപത, മാർത്തോമാശ്ലീഹായിൽനിന്നു പകർന്നുകിട്ടിയ പൈതൃകത്തിൽ വേരുറപ്പിച്ച് പുതിയ പ്രേഷിതവഴികളിലേക്ക് ചുവടുവയ്ക്കുകയാണ്.

 

NRI

മാ​റു​ന്ന ഓ​സ്‌​ട്രേ​ലി​യ​ൻ വീ​സ നി​യ​മ​ങ്ങ​ൾ; യു​കെ​യി​ലും അ​യ​ർ​ല​ൻ​ഡി​ലും ക​ൺ​സ​ൾ​ട്ടേ​ഷ​ൻ സെ​ഷ​നു​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്നു

ല​ണ്ട​ൻ: ഓ​സ്‌​ട്രേ​ലി​യ​ൻ വീ​സ, മൈ​ഗ്രേ​ഷ​ൻ നി​യ​മ​ങ്ങ​ളി​ൽ മാ​റ്റ​ങ്ങ​ൾ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ, ഓ​സ്‌​ട്രേ​ലി​യ​യി​ൽ സ്ഥി​ര​താ​മ​സം (പി​ആ​ർ) ല​ക്ഷ്യ​മി​ടു​ന്ന ന​ഴ്‌​സു​മാ​ർ​ക്കും എ​ൻ​ജി​നി​യ​ർ​മാ​ർ​ക്കും മ​റ്റ് പ്ര​ഫ​ഷ​ണ​ലു​ക​ൾ​ക്കും പു​തി​യ സാ​ധ്യ​ത​ക​ൾ തേ​ടാ​ൻ അ​വ​സ​ര​മൊ​രു​ങ്ങു​ന്നു.

ഇ​തി​നാ​യി ഫ്ലൈ​വേ​ൾ​ഡ് മൈ​ഗ്രേ​ഷ​ൻ ലോ​യേ​ഴ്സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ യു​കെ​യി​ലും അ​യ​ർ​ല​ൻ​ഡി​ലും പ്ര​ത്യേ​ക വ​ൺ-​ടു-​വ​ൺ ക​ൺ​സ​ൾ​ട്ടേ​ഷ​ൻ സെ​ഷ​നു​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്നു.

ഓ​സ്‌​ട്രേ​ലി​യ​യി​ലേ​ക്ക് കു​ടി​യേ​റാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് സ്കി​ൽ​ഡ് മൈ​ഗ്രേ​ഷ​ൻ, സ്റ്റേ​റ്റ് നോ​മി​നേ​ഷ​ൻ, എം​പ്ലോ​യ​ർ സ്പോ​ൺ​സേ​ർ​ഡ് വീ​സ വ​ഴി​ക​ൾ, ഓ​സ്‌​ട്രേ​ലി​യ​ൻ ര​ജി​സ്ട്രേ​ഷ​ൻ വ​ഴി​ക​ൾ, പി​ആ​ർ ഓ​പ്ഷ​നു​ക​ൾ എ​ന്നി​വ സം​ബ​ന്ധി​ച്ച സം​ശ​യ​ങ്ങ​ൾ വി​ദ​ഗ്ധ​രോ​ട് നേ​രി​ട്ട് ചോ​ദി​ച്ച​റി​യാ​ൻ പ​രി​പാ​ടി അ​വ​സ​ര​മൊ​രു​ക്കും.

ഓ​സ്‌​ട്രേ​ലി​യ​ൻ മൈ​ഗ്രേ​ഷ​ൻ ലോ​യ​റും ഫ്ലൈ​വേ​ൾ​ഡ് യു​കെ ഡ​യ​റ​ക്ട​റും പ്രി​ൻ​സി​പ്പാ​ൾ സോ​ളി​സി​റ്റ​റു​മാ​യ താ​ര എ​സ്. ന​മ്പൂ​തി​രി ക​ൺ​സ​ൾ​ട്ടേ​ഷ​നു​ക​ളി​ൽ നേ​രി​ട്ട് പ​ങ്കെ​ടു​ക്കും.

ന​ഴ്‌​സു​മാ​ർ, എ​ൻ​ജി​നി​യ​ർ​മാ​ർ, മ​റ്റ് സ്കി​ൽ​ഡ് പ്ര​ഫ​ഷ​ണ​ലു​ക​ൾ എ​ന്നി​വ​രു​ടെ യോ​ഗ്യ​ത, പ്രാ​യം, തൊ​ഴി​ൽ​പ​രി​ച​യം, ഇം​ഗ്ലീ​ഷ് ഭാ​ഷ പ്രാ​വീ​ണ്യം തു​ട​ങ്ങി​യ ഘ​ട​ക​ങ്ങ​ൾ പ​രി​ശോ​ധി​ച്ച് വ്യ​ക്തി​ഗ​ത​മാ​യി വി​വ​ര​ങ്ങ​ൾ മ​ന​സി​ലാ​ക്കാ​ൻ ഇ​തി​ലൂ​ടെ സാ​ധി​ക്കും.

ക​ൺ​സ​ൾ​ട്ടേ​ഷ​ൻ തീ​യ​തി​ക​ളും സ്ഥ​ല​ങ്ങ​ളും

ചെം​സ്ഫോ​ർ​ഡ് - സെ​പ്റ്റം​ബ​ർ 25. സ്ഥ​ലം: ഫ്ലൈ​വേ​ൾ​ഡ് ചെം​സ്ഫോ​ർ​ഡ് ഓ​ഫീ​സ്, യു​കെ. സ​മ​യം: രാ​വി​ലെ 10 മു​ത​ൽ വൈ​കു​ന്നേ​രം നാ​ല് വ​രെ.

ഷെ​ഫീ​ൽ​ഡ് - സെ​പ്റ്റം​ബ​ർ 27. സ്ഥ​ലം: ദി ​റ​ട്‌​ല​ൻ​ഡ് ഹോ​ട്ട​ൽ, 452 ഗ്ലോ​സോ​പ്പ് റോ​ഡ്, ഷെ​ഫീ​ൽ​ഡ്. സ​മ​യം: ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്ന് മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ച് വ​രെ.

ഡ​ബ്ലി​ൻ - സെ​പ്റ്റം​ബ​ർ 29. സ്ഥ​ലം: അ​ഡാം​സ്‌​ടൗ​ൺ യൂ​ത്ത് ആ​ൻ​ഡ് ക​മ്യൂ​ണി​റ്റി സെ​ന്‍റ​ർ, സ്റ്റേ​ഷ​ൻ റോ​ഡ്, ഡ​ബ്ലി​ൻ. സ​മ​യം രാ​ത്രി ഏ​ഴ് മു​ത​ൽ രാ​ത്രി ഒ​മ്പ​ത് വ​രെ.

ഓ​സ്‌​ട്രേ​ലി​യ​ൻ പി​ആ​ർ അ​ല്ലെ​ങ്കി​ൽ മ​റ്റ് സ്കി​ൽ​ഡ് മൈ​ഗ്രേ​ഷ​ൻ വ​ഴി​ക​ൾ പ​രി​ഗ​ണി​ക്കു​ന്ന​വ​ർ​ക്ക് അ​വ​രു​ടെ വ്യ​ക്തി​ഗ​ത സാ​ഹ​ച​ര്യ​ങ്ങ​ൾ​ക്ക് അ​നു​യോ​ജ്യ​മാ​യ സാ​ധ്യ​ത​ക​ൾ മ​ന​സി​ലാ​ക്കാ​ൻ ഈ ​കൂ​ടി​ക്കാ​ഴ്ച ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​മെ​ന്ന് ഫ്ലൈ​വേ​ൾ​ഡ് അ​റി​യി​ച്ചു.

സീ​റ്റു​ക​ൾ പ​രി​മി​ത​മാ​യ​തി​നാ​ൽ മു​ൻ​കൂ​ട്ടി ബു​ക്കിം​ഗ് ആ​വ​ശ്യ​മാ​ണ്.

ബു​ക്കിം​ഗി​നും കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും: ഫോ​ൺ ന​മ്പ​റു​ക​ൾ: +44 7309 210410, +44 7441 915664, +44 7308 297242, +61 434 376 796.

ഇ​മെ​യി​ൽ: [email protected], വെ​ബ്‌​സൈ​റ്റ്: flyworldmigration.com.au.

International

ലൈംഗികാതിക്രമം; മെഹുൽ ചോക്സിയുടെ അഭിഭാഷകന് യുകെയിൽ ജാമ്യം നിഷേധിച്ചു

ല​​​ണ്ട​​​ൻ: സാ​​​ന്പ​​​ത്തി​​​കത​​​ട്ടി​​​പ്പു​​​കേ​​​സി​​​ൽ പ്ര​​​തി​​​യാ​​​യ വ്യ​​​വ​​​സാ​​​യി മെ​​​ഹു​​​ൽ ചോ​​​ക്സി​​​യു​​​ടെ അ​​​ഭി​​​ഭാ​​​ഷ​​​ക​​​ൻ വി​​​ജ​​​യ് അ​​​ഗ​​​ർ​​​വാ​​​ളി​​​ന് ലൈം​​​ഗി​​​കാ​​​തി​​​ക്ര​​​മ കേ​​​സി​​​ൽ യു​​​കെ​​​യി​​​ലെ കോ​​​ട​​​തി ജാ​​​മ്യം നി​​​ഷേ​​​ധി​​​ച്ചു.

കു​​​റ്റാ​​​രോ​​​പ​​​ണ​​​ങ്ങ​​​ളു​​​ടെ ഗൗ​​​ര​​​വം ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്ത് ക്രൗ​​​ൺ പ്രോ​​​സി​​​ക്യൂ​​​ഷ​​​ൻ സ​​​ർ​​​വീ​​​സ് ജാ​​​മ്യാ​​​പേ​​​ക്ഷ​​​യെ ശ​​​ക്ത​​​മാ​​​യി എ​​​തി​​​ർ​​​ത്ത​​​തി​​​നെ​​ത്തു​​​ട​​​ർ​​​ന്നാ​​​ണ് സൗ​​​ത്ത് വാ​​​ക്ക് ക്രൗ​​​ൺ​​​ കോ​​​ട​​​തി ജാ​​​മ്യം നി​​​ഷേ​​​ധി​​​ച്ച​​​ത്.

അ​​​ഞ്ചാ​​​ഴ്ച​​​യാ​​​യി ജ​​​യി​​​ലി​​​ൽ ക​​​ഴി​​​യു​​​ന്ന ക്രി​​​മി​​​ന​​​ൽ അ​​​ഭി​​​ഭാ​​​ഷ​​​ക​​​നാ‍യ വി​​​ജ​​​യ് അ​​​ഗ​​​ർ​​​വാ​​​ളി​​​നെ ഓ​​​ഗ​​​സ്റ്റ് 11-നാ​​​ണ് ല​​​ണ്ട​​​നി​​​ലെ ആ​​​ഡം​​​ബ​​​ര​​​വ​​​സ​​​തി​​​യി​​​ൽ​​നി​​​ന്ന് അ​​​റ​​​സ്റ്റ് ​ചെ​​​യ്ത​​​ത്. നാ​​​ല് ലൈം​​​ഗി​​​കാ​​​തി​​​ക്ര​​​മ​​​ കേ​​​സു​​​ക​​​ൾ​​​ക്ക് പു​​​റ​​​മേ ബ​​​ലാ​​​ത്സം​​​ഗ​​​ ആ​​​രോ​​​പ​​​ണ​​​വും ഇ​​​യാ​​​ൾ​​​ക്കെ​​​തി​​​രേ​​​യു​​​ണ്ട്.

അ​​​ഗ​​​ർ​​​വാ​​​ളി​​​നൊ​​​പ്പം അ​​​റ​​​സ്റ്റി​​​ലാ​​​യ സ​​​ഹാ​​​യി മ​​​ൻ​​​പ്രീ​​​ത് കൗ​​​റി​​​നെ​​​തി​​​രേ​​​യും കേ​​​സെ​​​ടു​​​ത്തി​​​ട്ടു​​​ണ്ട്. ഇ​​​രു​​​വ​​​രും വി​​​ചാ​​​ര​​​ണ​ തീ​​​യ​​​തി​​​യാ​​​യ 2027 മാ​​​ർ​​​ച്ച് 15വ​​​രെ ക​​​സ്റ്റ​​​ഡി​​​യി​​​ൽ തു​​​ട​​​രും.

International

യുകെ​യി​ൽ ഇന്ത്യൻ വംശജനായ ബ​സ് ഡ്രൈ​വ​ർ​ക്കു മ​ർ​ദനം

ല​​​​ണ്ട​​​​ൻ: യു​​​കെ​​​​യി​​​​ലെ ഷ്രോ​​​​പ്‌​​​​ഷെ​​​​യ​​​​റി​​​​ലു​​​​ള്ള ടെ​​​​ൽ​​​​ഫോ​​​​ർ​​​​ഡി​​​​ൽ ഇ​​​​ന്ത്യ​​​​ൻ വം​​​​ശ​​​​ജ​​​​നാ​​​​യ സി​​​​ക്ക് ബ​​​​സ് ഡ്രൈ​​​​വ​​​​ർ​​​​ക്കു​​​ നേ​​​രേ ആ​​​​ക്ര​​​​മ​​​​ണം. ഡ്രൈ​​​​വ​​​​റെ മ​​​​ർ​​​​ദി​​​​ച്ച് ബ​​​​സി​​​​ൽ​​​നി​​​​ന്ന് പു​​​​റ​​​​ത്തേ​​​​ക്കെ​​​​റി​​​​ഞ്ഞ​​​ശേ​​​​ഷം വാ​​​​ഹ​​​​നം ത​​​​ട്ടി​​​​യെ​​​​ടു​​​​ത്ത് അ​​​​ക്ര​​​​മി​​​​യും സം​​​​ഘ​​​​വും ക​​​​ട​​​​ന്നു​​​​ക​​​​ള​​​​ഞ്ഞു.

വെ​​​ള്ളി​​​യാ​​​ഴ്ച പ്രാ​​​ദേ​​​ശി​​​ക​​​സ​​​മ​​​യം വൈ​​​​കു​​​​ന്നേ​​​​രം 6.37ന് മെ​​​​യ്ഡ്‌​​​​ലി​​​​യി​​​​ലെ കോ​​​​ർ​​​​ട്ട് സ്ട്രീ​​​​റ്റി​​​​ലാ​​​​യി​​​രു​​​ന്നു സം​​​ഭ​​​വം.

മോ​​​ഷ്‌​​​ടി​​​​ച്ച ബ​​​​സ് ഡ്രൈ​​​​വ് ചെ​​​​യ്തു​​​പോ​​​​കു​​​​ന്ന​​​​തി​​​​നി​​​​ടെ സ​​​​മീ​​​​പ​​​​ത്തു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന നി​​​​ര​​​​വ​​​​ധി കാ​​​​റു​​​​ക​​​​ളി​​​​ൽ ഇ​​​​ടി​​​​ച്ചു​​​​ക​​​​യ​​​​റു​​​​ക​​​​യും വ​​​​ലി​​​​യ നാ​​​​ശ​​​​ന​​​ഷ്‌​​​ട​​​​ങ്ങ​​​​ൾ ഉ​​​​ണ്ടാ​​​​ക്കു​​​​ക​​​​യും ചെ​​​​യ്തു.

സം​​​​ഭ​​​​വ​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് 20 വ​​​​യ​​​​സു​​​​ള്ള യു​​​​വാ​​​​വി​​​​നെ പൊ​​​ലി​​​സ് അ​​​​റ​​​​സ്റ്റ് ചെ​​​​യ്തു. ഡ്രൈ​​​​വ​​​​ർ ആ​​​​ക്ര​​​​മി​​​​ക്ക​​​​പ്പെ​​​​ട്ടെ​​​​ന്ന വി​​​​വ​​​​ര​​​​ത്തെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് പൊ​​​ലി​​​​സ് സ്ഥ​​​​ല​​​​ത്തെ​​​​ത്തി​​​​യ​​​​പ്പോ​​​​ഴേ​​​​ക്കും അ​​​​ക്ര​​​​മി ബ​​​​സു​​​​മാ​​​​യി ക​​​​ട​​​​ന്നി​​​​രു​​​​ന്നു. സം​​​​ഭ​​​​വ​​​​ത്തി​​​​ൽ വി​​​​ശ​​​​ദ​​​​മാ​​​​യ അ​​​​ന്വേ​​​​ഷ​​​​ണം ന​​​​ട​​​​ന്നു​​​വ​​​​രി​​​​ക​​​​യാ​​​​ണെ​​​​ന്ന് പൊ​​​ലി​​​​സ് വ്യ​​​​ക്ത​​​​മാ​​​​ക്കി.

NRI

റാം​സ്ഗേ​റ്റ് ഡി​വൈ​ൻ റി​ട്രീ​റ്റ് സെ​ന്‍റ​റി​ൽ മ​രി​യ​ൻ റ​സി​ഡ​ൻ​ഷ്യ​ൽ ധ്യാ​നം

റാം​സ്ഗേ​റ്റ്: വി​ൻ​സെ​ൻ​ഷ്യ​ൻ കോ​ൺ​ഗ്രി​ഗേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ റാം​സ്ഗേ​റ്റ് ഡി​വൈ​ൻ റി​ട്രീ​റ്റ് സെ​ന്‍റ​റി​ൽ ത്രി​ദി​ന മ​രി​യ​ൻ റ​സി​ഡ​ൻ​ഷ്യ​ൽ ധ്യാ​നം ഒ​ക്ടോ​ബ​ർ ഒ​മ്പ​ത്, 10, 11 തീ​യ​തി​ക​ളി​ൽ ന​ട​ത്ത​പ്പെ​ടു​ന്നു.

ആ​ഗോ​ള ക​ത്തോ​ലി​ക്കാ സ​ഭ പ​രി​ശു​ദ്ധ ജ​പ​മാ​ല​യു​ടെ ഭ​ക്ത്യാ​ദ​ര മാ​സ​മാ​യി ആ​ച​രി​ക്കു​ന്ന ഒ​ക്ടോ​ബ​റി​ലെ ആ​ത്മീ​യ ചൈ​ത​ന്യ​ത്തോ​ട് അനു​ബ​ന്ധി​ച്ചാ​ണ് ധ്യാ​നം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

ഒ​ക്ടോ​ബ​ർ ഒമ്പതിന് ​രാ​വി​ലെ ഏഴിന് ധ്യാ​നം ആ​രം​ഭി​ച്ച് 11ന് വൈ​കു​ന്നേ​രം നാലിന് സ​മാ​പി​ക്കും. രാം​സ്ഗേ​റ്റ് ഡി​വൈ​ൻ റി​ട്രീ​റ്റ് സെ​ന്‍ററി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ഭി​ഷി​ക്ത ധ്യാ​ന​ഗു​രു​ക്ക​ളു​മാ​യ ഫാ. ​തോ​മ​സ് എ​ട്ടി​യി​ൽ, ഫാ. ​മാ​ർ​ട്ടി​ൻ ചി​റ്റാ​ടി​യി​ൽ, ഫാ. ​പോ​ൾ പ​ള്ളി​ച്ചാം​കു​ടി​യി​ൽ എ​ന്നി​വ​ർ ധ്യാ​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കും.

പ​രി​ശു​ദ്ധ ക​ന്യ​കാ​മ​റി​യ​ത്തെ ദി​വ്യ​ര​ക്ഷ​ക​ന്‍റെ പ​രി​ശു​ദ്ധ അ​മ്മ​യും വി​ശ്വാ​സ​ത്തി​ന്‍റെ മാ​താ​വും ശ​ക്ത​യാ​യ മാ​ധ്യ​സ്ഥ​യുമാ​യി കൂ​ടു​ത​ൽ അ​ടു​ത്ത​റി​യു​ന്ന​തി​നും അ​വി​ടു​ത്തെ സ്നേ​ഹ​വും സം​ര​ക്ഷ​ണ​വും ജീ​വി​ത​ത്തി​ൽ അ​നു​ഭ​വി​ച്ച​റി​യു​ന്ന​തി​നും ഈ ​ധ്യാ​നം അ​വ​സ​ര​മൊ​രു​ക്കും.

പ​രി​ശു​ദ്ധ മ​റി​യ​ത്തി​ന്‍റെ ജീ​വി​ത​വും വി​ശ്വാ​സ​വും മാ​തൃ​സ്നേ​ഹ​വും ധ്യാ​നി​ക്കു​വാ​നും പ്രാ​ർ​ഥ​നാ​ജീ​വി​തം ശ​ക്തി​പ്പെ​ടു​ത്തു​വാ​നും ര​ജി​സ്ട്രേ​ഷ​ൻ ന​ട​പ​ടി​ക​ൾ നേ​ര​ത്തെ പൂ​ർ​ത്തി​യാ​ക്കി ധ്യാ​ന ശു​ശ്രൂ​ഷ​ക​ളി​ൽ പ​ങ്കാ​ളി​ത്തം ഉ​റ​പ്പാ​ക്കു​വാ​ൻ അ​ഭ്യ​ർ​ഥി​ക്കു​ന്നു.

ഭ​ക്ഷ​ണ​വും താ​മ​സ​വും ഉ​ൾ​പ്പെ​ടെ ധ്യാ​ന​ത്തി​ന്‍റെ ര​ജി​സ്ട്രേ​ഷ​ൻ ഫീ​സ് £75 മാ​ത്ര​മാ​ണ്. ധ്യാ​ന​ത്തി​ൽ പ​ങ്കു​ചെ​യ്യു​ന്ന​വ​ർ​ക്കാ​യി ഒ​ക്ടോ​ബ​ർ എ‌ട്ടിന് വൈ​കു​ന്നേ​രം മു​ത​ൽ താ​മ​സ​സൗ​ക​ര്യം ക്ര​മീ​ക​രി​ക്കു​ന്ന​താ​ണ്.

ആ​ത്മീ​യ ന​വീ​ക​ര​ണ​ത്തി​നും പ​രി​ശു​ദ്ധ മ​റി​യ​ത്തി​ന്‍റെ സം​ര​ക്ഷ​ണ​ത്തി​നും മാ​ധ്യ​സ്ഥ​ത്തി​നും പ്രാ​ർ​ഥ​നാ​നി​ർ​ഭ​ര​മാ​യ ധ്യാ​നദി​ന​ങ്ങ​ളി​ലേ​ക്ക് ഏ​വ​രെ​യും സ്വാ​ഗ​തം ചെ​യ്യു​ന്നതായി സംഘാടകർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്: 07474787870, www.divineuk.org.

Business

ജാ​ഗ്വ​ർ ലാ​ൻ​ഡ് റോ​വ​ർ യുകെയിൽ 4000 തൊ​ഴി​ലാ​ളി​ക​ളെ ഒ​ഴി​വാ​ക്കു​ന്നു

ന്യൂ​ഡ​ൽ​ഹി: ടാ​റ്റ മോ​ട്ടോ​ഴ്സി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ജാ​ഗ്വ​ർ ലാ​ൻ​ഡ് റോ​വ​ർ അ​ടു​ത്ത ര​ണ്ടു​വ​ർ​ഷ​ത്തി​നു​ള്ളി​ൽ ത​ങ്ങ​ളു​ടെ യു​കെ​യി​ലെ ത​ങ്ങ​ളു​ടെ തൊ​ഴി​ലാ​ളി​ക​ളി​ൽ 4000ത്തോ​ളം പേ​രെ ഒ​ഴി​വാ​ക്കാ​ൻ ത​യാ​റെ​ടു​ക്കു​ന്ന​താ​യി റി​പ്പോ​ർ​ട്ട്.

ചെ​ല​വു​ക​ൾ വ​ർ​ധി​ക്കു​ന്ന​തി​ന്‍റെ സാ​ഹ​ച​ര്യ​ത്തി​ൽ കാ​ർ നി​ർ​മാ​താ​ക്ക​ളാ​യ ക​ന്പ​നി വി​ല്പ​ന​യി​ലു​ണ്ടാ​യ കു​റ​വി​ന്‍റെ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് തൊ​ഴി​ലാ​ളി​ക​ളെ വെ​ട്ടി​ക്കു​റ​യ്ക്കു​ന്ന​ത്.

ഇ​ത് സം​ബ​ന്ധി​ച്ച വി​ശ​ദ​മാ​യ പ്ര​ഖ്യാ​പ​ന​ങ്ങ​ൾ നാ​ളെ ഉ​ണ്ടാ​കു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. യു​കെ​യി​ലെ മൂ​ന്നു സൈ​റ്റു​ക​ളി​ലാ​യി ഏ​ക​ദേ​ശം 34,000 തൊ​ഴി​ലാ​ളി​ക​ളാ​ണ് ജോ​ലി​നോ​ക്കു​ന്ന​ത്. ബ്രി​ട്ടീ​ഷ് വി​ത​ര​ണ ശൃം​ഖ​ലി​യി​ലൂ​ടെ മ​റ്റൊ​രു 1,20,000 തൊ​ഴി​ൽ സ​പ്പോ​ർ​ട്ടു​കൂ​ടി ക​ന്പ​നി​ക്ക് ല​ഭി​ക്കു​ന്നു​ണ്ട്.

വി​ല്പ​ന കു​റ​ഞ്ഞ സാ​ഹ​ച​ര്യ​ത്തി​ൽ ക​ന്പ​നി​യു​ടെ ചെ​ല​വു​ക​ൾ വെ​ട്ടി​ക്കു​റ​യ്ക്കാ​ൻ ടാ​റ്റ മോ​ട്ടോ​ർ​സി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് ക​ടു​ത്ത സ​മ്മ​ർ​ദ്ദ​മാ​ണ് ജെ​എ​ൽ​ആ​ർ ചീ​ഫ് എ​ക്സ്ക്യൂ​ട്ടീ​വ് പി.​ബി. ബാ​ലാ​ജി​ക്ക് ഉ​ള്ള​തെ​ന്നാ​ണ് വി​വ​ര​ങ്ങ​ൾ.

NRI

മേ​രി മാ​ത്യു ഗ്ലാ​സ്ഗോ​യി​ൽ അ​ന്ത​രി​ച്ചു

ഗ്ലാ​സ്ഗോ​: ന​മ്പ്യാ​കു​ളം നെ​ടി​യ​കാ​ലാ​യി​ല്‍ മേ​രി മാ​ത്യു (81) ഗ്ലാ​സ്ഗോ​യി​ൽ (യു​കെ) അ​ന്ത​രി​ച്ചു. സം​സ്കാ​രം പി​ന്നീ​ട് ന​മ്പ്യാ​കു​ളം സെ​ന്‍റ് തോ​മ​സ് മൗ​ണ്ട് പ​ള്ളി​യി​ല്‍.

ഭ​ർ​ത്താ​വ് പ​രേ​ത​നാ​യ എ​ൻ.​വി. മാ​ത്യു പ​രേ​ത വെ​ട്ടി​മു​ക​ൾ കോ​ഴി​മു​ള്ളോ​രം കു​ടും​ബാം​ഗം. മ​ക്ക​ള്‍: സ​ജി റെ​ജി (യു​എ​സ്എ), ജെ​സി ജോ​സ​ഫ്, റെ​ജി (ജോ​സ്), സ​ജോ (ജോ​ര്‍​ജ്) (മൂ​വ​രും യു​കെ).

മ​രു​മ​ക്ക​ള്‍: പ​രേ​ത​നാ​യ റെ​ജി സെ​ബാ​സ്റ്റ്യ​ന്‍, ജ​യ്‌​മോ​ന്‍ ജോ​സ​ഫ് കി​ട​ങ്ങ​യി​ല്‍ അ​തി​ര​മ്പു​ഴ, മി​നി ജോ​സ​ഫ് പാ​ണൂ​ര്‍ പാ​ദു​വ, പു​ഷ്പ​തോ​മ​സ് മു​രി​ങ്ങ​യി​ല്‍ ഇ​ട​പ്പാ​ടി (മൂ​വ​രും യു​കെ).

Tech

ജി​യോ​ഹോ​ട്ട്സ്റ്റാ​ർ ആ​ഗോ​ള​ത​ല​ത്തി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു; യു​കെ, കാ​ന​ഡ, സിം​ഗ​പ്പൂ​ർ വി​പ​ണി​ക​ളി​ലേ​ക്ക്

ഇ​ന്ത്യ​ൻ വി​പ​ണി​ക്ക് പു​റ​മേ യു​കെ, കാ​ന​ഡ, സിം​ഗ​പ്പൂ​ർ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് പ്ര​വ​ർ​ത്ത​നം വ്യാ​പി​പ്പി​ച്ച് സ്ട്രീ​മിം​ഗ് സേ​വ​ന​മാ​യ ജി​യോ​ഹോ​ട്ട്സ്റ്റാ​ർ. 12ല​ധി​കം ഭാ​ഷ​ക​ളി​ലാ​യി 1,60,000 മ​ണി​ക്കൂ​റി​ല​ധി​കം ദൈ​ർ​ഘ്യ​മു​ള്ള വി​നോ​ദ പ​രി​പാ​ടി​ക​ളാ​ണ് അ​ന്താ​രാ​ഷ്ട്ര ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കാ​യി പ്ലാ​റ്റ്‌​ഫോം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

അ​ന്താ​രാ​ഷ്ട്ര ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കാ​യി പാ​ദ​വാ​ർ​ഷി​ക, വാ​ർ​ഷി​ക പ്ലാ​നു​ക​ൾ ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്. നി​ല​വി​ലു​ള്ള ഹോ​ട്ട്സ്റ്റാ​ർ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ത​ട​സ്സ​മി​ല്ലാ​തെ ജി​യോ​ഹോ​ട്ട്സ്റ്റാ​റി​ലേ​ക്ക് മാ​റാം.

ബി​ഗ് ബോ​സ് റി​യാ​ലി​റ്റി ഷോ​ക​ളി​ലെ ലൈ​വ് വോ​ട്ടിം​ഗ് സൗ​ക​ര്യം ഇ​നി മു​ത​ൽ ഈ ​രാ​ജ്യ​ങ്ങ​ളി​ലു​ള്ള​വ​ർ​ക്കും ഉ​പ​യോ​ഗി​ക്കാം. കാ​ന​ഡ​യി​ലും യു​കെ​യി​ലും 24x7 ലൈ​വ് ഫീ​ഡ് ല​ഭ്യ​മാ​ണ്.

ജി​യോ​സ്റ്റാ​ർ നെ​റ്റ്‌​വ​ർ​ക്കി​ന് കീ​ഴി​ലു​ള്ള ഏ​ഷ്യാ​നെ​റ്റ് , സ്റ്റാ​ർ പ്ല​സ്, ക​ളേ​ഴ്‌​സ് തു​ട​ങ്ങി​യ ടി​വി ചാ​ന​ലു​ക​ളി​ലെ സീ​രി​യ​ലു​ക​ൾ ടെ​ലി​വി​ഷ​നി​ൽ സം​പ്രേ​ഷ​ണം ചെ​യ്യു​ന്ന​തി​ന് മു​മ്പ് കാ​ണാ​നു​ള്ള "ബി​ഫോ​ർ-​ടി​വി' സൗ​ക​ര്യ​വും കാ​ന​ഡ​യി​ലും സിം​ഗ​പ്പൂ​രി​ലും ല​ഭ്യ​മാ​കും.

മ​ല​യാ​ളം, ഹി​ന്ദി, ഇം​ഗ്ലീ​ഷ്, ഗു​ജ​റാ​ത്തി, ക​ന്ന​ഡ, മ​റാ​ത്തി തു​ട​ങ്ങി 12ൽ ​അ​ധി​കം ഭാ​ഷ​ക​ളി​ലാ​യി സ​ബ്‌​ടൈ​റ്റി​ലു​ക​ളും ഡ​ബ്ബിം​ഗും ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്. സ്മാ​ർ​ട്ട്‌​ഫോ​ണു​ക​ളി​ലും ക​ണ​ക്റ്റ​ഡ് ടി​വി​ക​ളി​ലും ആ​പ്പി​ൾ ആ​പ്പ് സ്റ്റോ​ർ, ഗൂ​ഗി​ൾ പ്ലേ ​സ്റ്റോ​ർ എ​ന്നി​വ വ​ഴി ജി​യോ​ഹോ​ട്ട്സ്റ്റാ​ർ ആ​പ്പ് ഡൗ​ൺ​ലോ​ഡ് ചെ​യ്യാം.

NRI

ഷെ​മി ജോ​യ​ൽ യു​കെ​യി​ൽ അ​ന്ത​രി​ച്ചു

ലണ്ടൻ: കു​മ​ളി അ​സം​ബ്ലീ​സ് ഓ​ഫ് ഗോ​ഡ് സ​ഭാ ശു​ശ്രൂ​ഷ​ക​നും ക​റി​മു​ട്ട് വ​ട്ട​ക്കാ​ലാ​യി​ൽ സ്വ​ദേ​ശി​യു​മാ​യ പാ​സ്റ്റ​ർ മോ​നി ചാ​ക്കോ ജോ​ർ​ജി​ന്‍റെ മ​ക​ൻ ജോ​യ​ലി​ന്‍റെ ഭാ​ര്യ ഷെ​മി ജോ​യ​ൽ യു​കെ​യി​ൽ ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് നി​ര്യാ​ത​നാ​യി.

തൃ​ശൂ​ർ പീ​ച്ചി പ​തി​പ്പ​റ​മ്പി​ൽ വീ​ട്ടി​ൽ കു​ഞ്ഞു​മോ​ൻ പി.​വി​യു​ടെ മ​ക​ളാ​ണ്. പീ​ച്ചി മാ​റാ​യി​ക്ക​ൽ ഐ​പി​സി എ​ബ​നേ​സ​ർ സ​ഭാം​ഗ​മാ​യി​രു​ന്നു ഷെ​മി ജോ​യ​ൽ. മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​തി​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ൾ ന​ട​ന്നു​വ​രി​ക​യാ​ണ്.

സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ളു​ടെ തീ​യ​തി​യും സ്ഥ​ല​വും പി​ന്നീ​ട് അ​റി​യി​ക്കും. ഷെ​മി ജോ​യ​ലി​ന്‍റെ അ​പ്ര​തീ​ക്ഷി​ത വേ​ർ​പാ​ടി​ൽ കു​മ​ളി അ​സം​ബ്ലീ​സ് ഓ​ഫ് ഗോ​ഡ് സ​ഭാ കു​ടും​ബം അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.

International

യുകെയിൽ ട്രെയിൻ പാളം തെറ്റി 18 യാത്രക്കാർക്ക് പരിക്ക്

ലണ്ടൻ: യുകെയിൽ ട്രെയിൻ പാളം തെറ്റി 18 യാത്രക്കാർക്ക് പരിക്ക്. പരിക്കേറ്റവരിൽ രണ്ടുപേരുടെ നില ​ഗുരുതരമാണ്. ഈസ്റ്റ് സസക്സിലെ ലൂയിസ് റെയിൽവേ സ്റ്റേഷന് സമീപം പ്രാദേശിക സമയം വ്യാഴാഴ്ച വൈകിട്ടായിരുന്നു അപകടം.

ലണ്ടനിലെ വിക്ടോറിയ സ്റ്റേഷനിൽനിന്ന് ഈസ്റ്റബേണിലേക്ക് പോവുകയായിരുന്ന ട്രെയിനിന്‍റെ മൂന്ന് കോച്ചുകളാണ് പാളംതെറ്റിയത്. ഏകദേശം 150-ഓളം യാത്രക്കാർ ട്രെയിനിലുണ്ടായിരുന്നു.

അപകടത്തിന് പിന്നാലെ ഫയർ ഫോഴ്സും എമർജൻസി സർവീസസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. അപകടത്തിൽ യുകെ റെയിൽ ആക്സിഡന്‍റ് ഇൻവെസ്റ്റി​ഗേഷൻ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു

NRI

യുകെയിൽ ചിത്രീകരിച്ച ബിഹൈൻഡിന്‍റെ പുതിയ ഗാനം പുറത്തിറങ്ങി

ല​ണ്ട​ൻ: യു​കെ​യി​ൽ ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​യ "ബി​ഹൈ​ൻ​ഡ്' എ​ന്ന ചി​ത്ര​ത്തി​ലെ ഇം​ഗ്ലീ​ഷ് ഗാ​നം റി​ലീ​സ് ചെ​യ്തു. ഗാ​യ​ക​ൻ ജി. ​വേ​ണു​ഗോ​പാ​ലും സം​വി​ധാ​യ​ക​ൻ ജോ​ണി ആ​ന്‍റ​ണി​യും ചേ​ർ​ന്നാ​ണ് ഗാ​നം പ്ര​കാ​ശ​നം ചെ​യ്ത​ത്.

യു​കെ മ​ല​യാ​ളി​ക​ൾ​ക്ക് സു​പ​രി​ചി​ത​യാ​യ ഗാ​യി​ക ഡെ​ന ആ​ൻ ജോ​മോ​നാ​ണ് ഗാ​നം ആ​ല​പി​ച്ചി​രി​ക്കു​ന്ന​ത്. മു​ൻ​പ് ഇം​ഗ്ലീ​ഷ് ആ​ൽ​ബം ഗാ​ന​ങ്ങ​ളി​ൽ ശ്ര​ദ്ധേ​യ സാ​ന്നി​ധ്യ​മാ​യി​രു​ന്ന ഡെ​ന​യു​ടെ ആ​ദ്യ സി​നി​മാ ഗാ​ന​മാ​ണി​ത്. യു​കെ​യി​ൽ താ​മ​സി​ക്കു​ന്ന എ​ഴു​ത്തു​കാ​രി ബീ​ന റോ​യി​യു​ടേ​താ​ണ് വ​രി​ക​ൾ.

പൂ​ർ​ണ​മാ​യും യു​കെ​യി​ൽ ചി​ത്രീ​ക​രി​ച്ച ഈ ​ത്രി​ല്ല​ർ ചി​ത്ര​ത്തി​ന്‍റെ ര​ച​ന​യും സം​വി​ധാ​ന​വും ഛായാ​ഗ്ര​ഹ​ണ​വും നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത് ജി​ൻ​സ​ൻ ഇ​രി​ട്ടി​യാ​ണ്. ജി. ​വേ​ണു​ഗോ​പാ​ൽ ഈ​ണം ന​ൽ​കി, അ​ജ്മ​ൽ ഫാ​ത്തി​മ പ​ർ​വീ​ണും ജി. ​വേ​ണു​ഗോ​പാ​ലും ചേ​ർ​ന്ന് ആ​ല​പി​ച്ച സി​നി​മ​യി​ലെ മ​റ്റൊ​രു ഗാ​നം ക​ഴി​ഞ്ഞ ദി​വ​സം പു​റ​ത്തി​റ​ങ്ങി​യി​രു​ന്നു.

യു​കെ​യി​ലെ പ​ഴ​യ​തും പു​തി​യ​തു​മാ​യ ത​ല​മു​റ​യി​ൽ​പ്പെ​ട്ട ഒ​ട്ടേ​റെ ക​ലാ​കാ​ര​ന്മാ​രും ഏ​താ​നും ഇം​ഗ്ലീ​ഷ് അ​ഭി​നേ​താ​ക്ക​ളും ചി​ത്ര​ത്തി​ൽ അ​ണി​നി​ര​ക്കു​ന്നു​ണ്ട്. യുകെ ആ​ർ​ട്ട് ഫോ​റ​ത്തി​ന്‍റെ ബാ​ന​റി​ൽ ഒ​രു​ങ്ങു​ന്ന ചി​ത്രം നി​ല​വി​ൽ പോ​സ്റ്റ് പ്രൊ​ഡ​ക്ഷ​ൻ ഘ​ട്ട​ത്തി​ലാ​ണ്. ചി​ത്രം വൈ​കാ​തെ പ്രേ​ക്ഷ​ക​രി​ലേ​ക്ക് എ​ത്തും.

NRI

യു​കെ​യി​ൽ ജോ​ലി​ക്കി​ടെ കു​ഴ​ഞ്ഞു​വീ​ണ് പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി ലെ​സ്‌​ലി കെ. ​ജോ​ൺ അ​ന്ത​രി​ച്ചു

പ​ത്ത​നം​തി​ട്ട: യു​കെ​യി​ൽ ജോ​ലി ചെ​യ്യു​ന്ന​തി​നി​ടെ കു​ഴ​ഞ്ഞു​വീ​ണ് പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി​യാ​യ ലെ​സ്‌​ലി കെ. ​ജോ​ൺ (39) അ​ന്ത​രി​ച്ചു. ച​ന്ദ​ന​പ്പ​ള്ളി കു​റ്റി​വ​ട​ക്കേ​തി​ൽ പു​ത്ത​ൻ​കാ​വി​ൽ കെ. ​കോ​ശി​യു​ടെ​യും ഹി​ൽ​ഡ കോ​ശി​യു​ടെ​യും മ​ക​നാ​ണ്.

ക​ഴി​ഞ്ഞ ദി​വ​സം വൈ​കു​ന്നേ​രം ജോ​ലി ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണ് ലെ​സ്‌ലി പെ​ട്ടെ​ന്ന് കു​ഴ​ഞ്ഞു​വീ​ണ​ത്. സ​ഹ​പ്ര​വ​ർ​ത്ത​ക​ർ ഉ​ട​ൻ ത​ന്നെ ആം​ബു​ല​ൻ​സി​നെ വി​വ​ര​മ​റി​യി​ക്കു​ക​യും പ്രാ​ഥ​മി​ക ശു​ശ്രൂ​ഷ ന​ൽ​കു​ക​യും ചെ​യ്തെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. ഹൃ​ദ​യാ​ഘാ​ത​മാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

അ​ഞ്ച് വ​ർ​ഷം മു​മ്പാ​ണ് ഭാ​ര്യ സു​നി​ഷ​യ്ക്കും കു​ടും​ബ​ത്തി​നു​മൊ​പ്പം പു​തി​യൊ​രു ജീ​വി​തം സ്വ​പ്നം​ക​ണ്ട് ലെ​സ്‌ലി യു​കെ​യി​ലേ​ക്ക് കു​ടി​യേ​റി​യ​ത്. അ​വി​ടെ കെ​ല്ലി ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ് സ്ഥാ​പ​ന​ത്തി​ന്‍റെ പ്രൊ​ക്യു​ർ​മെ​ന്‍റ് വി​ഭാ​ഗ​ത്തി​ൽ ജോ​ലി ചെ​യ്തു​വ​രി​ക​യാ​യി​രു​ന്നു.

സൗ​മ്യ​മാ​യ പെ​രു​മാ​റ്റ​വും ആ​ത്മാ​ർ​ഥ​മാ​യ സേ​വ​ന​വും കൊ​ണ്ട് സ​ഹ​പ്ര​വ​ർ​ത്ത​ക​രു​ടെ​യും സു​ഹൃ​ത്തു​ക്ക​ളു​ടെ​യും സ്നേ​ഹ​വും ആ​ദ​ര​വും നേ​ടി​യ വ്യ​ക്തി​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

നി​ല​വി​ൽ ലെ​സ്‌ലിയു​ടെ മൃ​ത​ദേ​ഹം ഹാ​രോ​യി​ലെ നോ​ർ​ത്ത്‌​വി​ക് പാ​ർ​ക്ക് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്.

നി​യ​മ​പ​ര​വും ന​യ​ത​ന്ത്ര​പ​ര​വു​മാ​യ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ച് സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ൾ ന​ട​ത്തു​മെ​ന്ന് കു​ടും​ബാം​ഗ​ങ്ങ​ൾ അ​റി​യി​ച്ചു.

NRI

നൊ​മ്പ​ര​മാ​യി ഏ​യ്ഞ്ച​ൽ ജെ​റോം; മ​ല​യാ​ളി ന​ഴ്സ് യു​കെ​യി​ൽ ഹൃ​ദ​യ​ഘാ​ത​ത്തെ തു​ട​ർ​ന്ന് മ​രി​ച്ചു

ല​ണ്ട​ൻ: മ​ല​യാ​ളി യു​വ​തി യു​കെ​യി​ൽ ഹൃ​ദ​യ​ഘാ​ത​ത്തെ തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ചു. പ​ത്ത​നം​തി​ട്ട ചാ​ന്തു​കാ​വ് സ്വ​ദേ​ശി ഏ​യ്ഞ്ച​ൽ ജെ​റോം (28) ആ​ണ് മ​രി​ച്ച​ത്.

ബാ​സി​ൽ​ഡ​ൺ യൂ​ണി​വേ​ഴ്സി​റ്റി ആ​ശു​പ​ത്രി​യി​ലെ ന​ഴ്സാ​യി​രു​ന്നു. ഭ​ർ​ത്താ​വ്: ജെ​റോം ജെ​റി. ഏ​ഴ് മാ​സം പ്രാ​യ​മു​ള്ള ഒ​രു കു​ഞ്ഞു​ണ്ട്.

ഏ​യ്ഞ്ച​ലി​ന്‍റെ അ​പ്ര​തീ​ക്ഷി​ത വി​യോ​ഗം കു​ടും​ബാം​ഗ​ങ്ങ​ളെ​യും സു​ഹൃ​ത്തു​ക്ക​ളെ​യും യു​കെ​യി​ലെ മ​ല​യാ​ളി സ​മൂ​ഹ​ത്തെ​യും ദുഃ​ഖ​ത്തി​ലാ​ഴ്ത്തി. സം​സ്കാ​രം പി​ന്നീ​ട്.

NRI

ല​ണ്ട​ൻ ചു​ട്ടു​പൊ​ള്ളു​ന്നു; താ​പ​നി​ല 35 ഡി​ഗ്രി സെ​ൽ​ഷ്യ​സി​ലേ​ക്ക്

ല​ണ്ട​ൻ: ബ്രി​ട്ട​നി​ൽ ഈ ​വേ​ന​ൽ​ക്കാ​ല​ത്തെ നാ​ലാ​മ​ത്തെ ക​ടു​ത്ത ഉ​ഷ്ണ​ത​രം​ഗം പി​ടി​മു​റു​ക്കു​ന്നു. രാ​ജ്യ​ത്തി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളി​ലും വ​രും ദി​വ​സ​ങ്ങ​ളി​ൽ താ​പ​നി​ല 35 ഡി​ഗ്രി സെ​ൽ​ഷ്യ​സി​ലേ​ക്ക് വ​രെ ഉ​യ​ർ​ന്നേ​ക്കാ​മെ​ന്ന് മെ​റ്റ് ഓ​ഫീ​സ് നി​രീ​ക്ഷ​ണ ഏ​ജ​ൻ​സി മു​ന്ന​റി​യി​പ്പ് ന​ൽ​കി.

തെ​ക്കു​കി​ഴ​ക്ക​ൻ ഇം​ഗ്ല​ണ്ടി​ലും ഈ​സ്റ്റ് ഇം​ഗ്ല​ണ്ടി​ലും ബു​ധ​നാ​ഴ്ച​യോ​ടെ താ​പ​നി​ല അ​തി​ന്‍റെ ഉ​യ​ർ​ന്ന തോ​തി​ലെ​ത്തും. മേയ്, ജൂ​ൺ, ജൂ​ലൈ മാ​സ​ങ്ങ​ളി​ൽ മു​ൻ​പു​ണ്ടാ​യ മൂ​ന്ന് ശ​ക്ത​മാ​യ ഉ​ഷ്ണ​ത​രം​ഗ​ങ്ങ​ൾ​ക്ക് പി​ന്നാ​ലെ​യാ​ണ് ബ്രി​ട്ട​നെ വീ​ണ്ടും ക​ടു​ത്ത ചൂ​ട് വീ​ർ​പ്പു​മു​ട്ടി​ക്കു​ന്ന​ത്.

ആ​രോ​ഗ്യ മേ​ഖ​ല​യി​ൽ അ​തി​ജാ​ഗ്ര​ത: "ആം​ബ​ർ അ​ല​ർ​ട്ട്' പ്ര​ഖ്യാ​പി​ച്ചു

തു​ട​ർ​ച്ച​യാ​യി ഉ​യ​രു​ന്ന താ​പ​നി​ല വ​യോ​ധി​ക​ർ, കു​ട്ടി​ക​ൾ, ന​വ​ജാ​ത​ശി​ശു​ക്ക​ൾ, മ​റ്റ് ഗു​രു​ത​ര രോ​ഗ​ബാ​ധി​ത​ർ എ​ന്നി​വ​രെ സാ​ര​മാ​യി ബാ​ധി​ക്കു​മെ​ന്ന ഭീ​തി​യി​ലാ​ണ് രാ​ജ്യം. ഇ​തി​നെ തു​ട​ർ​ന്ന് യു​കെ ഹെ​ൽ​ത്ത് സെ​ക്യൂ​രി​റ്റി ഏ​ജ​ൻ​സി നി​ർ​ണാ​യ​ക ആ​രോ​ഗ്യ ജാ​ഗ്ര​താ നി​ർ​ദേശം പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ട്.

ല​ണ്ട​ൻ, ഈ​സ്റ്റ് മി​ഡ്‌​ല​ൻഡ്​സ്, ഈ​സ്റ്റ് ഓ​ഫ് ഇം​ഗ്ല​ണ്ട്, സൗ​ത്ത് ഈ​സ്റ്റ് ഇം​ഗ്ല​ണ്ട് എ​ന്നീ മേ​ഖ​ല​ക​ളി​ൽ ബു​ധ​നാ​ഴ്ച രാ​വി​ലെ ഒമ്പത് മു​ത​ൽ വ്യാ​ഴാ​ഴ്ച രാ​വി​ലെ ഒമ്പത് വ​രെ ആം​ബ​ർ ഹെ​ൽ​ത്ത് അ​ല​ർ​ട്ട് പ്രാ​ബ​ല്യ​ത്തി​ൽ വ​രു​ത്തി.

ആ​ശു​പ​ത്രി​ക​ളി​ലും മ​റ്റ് സാ​മൂ​ഹി​ക പ​രി​ച​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ലും അ​ടി​യ​ന്ത​ര ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്താ​ൻ ഏ​ജ​ൻ​സി നി​ർ​ദേ​ശി​ച്ചു. യോ​ർ​ക്ക്‌​ഷ​യ​ർ, വെ​സ്റ്റ് മി​ഡ്‌​ലൻഡ്സ്, സൗ​ത്ത് വെ​സ്റ്റ് മേ​ഖ​ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ടും നി​ല​വി​ലു​ണ്ട്.

തെ​ക്ക്-​വ​ട​ക്ക് കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം

തെ​ക്ക​ൻ, മ​ധ്യ, കി​ഴ​ക്ക​ൻ ഇം​ഗ്ല​ണ്ടി​ൽ അ​ന്ത​രീ​ക്ഷം ഉ​ഷ്ണ​ഭ​രി​ത​മാ​യി തു​ട​രു​മ്പോ​ൾ (30°C - 35°C), വ​ട​ക്ക​ൻ അ​യ​ർ​ല​ൻ​ഡ്, സ്കോ​ട്ട്‌​ല​ൻ​ഡ്, വ​ട​ക്ക​ൻ ഇം​ഗ്ല​ണ്ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ മേ​ഘാ​വൃ​ത​മാ​യ അ​ന്ത​രീ​ക്ഷ​വും ഇ​ട​യ്ക്കി​ടെ മ​ഴ​യു​മാ​ണ് (18°C - 25°C) പ്ര​വ​ചി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

ച​രി​ത്ര​ത്തി​ലെ ര​ണ്ടാ​മ​ത്തെ ഏ​റ്റ​വും ചൂ​ടേ​റി​യ ജൂ​ലൈ

ച​രി​ത്ര​ത്തി​ലെ ത​ന്നെ ഏ​റ്റ​വും ഉ​യ​ർ​ന്ന ചൂ​ടു​കാ​ല​ങ്ങ​ളി​ലൊ​ന്നി​ലൂ​ടെ​യാ​ണ് യു​കെ ക​ട​ന്നു​പോ​കു​ന്ന​ത്. ഈ ​മാ​സ​ത്തെ യു​കെ​യു​ടെ ശ​രാ​ശ​രി താ​പ​നി​ല നി​ല​വി​ൽ 17.5°C ആ​ണ്. 2006 ജൂ​ലൈ മാ​സ​ത്തി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ 17.8°C-ന് ​ശേ​ഷം യു​കെ ച​രി​ത്ര​ത്തി​ൽ രേ​ഖ​പ്പെ​ടു​ത്തു​ന്ന ഏ​റ്റ​വും ഉ​യ​ർ​ന്ന ര​ണ്ടാ​മ​ത്തെ ശ​രാ​ശ​രി താ​പ​നി​ല​യാ​ണി​ത്.

വ​ര​ൾ​ച്ച രൂ​ക്ഷം; 2.3 കോ​ടി ജ​ന​ങ്ങ​ൾ​ക്ക് ജ​ല​നി​യ​ന്ത്ര​ണം

ഈ ​ജൂ​ലൈ​യി​ൽ ഇം​ഗ്ല​ണ്ടി​ൽ ഇ​തു​വ​രെ വെ​റും 4.4 mm മ​ഴ മാ​ത്ര​മാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത് (1925-ന് ​ശേ​ഷ​മു​ള്ള ഏ​റ്റ​വും കു​റ​ഞ്ഞ മ​ഴ). ഇ​തേ​ത്തു​ട​ർ​ന്ന് തെ​യ്ം​സ് വാ​ട്ട​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള ക​മ്പ​നി​ക​ൾ പൂ​ന്തോ​ട്ടം ന​ന​യ്ക്ക​ൽ, വാ​ഹ​നം ക​ഴു​ക​ൽ എ​ന്നി​വ​യ്ക്ക് ഹോ​സ്പൈ​പ്പ് ഉ​പ​യോ​ഗി​ക്കു​ന്ന​ത് നി​രോ​ധി​ച്ചു.

ഇം​ഗ്ല​ണ്ടി​ലെ 2.3 കോ​ടി​യോ​ളം ജ​ന​ങ്ങ​ൾ ഈ ​ജ​ല​നി​യ​ന്ത്ര​ണ പ​രി​ധി​യി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ട്. സൗ​ത്ത് ഈ​സ്റ്റ് ഇം​ഗ്ല​ണ്ടി​ലെ വി​സ്‌​ലി​യി​ൽ തു​ട​ർ​ച്ച​യാ​യ 40 ദി​വ​സ​ങ്ങ​ളാ​യി മ​ഴ പെ​യ്തി​ട്ടി​ല്ല.

വെ​യി​ൽ​സി​ൽ ഔ​ദ്യോ​ഗി​ക​മാ​യി വ​ര​ൾ​ച്ചാ അ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ചു​ക​ഴി​ഞ്ഞു. ഉ​ണ​ങ്ങി​യ സ​സ്യ​ജാ​ല​ങ്ങ​ൾ കാ​ട്ടു​തീ പ​ട​രാ​നു​ള്ള സാ​ധ്യ​ത വ​ർ​ധി​പ്പി​ച്ച​തി​നാ​ൽ ല​ണ്ട​ൻ ഫ​യ​ർ ബ്രി​ഗേ​ഡ് ഉ​യ​ർ​ന്ന ജാ​ഗ്ര​ത​യി​ലാ​ണ്.

പാ​ർ​ക്കു​ക​ളി​ലും തു​റ​സാ​യ സ്ഥ​ല​ങ്ങ​ളി​ലും ഡി​സ്‌​പോ​സ​ബി​ൾ ബാ​ർ​ബി​ക്യൂ സൗ​ക​ര്യ​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നും സി​ഗ​ര​റ്റ് കു​റ്റി​ക​ൾ അ​ശ്ര​ദ്ധ​മാ​യി വ​ലി​ച്ചെ​റി​യു​ന്ന​തി​നു​മെ​തി​രേ ഭ​ര​ണ​കൂ​ടം ക​ർ​ശ​ന വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

Business

യു​​കെ​​യി​​ലെ എ​​ബി പോ​​ർ​​ട്സി​​ന്‍റെ ഭൂ​​രി​​പ​​ക്ഷം ഓ​​ഹ​​രി​​ക​​ൾ സ്വ​​ന്ത​​മാ​​ക്കാ​​ൻ അ​​ദാ​​നി

മും​​ബൈ: ഇ​​ന്ത്യ​​യി​​ലെ ഏ​​റ്റ​​വും വ​​ലി​​യ സ്വ​​കാ​​ര്യ തു​​റ​​മു​​ഖ ഓ​​പ്പ​​റേ​​റ്റ​​റാ​​യ ഗൗ​​തം അ​​ദാ​​നി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള അ​​ദാ​​നി പോ​​ർ​​ട്ട്സ് ആ​​ൻ​​ഡ് സ്പെ​​ഷൽ ഇ​​ക്ക​​ണോ​​മി​​ക് സോ​​ണ്‍ (APSEZ) യു​​കെ​​യി​​ലെ ഏ​​റ്റ​​വും വ​​ലി​​യ തു​​റ​​മു​​ഖ ഓ​​പ്പ​​റേ​​റ്റ​​റാ​​യ അ​​സോ​​സി​​യേ​​റ്റ​​ഡ് ബ്രി​​ട്ടീ​​ഷ് പോ​​ർ​​ട്ട്സി​​ന്‍റെ (ABP) ഭൂ​​രി​​ഭാ​​ഗം ഓ​​ഹ​​രി​​ക​​ൾ ഏ​​റ്റെ​​ടു​​ക്കാ​​ൻ ഒ​​രു​​ങ്ങു​​ന്ന​​താ​​യി റി​​പ്പോ​​ർ​​ട്ടു​​ക​​ൾ.

വ​​ലി​​യ വി​​ദേ​​ശ ക​​രാ​​ർ: 1000 കോ​​ടി പൗ​​ണ്ടി​​ല​​ധി​​കം (10 ബി​​ല്യ​​ണ്‍ പൗ​​ണ്ട്) മൂ​​ല്യം പ്ര​​തീ​​ക്ഷി​​ക്കു​​ന്ന​​താ​​ണ് ഈ ​​ഇ​​ട​​പാ​​ട്. ക​​രാ​​ർ പൂ​​ർ​​ത്തി​​യാ​​യാ​​ൽ, ഇ​​ത് അ​​ദാ​​നി ഗ്രൂ​​പ്പി​​ന്‍റെ ച​​രി​​ത്ര​​ത്തി​​ലെ ഏ​​റ്റ​​വും വ​​ലി​​യ വി​​ദേ​​ശ ഏ​​റ്റെ​​ടു​​ക്ക​​ലാ​​യി മാ​​റും.

ഏ​​റ്റെ​​ടു​​ക്ക​​ൽ ല​​ക്ഷ്യം: ക​​നേ​​ഡി​​യ​​ൻ പെ​​ൻ​​ഷ​​ൻ ഫ​​ണ്ടു​​ക​​ളു​​ടെ കൈയി​​ലു​​ള്ള എബിപിയു​​ടെ 63.9 % ഓ​​ഹ​​രി​​ക​​ളാ​​ണ് അ​​ദാ​​നി പോ​​ർ​​ട്സ് സ്വ​​ന്ത​​മാ​​ക്കാ​​ൻ ല​​ക്ഷ്യ​​മി​​ടു​​ന്ന​​ത്.

എബിപിയു​​ടെ പ്ര​​സ​​ക്തി: ഇം​​ഗ്ല​​ണ്ട്, സ്കോ​​ട്ട്‌ലൻ​​ഡ്, വെ​​യി​​ൽ​​സ് എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലാ​​യി 21 തു​​റ​​മു​​ഖ​​ങ്ങ​​ളാ​​ണ് എബിപി നി​​യ​​ന്ത്രി​​ക്കു​​ന്ന​​ത്. ഇ​​തി​​ൽ യു​​കെ​​യി​​ലെ ഏ​​റ്റ​​വും വ​​ലി​​യ തു​​റ​​മു​​ഖ​​മാ​​യ ഇ​​മ്മിം​​ഗ്ഹാ​​മും, പ്ര​​തി​​വ​​ർ​​ഷം 40 ബി​​ല്യ​​ണ്‍ പൗ​​ണ്ടി​​ന്‍റെ ക​​യ​​റ്റു​​മ​​തി കൈ​​കാ​​ര്യം ചെ​​യ്യു​​ന്ന പ്ര​​മു​​ഖ തു​​റ​​മു​​ഖ​​മാ​​യ സൗ​​താം​​പ്ട​​ണും ഉ​​ൾ​​പ്പെ​​ടു​​ന്നു എ​​ന്ന​​ത് ഈ ​​നീ​​ക്ക​​ത്തി​​ന്‍റെ പ്രാ​​ധാ​​ന്യം വ​​ർ​ധി​​പ്പി​​ക്കു​​ന്നു. ക​​ന്പ​​നി നി​​യ​​ന്ത്രി​​ക്കു​​ന്ന തു​​റ​​മു​​ഖ​​ങ്ങ​​ൾ രാ​​ജ്യ​​ത്തെ മൊ​​ത്തം സ​​മു​​ദ്ര​​വ്യാ​​പാ​​ര​​ത്തി​​ന്‍റെ നാ​​ലി​​ലൊ​​ന്നാണ് (25 %)കൈ​​കാ​​ര്യം ചെ​​യ്യു​​ന്ന​​ത്.

ആ​​ഗോ​​ള സാ​​ന്നി​​ധ്യം: നി​​ല​​വി​​ൽ ഇ​​സ്ര​​യേ​​ൽ, ശ്രീ​​ല​​ങ്ക, ടാ​​ൻ​​സാ​​നി​​യ, ഓ​​സ്ട്രേ​​ലി​​യ തു​​ട​​ങ്ങി​​യ രാ​​ജ്യ​​ങ്ങ​​ളി​​ൽ അ​​ദാ​​നി പോ​​ർ​​ട്സി​​ന് സാ​​ന്നി​​ധ്യ​​മു​​ണ്ട്. യു​​കെ​​യി​​ലേ​​ക്കുകൂ​​ടി പ്ര​​വ​​ർ​​ത്ത​​നം വ്യാ​​പി​​പ്പി​​ക്കു​​ന്ന​​തു വ​​ഴി 2031-ഓ​​ടെ ലോ​​ക​​ത്തി​​ലെ ത​​ന്നെ ഏ​​റ്റ​​വും വ​​ലി​​യ ഗ​​താ​​ഗ​​ത-​​ലോ​​ജി​​സ്റ്റി​​ക്സ് ക​​ന്പ​​നി​​യാ​​വു​​ക എ​​ന്ന ല​​ക്ഷ്യ​​ത്തി​​ലേ​​ക്കെ​​ത്താ​​ൻ അ​​ദാ​​നി ഗ്രൂ​​പ്പി​​ന് സാ​​ധി​​ക്കും.

ച​​ർ​​ച്ച​​ക​​ൾ പ്രാ​​ഥ​​മി​​ക ഘ​​ട്ട​​ത്തി​​ലാ​​ണെ​​ന്നും ഒൗ​​ദ്യോ​​ഗി​​ക​​മാ​​യി ഓ​​ഫ​​ർ ന​​ൽ​​കു​​ന്ന കാ​​ര്യം ക​​ന്പ​​നി സ്ഥി​​രീ​​ക​​രി​​ച്ചി​​ട്ടി​​ല്ലെ​​ന്നും റി​​പ്പോ​​ർ​​ട്ടു​​ക​​ളി​​ൽ വ്യ​​ക്ത​​മാ​​ക്കു​​ന്നു​​ണ്ട്.

NRI

ക്ലാ​ക്‌​ട​ൺ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​ൻ 34 പേ​ർ; യു​കെ പാ​ർ​ല​മെ​ന്‍റ​റി ച​രി​ത്ര​ത്തി​ലെ റി​ക്കാ​ർ​ഡ്

ല​ണ്ട​ൻ: ബ്രി​ട്ടീ​ഷ് രാ​ഷ്‌‌‌​ട്രീ​യ​ത്തി​ൽ ഏ​റെ ശ്ര​ദ്ധ​നേ​ടി​യ എ​സെ​ക്‌​സി​ലെ ക്ലാ​ക്‌​ട​ൺ പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ല​ത്തി​ലെ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ റിക്കാ​ർ​ഡ് സ്ഥാ​നാ​ർ​ഥി​ക​ൾ.

റി​ഫോം യു​കെ പാ​ർ​ട്ടി നേ​താ​വു​മാ​യ നൈ​ജ​ൽ ഫെ​റാ​ജ് എം​പി സ്ഥാ​നം രാ​ജി​വ​ച്ച​തി​നെ തു​ട​ർ​ന്ന് ഒ​ഴി​വു​വ​ന്ന സീ​റ്റി​ൽ ആ​കെ 34 സ്ഥാ​നാ​ർ​ഥി​ക​ളാ​ണ് നാ​മ​നി​ർ​ദ്ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

ആ​ധു​നി​ക ബ്രി​ട്ടീ​ഷ് പാ​ർ​ല​മെ​ന്‍റ​റി ച​രി​ത്ര​ത്തി​ലെ ഒ​രു ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ന്ന ഏ​റ്റ​വും ഉ​യ​ർ​ന്ന സ്ഥാ​നാ​ർഥിക​ളു​ടെ എ​ണ്ണ​മാ​ണി​ത്.

ത​ന്‍റെ വ്യ​ക്തി​പ​ര​മാ​യ സാ​മ്പ​ത്തി​ക സ്രോ​ത​സു​ക​ളെ​ക്കു​റി​ച്ചും സാ​മ്പ​ത്തി​ക വെ​ളി​പ്പെ​ടു​ത്ത​ലു​ക​ളെ​ക്കു​റി​ച്ചു​മു​ള്ള പാ​ർ​ല​മെ​ന്‍റ​റി പ​രി​ശോ​ധ​ന​ക​ളെ​ത്തു​ട​ർ​ന്ന് ജൂ​ലൈ ഏഴിനാ​ണ് നൈ​ജ​ൽ ഫെ​റാ​ജ് എംപി സ്ഥാ​നം രാ​ജിവ​ച്ച​ത്.

എ​ന്നാ​ൽ ഒ​ഴി​വു​വ​ന്ന അ​തേ സീ​റ്റി​ൽ ജ​ന​വി​ധി വീ​ണ്ടും തേ​ടി​ക്കൊ​ണ്ട് അ​ദ്ദേ​ഹം ത​ന്നെ വീ​ണ്ടും മ​ത്സ​ര​രം​ഗ​ത്തി​റ​ങ്ങു​ക​യാ​യി​രു​ന്നു. ഓ​ഗ​സ്റ്റ് 13നാ​ണ് മ​ണ്ഡ​ല​ത്തി​ൽ വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്.

ടെ​ൻ​ഡ്രിം​ഗ് ഡി​സ്ട്രി​ക്റ്റ് കൗ​ൺ​സി​ൽ പു​റ​ത്തു​വി​ട്ട ഔ​ദ്യോ​ഗി​ക സ്ഥാ​നാ​ർ​ഥി പ​ട്ടി​ക പ്ര​കാ​രം യു​കെ​യി​ലെ പ്ര​ധാ​ന പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി​ക​ളാ​യ ലേ​ബ​ർ പാ​ർ​ട്ടി, ക​ൺ​സ​ർ​വേ​റ്റീ​വ് പാ​ർ​ട്ടി, ലി​ബ​റ​ൽ ഡെ​മോ​ക്രാ​റ്റു​ക​ൾ, ഗ്രീ​ൻ പാ​ർ​ട്ടി എ​ന്നി​വ​രൊ​ന്നും ഈ ​ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ന്നി​ല്ല.

പ്ര​ധാ​ന വെ​സ്റ്റ്മി​ൻ​സ്റ്റ​ർ പാ​ർ​ട്ടി​ക​ളി​ൽ നി​ന്നും നൈ​ജ​ൽ ഫെ​റാ​ജ് മാ​ത്ര​മാ​ണ് മ​ത്സ​ര​രം​ഗ​ത്തു​ള്ള​ത്. പാ​ർ​ട്ടി ചി​ഹ്ന​ങ്ങ​ളി​ല്ലാ​തെ മ​ത്സ​രി​ക്കു​ന്ന 20 സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥിക​ളാ​ണ് പ​ട്ടി​ക​യി​ലു​ള്ള​ത്.

ബ്രി​ട്ട​നി​ൽ ഇ​തി​ന് മു​ൻ​പ് 2008 ജൂ​ലൈ​യി​ൽ ഹാ​ൾ​ട്ട​ൻ​പ്രൈ​സ് ആ​ൻ​ഡ് ഹൗ​ഡ​ൻ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ 26 സ്ഥാ​നാ​ർ​ഥി​ക​ൾ മ​ത്സ​രി​ച്ച​താ​യി​രു​ന്നു ഇ​തു​വ​രെ​യു​ള്ള റിക്കാ​ർ​ഡ്.

അ​ന്ന് ക​ൺ​സ​ർ​വേ​റ്റീ​വ് നേ​താ​വ് സ​ർ ഡേ​വി​ഡ് ഡേ​വി​സ് രാ​ജി​വ​ച്ച് വീ​ണ്ടും മ​ത്സ​രി​ച്ച​പ്പോ​ഴും പ്ര​ധാ​ന പാ​ർ​ട്ടി​ക​ൾ വി​ട്ടു​നി​ന്നി​രു​ന്നു.

ഓ​ഗ​സ്റ്റ് 13ന് ​ന​ട​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ലെ ജ​ന​വി​ധി നൈ​ജ​ൽ ഫെ​റാ​ജി​ന്‍റെ രാ​ഷ്ട്രീ​യ ഭാ​വി​യി​ൽ നി​ർ​ണാ​യ​ക​മാ​കും.

NRI

അ​യ​ൽ​സ്ഫോ​ർ​ഡി​ൽ ധ​ന്യ​ൻ മാ​ർ ഇ​വാ​നി​യോ​സി​ന്‍റെ ഓ​ർ​മ​പ്പെ​രു​ന്നാ​ളും പ​ദ​യാ​ത്ര​യും ആ​ച​രി​ച്ചു

ല​ണ്ട​ൻ: മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്ക സ​ഭ​യു​ടെ യു​കെ - ല​ണ്ട​ൻ റീ​ജി​യ​ണി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ കെ​ന്‍റി​ലെ അ​യ​ൽ​സ്ഫോ​ർ​ഡി​ലെ ദി ​ഫ്ര​യേ​ഴ്സ് തീ​ർ​ഥാ​ട​ന കേ​ന്ദ്ര​ത്തി​ൽ ധ​ന്യ​ൻ മാ​ർ ഇ​വാ​നി​യോ​സി​ന്‍റെ 73-ാം ഓ​ർ​മ​പ്പെ​രു​ന്നാ​ളും പ​ദ​യാ​ത്ര​യും ഭ​ക്തി​നി​ർ​ഭ​ര​മാ​യി ആ​ച​രി​ച്ചു.

യു​കെ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ നൂ​റു​ക​ണ​ക്കി​ന് വി​ശ്വാ​സി​ക​ൾ വി​ശു​ദ്ധ കു​ർ​ബാ​ന​യി​ലും പ​ദ​യാ​ത്ര​യി​ലും ധൂ​പ​പ്രാ​ർ​ഥ​ന​യി​ലും പ​ങ്കെ​ടു​ത്തു. യു​കെ​യും യൂ​റോ​പ്പും ഉ​ൾ​പ്പെ​ടു​ന്ന സീ​റോമ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ അ​പ്പോ​സ്ത​ലി​ക് വി​സി​റ്റേ​റ്റ​ർ ഡോ. ​കു​ര്യാ​ക്കോ​സ് മാ​ർ ഒ​സ്താ​ത്തി​യോ​സ് എ​പ്പി​സ്കോ​പ്പ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.

ധ​ന്യ​ൻ മാ​ർ ഇ​വാ​നി​യോ​സിന്‍റെ ദൈ​വ​വി​ളി​യോ​ടു​ള്ള അ​ച​ഞ്ച​ല​മാ​യ വി​ശ്വ​സ്ത​ത​യും സ​ഭൈ​ക്യ​ത്തി​നു​വേ​ണ്ടി​യു​ള്ള ത്യാ​ഗ​പൂ​ർ​ണ​മാ​യ ജീ​വി​ത​വും ആ​ത്മീ​യ ന​വോ​ഥാ​ന​ത്തി​നും വി​ദ്യാ​ഭ്യാ​സ​രം​ഗ​ത്തി​നും ന​ൽ​കി​യ അ​നു​പ​മ സം​ഭാ​വ​ന​ക​ളും സ​ന്ദേ​ശ​ത്തി​ൽ അ​ദ്ദേ​ഹം അ​നു​സ്മ​രി​ച്ചു.

NRI

യു​കെ​യി​ൽ ഭ​വ​ന​ര​ഹി​ത​രു​ടെ എ​ണ്ണം 25 ശ​ത​മാ​നം വ​ർ​ധി​ച്ചേ​ക്കും

ല​ണ്ട​ൻ: ഇം​ഗ്ല​ണ്ടി​ൽ വ​രും വ​ർ​ഷ​ങ്ങ​ളി​ൽ ഭ​വ​ന​ര​ഹി​ത​രാ​കു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ൽ 25 ശ​ത​മാ​ന​ത്തി​ന്‍റെ വ​ൻ വ​ർ​ധ​ന​വു​ണ്ടാ​യേ​ക്കാ​മെ​ന്ന് മു​ന്ന​റി​യി​പ്പ്.

ശ​ക്ത​മാ​യ ന​യ​ങ്ങ​ളും അ​ടി​യ​ന്തി​ര ന​ട​പ​ടി​ക​ളും സ്വീ​ക​രി​ച്ചി​ല്ലെ​ങ്കി​ൽ 2030-ഓ​ടെ രാ​ജ്യ​ത്ത് നി​ല​വി​ലു​ള്ള റിക്കാ​ർ​ഡ് നി​ര​ക്കി​നേ​ക്കാ​ൾ അ​മ്പ​തി​നാ​യി​ര​ത്തോ​ളം പേ​ർ കൂ​ടി തെ​രു​വു​ക​ളി​ലേ​ക്ക് ഇ​റ​ങ്ങേ​ണ്ടി വ​രു​മെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടു​ന്ന പു​തി​യ റി​പ്പോ​ർ​ട്ട് പു​റ​ത്തു​വ​ന്നു.

യു​കെ​യി​ൽ ഭ​ര​ണ​മാ​റ്റ​ത്തി​ന് ശേ​ഷം പു​തി​യ പ്ര​ധാ​ന​മ​ന്ത്രി​യാ​യി ചു​മ​ത​ല​യേ​ൽ​ക്കു​മെ​ന്ന് ക​രു​ത​പ്പെ​ടു​ന്ന ആ​ൻ​ഡി ബേ​ൺ​ഹാ​മിന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ടീ​മി​നാ​ണ് തി​ങ്ക​ളാ​ഴ്ച പ്ര​സി​ദ്ധീ​ക​രി​ച്ച ഈ ​നി​ർ​ണാ​യ​ക റി​പ്പോ​ർ​ട്ടി​ലെ വി​വ​ര​ങ്ങ​ൾ കൈ​മാ​റി​യി​രി​ക്കു​ന്ന​ത്.

2030-ഓ​ടെ ഭ​വ​ന​ര​ഹി​ത​ർ 2.3 ല​ക്ഷം ക​വി​യും

"ഐ​പി​പി​ആ​ർ നോ​ർ​ത്ത്' എ​ന്ന തി​ങ്ക് ടാ​ങ്കും ക്രൈ​സി​സ് എ​ന്ന പ്ര​ശ​സ്ത​മാ​യ ചാ​രി​റ്റി സം​ഘ​ട​ന​യും സം​യു​ക്ത​മാ​യി ന​ട​ത്തി​യ പ​ഠ​ന​ത്തി​ലാ​ണ് യു​കെ​യെ പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ന്ന വി​വ​ര​ങ്ങ​ളു​ള്ള​ത്.

നി​ല​വി​ൽ ഇം​ഗ്ല​ണ്ടി​ൽ ഹോ​സ്റ്റ​ലു​ക​ളി​ലും താ​ത്കാ​ലി​ക താ​മ​സ​സ്ഥ​ല​ങ്ങ​ളി​ലു​മാ​യി ക​ഴി​യു​ന്ന ഭ​വ​ന​ര​ഹി​ത​രു​ടെ ഔ​ദ്യോ​ഗി​ക ക​ണ​ക്ക് 1,80,000ത്തി​ന് മു​ക​ളി​ലാ​ണ്. ക​ഴി​ഞ്ഞ വേ​ന​ൽ​ക്കാ​ല​ത്ത് മാ​ത്രം 4,793 പേ​ർ തെ​രു​വി​ൽ അ​ന്തി​യു​റ​ങ്ങു​ന്ന​താ​യി ക​ണ്ടെ​ത്തി​യി​രു​ന്നു.

ക​ടു​ത്ത ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​യി​ല്ലെ​ങ്കി​ൽ പ്രാ​ദേ​ശി​ക ഭ​ര​ണ​കൂ​ട​ങ്ങ​ളു​ടെ സ​ഹാ​യം തേ​ടേ​ണ്ടി വ​രു​ന്ന ഭ​വ​ന​ര​ഹി​ത​രു​ടെ എ​ണ്ണം നി​ല​വി​ലെ 1,82,540ൽ ​നി​ന്ന് 2029-30 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തോ​ടെ 2,31,299 ആ​യി കു​തി​ച്ചു​യ​രു​മെ​ന്നാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്.

കൗ​ൺ​സി​ലു​ക​ൾ ക​ടു​ത്ത സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ൽ

സോ​ഷ്യ​ൽ ഹൗ​സിം​ഗു​ക​ളു​ടെ​യും കു​റ​ഞ്ഞ വാ​ട​ക​യ്ക്കു​ള്ള വീ​ടു​ക​ളു​ടെ​യും ക​ടു​ത്ത ക്ഷാ​മ​മാ​ണ് യു​കെ​യി​ൽ ഭ​വ​ന​ര​ഹി​ത​രു​ടെ എ​ണ്ണം റി​ക്കാ​ർ​ഡ് നി​ര​ക്കി​ലെ​ത്തി​ച്ച​ത്. വാ​ട​ക കു​തി​ച്ചു​യ​രു​മ്പോ​ഴും സ​ർ​ക്കാ​ർ ന​ൽ​കു​ന്ന ഹൗ​സിം​ഗ് അ​ല​വ​ൻ​സു​ക​ൾ അ​തി​ന​നു​സ​രി​ച്ച് വ​ർ​ധി​ക്കാ​ത്ത​ത് പ്ര​ത്യേ​കി​ച്ച് ല​ണ്ട​ൻ പോ​ലു​ള്ള ന​ഗ​ര​ങ്ങ​ളി​ൽ പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​ക്കു​ന്നു.

ഹോ​സ്റ്റ​ലു​ക​ൾ, ബി ​ആ​ൻ​ഡ് ബി ​തു​ട​ങ്ങി​യ താ​ത്കാ​ലി​ക താ​മ​സ​സൗ​ക​ര്യ​ങ്ങ​ൾ​ക്കാ​യി പ്രാ​ദേ​ശി​ക കൗ​ൺ​സി​ലു​ക​ൾ​ക്ക് കോ​ടി​ക്ക​ണ​ക്കി​ന് പൗ​ണ്ട് ചെ​ല​വ​ഴി​ക്കേ​ണ്ടി വ​രു​ന്നു​ണ്ട്. ഇ​ത് കൗ​ൺ​സി​ലു​ക​ളെ ക​ടു​ത്ത സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലേ​ക്ക് ന​യി​ക്കു​ക​യാ​ണെ​ന്ന് റി​പ്പോ​ർ​ട്ട് ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

2009-10 കാ​ല​ഘ​ട്ട​ത്തി​ൽ താ​ത്കാ​ലി​ക താ​മ​സ​ത്തി​നാ​യി ഇം​ഗ്ല​ണ്ടി​ലെ കൗ​ൺ​സി​ലു​ക​ൾ 7.03 കോ​ടി പൗ​ണ്ട് മാ​ത്രം ചി​ല​വ​ഴി​ച്ച സ്ഥാ​ന​ത്ത് 2024-25ൽ ​ഇ​ത് 130 കോ​ടി പൗ​ണ്ടാ​യി (£1.3bn) വ​ർ​ധി​ച്ചു. ക​ഴി​ഞ്ഞ വ​ർ​ഷം മാ​ത്രം യു​കെ സ​ർ​ക്കാ​ർ ഈ ​മേ​ഖ​ല​യി​ൽ ആ​കെ 380 കോ​ടി പൗ​ണ്ടാ​ണ് ചി​ല​വ​ഴി​ച്ച​ത്.

"ഹൗ​സിം​ഗ് ഫ​സ്റ്റ്' അ​ജ​ണ്ട​യു​മാ​യി ആ​ൻ​ഡി ബേ​ൺ​ഹാം

അ​ധി​കാ​ര​മേ​റ്റെ​ടു​ത്ത് മാ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ ത​ന്നെ തെ​രു​വി​ൽ കി​ട​ന്നു​റ​ങ്ങു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ൽ ദ്രു​ത​ഗ​തി​യി​ലു​ള്ള കു​റ​വു​ണ്ടാ​ക്ക​ണ​മെ​ന്നാ​ണ് ആ​ൻ​ഡി ബേ​ൺ​ഹാം ത​ന്റെ ഉ​പ​ദേ​ശ​ക​ർ​ക്ക് ന​ൽ​കി​യി​രി​ക്കു​ന്ന നി​ർ​ദ്ദേ​ശം.

മു​ൻ​പ് ഗ്രേ​റ്റ​ർ മാ​ഞ്ച​സ്റ്റ​ർ മേ​യ​റാ​യി​രു​ന്ന സ​മ​യ​ത്ത് അ​ദ്ദേ​ഹം വി​ജ​യ​ക​ര​മാ​യി ന​ട​പ്പി​ലാ​ക്കി​യ "എ ​ബെ​ഡ് എ​വ​രി നൈ​റ്റ്' എ​ന്ന ജ​ന​പ്രി​യ പ​ദ്ധ​തി രാ​ജ്യ​വ്യാ​പ​ക​മാ​യി വ്യാ​പി​പ്പി​ക്കാ​ൻ ഈ ​റി​പ്പോ​ർ​ട്ട് ആ​വ​ശ്യ​പ്പെ​ടു​ന്നു. തെ​രു​വി​ൽ ക​ഴി​യു​ന്ന​വ​ർ​ക്ക് സു​ര​ക്ഷി​ത​മാ​യ കി​ട​ക്ക​യും വ്യ​ക്തി​ഗ​ത പി​ന്തു​ണ​യും ന​ൽ​കു​ന്ന​താ​ണ് ഈ ​പ​ദ്ധ​തി.

ര​ണ്ടാം ലോ​ക​മ​ഹാ​യു​ദ്ധ​ത്തി​ന് ശേ​ഷ​മു​ള്ള ഏ​റ്റ​വും വ​ലി​യ കൗ​ൺ​സി​ൽ ഭ​വ​ന നി​ർ​മാ​ണ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​മെ​ന്നും ബേ​ൺ​ഹാം ഉ​റ​പ്പു​ന​ൽ​കി​യി​ട്ടു​ണ്ട്. കീ​ർ സ്റ്റാ​ർ​മ​റു​ടെ സ​ർ​ക്കാ​ർ 2029 ഓ​ഗ​സ്റ്റോ​ടെ 15 ല​ക്ഷം പു​തി​യ വീ​ടു​ക​ൾ നി​ർ​മ്മി​ക്കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

ഇ​തി​ന്‍റെ തു​ട​ർ​ച്ച​യാ​യി സോ​ഷ്യ​ൽ-​അ​ഫോ​ർ​ഡ​ബി​ൾ വീ​ടു​ക​ളു​ടെ നി​ർ​മാ​ണ​ത്തി​ന് ബേ​ൺ​ഹാം സ​ർ​ക്കാ​ർ മു​ൻ​ഗ​ണ​ന ന​ൽ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

ഫ​ല​പ്ര​ദ​മ​ല്ലാ​ത്ത താ​ത്കാ​ലി​ക സം​വി​ധാ​ന​ങ്ങ​ൾ​ക്കാ​യി കോ​ടി​ക്ക​ണ​ക്കി​ന് പൗ​ണ്ട് പൊ​തു​പ​ണം പാ​ഴാ​ക്കു​ന്ന​ത് അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും ഭ​വ​ന​ര​ഹി​ത​രു​ടെ പ്ര​ശ്ന​ങ്ങ​ൾ കൃ​ത്യ​മാ​യി മ​ന​സ്സി​ലാ​ക്കി​യ ഒ​രു നേ​താ​വി​ലൂ​ടെ യു​കെ​യ്ക്ക് ഇ​തൊ​രു സു​വ​ർ​ണാ​വ​സ​ര​മാ​ണെ​ന്നും ക്രൈ​സി​സ് ചീ​ഫ് എ​ക്സി​ക്യൂ​ട്ടീ​വ് മാ​റ്റ് ഡൗ​ണി വ്യ​ക്ത​മാ​ക്കി.

യു​കെ​യി​ലെ ല​ക്ഷ​ക്ക​ണ​ക്കി​ന് പ്ര​വാ​സി മ​ല​യാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള സാ​ധാ​ര​ണ​ക്കാ​രാ​യ വാ​ട​ക​ക്കാ​ർ​ക്ക് ആ​ശ്വാ​സ​മേ​കു​ന്ന വീ​ടു​ക​ൾ വി​പ​ണി​യി​ൽ എ​ത്തി​ക്കാ​ൻ പു​തി​യ സ​ർ​ക്കാ​രി​ന് സാ​ധി​ക്കു​മോ എ​ന്നാ​ണ് രാ​ജ്യം ഉ​റ്റു​നോ​ക്കു​ന്ന​ത്.

National

ഇന്ത്യ-യുകെ ഉഭയകക്ഷി കരാർ പ്രാബല്യത്തിൽ

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യും യു​കെ​യും ത​മ്മി​ലു​ള്ള സ​മ​ഗ്ര സാ​മ്പ​ത്തി​ക വ്യാ​പാ​രക്ക​രാ​ർ (സി​ഇ​ടി​എ) ഇ​ന്നു പ്രാ​ബ​ല്യ​ത്തി​ലാ​യി. ക​രാ​റി​ലൂ​ടെ ഇ​രു​ രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ഉ​ഭ​യ​ക​ക്ഷി വ്യാ​പാ​രം പ്ര​തി​വ​ർ​ഷം ഏ​ക​ദേ​ശം മൂ​ന്ന് ല​ക്ഷം കോ​ടി രൂ​പ​യാ​യി ഉ​യ​രു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.

ഇ​ന്ത്യ ക​യ​റ്റു​മ​തി ചെ​യ്യു​ന്ന 99 ശ​ത​മാ​നം ഉ​ത്പ​ന്ന​ങ്ങ​ളു​ടെ​യും തീ​രു​വ യു​കെ ഘ​ട്ടം​ഘ​ട്ട​മാ​യി ഒ​ഴി​വാ​ക്കും. പ​ക​രം ബ്രി​ട്ട​നി​ൽ​നി​ന്ന് ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന 90 ശ​ത​മാ​നം ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് ഇ​ന്ത്യ​യും തീ​രു​വ കു​റ​യ്ക്കും.

ഇ​ന്ത്യ​ൻ വ്യാ​പാ​രി​ക​ൾ​ക്ക് നേ​ട്ടം

എഴുപതു ശ​ത​മാ​നം വ​രെ തീ​രു​വ​യു​ണ്ടാ​യി​രു​ന്ന സം​സ്ക​രി​ച്ച ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ൾ​ക്ക് യു​കെ ഇ​നി ഡ്യൂ​ട്ടി-​ഫ്രീ വ്യാ​പാ​രം തു​റ​ന്നു​ന​ൽ​കും.

18 ശ​ത​മാ​നം തീ​രു​വ വീ​ത​മു​ണ്ടാ​യി​രു​ന്ന സ​മു​ദ്രോ​ത്പ​ന്ന​ങ്ങ​ൾ​ക്കും എ​ൻ​ജി​നി​യറിം​ഗ് ച​ര​ക്കു​ക​ൾ​ക്കും വാ​ഹ​ന​നി​ർ​മാ​ണ​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന സാ​ധ​ന സാ​മ​ഗ്രി​ക​ൾ​ക്കും ഇ​നി മു​ത​ൽ പൂ​ജ്യം തീ​രു​വ​യാ​യി​രി​ക്കും. കെ​മി​ക്ക​ൽ-​ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ വ്യ​വ​സാ​യ​ത്തി​നും യു​കെ പൂ​ജ്യം വ്യാ​പാ​രം ക​രാ​റി​ലൂ​ടെ തു​റ​ന്നി​ട്ടി​ട്ടു​ണ്ട്.

ഉപഭോക്താക്കൾക്ക് ലാ​ഭം

ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന 90 ശ​ത​മാ​നം ബ്രി​ട്ടീ​ഷ് ഉ​ത്പ​ന്ന​ങ്ങ​ളു​ടെ​യും തീ​രു​വ കു​റ​യ്ക്കു​ന്ന​താ​ണ് ക​രാ​ർ. പ​ത്ത് വ​ർ​ഷ​ത്തി​നു​ള്ളി​ൽ ഇ​തി​ൽ 85 ശ​ത​മാ​നം ഉ​ത്പ​ന്ന​ങ്ങ​ളും തീ​രു​വ​ര​ഹി​ത​മാ​കും. ബ്രി​ട്ട​നി​ൽ​നി​ന്നു​ള്ള ആ​ഡം​ബ​രവാ​ഹ​ന​ത്തി​ന്‍റെ തീ​രു​വ 110 ശ​ത​മാ​ന​മാ​യി​രു​ന്ന​ത് അ​ടു​ത്ത അ​ഞ്ച് വ​ർ​ഷ​ത്തി​നു​ള്ളി​ൽ പ​ത്ത് ശ​ത​മാ​ന​മാ​യാ​ണ് കു​റ​യ്ക്കു​ന്ന​ത്.

ച​ര​ക്കു​ക​ൾ​ക്കും സേ​വ​ന​ങ്ങ​ൾ​ക്കു​മു​ള്ള കേ​ന്ദ്രസ​ർ​ക്കാ​രി​ന്‍റെ സം​ഭ​ര​ണ വി​ത​ര​ണ ക​രാ​റു​ക​ളു​ടെ ലേ​ല​ത്തി​ൽ യു​കെ വി​ത​ര​ണ​ക്കാ​ർ​ക്കും ഇ​നി പ​ങ്കെ​ടു​ക്കാം.

യു​കെ​യി​ൽ ജോ​ലി ചെ​യ്യു​ന്ന ഇ​ന്ത്യ​ക്കാ​ർ നേ​രി​ട്ടി​രു​ന്ന വ​ലി​യൊ​രു ആ​ശ​ങ്ക പ​രി​ഹ​രി​ച്ചു​കൊ​ണ്ട് ഇ​ര​ട്ടസം​ഭാ​വ​ന കീഴ്‌വ​ഴ​ക്ക​ത്തി​നു ക​രാ​റി​നോ​ടൊ​പ്പം പ്രാ​ബ​ല്യ​ത്തി​ൽ വ​ന്ന ഡ​ബി​ൾ കോ​ൺ​ട്രി​ബ്യൂ​ഷ​ൻ ക​ൺ​വെ​ൻ​ഷ​ൻ മാ​റ്റം വ​രു​ത്തി​യി​ട്ടു​ണ്ട്. യു​കെ​യി​ലേ​ക്ക് താ​ത്കാ​ലി​ക ജോ​ലി​ക്കു​വേ​ണ്ടി പോ​കു​ന്ന തൊ​ഴി​ലാ​ളി​ക​ൾ അ​ഞ്ച് വ​ർ​ഷ​ത്തേ​ക്ക് യു​കെ​യി​ൽ സാ​മൂ​ഹി​ക സു​ര​ക്ഷാ നി​കു​തി അ​ട​യ്ക്കേ​ണ്ട​തി​ല്ല.

NRI

കൊച്ചി - യുകെ വിമാന സർവീസ് പുനരാരംഭിക്കണം; ഐഒസി യുകെ വീണ്ടും രംഗത്ത്

മാ​ഞ്ച​സ്റ്റ​ർ: കൊ​ച്ചി - യു​കെ എ​യ​ർ ഇ​ന്ത്യ ഡ​യ​റ​ക്ട് വി​മാ​ന സ​ർ​വീ​സ് പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് യു​കെ കേ​ര​ള ചാ​പ്റ്റ​ർ വീ​ണ്ടും സ​ജീ​വ​മാ​യി രം​ഗ​ത്ത്.

യു​കെ​യി​ലെ പ്ര​വാ​സി മ​ല​യാ​ളി​ക​ളു​ടെ യാ​ത്രാ ആ​വ​ശ്യ​ങ്ങ​ൾ പ​രി​ഗ​ണി​ച്ച് സ​ർ​വീ​സ് എ​ത്ര​യും വേ​ഗം പു​ന​രാ​രം​ഭി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ആ​ന്‍റോ ആ​ന്‍റണി ​എം​പിക്ക് സം​ഘ​ട​ന നി​വേ​ദ​നം ന​ൽ​കി.

കേ​ര​ള ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് ഷൈ​നു ക്ലെ​യ​ർ മാ​ത്യു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​ഴി​ഞ്ഞ ഒ​ന്ന​ര വ​ർ​ഷ​ത്തി​ലേ​റെ​യാ​യി ഈ ​വി​ഷ​യ​ത്തി​ൽ വി​വി​ധ ത​ല​ങ്ങ​ളി​ൽ ഇ​ട​പെ​ട​ലു​ക​ൾ തു​ട​രു​ക​യാ​ണ്. യൂ​ത്ത് വിം​ഗ് കോഓ​ർ​ഡി​നേ​റ്റ​ർ സു​മി​ൻ വ​ർ​ഗീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് നി​വേ​ദ​നം എം​പി​ക്ക് കൈ​മാ​റി​യ​ത്.

ഇ​തി​ന് മു​മ്പ് കേ​ന്ദ്ര സി​വി​ൽ ഏ​വി​യേ​ഷ​ൻ മ​ന്ത്രാ​ല​യം, എ​യ​ർ ഇ​ന്ത്യ, കൊ​ച്ചി​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ എ​യ​ർ​പോ​ർ​ട്ട് ലി​മി​റ്റ​ഡ് (സി​യാ​ൽ), ഇ​ന്ത്യ​ൻ ഹൈ​ക്ക​മ്മീ​ഷ​ൻ എ​ന്നി​വ​ർ​ക്കും സം​ഘ​ട​ന ഓ​ൺ​ലൈ​നാ​യി നി​വേ​ദ​ന​ങ്ങ​ൾ സ​മ​ർ​പ്പി​ച്ചി​രു​ന്നു.

2025 ജ​നു​വ​രി 29ന് ​കൊ​ച്ചി - യു​കെ ഡ​യ​റ​ക്ട് സ​ർ​വീ​സ് അ​വ​സാ​നി​പ്പി​ക്കു​മെ​ന്ന് എ​യ​ർ ഇ​ന്ത്യ പ്ര​ഖ്യാ​പി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് യു​കെ​യി​ലെ വി​വി​ധ പ്ര​വാ​സി സം​ഘ​ട​ന​ക​ൾ പ്ര​തി​ഷേ​ധ​വും ഇ​ട​പെ​ട​ലു​ക​ളും ശ​ക്ത​മാ​ക്കി​യ​ത്.

ഐ​ഒ​സി യു​കെ കേ​ര​ള ചാ​പ്റ്റ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കേ​ന്ദ്ര സ​ർ​ക്കാ​ർ, എ​യ​ർ ഇ​ന്ത്യ, സി​യാ​ൽ അ​ധി​കൃ​ത​ർ എ​ന്നി​വ​രു​മാ​യി ആ​ശ​യ​വി​നി​മ​യം തു​ട​രു​ക​യാ​ണെ​ന്ന് സം​ഘ​ട​ന അ​റി​യി​ച്ചു.

സി​യാ​ൽ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ എ​സ്. സു​ഹാ​സ് എ​യ​ർ ഇ​ന്ത്യ അ​ധി​കൃ​ത​രു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​ക​ൾ പ്ര​തീ​ക്ഷ ന​ൽ​കു​ന്ന​താ​ണെ​ന്നും ,ആ​വ​ശ്യ​മാ​യ സാ​ങ്കേ​തി​ക-​റ​ഗു​ലേ​റ്റ​റി അ​നു​മ​തി​ക​ൾ ല​ഭി​ച്ചാ​ൽ സ​ർ​വീ​സ് പു​ന​രാ​രം​ഭി​ക്കാ​ൻ എ​യ​ർ ഇ​ന്ത്യ അ​നു​കൂ​ല സ​മീ​പ​നം സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നും നി​വേ​ദ​ന​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

2020 ഓ​ഗ​സ്റ്റി​ൽ ആ​രം​ഭി​ച്ച കൊ​ച്ചി - ​യു​കെ ഡ​യ​റ​ക്ട് സ​ർ​വീ​സ് യു​കെ​യി​ലെ മ​ല​യാ​ളി​ക​ൾ​ക്ക് ഏ​റെ പ്ര​യോ​ജ​ന​ക​ര​മാ​യി​രു​ന്നു​വെ​ന്ന് സം​ഘ​ട​ന വ്യ​ക്ത​മാ​ക്കി. സ​ർ​വീ​സ് നി​ർ​ത്ത​ലാ​ക്കി​യ​തോ​ടെ വി​ദ്യാ​ർ​ഥി​ക​ൾ, ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ, കു​ടും​ബ​ങ്ങ​ൾ, ബി​സി​ന​സ് യാ​ത്ര​ക്കാ​ർ എ​ന്നി​വ​ർ​ക്ക് അ​ധി​ക ചെ​ല​വും സ​മ​യ​ന​ഷ്ട​വും നേ​രി​ടേ​ണ്ടി​വ​രു​ന്ന​താ​യും ഏ​ക​ദേ​ശം അ​ഞ്ച് ല​ക്ഷം മ​ല​യാ​ളി​ക​ളു​ടെ യാ​ത്രാ ആ​വ​ശ്യ​ങ്ങ​ളെ ഇ​ത് പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്ന​താ​യും നി​വേ​ദ​ന​ത്തി​ൽ പ​റ​യു​ന്നു.

നി​വേ​ദ​നം സ്വീ​ക​രി​ച്ച ആന്‍റോ ആ​ന്‍റ​ണി വി​ഷ​യം പാ​ർ​ല​മെ​ന്‍റി​ലും കേ​ന്ദ്ര സി​വി​ൽ ഏ​വി​യേ​ഷ​ൻ മ​ന്ത്രാ​ല​യ​ത്തി​നു​മു​ന്നി​ലും ശ​ക്ത​മാ​യി ഉ​ന്ന​യി​ക്കു​മെ​ന്ന് ഉ​റ​പ്പു​ന​ൽ​കി​യ​താ​യി സം​ഘ​ട​ന അ​റി​യി​ച്ചു. തു​ട​ർ​ന്ന് അ​ദ്ദേ​ഹം കേ​ര​ള ചാ​പ്റ്റ​ർ ജ​ന​റ​ൽ സെ​ക്ര​ട്ട​റി റോ​മി കു​ര്യാ​ക്കോ​സു​മാ​യി വീ​ഡി​യോ കോ​ളി​ൽ സം​സാ​രി​ക്കു​ക​യും വി​ഷ​യ​ത്തി​ൽ പൂ​ർ​ണ പി​ന്തു​ണ വാ​ഗ്ദാ​നം ചെ​യ്യു​ക​യും ചെ​യ്തു.

കൊ​ച്ചി - ​യു​കെ ഡ​യ​റ​ക്ട് വി​മാ​ന സ​ർ​വീ​സ് പു​നഃ​സ്ഥാ​പി​ക്കു​ന്ന​തു​വ​രെ ശ​ക്ത​മാ​യ ഇ​ട​പെ​ട​ലു​ക​ൾ തു​ട​രു​മെ​ന്ന് ഐഒസി യു​കെ കേ​ര​ള ചാ​പ്റ്റ​ർ നേ​തൃ​ത്വം അ​റി​യി​ച്ചു.

NRI

യു​കെ​യി​ൽ വ​ൻ ക​ള്ള​പ്പ​ണ വേ​ട്ട; ശ​രീ​ര​ത്തി​ൽ ബെ​ൽ​റ്റു​കെ​ട്ടി കോ​ടി​ക​ൾ ഒ​ളി​പ്പി​ച്ച മു​ഖ്യ​പ്ര​തി പി​ടി​യി​ൽ

ല​ണ്ട​ൻ: യു​കെ​യി​ൽ കോ​ടി​ക്ക​ണ​ക്കി​ന് പൗ​ണ്ടു​ക​ളു​ടെ ക​ള്ള​പ്പ​ണ വെ​ളു​പ്പി​ക്ക​ൽ ശൃം​ഖ​ല ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം ത​ക​ർ​ത്തു. ല​ണ്ട​നി​ലെ ഈ​സ്റ്റ് ഹാ​മി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ഒ​രു ഹൈ-​സ്ട്രീ​റ്റ് മ​ണി എ​ക്സ്ചേ​ഞ്ച് സ്ഥാ​പ​നം കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ന്ന റെ​യ്ഡി​ലാ​ണ് വ​ൻ മാ​ഫി​യ സം​ഘ​ങ്ങ​ളു​ടെ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ൾ പു​റ​ത്താ​യ​ത്.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ഖ്യ​പ്ര​തി അ​ലി റ​സ​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ ബെ​ൽ​റ്റി​ൽ അ​ര​യി​ലൊ​ളി​പ്പി​ച്ച നി​ല​യി​ൽ 1,50,000 പൗ​ണ്ടു​മാ​യാ​ണ് (ഏ​ക​ദേ​ശം 1.7 കോ​ടി രൂ​പ) അ​ലി റ​സ പി​ടി​യി​ലാ​യ​ത്. ഇ​യാ​ളെ പി​ടി​കൂ​ടു​ന്ന​തിന്‍റെ ദൃ​ശ്യ​ങ്ങ​ൾ ഹോം ​ഓ​ഫീ​സ് പു​റ​ത്തു​വി​ട്ടി​ട്ടു​ണ്ട്.

ഗു​രു​ത​ര​മാ​യ കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടു​ന്ന മാ​ഫി​യാ സം​ഘ​ങ്ങ​ൾ​ക്കാ​യി വെ​റും മൂ​ന്ന് മാ​സ​ത്തി​നു​ള്ളി​ൽ 14 ദ​ശ​ല​ക്ഷം പൗ​ണ്ടി​ന്‍റെ (160 കോ​ടി​യി​ല​ധി​കം രൂ​പ) ക​ള്ള​പ്പ​ണ​മാ​ണ് ഈ ​സ്ഥാ​പ​നം വ​ഴി വെ​ളു​പ്പി​ച്ച​തെ​ന്ന് അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി. റ​ഷ്യ​ൻ അ​ധോ​ലോ​ക ശൃം​ഖ​ല​യി​ൽ നി​ന്ന് ഒ​റ്റ​ത്ത​വ​ണ​യാ​യി 10 ല​ക്ഷം പൗ​ണ്ട് പ​ണ​മാ​യി കൈ​പ്പ​റ്റി​യ സം​ഭ​വ​വും ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ന്നു.

ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​ത്തി​നി​ടെ 190 ദ​ശ​ല​ക്ഷം പൗ​ണ്ടി​ല​ധി​കം (ഏ​ക​ദേ​ശം 2,100 കോ​ടി രൂ​പ) തു​ക ഈ ​ശൃം​ഖ​ല വ​ഴി കൈ​മാ​റ്റം ചെ​യ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നാ​ണ് അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ൾ സം​ശ​യി​ക്കു​ന്ന​ത്. ഈ ​പ​ണം അ​ന്ത​ർ​ദേ​ശീ​യ ട്രാ​ൻ​സ്ഫ​റു​ക​ൾ വ​ഴി പ്ര​ധാ​ന​മാ​യും ദു​ബാ​യി​ലേ​ക്കാ​ണ് മാ​റ്റി​യ​തെ​ന്നും അ​ന്വേ​ഷ​ണ​ത്തി​ൽ വ്യ​ക്ത​മാ​യി.

ഒ​രു ര​ഹ​സ്യ സേ​ഫി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന 1.3 ദ​ശ​ല​ക്ഷം പൗ​ണ്ട്, പ്ര​തി​യു​ടെ വീ​ട്ടി​ൽ നി​ന്നും ക​ണ്ടെ​ടു​ത്ത 3,00,000 യു​എ​സ് ഡോ​ള​ർ, കി​ഴ​ക്ക​ൻ ല​ണ്ട​നി​ലെ ഒ​രു സേ​ഫ്റ്റി ഡി​പ്പോ​സി​റ്റ് ബോ​ക്സി​ൽ നി​ന്നാ​യി സ്വ​ർ​ണ്ണ​വും മ​റ്റ് വി​ദേ​ശ ക​റ​ൻ​സി​ക​ളും സി​റ്റി ഓ​ഫ് ല​ണ്ട​ൻ പോ​ലീ​സ് വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പി​ടി​ച്ചെ​ടു​ത്തു.

ഈ ​വ​ൻ ക​ള്ള​പ്പ​ണ വേ​ട്ട​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ, സം​ഘ​ടി​ത കു​റ്റ​കൃ​ത്യ​ങ്ങ​ളു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന് സം​ശ​യി​ക്കു​ന്ന ഹൈ-​സ്ട്രീ​റ്റ് വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ഹോം ​ഓ​ഫീ​സ് അ​റി​യി​ച്ചു.

പു​തി​യ നി​യ​മ​ങ്ങ​ളു​ടെ പി​ൻ​ബ​ല​ത്തി​ൽ ഇ​ത്ത​രം അ​ന​ധി​കൃ​ത സ്ഥാ​പ​ന​ങ്ങ​ൾ അ​ട​ച്ചു​പൂ​ട്ടാ​നും, രാ​ജ്യ​വ്യാ​പ​ക​മാ​യി പ​രി​ശോ​ധ​ന​ക​ൾ ക​ർ​ശ​ന​മാ​ക്കാ​നും സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. കു​റ്റ​വാ​ളി​ക​ളു​ടെ സാ​മ്പ​ത്തി​ക സ്രോ​ത​സു​ക​ൾ പൂ​ർ​ണ​മാ​യും ഇ​ല്ലാ​താ​ക്കു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

NRI

മ​ല​യാ​ളി ന​ഴ്‌​സ് യു​കെ​യി​ൽ മ​രി​ച്ചു; അ​ന്ത്യം നാ​ലാ​മ​ത്തെ കു​ഞ്ഞി​ന് ജ​ന്മം ന​ൽ​കി​യ​തി​ന് പി​ന്നാ​ലെ

ബോ​സ്റ്റ​ൺ: നാ​ലാ​മ​ത്തെ കു​ഞ്ഞി​ന് ജ​ന്മം ന​ൽ​കി​യ​തി​ന് പി​ന്നാ​ലെ ആ​ശു​പ​ത്രി​യി​ൽ നി​ന്ന് വീ​ട്ടി​ലെ​ത്തി മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം അ​സ്വ​സ്ഥ​ത അ​നു​ഭ​വ​പ്പെ​ട്ട മ​ല​യാ​ളി യു​വ​തി യു​കെ​യി​ൽ മ​രി​ച്ചു.

പാ​ല​ക്കാ​ട് കാ​ഞ്ഞി​ര​പ്പു​ഴ സ്വ​ദേ​ശി​നി​യും ലി​ങ്ക​ൺ​ഷെ​യ​റി​ലെ ബോ​സ്റ്റ​ൺ പ്ര​ദേ​ശ​ത്ത് താ​മ​സി​ച്ചി​രു​ന്ന ന​ഴ്‌​സു​മാ​യ ചി​ഞ്ചു മ​മ്പ​ള്ളി​ൽ തോ​മ​സ് (34) ആ​ണ് മ​രി​ച്ച​ത്.

ഭ​ർ​ത്താ​വ് പാ​ല​ക്കാ​ട് കാ​ര​കു​റു​ശി സ്വ​ദേ​ശി​യാ​യ എ​മി​ൽ ജോ​സ് ആ​ണ്. ജൂ​ലൈ ആറിന് ​പ്ര​സ​വ​ത്തി​നാ​യി ബോ​സ്റ്റ​ൺ പി​ൽ​ഗ്രിം എ​ൻ​എ​ച്ച്എ​സ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ട്ട ചി​ഞ്ചു, ഏഴിന് ​ഉ​ച്ച​യ്ക്ക് 1.30-ഓ​ടെ സാ​ധാ​ര​ണ പ്ര​സ​വ​ത്തി​ലൂ​ടെ ആ​രോ​ഗ്യ​വ​തി​യാ​യ പെ​ൺ​കു​ഞ്ഞി​ന് ജ​ന്മം ന​ൽ​കി.

അ​മ്മ​യ്ക്കും കു​ഞ്ഞി​നും ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളി​ല്ലെ​ന്ന് വി​ല​യി​രു​ത്തി​യ​തി​നെ തു​ട​ർ​ന്ന് എട്ടിന് ​വൈ​കുന്നേരം ആ​ശു​പ​ത്രി​യി​ൽ നി​ന്ന് ഡി​സ്ചാ​ർ​ജ് ചെ​യ്ത് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ വീ​ട്ടി​ലെ​ത്തി അ​ധി​ക​സ​മ​യം ക​ഴി​യും​മു​മ്പ് ചി​ഞ്ചു​വി​ന് ശാ​രീ​രി​ക അ​സ്വ​സ്ഥ​ത അ​നു​ഭ​വ​പ്പെ​ടു​ക​യും തു​ട​ർ​ന്ന് കു​ഴ​ഞ്ഞു​വീ​ഴു​ക​യും ചെ​യ്തു.

ഉ​ട​ൻ ത​ന്നെ വീ​ണ്ടും ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് അ​ടി​യ​ന്ത​ര ചി​കി​ത്സ ന​ൽ​കി​യെ​ങ്കി​ലും ആ​രോ​ഗ്യ​നി​ല ഗു​രു​ത​ര​മാ​യി. വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ 12.20-നാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്. മ​ര​ണ​കാ​ര​ണം സം​ബ​ന്ധി​ച്ച ഔ​ദ്യോ​ഗി​ക സ്ഥി​രീ​ക​ര​ണ​ത്തി​നും മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​നാ ന​ട​പ​ടി​ക​ൾ​ക്കും കു​ടും​ബം കാ​ത്തി​രി​ക്കു​ക​യാ​ണ്.

നാ​ലു വ​ർ​ഷം മു​മ്പ് ന​ഴ്‌​സാ​യി ജോ​ലി ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് ചി​ഞ്ചു യു​കെ​യി​ലെ ലി​ങ്ക​ൺ​ഷെ​യ​റി​ലെ ബോ​സ്റ്റ​ണി​ലേ​ക്ക് കു​ടി​യേ​റി​യി​രു​ന്നു. പി​ന്നീ​ട് ഭ​ർ​ത്താ​വ് എ​മി​ൽ ജോ​സും അ​ന്നു​ണ്ടാ​യി​രു​ന്ന ര​ണ്ട് മ​ക്ക​ളും യു​കെ​യി​ലെ​ത്തി. മൂ​ന്നാ​മ​ത്തെ കു​ഞ്ഞും യു​കെ​യി​ൽ​വ​ച്ചാ​ണ് ജ​നി​ച്ച​ത്.

ഒ​രു വ​ർ​ഷം മു​മ്പാ​ണ് കു​ടും​ബം ബോ​സ്റ്റ​ണി​ൽ സ്വ​ന്ത​മാ​യി വീ​ട് വാ​ങ്ങി താ​മ​സം ആ​രം​ഭി​ച്ച​ത്. എ​മി​ലി​നും ചി​ഞ്ചു​വി​നും എ​ട്ട് വ​യ​സു​ള്ള ഒ​രു മ​ക​ളും ആ​റും മൂ​ന്നും വ​യ​സ്സു​ള്ള ര​ണ്ട് ആ​ൺ​മ​ക്ക​ളും ന​വ​ജാ​ത​യാ​യ പെ​ൺ​കു​ഞ്ഞു​മാ​ണ് ഉ​ള്ള​ത്.

പ്ര​സ​വ​ശു​ശ്രൂ​ഷ​യ്ക്കാ​യി ചി​ഞ്ചു​വിന്‍റെ മാ​താ​പി​താ​ക്ക​ളാ​യ തോ​മ​സും റോ​സ​മ്മ​യും ഏ​താ​നും മാ​സ​ങ്ങ​ൾ​ക്ക് മു​മ്പ് സ​ന്ദ​ർ​ശ​ക വീ​സ​യി​ൽ യു​കെ​യി​ലെ​ത്തി​യി​രു​ന്നു.

NRI

ഡോ. ​ഡി. ജോ​ൺ ന​യി​ക്കു​ന്ന അ​ഭി​ഷേ​കാ​ഗ്നി ക​ൺ​വ​ൻ​ഷ​ൻ 13ന്

മാഞ്ചസ്റ്റർ: വ​ച​ന പ്ര​ഘോ​ഷ​ക​ൻ ഡോ.​ ഡി. ജോ​ൺ സാ​ൽ​ഫോ​ഡി​ൽ അ​ഭി​ഷേ​കാ​ഗ്നി ശു​ഷ്രൂ​ഷ ന​യി​ക്കു​ന്നു. സാ​ൽ​ഫോ​ഡ് സെ​ന്‍റ് എ​വു​പ്രാ​സ്യ സീ​റോമ​ല​ബാ​ർ കാ​ത്ത​ലി​ക് മി​ഷ​ൻ പ​ള്ളി​യി​ൽ ആ​ത്മാ​ഭി​ഷേ​ക​ത്തി​ന്‍റെ പു​ത്ത​നു​ണ​ർ​വി​ൽ ജീ​വി​ത ന​വീ​ക​ര​ണം സാ​ധ്യ​മാ​ക്കു​ന്ന ഈ ​അ​നു​ഗ്ര​ഹീ​ത ശു​ശ്രൂ​ഷ ഈ​മാ​സം 13​ന് വൈ​കുന്നേരം അഞ്ച് മു​ത​ൽ രാ​ത്രി ഒമ്പത് വ​രെ​യാ​ണ് ന​ട​ക്കു​ക.

വിലാസം: സെന്‍റ് എ​വു​പ്രാ​സ്യ സീ​റോമ​ല​ബാ​ർ കാ​ത്ത​ലി​ക് ച​ർ​ച്ച് ഓ​ക്സ്ഫോ​ഡ് സ്ട്രീ​റ്റ് സാ​ൽ​ഫോ​ഡ്
M30 0FW.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ഫാ.​ സാ​ന്‍റോ - 07918266158, സാ​ജു വ​ർ​ഗീ​സ് - 07809 827074.

NRI

സീ​റോ​മ​ല​ബാ​ർ വാ​ത്സിം​ഗ്ഹാം തീ​ർ​ഥാ​ട​നം 18ന്; ​മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ൽ മു​ഖ്യ​കാ​ർ​മി​ക​ൻ

വാ​ത്സിം​ഗ്ഹാം: ഇം​ഗ്ല​ണ്ടി​ലെ ന​സ്രേ​ത്ത് എ​ന്ന് വി​ഖ്യാ​ത​മാ​യ വാ​ത്സിം​ഗ്ഹാം മ​രി​യ​ന്‍ പു​ണ്യ​കേ​ന്ദ്ര​ത്തി​ൽ ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ര്‍ സ​ഭ ന​യി​ക്കു​ന്ന തീ​ര്‍​ഥാ​ട​നം ഈ ​മാ​സം 18ന് ​ന​ട​ക്കും. ഗ്രേ​റ്റ് ബ്രി​ട്ട​ന്‍ സീ​റോ​മ​ല​ബാ​ര്‍ രൂ​പ​ത​യു​ടെ അ​ധ്യ​ക്ഷ​ൻ മാ​ര്‍ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ല്‍ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും.

ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ എ​പ്പാ​ർ​ക്കി​യു​ടെ വി​കാ​രി​ജ​ന​റാ​ളും പ്രോ​ട്ടോ സെ​ഞ്ചു​ലോ​സും സ​ഭാ പ​ണ്ഡി​ത​നു​മാ​യ റ​വ. ഡോ. ​ആ​ന്‍റ​ണി ചു​ണ്ടെ​ലി​ക്കാ​ട്ട് മ​രി​യ​ൻ സ​ന്ദേ​ശം ന​ൽ​കും.

ഫാ. ​ജി​നു മു​ണ്ടു​ന​ട​ക്ക​ലി​ന്റെ അ​ജ​പാ​ല​ന നേ​തൃ​ത്വ​ത്തി​ൽ, കേം​ബ്രി​ഡ്ജ് റീ​ജി​യ​ണി​ലെ സീ​റോ​മ​ല​ബാ​ര്‍ വി​ശ്വാ​സ സ​മൂ​ഹം മു​ൻ​വ​ർ​ഷ​ങ്ങ​ളി​ലെ പോ​ലെ തീ​ർ​ഥാ​ട​ക​ർ​ക്ക് വേ​ണ്ടി​യു​ള്ള സൗ​ക​ര്യ​ങ്ങ​ൾ ക്ര​മീ​ക​രി​ക്കു​ക​യും അ​ല​ങ്കാ​ര​ങ്ങ​ളും തി​രു​നാ​ൾ ഒ​രു​ക്ക​ങ്ങ​ളും ന​ട​ത്തു​ക​യും ചെ​യ്യും.

തീ​ർ​ഥാ​ട​ന​ത്തി​ന്‍റെ വി​ജ​യ​ത്തി​നാ​യി ഭ​വ​ന​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന​ക​ൾ ന​ട​ത്തി​വ​രു​ന്ന കേം​ബ്രി​ഡ്‌​ജ് റീ​ജ​ണ​ൽ സീ​റോ​മ​ല​ബാ​ർ സ​മൂ​ഹ​മാ​ണ് തീ​ർ​ഥാ​ട​ന​ത്തി​ന് ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന​തും.

ഗ​ബ്രി​യേ​ൽ മാ​ലാ​ഖ ഉ​ണ്ണി​യേ​ശു​വി​ന്‍റെ ജ​ന​ന​ത്തെ കു​റി​ച്ച്, മം​ഗ​ള വാ​ർ​ത്ത ന​ൽ​കി​യ ന​സ്ര​ത്തി​ലെ ഭ​വ​ന​ത്തി​ന്‍റെ ത​നി പ​ക​ർ​പ്പ് ഇം​ഗ്ല​ണ്ടി​ൽ നി​ർ​മി​ക്ക​ണ​മെ​ന്ന പ​രി​ശു​ദ്ധ അ​മ്മ​യു​ടെ ഇം​ഗി​ത​ത്തി​ൽ ഇം​ഗ്ല​ണ്ടി​ലേ​ക്ക് ന​സ്രേ​ത്ത് അ​ത്ഭു​ത​ക​ര​മാ​യി പ​റി​ച്ചു ന​ട​പ്പെ​ട്ടു എ​ന്ന് വി​ശ്വ​സി​ക്കു​ന്ന പ്ര​ശ​സ്ത ആ​ഗോ​ള മ​രി​യ​ൻ തീ​ർ​ത്ഥാ​ട​ന കേ​ന്ദ്ര​മാ​ണ് വാ​ത്സിം​ഗ്ഹാം.

വാ​ത്സിം​ഗ്ഹാം തീ​ർ​ഥാ​ട​ന​ത്തി​ൽ പ്ര​സു​ദേ​ന്തി​മാ​രാ​യി പ​ങ്കു​ചേ​രു​വാ​ൻ ഉ​ള്ള അ​നു​ഗ്ര​ഹീ​ത അ​വ​സ​രം ഉ​പ​യോ​ഗി​ക്കു​വാ​ൻ ഇ​തോ​ടൊ​പ്പം കൊ​ടു​ത്തി​ട്ടു​ള്ള ഫ്ല​യ​റി​ലെ QR-CODE സ്കാ​ൻ ചെ​യ്തു ര​ജി​സ്റ്റ​ർ ചെ​യ്യാ​വു​ന്ന​താ​ണ്.

ഗ്രേ​റ്റ് ബ്രി​ട്ട​ന്‍ സീ​റോ​മ​ല​ബാ​ര്‍ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഇ​ത് പ​ത്താം ത​വ​ണ​യാ​ണ് തീ​ര്‍​ത്ഥാ​ട​നം ന​ട​ക്കു​ക. യൂ​റോ​പ്പി​ലെ​മ്പാ​ടു​മു​ള്ള സീ​റോ മ​ല​ബാ​ര്‍ വി​ശ്വാ​സി​ക​ളു​ടെ ഏ​റ്റ​വും വ​ലി​യ വി​ശാ​സ സം​ഗ​മ​വേ​ദി​കൂ​ടി​യാ​യ വാ​ത്സിം​ഗ്ഹാം മ​രി​യ​ൻ തീ​ര്‍​ഥാ​ട​നം, അ​നു​ഗ്ര​ഹ സാ​ഫ​ല്യ​ങ്ങ​ളു​ടെ ക​ല​വ​റ​യും പു​ണ്യ​ഭു​മി​യു​മാ​ണ്.

വ​ര്‍​ഷം തോ​റും മു​ട​ങ്ങാ​തെ, ഭ​ക്ത​ജ​ന​ങ്ങ​ളു​ടെ ബാ​ഹു​ല്യം കൊ​ണ്ടും, മ​രി​യ ഭ​ക്തി​യു​ടെ ഉ​റ​ച്ച പ്ര​ഘോ​ഷ​ണ​പ്പൊ​ലി​മ കൊ​ണ്ടും, അ​ത്യാ​ഘോ​ഷ​പൂ​ര്‍​വം ന​ട​ത്ത​പ്പെ​ടു​ന്ന ഈ ​മ​ഹാ​മ​രി​യ​ൻ സം​ഗ​മം, സ​ഭ​യു​ടെ പാ​ശ്ചാ​ത്യ നാ​ടു​ക​ളി​ലെ വ​ള​ര്‍​ച്ച​യു​ടെ ച​രി​ത്ര​വ​ഴി​യി​ലെ വ​ലി​യ നാ​ഴി​ക​ക്ക​ല്ലാ​യി വി​ല​യി​രു​ത്ത​പ്പെ​ടു​ന്നു.

വാ​ത്സിം​ഗ്ഹാം തീ​ർ​ഥാ​ട​ന തി​രു​ക്ക​ർ​മ​ങ്ങ​ളി​ലും ശു​ശ്രൂ​ഷ​ക​ളി​ലും പ​ങ്കു​ചേ​ര്‍​ന്ന് മാ​തൃ​മാ​ധ്യ​സ്ഥ​ത​യി​ൽ ദൈ​വീ​ക കൃ​പാ​ക​ൾ​ക്കും അ​നു​ഗ്ര​ഹ​ങ്ങ​ൾ​ക്കും ഉ​ദ്ദി​ഷ്‌​ഠ കാ​ര്യ സാ​ഫ​ല്യ​ത്തി​നും പ്രാ​ർ​ഥ​നാ നി​റ​വി​ൽ ആ​യി​രി​ക്കു​വാ​ൻ തി​രു​നാ​ള്‍ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ള്‍ വി​ശ്വാ​സി​ക​ളോ​ട് അ​ഭ്യ​ർ​ഥി​ച്ചു.

തീ​ർ​ഥാ​ട​ന​ത്തി​ന്‍റെ സ​മ​യ​ക്ര​മം താ​ഴെ​പ്പ​റ​യു​ന്ന രീ​തി​യി​ലാ​ണ് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

9:30 - സ​പ്രാ, ആ​രാ​ധ​ന, 10:15 - മ​രി​യ​ൻ പ്ര​ഭാ​ഷ​ണം - റ​വ. ഡോ. ​ആ​ന്‍റ​ണി ചു​ണ്ടെ​ലി​ക്കാ​ട്ട് (പ്രോ​ട്ടോ സി​ഞ്ചെ​ല്ലൂ​സ്‌), 11 - കൊ​ടി​യേ​റ്റ്, 12 - പ്ര​സു​ദേ​ന്തി വാ​ഴി​യ്ക്ക​ൽ, 12.30 - ആ​ഘോ​ഷ​മാ​യ ദി​വ്യ​കാ​രു​ണ്യ പ്ര​ദ​ക്ഷി​ണം, 13 45 - ആ​ഘോ​ഷ​മാ​യ പ​രി​ശു​ദ്ധ കു​ർ​ബാ​ന - മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ൽ, 15.45 - ന​ന്ദി പ്ര​കാ​ശ​നം.

തീ​ർ​ഥാ​ട​ന കേ​ന്ദ്ര​ത്തി​ന്‍റെ വി​ലാ​സം: Catholic National Shrine of Our Lady Walshingham, Houghton St. Giles Norfolk,NR22 6AL.

NRI

മെന്‍റലിസ്റ്റ് ആനന്ദുവിന്‍റെ മെഗാഷോ: ടിക്കറ്റ് വിൽപ്പന ഉദ്ഘാടനം ചെയ്ത് ചാണ്ടി ഉമ്മൻ

വെ​സ്റ്റ് യോ​ർ​ക്ക്ഷ​യ​ർ: പ്ര​ശ​സ്ത മെ​ന്‍റ​ലി​സ്റ്റ് ആ​ന​ന്ദു​വി​ന്‍റെ "The Secret Letter - Season2 UK Tour' എ​ന്ന മെ​ഗാ മെ​ന്‍റ​ലി​സം ഷോ​യു​ടെ ടി​ക്ക​റ്റ് വി​ൽ​പ്പ​ന​യ്ക്ക് തു​ട​ക്ക​മാ​യി. സെ​പ്റ്റം​ബ​ർ 20ന് ​വെ​സ്റ്റ് യോ​ർ​ക്ക്ഷ​യ​റി​ൽ അ​ര​ങ്ങേ​റു​ന്ന പ​രി​പാ​ടി​യു​ടെ ടി​ക്ക​റ്റിന്‍റെ ആ​ദ്യ വിൽപ്പന ചാ​ണ്ടി ഉ​മ്മ​ൻ എംഎൽഎ നിർവഹിച്ചു.

ജൂ​ൺ ഏഴിന് ​ബ്രാ​ഡ്ഫോ​ർ​ഡി​ൽ റി​മി ടോ​മി​യെ അ​ണി​നി​ര​ത്തി വ​ൻ​വി​ജ​യം നേ​ടി​യ ഷോ​യ്ക്ക് പി​ന്നാ​ലെ​യാ​ണ് WizMagic Entertainment Ltd, LADS Eventsന്‍റെ ​സ​ഹ​ക​ര​ണ​ത്തോ​ടെ പു​തി​യ മെ​ഗാ ഷോ ​ഒ​രു​ക്കു​ന്ന​ത്.

പ​രി​പാ​ടി​യു​ടെ ആ​ദ്യ ടി​ക്ക​റ്റ് ചാ​ക്കോ കോ​ട്ടേ​ജ​സ് ഉ​ട​മ​ക​ളാ​യ ചാ​ക്കോ​യും ലീ​നു​മോ​ളും ചേ​ർ​ന്ന് ചാ​ണ്ടി ഉ​മ്മ​നി​ൽ നി​ന്ന് ഏ​റ്റു​വാ​ങ്ങി.

 

NRI

യു​കെ​യി​ൽ ഏ​ഷ്യ​ൻ സ്വ​ർ​ണ​ക്കൊ​ള്ള​യി​ൽ 2,000 ശ​ത​മാ​നം വ​ർ​ധ​ന​വ്; ന​ടു​ക്കു​ന്ന ക​ണ​ക്കു​ക​ൾ പു​റ​ത്തു​വി​ട്ട് യു​കെ പോ​ലീ​സ്

ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി പ്ര​വാ​സി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള ദ​ക്ഷി​ണേ​ഷ്യ​ൻ കു​ടും​ബ​ങ്ങ​ളെ ല​ക്ഷ്യ​മി​ട്ടു​ള്ള സ്പെ​ഷ്യ​ൽ സ്വ​ർ​ണ​ക്കൊ​ള്ള​ക​ൾ അ​തീ​വ ഗു​രു​ത​ര​മാ​യ രീ​തി​യി​ൽ വ​ർ​ധി​ക്കു​ന്ന​താ​യി ഞെ​ട്ടി​ക്കു​ന്ന റി​പ്പോ​ർ​ട്ട്.

യു​കെ​യി​ലെ വെ​സ്റ്റ് യോ​ർ​ക്ക്ഷെ​യ​ർ മേ​ഖ​ല​യി​ൽ മാ​ത്രം ക​ഴി​ഞ്ഞ നാ​ല് വ​ർ​ഷ​ത്തി​നി​ടെ ഏ​ഷ്യ​ൻ സ്വ​ർ​ണം ല​ക്ഷ്യ​മി​ട്ടു​ള്ള മോ​ഷ​ണ​ങ്ങ​ളി​ൽ 2,000 ശ​ത​മാ​ന​ത്തി​ല​ധി​കം റിക്കാ​ർ​ഡ് വ​ർ​ധന​വാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

വി​വ​ര​വ​കാ​ശ നി​യ​മ അ​പേ​ക്ഷ​യ്ക്ക് മ​റു​പ​ടി​യാ​യി വെ​സ്റ്റ് യോ​ർ​ക്ക്ഷെ​യ​ർ പോ​ലീ​സ് പു​റ​ത്തു​വി​ട്ട ഔ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ളി​ലാ​ണ് പ്ര​വാ​സി ക​മ്യൂ​ണി​റ്റി​ക​ളെ ഭീ​തി​യി​ലാ​ഴ്ത്തു​ന്ന ഈ ​വി​വ​ര​ങ്ങ​ളു​ള്ള​ത്.

അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യി​ൽ സ്വ​ർ​ണ​വി​ല സ​ർ​വകാ​ല റിക്കാർ​ഡി​ൽ എ​ത്തി​നി​ൽ​ക്കു​ന്ന​തും യു​കെ​യി​ലെ ക​ടു​ത്ത ജീ​വി​ത​ച്ചെ​ല​വ് പ്ര​തി​സ​ന്ധി​യു​മാ​ണ് ക്രി​മി​ന​ൽ സം​ഘ​ങ്ങ​ളെ ഏ​ഷ്യ​ൻ കു​ടും​ബ​ങ്ങ​ളി​ലേ​ക്ക് ആ​ക​ർ​ഷി​ക്കു​ന്ന​ത്.

എ​ന്തു​കൊ​ണ്ട് "ഏ​ഷ്യ​ൻ സ്വ​ർ​ണം' ല​ക്ഷ്യ​മി​ടു​ന്നു?

യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന സ്വ​ർ​ണ​ത്തെ അ​പേ​ക്ഷി​ച്ച് ഇ​ന്ത്യ, പാ​ക്കിസ്ഥാ​ൻ തു​ട​ങ്ങി​യ ദ​ക്ഷി​ണേ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള സ്വ​ർ​ണ​ത്തി​ന് മാ​റ്റും ശു​ദ്ധി​യും കൂ​ടു​ത​ലാ​ണ്. അ​തു​കൊ​ണ്ടു​ത​ന്നെ ഇ​വ​യ്ക്ക് വി​പ​ണി​യി​ൽ വ​ലി​യ വി​ല ല​ഭി​ക്കും.

നി​ല​വി​ലെ ഉ​യ​ർ​ന്ന സ്വ​ർ​ണ്ണ​നി​ര​ക്ക് പ്ര​കാ​രം ചെ​റി​യൊ​രു സ്വ​ർ​ണാ​ഭ​ര​ണ​ത്തി​ന് പോ​ലും നൂ​റു​ക​ണ​ക്കി​ന് പൗ​ണ്ട് മൂ​ല്യ​മു​ണ്ട്. വി​വാ​ഹാ​വ​സ​ര​ങ്ങ​ളി​ലും മ​റ്റും മാ​താ​പി​താ​ക്ക​ളും ബ​ന്ധു​ക്ക​ളും സ​മ്മാ​ന​മാ​യി ന​ൽ​കു​ന്ന പാ​ര​മ്പ​ര്യ ആ​ഭ​ര​ണ​ങ്ങ​ൾ ഭൂ​രി​ഭാ​ഗം ഏ​ഷ്യ​ൻ കു​ടും​ബ​ങ്ങ​ളും വീ​ടു​ക​ളി​ലാ​ണ് സൂ​ക്ഷി​ക്കു​ന്ന​ത് എ​ന്ന് മ​ന​സി​ലാ​ക്കി​യാ​ണ് കു​റ്റ​വാ​ളി​ക​ൾ വീ​ടു​ക​ൾ കു​ത്തി​ത്തു​റ​ന്ന് ക​വ​ർ​ച്ച ന​ട​ത്തു​ന്ന​ത്.

നാ​ല് വ​ർ​ഷ​ത്തി​നി​ടെ എട്ടിൽ ​നി​ന്ന് 173-ലേ​ക്ക്; ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ടം

പോ​ലീ​സ് പു​റ​ത്തു​വി​ട്ട ക​ണ​ക്കു​ക​ൾ പ്ര​കാ​രം യു​കെ​യി​ലെ സ്വ​ർ​ണ​ക്ക​വ​ർ​ച്ച​യു​ടെ ഭീ​തി​ദ​മാ​യ അ​വ​സ്ഥ താ​ഴെ ന​ൽ​കു​ന്നു:

2022-ൽ ​വെ​സ്റ്റ് യോ​ർ​ക്ക്ഷെ​യ​റി​ൽ വെ​റും എട്ട് ഏ​ഷ്യ​ൻ സ്വ​ർ​ണ​ക്ക​വ​ർ​ച്ച​ക​ൾ മാ​ത്ര​മാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്ത​തെ​ങ്കി​ൽ, ക​ഴി​ഞ്ഞ വ​ർ​ഷം അ​ത് 173 കേ​സു​ക​ളാ​യി കു​തി​ച്ചു​യ​ർ​ന്നു. 2026 ഏ​പ്രി​ൽ വ​രെ​യു​ള്ള ആ​ദ്യ നാ​ല് മാ​സ​ങ്ങ​ളി​ൽ മാ​ത്രം നൂ​റോ​ളം ക​വ​ർ​ച്ച​ക​ൾ ഇ​തി​നോ​ട​കം റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ടു ക​ഴി​ഞ്ഞു.

2022-ൽ 50,000 ​പൗ​ണ്ടി​ന്‍റെ സ്വ​ർ​ണമാ​ണ് ന​ഷ്ട​പ്പെ​ട്ടി​രു​ന്ന​തെ​ങ്കി​ൽ, ക​ഴി​ഞ്ഞ വ​ർ​ഷം അ​ത് 7,37,022 പൗ​ണ്ടാ​യി (ഏ​ക​ദേ​ശം 7.6 കോ​ടി രൂ​പ) ഉ​യ​ർ​ന്നു. ഈ ​വ​ർ​ഷം ഇ​തു​വ​രെ മാ​ത്രം അഞ്ച് ല​ക്ഷ​ത്തി​ല​ധി​കം പൗ​ണ്ടി​ന്‍റെ സ്വ​ർ​ണം മോ​ഷ്ടി​ക്ക​പ്പെ​ട്ടു ക​ഴി​ഞ്ഞു.

ന​ഷ്ട​പ്പെ​ടു​ന്ന​ത് പാ​ര​മ്പ​ര്യ​വും വൈ​കാ​രി​ക ബ​ന്ധ​ങ്ങ​ളും

സ്വ​ർ​ണ​ത്തി​ന്‍റെ സാ​മ്പ​ത്തി​ക മൂ​ല്യ​ത്തി​ന​പ്പു​റം ത​ല​മു​റ​ക​ളാ​യി കൈ​മാ​റി​വ​രു​ന്ന കു​ടും​ബ പാ​ര​മ്പ​ര്യ​വും വൈ​കാ​രി​ക​മാ​യ ഓ​ർ​മ​ക​ളു​മാ​ണ് ക​വ​ർ​ച്ച​യി​ലൂ​ടെ പ്ര​വാ​സി​ക​ൾ​ക്ക് ന​ഷ്ട​പ്പെ​ടു​ന്ന​ത്.

ബ്രാ​ഡ്‌​ഫോ​ർ​ഡി​ലെ ഒ​രു വീ​ട്ടി​ൽ ന​ട​ന്ന ക​വ​ർ​ച്ച​യി​ൽ ത​ന്‍റെ അ​ന്ത​രി​ച്ച അ​മ്മ ന​ൽ​കി​യ ആ​ഭ​ര​ണ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ 15,000 പൗ​ണ്ടിന്‍റെ സ്വ​ർ​ണം ന​ഷ്ട​പ്പെ​ട്ട​താ​യി പ്ര​വാ​സി​യാ​യ ഉ​ട​മ പ​റ​ഞ്ഞു.

മോ​ഷ​ണം ന​ട​ക്കു​മ്പോ​ൾ ഞ​ങ്ങ​ൾ ജോ​ലി​യി​ലാ​യി​രു​ന്നു. മ​ട​ങ്ങി​യെ​ത്തി​യ​പ്പോ​ഴാ​ണ് വീ​ട് ത​ക​ർ​ത്ത നി​ല​യി​ൽ ക​ണ്ട​ത്. ക​ള്ള​ന്മാ​ർ ഗ്ലൗ​സ് ധ​രി​ച്ചി​രു​ന്ന​തി​നാ​ൽ പോ​ലീ​സി​ന് വി​ര​ല​ട​യാ​ളം പോ​ലും കി​ട്ടി​യി​ല്ലെ​ന്ന് അ​വ​ർ അ​റി​യി​ച്ചു.

ത​ങ്ങ​ളു​ടെ ഭാ​വി സു​ര​ക്ഷ​യ്ക്കാ​യും അ​ടു​ത്ത ത​ല​മു​റ​യ്ക്ക് കൈ​മാ​റാ​നു​മാ​യി ക​ഷ്ട​പ്പെ​ട്ട് സ​മ്പാ​ദി​ക്കു​ന്ന സ്വ​ർ​ണം ഇ​പ്പോ​ൾ പു​റ​ത്തു ധ​രി​ച്ചു​ന​ട​ക്കാ​ൻ പോ​ലും ഭ​യ​മാ​ണെ​ന്ന് ബ്രാ​ഡ്‌​ഫോ​ർ​ഡി​ലെ ഖി​ദ്മ​ത് ക​മ്യൂണി​റ്റി സെന്‍റ​റി​ലെ പ്ര​വാ​സി സ്ത്രീ​ക​ൾ പ​റ​യു​ന്നു.

പ​ല​രും ഭ​യം മൂ​ല​വും പാ​ര​മ്പ​ര്യ സ്വ​ത്ത് ന​ഷ്ട​പ്പെ​ട്ട​തി​ലു​ള്ള മാ​ന​ക്കേ​ട് കാ​ര​ണ​വും മോ​ഷ​ണ​വി​വ​ര​ങ്ങ​ൾ പു​റ​ത്തു​പ​റ​യാ​ൻ മ​ടി​ക്കു​ന്ന​ത് പ്ര​തി​സ​ന്ധി വ​ർ​ധി​പ്പി​ക്കു​ന്നു​ണ്ടെ​ന്ന് സെ​ന്‍റ​ർ മാ​നേ​ജ​ർ ഡോ. ​സോ​ഫി​യ ബ​ൻ​സി ചൂ​ണ്ടി​ക്കാ​ട്ടി.

പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളു​മാ​യി പോ​ലീ​സ്; സു​ര​ക്ഷാ നി​ർ​ദേശ​ങ്ങ​ൾ

സ്വ​ർ​ണക്ക​വ​ർ​ച്ച വ്യാ​പ​ക​മാ​യ​തോ​ടെ വെ​സ്റ്റ് യോ​ർ​ക്ക്ഷെ​യ​ർ പോ​ലീ​സ് ശ​ക്ത​മാ​യ പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി വി​വി​ധ സാം​സ്കാ​രി​ക സം​ഘ​ട​ന​ക​ളു​മാ​യി ചേ​ർ​ന്ന് പോ​ലീ​സ് ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തു​ന്നു​ണ്ട്.

വി​ശേ​ഷ ദി​വ​സ​ങ്ങ​ളി​ൽ ആ​ളു​ക​ൾ കൂ​ട്ട​ത്തോ​ടെ പു​റ​ത്ത് പോ​കു​ന്ന അ​വ​സ​രം മു​ത​ലെ​ടു​ത്താ​ണ് വീ​ടു​ക​ളി​ൽ ക​വ​ർ​ച്ച കൂ​ടു​ന്ന​ത് എ​ന്ന​തി​നാ​ൽ ഈ ​സ​മ​യ​ങ്ങ​ളി​ൽ പോ​ലീ​സ് പ്ര​ത്യേ​ക നി​രീ​ക്ഷ​ണം ഏ​ർ​പ്പെ​ടു​ത്തു​ന്നു​ണ്ട്.

സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ സാ​ധാ​ര​ണ അ​ല​മാ​ര​ക​ളി​ൽ സൂ​ക്ഷി​ക്കാ​തെ വീ​ടു​ക​ളി​ൽ സു​ര​ക്ഷി​ത​മാ​യ ഡി​ജി​റ്റ​ൽ അ​ല്ലെ​ങ്കി​ൽ വോ​ൾ സേ​ഫു​ക​ൾ സ്ഥാ​പി​ച്ച് അ​തി​ൽ സൂ​ക്ഷി​ക്കു​ക​യൊ, ദീ​ർ​ഘ​കാ​ല​ത്തേ​ക്ക് ഉ​പ​യോ​ഗി​ക്കാ​ത്ത വ​ലി​യ ആ​ഭ​ര​ണ​ങ്ങ​ൾ വീ​ട്ടി​ൽ വെ​ക്കാ​തെ ബാ​ങ്ക് ലോ​ക്ക​റു​ക​ളി​ലേ​ക്ക് മാ​റ്റു​ക​യൊ ചെ​യ്യ​ണ​മെ​ന്ന് പോ​ലീ​സ് നി​ർ​ദ്ദേ​ശി​ച്ചു.

മോ​ഷ്ടി​ക്ക​പ്പെ​ടു​ന്ന സ്വ​ർ​ണം ജ്വ​ല്ല​റി​ക​ളി​ൽ വി​ൽ​ക്കു​ന്ന​ത് ത​ട​യാ​ൻ, സ്വ​ർ​ണം വാ​ങ്ങാ​ൻ എ​ത്തു​ന്ന​വ​രു​ടെ കൃ​ത്യ​മാ​യ ഐ​ഡി കാ​ർ​ഡു​ക​ളും രേ​ഖ​ക​ളും പ​രി​ശോ​ധി​ക്കാ​ൻ യു​കെ​യി​ലെ എ​ല്ലാ ജ്വ​ല്ല​റി​ക​ൾ​ക്കും ക​ർ​ശ​ന നി​യ​മം കൊ​ണ്ടു​വ​ര​ണ​മെ​ന്ന് ഇ​തോ​ട് അനു​ബ​ന്ധി​ച്ച് ആ​വ​ശ്യ​ങ്ങ​ൾ ഉ​യ​രു​ന്നു​ണ്ട്.

യു​കെ​യി​ലെ മ​ല​യാ​ളി ക​മ്യൂ​ണി​റ്റി​ക​ളും വ​രും ദി​വ​സ​ങ്ങ​ളി​ൽ ത​ങ്ങ​ളു​ടെ സ്വ​ർ​ണ സ​മ്പാ​ദ്യ​ങ്ങ​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ കൂ​ടു​ത​ൽ ജാ​ഗ്ര​ത പു​ല​ർ​ത്തേ​ണ്ട​തു​ണ്ടെ​ന്ന് വി​വി​ധ അ​സോ​സി​യേ​ഷ​നു​ക​ൾ ഓ​ർ​മി​പ്പി​ക്കു​ന്നു.

NRI

കൃ​പാ​സ​നം മ​രി​യ​ൻ ഉ​ട​മ്പ​ടി ധ്യാ​നം അ​ബ​ർ​ഡീ​നി​ൽ ഓ​ഗ​സ്റ്റ് 25 മു​ത​ൽ

അ​ബ​ർ​ഡീ​ൻ: ആ​ത്മീ​യ ന​വീ​ക​ര​ണ​ത്തി​നും മാ​തൃ മ​ധ്യ​സ്ഥ​ത്തി​നും​അ​നു​ഗ്ര​ഹീ​ത സ​ന്നി​ധി​യാ​യ "കൃ​പാ​സ​നം മ​രി​യ​ൻ സെ​ന്‍റ​ർ' ഈ ​വ​ർ​ഷ​വും യു​കെയി​ൽ കൃ​പാ​സ​നം ഉ​ട​മ്പ​ടി ധ്യാ​നം സം​ഘ​ടി​പ്പി​ക്കു​ന്നു.

യുകെയി​ൽ ക​ഴി​ഞ്ഞ വ​ർ​ഷം ന​ട​ത്ത​പ്പെ​ട്ട മ​രി​യ​ൻ കൃ​പാ​സ​ന ഉ​ട​മ്പ​ടി ധ്യാ​ന​ങ്ങ​ളി​ലൂ​ടെ ല​ഭി​ച്ച പ്രാ​ർ​ഥ​നാ സാ​ഫ​ല്യ​ങ്ങ​ൾ​ക്കു​ള്ള ന​ന്ദി സൂ​ച​ക​മാ​യും അ​ന്ന് പ​ങ്കു​ചേ​രു​വാ​ൻ ക​ഴി​യാ​തെ പോ​യ നി​ര​വ​ധി​യാ​യ മാ​തൃ​ഭ​ക്ത​രു​ടെ അ​ഭ്യ​ർ​ഥ​ന പ​രി​ഗ​ണി​ച്ചു​മാ​ണ്‌ കൃ​പാ​സ​നം ഉ​ട​മ്പ​ടി ധ്യാ​നം ഈ ​വ​ർ​ഷ​വും ഒ​രു​ക്കു​ന്ന​ത്.

അ​ബ​ർ​ഡീ​ൻ ക​ത്തോ​ലി​ക്കാ രൂ​പ​ത​യു​ടെ അ​ധ്യ​ക്ഷ​ൻ ബി​ഷപ് ഹ്യൂ​ഗ് ഗി​ൽ​ബ​ർ​ട്ട്, കാ​ലി​ക്ക​റ്റ് റോ​മ​ൻ ക​ത്തോ​ലി​ക്കാ അ​തി​രൂ​പ​ത​യു​ടെ മെ​ട്രോ​പൊ​ളി​റ്റ​ൻ ആ​ർ​ച്ച്ബി​ഷ​പ് മാ​ർ വ​ർ​ഗീ​സ് ച​ക്കാ​ല​ക്ക​ൽ, കൃ​പാ​സ​നം മ​രി​യ​ൻ റി​ട്രീ​റ്റ് സെ​ന്‍ററി​ന്‍റെ സ്ഥാ​പ​ക​നും ഡ​യ​റ​ക്ട​റു​മാ​യ റ​വ.ഡോ. ​ജോ​സ​ഫ് വ​ലി​യ​വീ​ട്ടി​ൽ, ക​ദോ​ഷ് മ​രി​യ​ൻ മി​നി​സ്ട്രി​ക​ളു​ടെ സ്‌​പി​രി​ച്വ​ൽ ഡ​യ​റ​ക്ട​റും സെ​ന്‍റ് ജോ​ർ​ജ്ജ് ക​ത്തീ​ഡ്ര​ലിന്‍റെ സ​ബ് ഡീ​നു​മാ​യ ഫാ. ​ജാ​ക്‌​സ​ൺ സെ​ബാ​സ്റ്റ്യ​ൻ, ക​ദോ​ഷ് മ​രി​യ​ൻ മി​നി​സ്ട്രീ​സ് ചെ​യ​ർ​മാ​ൻ ബ്ര​ദ​ർ തോ​മ​സ് ജോ​ർ​ജ് എ​ന്നി​വ​രാ​വും പ്ര​ധാ​ന​മാ​യും സ്കോ​ട്‌ലൻ​ഡി​ലെ അ​ബ​ർ​ഡീ​നി​ൽ കൃ​പാ​സ​നം ഉ​ട​മ്പ​ടി ധ്യാ​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കു​ക.

പ​രി​ശു​ദ്ധ ക​ന്യാ​മ​റി​യ​ത്തോ​ടു​ള്ള പ്രാ​ർ​ഥ​ന​യി​ൽ വെ​ളി​വാ​യ അ​മ്മ​യു​ടെ അ​ഭി​ലാ​ഷം മ​നസിലാ​ക്കി ആ​രം​ഭി​ച്ച കൃ​പാ​സ​നം മ​രി​യ​ൻ റി​ട്രീ​റ്റ് സെ​ന്‍റ​റി​ൽ, പ​രി​ശു​ദ്ധ അ​മ്മ​യു​മാ​യി ചേ​ർ​ന്ന് എ​ടു​ക്കു​ന്ന ഉ​ട​മ്പ​ടി​യി​ലൂ​ടെ ജീ​വി​തം ക്ര​മീ​ക​രി​ക്കു​മ്പോ​ൾ ല​ഭി​ക്കു​ന്ന അ​ത്ഭു​താ​നു​ഭ​വ​ങ്ങ​ൾ​ക്കും രോ​ഗ​ശാ​ന്തി​ക​ൾ​ക്കും അ​നു​ഗ്ര​ഹ​സാ​ഫ​ല്യ​ങ്ങ​ൾ​ക്കും നി​ത്യേ​ന ല​ഭി​ക്കു​ന്ന അ​നു​ഭ​വ​സാ​ക്ഷ്യ​ങ്ങ​ൾ അ​ന​വ​ധി​യാ​ണ്.

സ്കോ​ട്‌ല​ൻ​ഡി​ലെ അ​ബ​ർ​ഡീ​ൻ സെ​ന്റ് മേ​രീ​സ് ക​ത്തീ​ഡ്ര​ലി​ൽ ഓ​ഗ​സ്റ്റ്‌ 25,26,27 തീ​യ​തി​ക​ളി​ലാ​വും കൃ​പാ​സ​നം ഉ​ട​മ്പ​ടി ത്രി​ദി​ന ധ്യാ​നം ന​ട​ത്ത​പ്പെ​ടു​ക. രാ​വി​ലെ എ​ട്ടിന് ജ​പ​മാ​ല സ​മ​ർ​പ്പ​ണ​ത്തോ​ടെ ആ​രം​ഭി​ക്കു​ന്ന പ്ര​തി​ദി​ന ശു​ശ്രൂ​ഷ​ക​ളി​ൽ തു​ട​ർ​ന്ന് ആ​രാ​ധ​ന, സ്തു​തി​പ്പ്, വി​ശു​ദ്ധ കു​ർ​ബാ​ന, തി​രു​വ​ച​ന ശു​ശ്രൂ​ഷ, അ​നു​ര​ഞ്ജ​ന ശു​ശ്രൂ​ഷ എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കും.

ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന​യോ​ടെ പ്ര​തി​ദി​ന ധ്യാ​ന ശു​ശ്രു​ഷ​ക​ൾ വൈ​കു​ന്നേ​രം അ​ഞ്ചിന് സ​മാ​പി​ക്കു​ന്ന​താ​ണ്. കൃ​പാ​സ​നം മ​രി​യ​ൻ ഉ​ട​മ്പ​ടി ധ്യാ​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​വാ​ൻ ല​ഭി​ക്കു​ന്ന ഈ ​അ​വ​സ​രം ഉ​പ​യോ​ഗി​ക്കു​വാ​നും അ​നു​ഗ്ര​ഹ​ങ്ങ​ളു​ടെ വാ​താ​യ​ന​ങ്ങ​ൾ തു​റ​ന്നു കി​ട്ടു​ന്ന തി​രു​വ​ച​ന ശു​ശ്രൂ​ഷ​യി​ലും തി​രു​ക്ക​ർ​മ​ങ്ങ​ളി​ലും പ​ങ്കു​ചേ​രു​വാ​നും കാ​ദോ​ഷ് മ​രി​യ​ൻ മി​നി​സ്ട്രീ​സ് ഏ​വ​രെ​യും ക്ഷ​ണി​ക്കു​ന്നതായി അറിയിച്ചു.

കൃ​പാ​സ​ന ഉ​ട​മ്പ​ടി ധ്യാ​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​വാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ മു​ൻ​കൂ​റാ​യി പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു സീ​റ്റു​ക​ൾ ഉ​റ​പ്പാ​ക്കു​വാ​ൻ അ​ഭ്യ​ർ​ഥി​ക്കു​ന്നു.

Abredeen - https://www.tickettailor.com/events/kadoshmarianministries/2083917

കൂടുതൽ വിവരങ്ങൾക്ക്: 07770 730769, 07459 873176.

St Mary's R C Cathedral, 16-20 Huntly St, Aberdeen AB10 1SH, Scotland.

NRI

ഇ​ന്ത്യ​യി​ലെ വ​രു​മാ​നം വെ​ളി​പ്പെ​ടു​ത്തി​യി​ല്ലെ​ങ്കി​ൽ യു​കെ​യി​ൽ 200 ശ​ത​മാ​നം പി​ഴ; മ​ല​യാ​ളി​ക​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണം

ല​ണ്ട​ൻ: പ​ത്ത് വ​ർ​ഷ​ത്തി​ലേ​റെ​യാ​യി ഇ​ന്ത്യ​യി​ലെ വ​രു​മാ​നം യു​കെ​യി​ൽ വെ​ളി​പ്പെ​ടു​ത്താ​ത്ത​വ​ർ​ക്ക് ക​ന​ത്ത തി​രി​ച്ച​ടി​യു​ണ്ടാ​കു​മെ​ന്ന് റി​പ്പോ​ർ​ട്ട്. ബ്രി​ട്ട​നി​ലെ ടാ​ക്സ് വി​ഭാ​ഗ​മാ​യ എ​ച്ച്എം​ആ​ർ​സി (HM Revenue & Customs) ഇ​പ്പോ​ൾ ആ​ഗോ​ള​ത​ല​ത്തി​ലു​ള്ള വ​രു​മാ​ന സ്രോ​ത​സു​ക​ൾ നി​രീ​ക്ഷി​ച്ചു​വ​രി​ക​യാ​ണ്.

കൃ​ത്യ​സ​മ​യ​ത്ത് നി​കു​തി വി​വ​ര​ങ്ങ​ൾ കൈ​മാ​റാ​ത്ത​വ​ർ​ക്ക് നി​കു​തി തു​ക​യു​ടെ ഇ​ര​ട്ടി​യി​ല​ധി​കം തു​ക പി​ഴ​യാ​യി ന​ൽ​കേ​ണ്ടി വ​രും. വ​രു​മാ​നം വെ​ളി​പ്പെ​ടു​ത്തു​ന്ന​തി​ൽ വ​രു​ത്തു​ന്ന കാ​ല​താ​മ​സ​വും വെ​ളി​പ്പെ​ടു​ത്തു​ന്ന രീ​തി​യും അ​നു​സ​രി​ച്ചാ​ണ് പി​ഴ​യു​ടെ തു​ക നി​ശ്ച​യി​ക്ക​പ്പെ​ടു​ന്ന​ത്.

പ്ര​ധാ​ന​മാ​യും മൂ​ന്ന് സാ​ഹ​ച​ര്യ​ങ്ങ​ളാ​ണ് ഇ​തി​ലു​ള്ള​ത്.

എ​ച്ച്എം​ആ​ർസി നോ​ട്ടീ​സ് അ​യ​ച്ച ശേ​ഷം

നി​ങ്ങ​ൾ സ്വ​മേ​ധ​യാ ഇ​ന്ത്യ​യി​ലെ വ​രു​മാ​നം വെ​ളി​പ്പെ​ടു​ത്താ​തി​രി​ക്കു​ക​യും എ​ച്ച്എംആ​ർസി ഇ​ത് ക​ണ്ടെ​ത്തി നി​ങ്ങ​ൾ​ക്ക് നോ​ട്ടീ​സ് അ​യയ്​ക്കു​ക​യും ചെ​യ്താ​ൽ പി​ഴ വ​ള​രെ കൂ​ടു​ത​ലാ​യി​രി​ക്കും.

ഇ​ത്ത​രം സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ എ​ത്ര​മാ​ത്രം സ​ഹ​ക​രി​ച്ചാ​ലും കു​റ​ഞ്ഞ​ത് 100 ശ​ത​മാ​നം പി​ഴ​യെ​ങ്കി​ലും ഈ​ടാ​ക്കാ​ൻ നി​യ​മം വ്യ​വ​സ്ഥ ചെ​യ്യു​ന്നു.

സ്വ​മേ​ധ​യാ ഉ​ള്ള വെ​ളി​പ്പെ​ടു​ത്ത​ൽ

എ​ച്ച്എംആ​ർസി ക​ണ്ടെ​ത്തു​ന്ന​തി​ന് മു​ൻ​പ് ത​ന്നെ നി​കു​തി​ദാ​യ​ക​ൻ സ്വ​ന്തം നി​ല​യി​ൽ വ​രു​മാ​നം വെ​ളി​പ്പെ​ടു​ത്തു​ക​യാ​ണെ​ങ്കി​ൽ പി​ഴ​യി​ൽ ഗ​ണ്യ​മാ​യ കു​റ​വു​ണ്ടാ​കും.

കൃ​ത്യ​സ​മ​യ​ത്തു​ള്ള വെ​ളി​പ്പെ​ടു​ത്ത​ൽ

അ​ത​ത് സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ ത​ന്നെ വി​ദേ​ശ വ​രു​മാ​ന വി​വ​ര​ങ്ങ​ൾ ടാ​ക്സ് റി​ട്ടേ​ണി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ൽ യാ​തൊ​രു​വി​ധ പി​ഴ​യും ന​ൽ​കേ​ണ്ടി വ​രി​ല്ല.

മൂ​ന്ന് വ​ർ​ഷം ക​ഴി​ഞ്ഞാ​ൽ കു​രു​ക്ക് മു​റു​കും

വ​രു​മാ​നം വെ​ളി​പ്പെ​ടു​ത്താ​ൻ മൂ​ന്ന് വ​ർ​ഷ​ത്തി​ൽ കൂ​ടു​ത​ൽ കാ​ല​താ​മ​സം വ​രു​ത്തി​യാ​ൽ പി​ഴ​യു​ടെ ഗ​തി മാ​റു​മെ​ന്നും വി​ദ​ഗ്ധ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. വെ​ളി​പ്പെ​ടു​ത്ത​ൽ വൈ​കും​തോ​റും പി​ഴ​യു​ടെ ശ​ത​മാ​ന​വും വ​ർ​ധി​ക്കും.

പ​ത്ത് വ​ർ​ഷ​ത്തി​ലേ​റെ​യാ​യി ഇ​ന്ത്യ​യി​ലെ വ​രു​മാ​നം മ​റ​ച്ചു​വെ​ച്ചാ​ൽ അ​ത് ഗു​രു​ത​ര​മാ​യ നി​യ​മ​ലം​ഘ​ന​മാ​യി ക​ണ​ക്കാ​ക്കും. സാ​ഹ​ച​ര്യ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ച് ഇ​ത് 200 ശ​ത​മാ​നം വ​രെ പി​ഴ​യി​ലേ​ക്ക് ന​യി​ക്കാം.

യു​കെ​യി​ൽ താ​മ​സി​ക്കു​ന്ന മ​ല​യാ​ളി പ്ര​വാ​സി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ നാ​ട്ടി​ലെ വ​സ്തു​വ​ക​ക​ളി​ൽ നി​ന്നു​ള്ള വാ​ട​ക, ബാ​ങ്ക് നി​ക്ഷേ​പ​ങ്ങ​ളു​ടെ പ​ലി​ശ, ഓ​ഹ​രി വി​പ​ണി​യി​ലെ ലാ​ഭം തു​ട​ങ്ങി​യ​വ യു​കെ​യി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യാ​ൻ ബാ​ധ്യ​സ്ഥ​രാ​ണ്.

എ​ച്ച്എംആ​ർസി​ക്ക് ലോ​ക​ത്തെ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ ബാ​ങ്ക് വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​കു​ന്ന സം​വി​ധാ​ന​ങ്ങ​ൾ നി​ല​വി​ലു​ണ്ട്.

നി​ല​വി​ൽ വ​രു​മാ​നം വെ​ളി​പ്പെ​ടു​ത്താ​ത്ത​വ​ർ ഈ ​സാ​മ്പ​ത്തി​ക വ​ർ​ഷം ത​ന്നെ അ​ത് ചെ​യ്യാ​ൻ ശ്ര​മി​ക്ക​ണ​മെ​ന്ന് വി​ദ​ഗ്ധ​ർ ഉ​പ​ദേ​ശി​ക്കു​ന്നു.

NRI

യു​ക്മ സൗ​ത്ത് ഈ​സ്റ്റ് റീ​ജി​യ​ണ​ൽ സ്പോ​ർ​ട്സ് 2026: പോ​ർ​ട്സ്മൗ​ത്ത് തു​ട​ർ​ച്ച​യാ​യ ര​ണ്ടാം വ​ർ​ഷ​വും ചാ​മ്പ്യ​ന്മാ​ർ

ഹോ​ർ​ഷം: യു​ക്മ സൗ​ത്ത് ഈ​സ്റ്റ് റീ​ജി​യ​ണ​ൽ സ്പോ​ർ​ട്സ് 2026 ജൂ​ൺ 13ന് ​സ​സെ​ക്സി​ലെ ഹോ​ർ​ഷ​ത്തി​ലു​ള്ള ദി ​ബ്രി​ഡ്ജ് ലെ​ഷ​ർ സെ​ന്‍ററി​ൽ സം​ഘ​ടി​പ്പി​ച്ചു. വി​വി​ധ അ​സോ​സി​യേ​ഷ​നു​ക​ളി​ൽ നി​ന്നു​ള്ള നൂ​റു​ക​ണ​ക്കി​ന് കാ​യി​ക​താ​ര​ങ്ങ​ൾ പ​ങ്കെ​ടു​ത്ത മ​ത്സ​ര​ങ്ങ​ളി​ൽ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് പോ​ർ​ട്സ്മൗ​ത്ത് (MAP) തു​ട​ർ​ച്ച​യാ​യ ര​ണ്ടാം വ​ർ​ഷ​വും ഓ​വ​റോ​ൾ ചാ​മ്പ്യ​ൻ​മാ​രാ​യി.

ക്രോ​ളി മ​ല​യാ​ളി ക​മ്യൂ​ണി​റ്റി (CMC) ഒ​ന്നാം റ​ണ്ണ​റ​പ്പും ആ​തി​ഥേ​യ​രാ​യ മ​ല​യാ​ളി ക​​മ്യൂ​ണി​റ്റി ഓ​ഫ് ഹോ​ർ​ഷം (MCH) ര​ണ്ടാം റ​ണ്ണ​റ​പ്പു​മാ​യി. രാ​വി​ലെ ഒമ്പതിന് ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ച ശേ​ഷം കൃ​ത്യം 9.30ന് ​ട്രാ​ക്ക് മ​ത്സ​ര​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യി.

ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​ത്തി​ൽ സൗ​ത്ത് ഈ​സ്റ്റ് റീ​ജി​യ​ണ​ൽ പ്ര​സി​ഡ​ന്‍റ് ജി​പ്സ​ൺ തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യു​ക്മ ദേ​ശീ​യ സെ​ക്ര​ട്ട​റി ജ​യ​കു​മാ​ർ നാ​യ​ർ കാ​യി​ക​മേ​ള ഔ​പ​ചാ​രി​ക​മാ​യി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ച​ട​ങ്ങി​ൽ യു​ക്മ ദേ​ശീ​യ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗം സു​രേ​ന്ദ്ര​ൻ അ​റ​യ്ക്കോ​ട്ട്, റീ​ജി​യ​ണ​ൽ ട്ര​ഷ​റ​ർ തേ​ജു മാ​ത്യൂ​സ്, മ​റ്റ് റീ​ജി​യ​ണ​ൽ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ൾ, വി​വി​ധ അ​സോ​സി​യേ​ഷ​നു​ക​ളു​ടെ ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ര​ണ്ട് ട്രാ​ക്കു​ക​ളി​ലും ര​ണ്ട് ഫീ​ൽ​ഡ് വി​ഭാ​ഗ​ങ്ങ​ളി​ലു​മാ​യി മ​ത്സ​ര​ങ്ങ​ൾ കൃ​ത്യ​മാ​യ സ​മ​യ​ക്ര​മ​ത്തോ​ടെ​യും മി​ക​ച്ച സം​ഘാ​ട​ന മി​ക​വോ​ടെ​യും ന​ട​ത്തി. വൈ​കു​ന്നേ​രം ന​ട​ന്ന സ​മ്മാ​ന​ദാ​ന ച​ട​ങ്ങ് യു​ക്മ ദേ​ശീ​യ ജോ​യി​ന്റ് സെ​ക്ര​ട്ട​റി സ​ണ്ണി​മോ​ൻ മ​ത്താ​യി​ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഓ​വ​റോ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പ് ട്രോ​ഫി സ​ണ്ണി​മോ​ൻ മ​ത്താ​യി​യും റീ​ജി​യ​ണ​ൽ പ്ര​സി​ഡ​ന്‍റ് ജി​പ്സ​ൺ തോ​മ​സും ചേ​ർ​ന്ന് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് പോ​ർ​ട്സ്മൗ​ത്തി​ന് സ​മ്മാ​നി​ച്ചു. റ​ണ്ണ​റ​പ്പ് ട്രോ​ഫി​ക​ൾ യു​ക്മ ദേ​ശീ​യ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗം സു​രേ​ന്ദ്ര​ൻ അ​റ​യ്ക്കോ​ട്ടും റീ​ജി​യ​ണ​ൽ ട്ര​ഷ​റ​ർ തേ​ജു മാ​ത്യൂ​സും വി​ത​ര​ണം ചെ​യ്തു.

 

NRI

ആ​ശി​ഷ് ത​ങ്ക​ച്ച​ൻ മെ​മ്മോ​റി​യ​ൽ ചാ​രി​റ്റി ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റ് ഞാ​യ​റാ​ഴ്ച

കാ​ർ​ഡി​ഫ്: യു​കെ​യി​ലെ മ​ല​യാ​ളി കാ​യി​ക​പ്രേ​മി​ക​ൾ ആ​വേ​ശ​ത്തോ​ടെ കാ​ത്തി​രി​ക്കു​ന്ന "ആ​ശി​ഷ് ത​ങ്ക​ച്ച​ൻ മെ​മ്മോ​റി​യ​ൽ ഓ​ൾ യു​കെ ചാ​രി​റ്റി ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റ്' ഞാ​യ​റാ​ഴ്ച കാ​ർ​ഡി​ഫി​ൽ ന​ട​ക്കും. ടൂ​ർ​ണ​മെ​ന്‍റി​ൽ പ​ങ്കെ​ടു​ക്കു​ന്ന ടീ​മു​ക​ളു​ടെ വി​വ​ര​ങ്ങ​ളും സ​മ്മാ​ന​ത്തു​ക​യും സം​ഘാ​ട​ക​ർ ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ച്ചു.

കാ​ർ​ഡി​ഫ് കാ​മി​യോ​സ് ക്രി​ക്ക​റ്റ് ക്ല​ബും അ​ന്ത​രി​ച്ച ആ​ശി​ഷി​ന്‍റെ സു​ഹൃ​ത്തു​ക്ക​ളും സം​യു​ക്ത​മാ​യാ​ണ് ഈ ​വ​ൻ​കി​ട കാ​യി​ക​മേ​ള സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. കാ​ർ​ഡി​ഫി​ലെ പോ​ണ്ട്കാ​ന ഫീ​ൽ​ഡ്സി​ലാ​ണ് യു​കെ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള മ​ല​യാ​ളി ക്രി​ക്ക​റ്റ് പ്ര​തി​ഭ​ക​ൾ അ​ണി​നി​ര​ക്കു​ന്ന ആ​വേ​ശ​പ്പോ​രാ​ട്ട​ങ്ങ​ൾ അ​ര​ങ്ങേ​റു​ക.

ന​മ്മെ വി​ട്ടു​പി​രി​ഞ്ഞ പ്രി​യ സു​ഹൃ​ത്ത് ആ​ഷി​ഷ് ത​ങ്ക​ച്ച​ന്‍റെ സ്മ​ര​ണ നി​ല​നി​ർ​ത്തു​ന്ന​തി​നൊ​പ്പം ഒ​രു മ​ഹ​ത്താ​യ ല​ക്ഷ്യ​ത്തി​നാ​യാ​ണ് ഈ ​ടൂ​ർ​ണ​മെ​ന്‍റഅ വേ​ദി​യാ​കു​ന്ന​ത്.

മ​ത്സ​ര​ത്തി​ൽ നി​ന്നും സ​മാ​ഹ​രി​ക്കു​ന്ന ഫ​ണ്ട് പൂ​ർ​ണ​മാ​യും ത​ല​ച്ചോ​റി​ലെ ട്യൂ​മ​ർ ബാ​ധി​ത​രു​ടെ ഉ​ന്ന​മ​ന​ത്തി​നാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന പ്ര​ശ​സ്ത സം​ഘ​ട​ന​യാ​യ ദി ​ബ്രെ​യി​ൻ ട്യൂ​മ​ർ ചാ​രി​റ്റിക്ക് സം​ഭാ​വ​ന​യാ​യി ന​ൽ​കാ​ൻ സം​ഘാ​ട​ക​ർ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.

യു​കെ​യി​ലെ പ്ര​മു​ഖ മ​ല​യാ​ളി ബി​സി​ന​സ് സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും വ്യ​ക്തി​ക​ളു​ടെ​യും അ​ക​മ​ഴി​ഞ്ഞ സ​ഹാ​യ സ​ഹ​ക​ര​ണ​ങ്ങ​ളോ​ടെ​യാ​ണ് ഈ ​ചാ​രി​റ്റി ടൂ​ർ​ണ​മെ​ന്‍റ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

മാ​റ്റു​ര​യ്ക്കു​ന്ന ക​രു​ത്ത​രാ​യ 12 ടീ​മു​ക​ൾ:

ആ​ശി​ഷ് ത​ങ്ക​ച്ച​ൻ മെ​മ്മോ​റി​യ​ൽ ട്രോ​ഫി​ക്കാ​യി യു​കെ​യു​ടെ വി​വി​ധ കോ​ണു​ക​ളി​ൽ നി​ന്നും എ​ത്തു​ന്ന ടീ​മു​ക​ളും അ​വ​രു​ടെ നാ​യ​ക​ന്മാ​രും താ​ഴെ പ​റ​യു​ന്ന​വ​രാ​ണ്:

വു​ൾ​ഫ്സ് ക്രി​ക്ക​റ്റ് ക്ല​ബ്, വോ​ൾ​വ​ർ​ഹാം​പ്ട​ൺ (ക്യാ​പ്റ്റ​ൻ: ആ​ൽ​ബി​ൻ ചാ​ക്കോ).

സ്വ​ൻ​സി സ്പാ​ർ​ട്ട​ൻ​സ്, സ്വാ​ൻ​സി (ക്യാ​പ്റ്റ​ൻ: വി​മ​ൽ തോ​മ​സ്).

ഇൻഫി​നി​റ്റി വാ​രി​യേ​ഴ്സ്, കോ​വെ​ൻ​ട്രി (ക്യാ​പ്റ്റ​ൻ: സാം ​രാ​ജ​ൻ).

റോ​യ​ൽ ഡെ​വ​ൺ ക്രി​ക്ക​റ്റ് ക്ല​ബ്, എ​ക്സ​റ്റ​ർ (ക്യാ​പ്റ്റ​ൻ: ര​ഞ്ജു തോ​മ​സ്).

സി​എം​എ ക്രി​ക്ക​റ്റ് ക്ല​ബ്, കാ​ർ​ഡി​ഫ് (ക്യാ​പ്റ്റ​ൻ: ആ​ൽ​ബി​ൻ സേ​വ്യ​ർ).

സ​ഹൃ​ദ​യ റോ​യ​ൽ​സ് സി​സി, ട​ൺ​ബ്രി​ഡ്ജ് വെ​ൽ​സ് (ക്യാ​പ്റ്റ​ൻ: സെ​ബാ​സ്റ്റ്യ​ൻ എ​ബ്ര​ഹാം).

വെ​ൽ​ഷ് സ്റ്റാ​ലി​യ​ൻ​സ് ഇ​ല​വ​ൻ, കാ​ർ​ഡി​ഫ് (ക്യാ​പ്റ്റ​ൻ: ജി​ത്തു തോ​മ​സ്).

ഫ്ര​ണ്ട്സ് ക്രി​ക്ക​റ്റ് ക്ല​ബ്, ന്യൂ​പോ​ർ​ട്ട് (ക്യാ​പ്റ്റ​ൻ: ജോ​യ​ൽ ജോ​ണി).

കാ​ർ​ഡി​ഫ് കാ​മി​യോ​സ് ക്രി​ക്ക​റ്റ് ക്ല​ബ്, കാ​ർ​ഡി​ഫ് (ക്യാ​പ്റ്റ​ൻ: സു​ധീ​ർ കു​മാ​ർ സു​രേ​ന്ദ്ര​ൻ നാ​യ​ർ).

കാ​ർ​ഡി​ഫ് ട​സ്കേ​ഴ്സ് ക്രി​ക്ക​റ്റ് ക്ല​ബ്, കാ​ർ​ഡി​ഫ് (ക്യാ​പ്റ്റ​ൻ: ജോ​സ​ഫ് സെ​ബാ​സ്റ്റ്യ​ൻ).

റേ​ച്ച​ൽ​സ് സ്റ്റാ​ലി​ബോ​ൺ, അ​ബെ​റി​സ്റ്റ്വി​ത്ത് (ക്യാ​പ്റ്റ​ൻ: അ​നൂ​പ് മേ​നോ​ൻ).

റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് കാ​ർ​ഡി​ഫ് ക്രി​ക്ക​റ്റ് ക്ല​ബ്, കാ​ർ​ഡി​ഫ് (ക്യാ​പ്റ്റ​ൻ: സ​നീ​ഷ് ച​ന്ദ്ര​ൻ).

ആ​ക​ർ​ഷ​ക​മാ​യ സ​മ്മാ​ന​ങ്ങ​ൾ

ടൂ​ർ​ണ​മെ​ന്‍റി​ൽ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വെ​ക്കു​ന്ന ടീ​മു​ക​ളെ​യും ക​ളി​ക്കാ​രെ​യും കാ​ത്ത് വ​ലി​യ സ​മ്മാ​ന​ങ്ങ​ളാ​ണ് സം​ഘാ​ട​ക​ർ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്:

ഒ​ന്നാം സ​മ്മാ​നം: 2000 പൗ​ണ്ടും ട്രോ​ഫി​യും. ര​ണ്ടാം സ​മ്മാ​നം: 1000 പൗ​ണ്ടും ട്രോ​ഫി​യും. സെ​മി ഫൈ​ന​ലി​സ്റ്റു​ക​ൾ: സെ​മി​യി​ൽ പു​റ​ത്താ​കു​ന്ന മ​റ്റ് ര​ണ്ട് ടീ​മു​ക​ൾ​ക്ക് 500 പൗ​ണ്ട് വീ​തം ല​ഭി​ക്കും.

വ്യ​ക്തി​ഗ​ത പു​ര​സ്കാ​ര​ങ്ങ​ൾ: ടൂ​ർ​ണ​മെ​ന്‍റി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ റ​ൺ​സ് നേ​ടു​ന്ന താ​ര​ത്തി​നും ഏ​റ്റ​വും കൂ​ടു​ത​ൽ വി​ക്ക​റ്റ് നേ​ടു​ന്ന താ​ര​ത്തി​നും 250 പൗ​ണ്ട് വീ​തം പ്ര​ത്യേ​ക സ​മ്മാ​ന​മാ​യി ല​ഭി​ക്കും.

വി​പു​ല​മാ​യ സ്പോ​ൺ​സ​ർ​ഷി​പ്പ് പി​ന്തു​ണ

ബെ​ല്ലാ​വി​സ്ത ഗ്രൂ​പ്പ് ഓ​ഫ് ന​ഴ്സിം​ഗ് ഹോം​സ് കാ​ർ​ഡി​ഫ് പ്ര​ധാ​ന സ്പോ​ൺ​സ​റാ​യി എ​ത്തു​ന്ന ഈ ​പ​രി​പാ​ടി​ക്ക് യു​കെ​യി​ലെ പ്ര​മു​ഖ സ്ഥാ​പ​ന​ങ്ങ​ൾ പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

ആം​പി​ൾ മോ​ർ​ട്ഗേ​ജ​സ്, ഇ​ൻ​ഫി​നി​റ്റി മോ​ർ​ട്ഗേ​ജ് ആ​ൻ​ഡ് പ്രൊ​ട്ട​ക്ഷ​ൻ അ​ഡ്വൈ​സേ​ഴ്‌​സ്, ഫോ​ക്ക​സ് ഫി​ൻ​ഷു​വ​ർ ലി​മി​റ്റ​ഡ്, ലോ ​ആ​ൻ​ഡ് ലോ​യേ​ഴ്‌​സ് സോ​ളി​സി​റ്റേ​ഴ്‌​സ്, ടോം​ട​ൺ ട്രാ​വ​ൽ​സ്, ബ്രൂ​വ​റി ഫീ​ൽ​ഡ് റ​സ്റ്റോ​റ​ന്‍റ്, ആ​പ്റ്റ​സ് ലീ​ഗ​ൽ, ജെ​ഡി സ്റ്റോ​ർ​സ്, കെ​യ​ർ ക്രൂ, ​തെ​രേ​സാ​സ് ല​ണ്ട​ൻ, ദ ​ഡ​ഫ്രി​ൻ ആം​സ്, കൈ​ര​ളി സ്പൈ​സ​സ് സെ​ന്‍റ​ർ കാ​ർ​ഡി​ഫ്, നാ​ക്രെ ഹെ​യ​ർ ആ​ൻ​ഡ് ബ്യൂ​ട്ടി, ഗ്രേ​റ്റ് ഇ​ന്ത്യ​ൻ ക്വി​സി​ൻ ന്യൂ​പോ​ർ​ട്ട്, ദ ​മ​ല്ലു ഷോ​പ്പ് തു​ട​ങ്ങി​യ നി​ര​വ​ധി പ്ര​മു​ഖ സ്ഥാ​പ​ന​ങ്ങ​ളും വ്യ​ക്തി​ക​ളും കാ​യി​ക​മേ​ള​യു​ടെ വി​ജ​യ​ത്തി​നാ​യി കൈ​കോ​ർ​ക്കു​ന്നു.

ക്രി​ക്ക​റ്റ് ആ​വേ​ശ​ത്തി​നൊ​പ്പം കാ​രു​ണ്യ​ത്തി​ന്‍റെ ഈ ​വ​ലി​യ കൂ​ട്ടാ​യ്മ​യി​ലേ​ക്ക് യു​കെ​യി​ലെ മു​ഴു​വ​ൻ മ​ല​യാ​ളി കാ​യി​ക​പ്രേ​മി​ക​ളെ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി സം​ഘാ​ട​ക സ​മി​തി​ക്ക് വേ​ണ്ടി ഡോ. ​ടി​ബി​ൻ ജോ​സ​ഫ് അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ഡോ. ​ടി​ബി​ൻ ജോ​സ​ഫ് - +44(0)7479005892.

NRI

ച​ങ്ങ​നാ​ശേ​രി പ്ര​വാ​സി കു​ടും​ബ​സം​ഗ​മം 21ന്

പീ​റ്റ​ർ​ബ​റോ: കേ​ര​ള​ത്തി​ന്‍റെ അ​ഞ്ചു​വി​ള​ക്കി​ന്‍റെ നാ​ടും സാം​സ്കാ​രി​ക - സാ​മൂ​ഹി​ക ച​രി​ത്ര​താ​ളു​ക​ളി​ൽ ത​ന​ത് മു​ഖ​മു​ദ്ര ചാ​ർ​ത്തി​യി​ട്ടു​മു​ള്ള ച​ങ്ങ​നാ​ശേ​രി​യി​ൽ നി​ന്നും യു​കെ​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ പ്ര​വാ​സി​ക​ളാ​യി എ​ത്തി​യി​ട്ടു​ള്ള കു​ടും​ബ​ങ്ങ​ളു​ടെ മ​ഹാ​സം​ഗ​മം ഈ ​മാ​സം 21ന് ​പീ​റ്റ​ർ​ബ​റോ​യി​ൽ ന​ട​ക്കു​ന്നു.

ച​ങ്ങ​നാ​ശേ​രി​യു​ടെ മു​ൻ എം​എ​ൽ​എ അ​ഡ്വ.​ ജോ​ബ് മൈ​ക്കി​ൾ, യു​ക്മ നാ​ഷ​ണ​ൽ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. എ​ബി സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി സം​ഗ​മ​ത്തി​ൽ പ​ങ്കു​ചേ​രും.

യു​ക്മ നാ​ഷ​ണ​ൽ ജോ.​ സെ​ക്ര​ട്ട​റി സ​ണ്ണി​മോ​ൻ മ​ത്താ​യി, ഐ​ഒ​സി നാ​ഷ​ണ​ൽ പ്ര​സി​ഡ​ന്‍റ് സു​ജു കെ. ​ഡാ​നി​യേ​ൽ തു​ട​ങ്ങി​യ​വ​രും അ​ഞ്ചു​വി​ള​ക്കി​ന്‍റെ നാ​ട്ടു​കാ​രു​ടെ സ്നേ​ഹ​ക്കൂ​ട്ടാ​യ്‌​മയി​ൽ അ​തി​ഥി​ക​ളാ​യെ​ത്തും.

ച​ങ്ങ​നാ​ശേ​രി​യു​ടെ നൊ​സ്റ്റാ​ൾ​ജി​യ​യും നാ​ട്ടി​ൻ​പു​റ​ത്തി​ന്‍റെ സൗ​ഹൃ​ദ ഓ​ർ​മ​ക​ളും വീ​ണ്ടും അ​നു​ഭ​വി​ക്കാ​ൻ ഉ​ത​കു​ന്ന ത​ര​ത്തി​ൽ ക​ലാ-​സാം​സ്കാ​രി​ക​വും സം​വേ​ദ​നാ​ത്മ​ക​വു​മാ​യ പ​രി​പാ​ടി​ക​ൾ, സം​ഗീ​ത​വി​രു​ന്ന്, വി​നോ​ദ​പ​രി​പാ​ടി​ക​ൾ എ​ന്നി​വ പ്ര​വാ​സി സം​ഗ​മ​ത്തി​ന്‍റെ ഭാ​ഗ​മാ​യി അ​ര​ങ്ങേ​റും.

കു​ട്ടി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കും ഒ​രു​പോ​ലെ ആ​സ്വ​ദി​ക്കാ​വു​ന്ന വി​വി​ധ പ​രി​പാ​ടി​ക​ളാ​ണ് സം​ഘാ​ട​ക​ർ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. 21നു ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നിന് നി​ല​വി​ള​ക്കു കൊ​ളു​ത്തി സം​ഗ​മ​ത്തി​ന്‍റെ ഔ​പ​ചാ​രി​ക ഉ​ദ്ഘാ​ട​നം നി​ർ​വഹി​ക്ക​പ്പെ​ടും. സം​ഗ​മ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഒ​രു​ക്കി​യി​രി​ക്കു​ന്ന വി​വി​ധ​ങ്ങ​ളാ​യ പ​രി​പാ​ടി​ക​ൾ രാ​ത്രി എ​ട്ടു ​വ​രെ നീ​ണ്ടു നി​ൽ​ക്കു​ന്ന​താ​ണ്.

പ്ര​വാ​സി സ​മൂ​ഹ​ത്തി​ന്‍റെ ഐ​ക്യ​വും സ​ഹ​ക​ര​ണ​വും കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്തു​ക, പി​റ​ന്ന മ​ണ്ണി​നോ​ടു​ള്ള സൗ​ഹൃ​ദ​വും പ്ര​തി​ബ​ദ്ധ​ത​യും വി​ക​സ​നോ​ന്മു​ഖ ചി​ന്ത​ക​ളും ഉ​ദ്ധീ​പി​പ്പി​ക്കു​ക്ക അ​ട​ക്കം ല​ക്ഷ്യ​ങ്ങ​ളോ​ടെ സം​ഘ​ടി​പ്പി​ക്കു​ന്ന ച​ങ്ങ​നാ​ശേ​രി സ്നേ​ഹ​ക്കൂ​ട്ടാ​യ്‌​മയി​ൽ പ്ര​മു​ഖ കോ​ക്ക​ന​ട്ട് & ക​റി ഫു​ഡ് സ്റ്റോ​ൾ വി​ഭ​വ സ​മൃ​ദ്ധ​വും രു​ചി​ക​ര​വു​മാ​യ കേ​ര​ള​ത്തി​ന്‍റെ ത​ന​ത് രു​ചി​ക​ൾ ചൂ​ടോ​ടെ വി​ള​മ്പും.

പ​ഴ​യ സു​ഹൃ​ത്തു​ക്ക​ളെ​യും, നാ​ട്ടു​കാ​രെ​യും വീ​ണ്ടും ക​ണ്ടു​മു​ട്ടാ​നും പു​തുത​ല​മു​റ​യ്ക്ക് സ്വ​ന്തം നാ​ടി​ന്‍റെ അ​ഭി​മാ​നാ​ർ​ഹ​മാ​യ സം​സ്കാ​ര​വും പാ​ര​മ്പ​ര്യ​വും പ​രി​ച​യ​പ്പെ​ടു​വാ​നും ഈ ​സം​ഗ​മം വേ​ദി​യാ​വും. പ്ര​വാ​സി സം​ഗ​മ​ത്തി​ൽ മ​നോ​ജ് തോ​മ​സ്, ജോ​മോ​ൻ മാ​മ്മൂ​ട്ടി​ൽ, ഫെ​ബി ഫി​ലി​ഫ് എ​ന്നി​വ​ർ കോ​ർ​ഡി​നേ​റ്റ​ർ​മാ​രാ​ണ്.

യു​കെ​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള എ​ല്ലാ ച​ങ്ങ​നാ​ശ്ശേ​രി സ്വ​ദേ​ശി​ക​ളെ​യും, കു​ടും​ബ​സ​മേ​തം പ​രി​പാ​ടി​യി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

പ​ങ്കെ​ടു​ക്കു​വാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ എ​ത്ര​യും വേ​ഗം പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്ത് കു​ടും​ബ​സം​ഗ​മ​ത്തി​ൽ പ്ര​വേ​ശ​നം ഉ​റ​പ്പാ​ക്കു​വാ​ൻ അ​ഭ്യ​ർ​ഥി​ക്കു​ന്നു.

https://forms.gle/68obB9YCsNvoyZ4k6. Feby Philip: 07597 671197 (Peterborough), Manoj Thomas:07846 475589, Jomon Mammoottil: 07930431445.

MANOR FARM COMMUNITY CENTRE, 70 HIGH STREET EYE, PETERBOROUGH, PE6 7UY.

International

അ​ദി​തി​യാ​ണ് താ​രം: ഇ​ന്ത്യ​ൻ വ​നി​ത​യു​ടെ ല​ണ്ട​ൻ സ​മ്പാദ്യം മാ​സം 63 ല​ക്ഷം! ഏ​റ്റെ​ടു​ത്ത് സോ​ഷ്യ​ൽ മീ​ഡി​യ

ല​ണ്ട​ൻ: ഒ​രു ന​ല്ല പ്ര​മോ​ഷ​ൻ, മി​ക​ച്ച സാ​ല​റി ഇ​തൊ​ക്കെ​യാ​ണ് ശ​രാ​ശ​രി ജീ​വ​ന​ക്കാ​ര​ന്‍റെ വ​ലി​യ ആ​ഗ്ര​ഹം. എ​ന്നാ​ൽ ത​ന്‍റെ ക​ഴി​വു​ക​ൾ വ​രു​മാ​ന മാ​ർ​ഗ​മാ​ക്കി സ​ന്പാ​ദ്യം സൃ​ഷ്ടി​ക്കു​ന്ന ഒ​രു വ​നി​ത ഇ​വ​രി​ൽ വ്യ​ത്യ​സ്ഥ​യാ​കു​ക​യാ​ണ്. ല​ണ്ട​നി​ൽ താ​മ​സ​മാ​ക്കി​യ മ​ല​യാ​ളി വ​നി​ത അ​ദി​തി മി​ശ്ര​യാ​ണ് താ​ൻ മാ​സം സ​ന്പാ​ദി​ക്കു​ന്ന തു​ക സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ പു​റ​ത്തു​വി​ട്ട് ശ്ര​ദ്ധേ​യ​യാ​യ​ത്. മാ​സം 63 ല​ക്ഷം രൂ​പ​യാ​ണ് അ​ദി​തി​യു​ടെ വ​രു​മാ​നം. അ​ദി​തി​യു​ടെ വ​രു​മാ​ന മാ​ർ​ഗം ഏ​വ​രെ​യും അ​ന്പ​രി​പ്പി​ക്കും.

ജോ​ലി​യി​ൽ​നി​ന്ന് മാ​ത്രം വ​രു​മാ​നം ക​ണ്ടെ​ത്തു​ന്ന ത​ല​മു​റ​യ്ക്ക് അ​ദി​തി അ​ത്ഭു​ത​മാ​ണ്. ത​ന്‍റെ ജോ​ലി​യേ​ക്കാ​ൾ ക​ഴി​വു​ക​ൾ വി​റ്റ് വ​രു​മാ​ന​മാ​ക്കു​ക​യാ​ണ് അ​ദി​തി​യു​ടെ വ​ഴി. ലോ​സ് ഏ​ഞ്ച​ൽ​സി​ലെ ഒ​രു ഫി​ൻ​ടെ​ക് സ്റ്റാ​ർ​ട്ട​പ്പി​ൽ മു​ഴു​വ​ൻ സ​മ​യ ജോ​ലി​ക്കാ​രി​യാ​ണ് അ​ദി​തി.

സ്വ​യം ഒ​രു "ഫു​ൾ-​ടൈം കോ​ർ​പ്പ​റേ​റ്റ് ഗേ​ൾ' എ​ന്നും "പാ​ർ​ട്ട് ടൈം ​ക​ണ്ട​ന്‍റ് ക്രി​യേ​റ്റ​ർ' എ​ന്നു​മാ​ണ് അ​ദി​തി വി​ശേ​ഷി​പ്പി​ക്കു​ന്ന​ത്. ജോ​ലി​ക്കാ​യി ചി​ല​വ​ഴി​ക്കു​ന്ന സ​മ​യ​ത്തി​ന​പ്പു​റം അ​ദി​തി ത​ന്‍റെ ക​ഴി​വു​ക​ൾ എ​ങ്ങ​നെ വ​രു​മാ​ന​മാ​ക്കി മാ​റ്റാം എ​ന്ന് ചി​ന്തി​ച്ചു. ഈ ​വി​ജ​യ വ​ഴി​യാ​ണ് യു​വ പ്രൊ​ഫ​ഷ​ണ​ൽ ത​ന്‍റെ ഇ​ൻ​സ്റ്റ​ഗ്രാം പേ​ജി​ൽ വീ​ഡി​യോ​യാ​യി ചി​ത്രീ​ക​രി​ച്ച​ത്.

ഇ​ന്ത്യ​ൻ പ്രൊ​ഫ​ഷ​ണ​ൽ ഒ​രു മാ​സ​ത്തി​നു​ള്ളി​ൽ 50,000 പൗ​ണ്ടി​ല​ധി​കം സ​ന്പാ​ദി​ച്ച​താ​യാ​ണ് തു​റ​ന്നു​പ​റ​ച്ചി​ൽ. ല​ണ്ട​ൻ ആ​സ്ഥാ​ന​മാ​യു​ള്ള ഫി​ൻ​ടെ​ക് സ്റ്റാ​ർ​ട്ട​പ്പി​ൽ ചീ​ഫ് ഓ​ഫ് സ്റ്റാ​ഫ് എ​ന്ന നി​ല​യി​ൽ അ​വ​ർ​ക്ക് ല​ഭി​ക്കു​ന്ന ശ​ന്പ​ള​ത്തേ​ക്കാ​ൾ കൂ​ടു​ത​ലാ​ണി​ത്.

ആ​റ് വ​രു​മാ​ന സ്രോ​ത​സ്:
ത​ന്‍റെ വ​രു​മാ​നം എ​ങ്ങ​നെ​യെ​ന്ന് അ​ദി​തി ഇ​ൻ​സ്റ്റാ​ഗ്രാം വീ​ഡി​യോ​യി​ൽ വ്യ​ക്ത​മാ​ക്കു​ന്നു​ണ്ട്്. 2.2 ല​ക്ഷ​ത്തി​ല​ധി​കം ഫോ​ളോ​വേ​ഴ്സ് ഉ​ള്ള അ​ദി​തി ത​ന്‍റെ ക​ഴി​വു​ക​ളെ വി​ല​യി​രു​ത്തി മൂ​ർ​ച്ച​കൂ​ട്ടി മ​റ്റു​ള്ള​വ​ർ​ക്കു മു​ന്നി​ൽ അ​വ​ത​രി​പ്പി​ച്ചു.

അ​ഫി​ലി​യേ​റ്റ് മാ​ർ​ക്ക​റ്റിം​ഗ് വ​രു​മാ​ന​ത്തി​ലൂ​ടെ താ​ൻ 12 പൗ​ണ്ട് സ​ന്പാ​ദി​ക്കു​ന്ന​താ​യി അ​ദി​തി പ​റ​ഞ്ഞു. 40,000 ത്തി​ല​ധി​കം വാ​യ​ന​ക്കാ​ര​ള്ള പെ​യ്ഡ് ന്യൂ​സ്ലെ​റ്റ​റു​ക​ളാ​ണ് ത​ന്‍റെ ര​ണ്ടാം വ​രു​മാ​ന മാ​ർ​ഗ​മെ​ന്നും അ​ദി​തി വ്യ​ക്ത​മാ​ക്കി. ഇ​തി​ലൂ​ടെ അ​വ​ർ 490 പൗ​ണ്ട് സ​ന്പാ​ദി​ക്കു​ന്നു.

വ​ർ​ക്ഷോ​പ്സ്:
മാ​നേ​ജ്മെ​ന്‍റി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​മു​ള്ള അ​ദി​തി സ്ഥാ​പ​ന​ങ്ങ​ൾ​ക്കു​വേ​ണ്ടി ക​ണ്‍​സ​ൾ​ട്ടിം​ഗും ചെ​യ്യു​ന്നു. ഇ​തി​ലൂ​ടെ അ​വ​ർ ഏ​ക​ദേ​ശം 5,000 പൗ​ണ്ട് (ഏ​ക​ദേ​ശം 6.3 ല​ക്ഷം രൂ​പ) സ​ന്പാ​ദി​ച്ചി​ട്ടു​ണ്ട്.

നാ​ലാ​മ​ത്തേ​ത് പൊ​തു​പ്ര​സം​ഗ​ങ്ങ​ളും വ​ർ​ക്ഷോ​പ്പു​ക​ളു​മാ​ണ്. സൗ​ജ​ന്യ​വും പ​ണ​മ​ട​ച്ചു​ള്ള​തു​മാ​യ ര​ണ്ട് ത​രം ജോ​ലി​ക​ൾ. ഇ​തി​ൽ നി​ന്ന് 9,500 പൗ​ണ്ട് സ​ന്പാ​ദി​ക്കാ​ൻ ക​ഴി​യു​ന്ന​താ​യും ല​ണ്ട​നി​ലെ കോ​ർ​പ്പ​റേ​റ്റ് ജീ​വ​ന​ക്കാ​രി പ​റ​ഞ്ഞു.

അ​ദി​തി​യു​ടെ വ​ലി​യ വ​രു​മാ​ന സ്രോ​ത​സ് ഉ​ള്ള​ട​ക്ക സൃ​ഷ്ടി​യാ​ണ്. യു​ജി​സി ഉ​ള്ള​ട​ക്ക​ത്തി​ലൂ​ടെ അ​വ​ർ 10,000 പൗ​ണ്ട് സ​ന്പാ​ദി​ച്ചു. ന്ധ​ഒ​രു ബ്രാ​ൻ​ഡി​നാ​യി ഉ​ള്ള​ട​ക്കം സൃ​ഷ്ടി​ക്കു​ന്നു, ബ്രാ​ൻ​ഡ് അ​ത് അ​വ​രു​ടെ പേ​ജി​ൽ പോ​സ്റ്റ് ചെ​യ്യു​ന്നു, മി​ക​ച്ച വ​രു​മാ​ന​വും ല​ഭി​ക്കു​ന്നു.

എ​ന്‍റെ ഏ​റ്റ​വും വ​ലി​യ വ​രു​മാ​ന മാ​ർ​ഗം ബ്രാ​ൻ​ഡ് ഡ​ലു​ക​ളാ​ണ്. മാ​സം 25,102 പൗ​ണ്ട് സ​ന്പാ​ദി​ച്ചു. അ​ത് തി​ക​ച്ചും ആ​വേ​ശ​മാ​ണ്, അ​വ​ർ വെ​ളി​പ്പെ​ടു​ത്തി.

അ​ദി​തി ത​ന്‍റെ സൈ​ഡ് ഹ​സ്റ്റ​ലു​ക​ളി​ൽ​നി​ന്ന് ആ​കെ 50,102 പൗ​ണ്ട് (ഏ​ക​ദേ​ശം 63 ല​ക്ഷം) മാ​സം സ​ന്പാ​ദി​ച്ചു എ​ന്ന​ത് ഏ​വ​രെ​യും ഞെ​ട്ടി​ച്ചു. ഇ​ത് ഒ​രു വ​ലി​യ സം​ഖ്യ​യാ​ണ്, വീ​ഡി​യോ​യു​ടെ തു​ട​ക്ക​ത്തി​ൽ ത​ന്നെ അ​വ​ർ അ​ഭി​മാ​ന​വും നേ​ട്ട​വും വി​ശ​ദീ​ക​രി​ച്ചു.

യു​കെ​യി​ൽ വ​ർ​ക് വി​സ​യി​ലാ​ണ് അ​ദി​തി​യു​ടെ താ​മ​സം. ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ അ​വ​രു​ടെ വീ​ഡി​യോ​യ്ക്ക് നി​ര​വ​ധി അ​ഭി​ന​ന്ദ​ന ക​മ​ന്‍റു​ക​ൾ ല​ഭി​ച്ചു. ന്ധ​കു​റ​ച്ചു കാ​ല​മാ​യി ഞാ​ൻ നി​ങ്ങ​ളു​ടെ ഇ​മെ​യി​ലു​ക​ൾ വാ​യി​ക്കു​ന്നു​ണ്ട്, നി​ങ്ങ​ൾ അ​തി​ശ​യ​ക​ര​മാ​ണ്, ചി​ന്തി​ക്കാ​നും പ്ര​വ​ർ​ത്തി​ക്കാ​നും വ്യ​ക്ത​ത ന​ൽ​കു​ന്നു​ണ്ട്,എ​ന്നാ​യി​രു​ന്നു ഒ​രു ക​മ​ന്‍റ്.

NRI

ബോ​ൺ​മൗ​ത്തി​ൽ അ​ര​ങ്ങേ​റി​യ "മ​ഴ​വി​ൽ സം​ഗീ​തം 2026' വ​ർ​ണാ​ഭ​മാ​യി

ബോ​ൺ​മൗ​ത്ത്: യു​കെ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള ക​ലാ​കാ​ര​ന്മാ​രു​ടെ​യും ക​ലാ​പ്രേ​മി​ക​ളു​ടെ​യും ശ്ര​ദ്ധേ​യ​മാ​യ സം​ഗ​മ​മാ​യി മാ​റി​യ മ​ഴ​വി​ൽ സം​ഗീ​തം 2026 വ​ൻ വി​ജ​യ​മാ​യി.

സം​ഗീ​ത​വും നൃ​ത്ത​വും വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും കോ​ർ​ത്തി​ണ​ക്കി​യ പ​രി​പാ​ടി കാ​ണി​ക​ൾ​ക്ക് മ​റ​ക്കാ​നാ​വാ​ത്ത അ​നു​ഭ​വ​മാ​ണ് സ​മ്മാ​നി​ച്ച​ത്.

യു​കെ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ ക​ലാ​കാ​ര​ന്മാ​ർ അ​വ​ത​രി​പ്പി​ച്ച ഓ​രോ ക​ലാ​പ്ര​ക​ട​ന​ങ്ങ​ളും ഒ​ന്നി​നൊ​ന്ന് മെ​ച്ച​മാ​യി​രു​ന്നു. യു​കെ​യു​ടെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നു​ള്ള ഡാ​ൻ​സ് ഗ്രൂ​പ്പു​ക​ൾ അ​വ​ത​രി​പ്പി​ച്ച നൃ​ത്താ​വി​ഷ്കാ​ര​ങ്ങ​ൾ മി​ക​ച്ച നി​ല​വാ​രം പു​ല​ർ​ത്തി.

അ​തു​പോ​ലെ, യു​കെ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ ഗാ​യ​ക​രും ഗാ​യി​ക​മാ​രും മി​ക​ച്ച പ്ര​ക​ട​ന​ങ്ങ​ളി​ലൂ​ടെ പ്രേ​ക്ഷ​ക​രു​ടെ പ്ര​ത്യേ​ക അ​ഭി​ന​ന്ദ​നം ഏ​റ്റു​വാ​ങ്ങി. സ​ന്തോ​ഷ് ന​മ്പ്യാ​ർ ന​യി​ച്ച ലൈ​വ് ഓ​ർ​ക്ക​സ്ട്ര പ​രി​പാ​ടി​യു​ടെ മാ​റ്റു​കൂ​ട്ടി.

പ​തി​വു​പോ​ലെ അ​ദ്ദേ​ഹ​ത്തി​ന്‍റെ​യും ടീ​മി​ന്‍റെ​യും സം​ഗീ​ത​വി​രു​ന്ന് പ്രേ​ക്ഷ​ക​രു​ടെ വ​ലി​യ കൈ​യ​ടി നേ​ടി. രാ​ത്രി 11.30 ഓ​ടെ​യാ​ണ് പ​രി​പാ​ടി സ​മാ​പി​ച്ച​ത്.

ബീ​റ്റ്സ് യു​കെ ഡി​ജി​റ്റ​ൽ വേ​ൾ​ഡി​ന്‍റെ ബി​നു നോ​ർ​ത്താം​പ്ട​ൺ ശ​ബ്ദ-​വെ​ളി​ച്ച സം​വി​ധാ​ന​ങ്ങ​ൾ മി​ക​ച്ച രീ​തി​യി​ൽ കൈ​കാ​ര്യം ചെ​യ്ത​പ്പോ​ൾ, ക​ള​ർ മീ​ഡി​യ ഒ​രു​ക്കി​യ എ​ൽ​ഇ​ഡി വാ​ൾ പ​രി​പാ​ടി​ക്ക് കൂ​ടു​ത​ൽ മി​ഴി​വേ​കി.

റോ​സ് ഡി​ജി​റ്റ​ൽ വി​ഷ​ന്‍റെ ജി​സ്മോ​ൻ പോ​ളും ബീ​യോ​ഡ് ദ ​ബോ​ർ​ഡേ​ഴ്സി​ന്‍റെ ജ​സ്റ്റി​നും വീ​ഡി​യോ​ഗ്രാ​ഫി നി​ർ​വ​ഹി​ക്കു​ക​യും പ​രി​പാ​ടി​യു​ടെ ത​ത്സ​മ​യ സം​പ്രേ​ഷ​ണം യൂ​ട്യൂ​ബി​ലൂ​ടെ വി​ജ​യ​ക​ര​മാ​യി ന​ട​ത്തു​ക​യും ചെ​യ്തു.

ഫോ​ട്ടോ​ഗ്രാ​ഫ​ർ​മാ​രാ​യ റോ​ണി ജോ​ർ​ജ്, ബെ​റ്റ​ർ ഫ്രെ​യിം​സ്, അ​നീ​സ് ജോ​യ് എ​ന്നി​വ​ർ പ​ക​ർ​ത്തി​യ ചി​ത്ര​ങ്ങ​ൾ ഉ​ട​ൻ ത​ന്നെ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ല​ഭ്യ​മാ​കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. മ​ഴ​വി​ൽ സം​ഗീ​തം ചെ​യ​ർ​മാ​ൻ അ​നീ​ഷ് ജോ​ർ​ജ് തി​രി​കൊ​ളു​ത്തി പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു.

സെ​ക്ര​ട്ട​റി ഷി​നു സി​റി​യ​ക് ന​ന്ദി​പ്ര​കാ​ശ​നം ന​ട​ത്തി. ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ സി​ജു ജോ​സ​ഫ്, പ്രേം​ജി​ത്ത് തോ​മ​സ്, റോ​ബി​ൻ​സ് പ​ഴു​ക​യ്യി​ൽ, റോ​ബി​ൻ പീ​റ്റ​ർ, ടെ​സ്മോ​ൾ ജോ​ർ​ജ് എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​വും ശ്ര​ദ്ധേ​യ​മാ​യി.

അ​നു​ശ്രീ നാ​യ​ർ, സി​ൽ​വി ജോ​സ്, പ​ത്മ​രാ​ജ് (പാ​പ്പ​ൻ), റി​യ (സൗ​ന്ദ​ര്യ) എ​ന്നി​വ​ർ നി​ർ​വ​ഹി​ച്ച അ​വ​ത​ര​ണം പ​രി​പാ​ടി​യെ കൂ​ടു​ത​ൽ ആ​ക​ർ​ഷ​ക​മാ​ക്കി. ച​ടു​ല​മാ​യ അ​വ​ത​ര​ണ​ശൈ​ലി​യി​ലൂ​ടെ അ​വ​ർ പ്രേ​ക്ഷ​ക​രെ മു​ഴു​വ​ൻ സ​മ​യ​വും പ​രി​പാ​ടി​യോ​ട് ചേ​ർ​ത്ത് നി​ർ​ത്തു​ന്ന​തി​ൽ വി​ജ​യി​ച്ചു.

 

NRI

16 വ​യ​സി​ൽ താ​ഴെ​യു​ള്ള​വ​ർ​ക്ക് സോ​ഷ്യ​ൽ മീ​ഡി​യ വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി ബ്രി​ട്ട​ൻ

ല​ണ്ട​ൻ: 16 വ​യ​സി​ൽ താ​ഴെ​യു​ള്ള​വ​ർ​ക്ക് സോ​ഷ്യ​ൽ മീ​ഡി​യ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന് വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തു​വാ​ൻ തീ​രു​മാ​ന​മെ​ടു​ത്ത് ബ്രി​ട്ട​ൻ. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഔ​ദ്യോ​ഗി​ക വ​സ​തി​യി​ൽ ന​ട​ത്തി​യ പ്ര​സം​ഗ​ത്തി​ലാ​ണ് ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി കെ​യ്ർ സ്റ്റാ​ർ​മ​ർ ച​രി​ത്ര​പ​ര​മാ​യ ഈ ​പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്.

ഫേ​സ്ബു​ക്ക്, സ്നാ​പ്ചാ​റ്റ്, എ​ക്സ്, ഇ​ൻ​സ്റ്റാ​ഗ്രാം, യു​ട്യൂ​ബ്, ടി​ക്‌​ടോ​ക്ക് ഉ​ൾ​പ്പ​ടെ​യു​ള്ള സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ് ഫോ​മു​ക​ൾ​ക്കാ​ണ് വി​ല​ക്ക്. എ​ന്നാ​ൽ കു​ട്ടി​ക​ൾ​ക്ക് സാ​ധാ​ര​ണ രീ​തി​യി​ൽ ഫോ​ണി​ൽ സം​സാ​രി​ക്കു​ന്ന​തി​നും മെ​സേ​ജു​ക​ൾ അ​യ​ക്കു​ന്ന​തി​നും വാ​ട്ട്സ്ആ​പ്പി​നും വി​ല​ക്കു​ണ്ടാ​കു​ക​യി​ല്ല, ഇ​ത് സം​ബ​ന്ധി​ച്ച നി​യ​മ നി​ർ​മ്മാ​ണം ഈ ​വ​ര്ഷം അ​വ​സാ​ന​ത്തോ​ടെ പാ​സാ​ക്കു​മെ​ന്നും 2027 ഏ​പ്രി​ൽ മാ​സ ത്തോ​ടെ നി​യ​മം പ്രാ​ബ​ല്യ​ത്തി​ൽ വ​രു​ത്താ​നു​മാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ന്നും പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു.

വി​വി​ധ മേ​ഖ​ല​ക​ളി​ൽ ന​ട​ത്തി​യ പ​ഠ​ന​ങ്ങ​ൾ​ക്കും ആ​ലോ​ച​ന​ക​ൾ​ക്കും ശേ​ഷ​മാ​ണ് ബ്രി​ട്ട​ൻ ഈ ​ക​ടു​ത്ത തീ​രു​മാ​ന​ത്തി​ലേ​ക്ക് പോ​യ​ത്. കു​ട്ടി​ക​ളി​ൽ വ​ർ​ധി​ച്ചു വ​രു​ന്ന മാ​ന​സി​ക പി​രി​മു​റു​ക്ക​വും പ​ഠ​ന​ത്തി​നു​ള്ള ശ്ര​ദ്ധ​യി​ല്ലാ​യ്മ​യും ഉ​റ​ക്ക​ക്കു​റ​വും മ​റ്റ് ആ​രോ​ഗ്യ പ്ര​ശ്ന​ന​ങ്ങ​ളും ക​ണ​ക്കി​ലെ​ടു​ത്താ​ണ് ബ്രി​ട്ട​ൻ ഈ ​തീ​രു​മാ​ന​ത്തി​ലേ​ക്ക് പോ​കു​ന്ന​ത് എ​ന്ന് പ്ര​ധാ​ന​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

2025 ഡി​സം​ബ​റി​ൽ ഓ​സ്‌​ട്രേ​ലി​യ​യി​ൽ ആ​ണ് ലോ​ക​ത്താ​ദ്യ​മാ​യി ഇ​ത്ത​ര​ത്തി​ൽ ഒ​രു തീ​രു​മാ​നം കൈ​ക്കൊ​ണ്ട​ത്, പി​ന്നീ​ട് ഗ്രീ​സും സ​മാ​ന​മാ​യ തീ​രു​മാ​നം കൈ​ക്കൊ​ണ്ടി​രു​ന്നു.

ഓ​സ്‌​ട്രേ​ലി​യ​യ്ക്കും ഗ്രീ​സി​നും ബ്രി​ട്ട​നും പി​ന്നാ​ലെ ഫ്രാ​ൻ​സ്, ഓ​സ്ട്രി​യ ഉ​ൾ​പ്പ​ടെ ഉ​ള്ള നി​ര​വ​ധി യു​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളും കു​ട്ടി​ക​ൾ​ക്ക് സോ​ഷ്യ​ൽ മീ​ഡി​യ വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്താ​നു​ള്ള നി​യ​മ നി​ർ​മാ​ണം ന​ട​ത്താ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ്.

NRI

ക​ലാ​ഭ​വ​ൻ ല​ണ്ട​ന്‍റെ അ​ഭി​ന​യ പ​രി​ശീ​ല​ന ക​ള​രി 27 മു​ത​ൽ

ല​ണ്ട​ൻ: ക​ലാ​ഭ​വ​ൻ ല​ണ്ട​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ദ്വി​ദി​ന അ​ഭി​ന​യ പ​രി​ശീ​ല​ന ക​ള​രി ഈ ​മാ​സം 27, 28 തീ​യ​തി​ക​ളി​ൽ ല​ണ്ട​നി​ൽ സം​ഘ​ടി​പ്പി​ക്കു​ന്നു. കു​ട്ടി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കു​മാ​യി പ്ര​ത്യേ​കം രൂ​പ​ക​ൽ​പ്പ​ന ചെ​യ്തി​രി​ക്കു​ന്ന ഈ ​പ​രി​ശീ​ല​ന പ​രി​പാ​ടി, അ​ഭി​ന​യ ക​ല​യു​ടെ വി​വി​ധ ഘ​ട​ക​ങ്ങ​ളി​ലൂ​ടെ ആ​ശ​യ​വി​നി​മ​യ മി​ക​വ്, ആ​ത്മ​വി​ശ്വാ​സം, വ്യ​ക്തി​ത്വ വി​ക​സ​നം എ​ന്നി​വ പ​രി​പോ​ഷി​പ്പി​ക്കു​ന്ന​തി​ന് ഉ​ദേ​ശി​ച്ചു​ള്ള​താ​ണ്.

സം​സാ​ര​ശേ​ഷി, ശ​ബ്‌​ദ​നി​യ​ന്ത്ര​ണം, ഉ​ച്ചാ​ര​ണ​ശു​ദ്ധി, ശ​രീ​ര​ഭാ​ഷ​യു​ടെ ഫ​ല​പ്ര​ദ​മാ​യ പ്ര​യോ​ഗം, വി​കാ​ര​പ്ര​ക​ട​നം, വേ​ദി അ​വ​ത​ര​ണ മി​ക​വ്, പൊ​തു​പ്ര​സം​ഗ നൈ​പു​ണ്യം എ​ന്നി​വ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നാ​വ​ശ്യ​മാ​യ പ്രാ​യോ​ഗി​ക പ​രി​ശീ​ല​ന​ങ്ങ​ൾ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ഇ​ന്ന​ത്തെ മ​ത്സ​രാ​ധി​ഷ്ഠി​ത ലോ​ക​ത്ത് അ​ക്കാ​ദ​മി​ക​വും തൊ​ഴി​ൽ​പ​ര​വു​മാ​യ നേ​ട്ട​ങ്ങ​ൾ​ക്ക് പു​റ​മെ വ്യ​ക്ത​മാ​യ ആ​ശ​യ​വി​നി​മ​യ ശേ​ഷി​യും സാ​മൂ​ഹി​ക ഇ​ട​പെ​ട​ൽ നൈ​പു​ണ്യ​ങ്ങ​ളും അ​നി​വാ​ര്യ​മാ​ണ്.

ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ അ​ഭി​ന​യ പ​രി​ശീ​ല​നം ക​ലാ​പ​ര​മാ​യ ക​ഴി​വു​ക​ൾ വ​ള​ർ​ത്തു​ന്ന​തി​ന​പ്പു​റം ആ​ത്മ​വി​ശ്വാ​സം വ​ർ​ധി​പ്പി​ക്കാ​നും ആ​ശ​യ​ങ്ങ​ൾ വ്യ​ക്ത​മാ​യി അ​വ​ത​രി​പ്പി​ക്കാ​നു​മു​ള്ള ക​ഴി​വ് വി​ക​സി​പ്പി​ക്കാ​നും സ​ഹാ​യി​ക്കു​ന്ന ഫ​ല​പ്ര​ദ​മാ​യ പ​ഠ​ന​മാ​ർ​ഗ​മാ​യി ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്നു.

കു​ട്ടി​ക​ളി​ൽ സൃ​ഷ്ടി​പ​ര​മാ​യ ചി​ന്ത, കേ​ൾ​വി​ക്ക​ഴി​വ്, സ​ഹ​ക​ര​ണ മ​നോ​ഭാ​വം, വി​കാ​ര​ബോ​ധം എ​ന്നി​വ വ​ള​ർ​ത്തു​ന്ന​തി​നും മു​തി​ർ​ന്ന​വ​രി​ൽ നേ​തൃ​ത്വ​പാ​ട​വം, പൊ​തു​പ്ര​സം​ഗ മി​ക​വ്, വ്യ​ക്തി​പ​ര​മാ​യ അ​വ​ത​ര​ണ​ശേ​ഷി, സാ​മൂ​ഹി​ക ഇ​ട​പെ​ട​ൽ നൈ​പു​ണ്യ​ങ്ങ​ൾ എ​ന്നി​വ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നും ഈ ​പ​രി​ശീ​ല​ന പ​രി​പാ​ടി പ്ര​യോ​ജ​ന​ക​ര​മാ​കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

പ്ര​ശ​സ്ത അ​ഭി​ന​യ പ​രി​ശീ​ല​ക​നും ക​മ്യൂ​ണി​ക്കേ​ഷ​ൻ കോ​ച്ചു​മാ​യ എ​സ്.​എ​സ്. ശ​ര​ൺ പ​രി​ശീ​ല​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കും. സം​വേ​ദ​നാ​ത്മ​ക പ​ഠ​ന​രീ​തി​ക​ൾ, ഗ്രൂ​പ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, ഇം​പ്രൊ​വൈ​സേ​ഷ​ൻ പ​രി​ശീ​ല​ന​ങ്ങ​ൾ, അ​വ​ത​ര​ണ സെ​ഷ​നു​ക​ൾ, ക​ഥാ​പാ​ത്രാ​വി​ഷ്കാ​ര അ​ഭ്യാ​സ​ങ്ങ​ൾ എ​ന്നി​വ​യി​ലൂ​ടെ പ​ങ്കാ​ളി​ക​ൾ​ക്ക് സ​മ​ഗ്ര​മാ​യ പ​ഠ​നാ​നു​ഭ​വം ല​ഭ്യ​മാ​ക്കു​ന്ന​താ​ണ് പ​രി​പാ​ടി​യു​ടെ പ്ര​ത്യേ​ക​ത.

ആ​ശ​യ​വി​നി​മ​യ ക​ഴി​വു​ക​ൾ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ സ്വ​യം അ​വ​ത​രി​പ്പി​ക്കു​ന്ന​തി​നും വ്യ​ക്തി​ത്വ വി​ക​സ​ന​ത്തി​നു​മാ​യി പ്രാ​യോ​ഗി​ക പ​രി​ശീ​ല​നം തേ​ടു​ന്ന എ​ല്ലാ​വ​ർ​ക്കും ഈ ​പ​രി​ശീ​ല​ന ക​ള​രി മി​ക​ച്ച അ​വ​സ​ര​മാ​യി​രി​ക്കും.

പ​രി​ശീ​ല​ന പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​ന് മു​ൻ​കൂ​ർ ര​ജി​സ്ട്രേ​ഷ​ൻ നി​ർ​ബ​ന്ധ​മാ​ണ്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും ര​ജി​സ്ട്രേ​ഷ​നും ക​ലാ​ഭ​വ​ൻ ല​ണ്ട​ൻ ഭാ​ര​വാ​ഹി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: 07841613973, ഇ​മെ​യി​ൽ: [email protected].

NRI

ചോ​ള കാ​ല​ഘ​ട്ട​ത്തി​ലെ വി​ഗ്ര​ഹ​ങ്ങ​ളു​ടെ പ​ക​ർ​പ്പു​ക​ൾ യു​കെ​യി​ൽ മോ​ഷ​ണം പോ​യി; തെ​ര​ച്ചി​ൽ ശക്തമാ​ക്കി പോ​ലീ​സ്

ല​ണ്ട​ൻ: ബ്രി​ട്ട​നി​ലെ കേം​ബ്രി​ഡ്ജ്ഷെ​യ​റി​ൽ ഒ​രു വീ​ടി​ന്‍റെ തോ​ട്ട​ത്തി​ൽ സ്ഥാ​പി​ച്ചി​രു​ന്ന അ​തീ​വ അ​പൂ​ർ​വ​മാ​യ ര​ണ്ട് ഇ​ന്ത്യ​ൻ വെ​ങ്ക​ല ശി​ല്പ​ങ്ങ​ൾ മോ​ഷ​ണം പോ​യി.

ഒ​ൻ​പ​താം നൂ​റ്റാ​ണ്ട് മു​ത​ൽ പ​തി​മൂ​ന്നാം നൂ​റ്റാ​ണ്ട് വ​രെ തെ​ക്കേ ഇ​ന്ത്യ ഭ​രി​ച്ചി​രു​ന്ന ചോ​ള രാ​ജ​വം​ശ​ത്തി​ന്‍റെ കാ​ല​ഘ​ട്ട​ത്തി​ലെ പു​രാ​ത​ന വി​ഗ്ര​ഹ​ങ്ങ​ളു​ടെ അ​തീ​വ കൃ​ത്യ​ത​യോ​ടെ​യു​ള്ള പ​ക​ർ​പ്പു​ക​ളാ​ണ് മോ​ഷ്ടി​ക്ക​പ്പെ​ട്ട​ത്.

ത​മി​ഴ്‌​നാ​ട്ടി​ൽ വ​ച്ച് പൂ​ർ​ണ​മാ​യും കൈ​കൊ​ണ്ട് നി​ർ​മി​ച്ചെ​ടു​ത്ത​താ​ണ് ഈ ​വെ​ങ്ക​ല വി​ഗ്ര​ഹ​ങ്ങ​ൾ. കേം​ബ്രി​ഡ്ജ്ഷെ​യ​റി​ലെ ഈ​ലി​ക്ക് സ​മീ​പ​മു​ള്ള സ​ട്ട​ണി​ലെ ച​ർ​ച്ച് ലെ​യ്നി​ലു​ള്ള ഒ​രു വീ​ട്ടി​ൽ നി​ന്നാ​ണ് ക​ഴി​ഞ്ഞ ഏ​പ്രി​ൽ 26നും 29-​നും ഇ​ട​യി​ലു​ള്ള ദി​വ​സ​ങ്ങ​ളി​ൽ ഈ ​ശി​ല്പ​ങ്ങ​ൾ മോ​ഷ്ടി​ക്ക​പ്പെ​ട്ട​തെ​ന്ന് കേം​ബ്രി​ഡ്ജ്ഷെ​യ​ർ പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ൾ​ക്കാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജ്ജി​ത​മാ​ക്കു​ക​യും പൊ​തു​ജ​ന​ങ്ങ​ളി​ൽ നി​ന്ന് വി​വ​ര​ങ്ങ​ൾ തേ​ടി അ​പ്പീ​ൽ പു​റ​പ്പെ​ടു​വി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

സൂ​ക്ഷ്മ​മാ​യ കൊ​ത്തു​പ​ണി​ക​ൾ; വൈ​കാ​രി​ക മൂ​ല്യം

ഒ​രു ക​ണ്ണാ​ടി​യി​ൽ നോ​ക്കി സ്വ​യം ഭം​ഗി ആ​സ്വ​ദി​ക്കു​ന്ന അ​തീ​വ സു​ന്ദ​രി​യാ​യ ഒ​രു ഇ​ന്ത്യ​ൻ സ്ത്രീ​യു​ടെ രൂ​പ​ത്തി​ലാ​ണ് ഈ ​വെ​ങ്ക​ല ശി​ല്പ​ങ്ങ​ൾ നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. പ​ര​മ്പ​രാ​ഗ​ത​മാ​യ ആ​ഭ​ര​ണ​ങ്ങ​ളും വ​സ്ത്ര​ധാ​ര​ണ രീ​തി​യും വ്യ​ക്ത​മാ​ക്കു​ന്ന ത​ര​ത്തി​ലു​ള്ള സൂ​ക്ഷ്മ​മാ​യ കൊ​ത്തു​പ​ണി​ക​ൾ ഇ​തി​ലു​ണ്ട്.

വീ​ട്ടി​ലെ മ​നോ​ഹ​ര​മാ​യ പൂ​ന്തോ​ട്ട​ത്തി​ലാ​ണ് ഇ​വ സ്ഥാ​പി​ച്ചി​രു​ന്ന​ത്. വി​പ​ണി​യി​ലെ മൂ​ല്യ​ത്തി​ന​പ്പു​റം വൈ​കാ​രി​ക​മാ​യി ത​നി​ക്ക് ഏ​റെ പ്രി​യ​പ്പെ​ട്ട ശി​ല്പ​ങ്ങ​ളാ​യി​രു​ന്നു ഇ​വ​യെ​ന്നും അ​തി​നാ​ൽ എ​ങ്ങ​നെ​യെ​ങ്കി​ലും ഇ​വ തി​രി​കെ കി​ട്ടി​യാ​ൽ മ​തി​യെ​ന്നു​മാ​ണ് വി​ഗ്ര​ഹ​ങ്ങ​ളു​ടെ ഉ​ട​മ​സ്ഥ​ൻ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞ​ത്.

സോ​ഷ്യ​ൽ മീ​ഡി​യ വ​ഴി​യു​ള്ള വി​ൽ​പ്പ​ന​യ്ക്ക് സാ​ധ്യ​ത; പോ​ലീ​സ് നി​രീ​ക്ഷ​ണ​ത്തി​ൽ

ആ​രെ​ങ്കി​ലും ഈ ​ശി​ല്പ​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്‌​ഫോ​മു​ക​ൾ വ​ഴി​യോ അ​ത​ല്ലെ​ങ്കി​ൽ യു​കെ​യി​ലെ പ്രാ​ദേ​ശി​ക വി​പ​ണി​ക​ൾ വ​ഴി​യോ വി​ൽ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ൽ ദ​യ​വാ​യി എ​ത്ര​യും വേ​ഗം പോ​ലീ​സു​മാ​യി ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് കേം​ബ്രി​ഡ്ജ്ഷെ​യ​ർ പോ​ലീ​സ് വ​ക്താ​വ് ഔ​ദ്യോ​ഗി​ക​മാ​യി അ​റി​യി​ച്ചു.

യു​കെ​യി​ൽ അ​ടു​ത്ത കാ​ല​ത്താ​യി ഇ​ന്ത്യ​ൻ പു​രാ​വ​സ്തു​ക്ക​ൾ​ക്കും പൈ​തൃ​ക ശി​ല്പ​ങ്ങ​ൾ​ക്കും വ​ലി​യ വി​പ​ണി മൂ​ല്യ​മു​ള്ള​തി​നാ​ൽ ഇ​ത്ത​രം ആ​സൂ​ത്രി​ത മോ​ഷ​ണ​ങ്ങ​ൾ വ​ർ​ധി​ച്ചു​വ​രി​ക​യാ​ണ്. ക​വ​ർ​ച്ച​യ്ക്ക് പി​ന്നി​ൽ അ​ന്താ​രാ​ഷ്ട്ര പു​രാ​വ​സ്തു ക​ള്ള​ക്ക​ട​ത്ത് സം​ഘ​ങ്ങ​ൾ​ക്ക് പ​ങ്കു​ണ്ടോ എ​ന്ന കാ​ര്യ​വും പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്.

ഈ ​ശി​ല്പ​ങ്ങ​ളെ​ക്കു​റി​ച്ച് എ​ന്തെ​ങ്കി​ലും വി​വ​രം ല​ഭി​ക്കു​ന്ന​വ​ർ യു​കെ പോ​ലീ​സി​ന്‍റെ 101 എ​ന്ന ന​മ്പ​റി​ലോ വെ​ബ്‌​സൈ​റ്റ് വ​ഴി​യോ ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് അ​ധി​കൃ​ത​ർ അ​ഭ്യ​ർ​ഥി​ച്ചു.

Tech

യു​കെ​യി​ൽ 16 വ​യ​സ്സി​ൽ താ​ഴെ​യു​ള്ള കു​ട്ടി​ക​ൾ​ക്ക് സോ​ഷ്യ​ൽ മീ​ഡി​യ നി​രോ​ധി​ക്കു​ന്നു; നി​ർ​ണാ​യ​ക പ്ര​ഖ്യാ​പ​ന​വു​മാ​യി പ്ര​ധാ​ന​മ​ന്ത്രി കീ​ർ സ്റ്റാ​ർ​മ​ർ

ല​ണ്ട​ൻ: കു​ട്ടി​ക​ളു​ടെ മാ​ന​സി​കാ​രോ​ഗ്യ​വും സു​ര​ക്ഷി​ത​ത്വ​വും മു​ൻ​നി​ർ​ത്തി യു​കെ​യി​ൽ 16 വ​യ​സ്സി​ൽ താ​ഴെ​യു​ള്ള​വ​ർ​ക്ക് സോ​ഷ്യ​ൽ മീ​ഡി​യ പൂ​ർ​ണ​മാ​യി നി​രോ​ധി​ക്കാ​ൻ ഒ​രു​ങ്ങി ബ്രി​ട്ടീ​ഷ് സ​ർ​ക്കാ​ർ. ജൂ​ൺ 15 തി​ങ്ക​ളാ​ഴ്ച ഡൗ​ണിം​ഗ് സ്ട്രീ​റ്റി​ൽ ന​ട​ന്ന വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ലാ​ണ് പ്ര​ധാ​ന​മ​ന്ത്രി കീ​ർ സ്റ്റാ​ർ​മ​ർ ഈ ​നി​ർ​ണാ​യ​ക പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്.

16 വ​യ​സ്സി​ൽ താ​ഴെ​യു​ള്ള എ​ല്ലാ കു​ട്ടി​ക​ൾ​ക്കും സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം സ​ർ​ക്കാ​ർ നി​രോ​ധി​ക്കും, സ്റ്റാ​ർ​മ​ർ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ വ്യ​ക്ത​മാ​ക്കി. കു​ട്ടി​ക​ളു​ടെ ഓ​ൺ​ലൈ​ൻ സു​ര​ക്ഷി​ത​ത്വം ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി സോ​ഷ്യ​ൽ മീ​ഡി​യ നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ വ​ലി​യ രീ​തി​യി​ലു​ള്ള മാ​റ്റ​ങ്ങ​ൾ കൊ​ണ്ടു​വ​രു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

"ഒ​രു സ​മ്പൂ​ർ​ണ്ണ നി​രോ​ധ​ന​മാ​ണ് ശ​രി​യാ​യ മാ​ർ​ഗ്ഗ​മെ​ന്ന് എ​നി​ക്ക് വ്യ​ക്ത​മാ​യി ബോ​ധ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ഇ​ത് ന​ട​പ്പി​ലാ​ക്കു​ക അ​ത്ര എ​ളു​പ്പ​മ​ല്ലെ​ങ്കി​ലും, വ​ൻ​കി​ട സാ​ങ്കേ​തി​ക ക​മ്പ​നി​ക​ളു​ടെ സ്വാ​ധീ​ന​ത്തെ പ്ര​തി​രോ​ധി​ക്കാ​ൻ സ​ർ​ക്കാ​രി​ന് കൃ​ത്യ​മാ​യ അ​ധി​കാ​ര​മു​ണ്ടെ​ന്ന് പ്ര​ധാ​ന മ​ന്ത്രി കീ​ർ സ്റ്റാ​ർ​മ​ർ .

ടെ​ക് ക​മ്പ​നി​ക​ൾ​ക്കെ​തി​രെ ക​ഴി​ഞ്ഞ കു​റ​ച്ചു​കാ​ല​മാ​യി ബ്രി​ട്ട​ൻ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ളാ​ണ് സ്വീ​ക​രി​ച്ചു വ​രു​ന്ന​ത്. പ്രാ​യ​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കു​ക, അ​ൽ​ഗോ​രി​ത​ങ്ങ​ളി​ൽ മാ​റ്റം വ​രു​ത്തു​ക, മൊ​ബൈ​ൽ ഫോ​ണു​ക​ളി​ലൂ​ടെ കു​ട്ടി​ക​ൾ ന​ഗ്ന​ചി​ത്ര​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന​ത് ത​ട​യു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ സ​ർ​ക്കാ​ർ മു​ൻ​പും ഉ​ന്ന​യി​ച്ചി​രു​ന്നു. എ​ന്നാ​ൽ, കു​ട്ടി​ക​ൾ ഓ​ൺ​ലൈ​നി​ൽ അ​മി​ത സ​മ​യം ചെ​ല​വ​ഴി​ക്കു​ന്ന​ത് മൂ​ല​മു​ണ്ടാ​കു​ന്ന മാ​ന​സി​കാ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ വ​ർ​ദ്ധി​ച്ചു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ശ​ക്ത​മാ​യ നി​രോ​ധ​ന​ത്തി​ലേ​ക്ക് ക​ട​ക്കാ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ച​തെ​ന്നും അ​ദേ​ഹം വ്യ​ക്ത​മാ​ക്കി.

ക​ഴി​ഞ്ഞ വ​ർ​ഷം 16 വ​യ​സ്സി​ൽ താ​ഴെ​യു​ള്ള​വ​ർ​ക്ക് സോ​ഷ്യ​ൽ മീ​ഡി​യ നി​രോ​ധി​ച്ച ഓ​സ്‌​ട്രേ​ലി​യ​യു​ടെ ന​ട​പ​ടി​യും, യു​കെ​യി​ലെ മാ​താ​പി​താ​ക്ക​ളു​ടെ അ​ഭി​പ്രാ​യ​ങ്ങ​ളും ക​ണ​ക്കി​ലെ​ടു​ത്താ​ണ് ഈ ​തീ​രു​മാ​നം. കു​ട്ടി​ക​ൾ​ക്ക് സോ​ഷ്യ​ൽ മീ​ഡി​യ നി​രോ​ധി​ച്ച ലോ​ക​ത്തി​ലെ ആ​ദ്യ​ത്തെ രാ​ജ്യ​മാ​ണ് ഓ​സ്‌​ട്രേ​ലി​യ. ക​ഴി​ഞ്ഞ ഡി​സം​ബ​ർ മു​ത​ൽ ടി​ക്ടോ​ക്, യൂ​ട്യൂ​ബ്, ഇ​ൻ​സ്റ്റാ​ഗ്രാം, ഫേ​സ്ബു​ക്ക് തു​ട​ങ്ങി​യ പ്ര​മു​ഖ പ്ലാ​റ്റ്‌​ഫോ​മു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ൽ നി​ന്നും 16 വ​യ​സ്സി​ൽ താ​ഴെ​യു​ള്ള കു​ട്ടി​ക​ളെ ഓ​സ്‌​ട്രേ​ലി​യ വി​ല​ക്കി​യി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് കു​ട്ടി​ക​ളു​ടെ ആ​രോ​ഗ്യ​ത്തെ​യും സു​ര​ക്ഷ​യെ​യും ക​രു​തി കൂ​ടു​ത​ൽ രാ​ജ്യ​ങ്ങ​ൾ സ​മാ​ന​മാ​യ നി​യ​ന്ത്ര​ണ​ങ്ങ​ളെ​ക്കു​റി​ച്ച് ആ​ലോ​ചി​ക്കാ​ൻ തു​ട​ങ്ങി​യ​ത്.

 

International

യു​കെ പ്ര​തി​രോ​ധ സെ​ക്ര​ട്ട​റി ജോ​ൺ ഹീ​ലി രാ​ജി​വെ​ച്ചു; സൈ​ന്യ​ത്തി​നാ​യി പ​ണം ചി​ല​വ​ഴി​ക്കാ​ൻ സ​ർ​ക്കാ​ർ ത​യ്യാ​റാ​കു​ന്നി​ല്ലെ​ന്ന് ആ​ക്ഷേ​പം

ല​ണ്ട​ൻ: ബ്രി​ട്ടീ​ഷ് പ്ര​തി​രോ​ധ സെ​ക്ര​ട്ട​റി ജോ​ൺ ഹീ​ലി രാ​ജി​വെ​ച്ചു. ആ​ഗോ​ള​ത​ല​ത്തി​ൽ ഭീ​ഷ​ണി​ക​ൾ വ​ർ​ധി​ച്ചു​വ​രു​ന്ന ഈ ​സാ​ഹ​ച​ര്യ​ത്തി​ലും സൈ​ന്യ​ത്തി​നാ​യി ആ​വ​ശ്യ​ത്തി​ന് പ​ണം ചി​ല​വ​ഴി​ക്കാ​ൻ സ​ർ​ക്കാ​ർ ത​യ്യാ​റാ​കു​ന്നി​ല്ലെ​ന്ന് ആ​രോ​പി​ച്ചാ​ണ് രാ​ജി.

പ്ര​ധാ​ന​മ​ന്ത്രി കെ​യ​ർ സ്റ്റാ​ർ​മ​ർ​ക്ക് അ​യ​ച്ച ക​ത്തി​ലാ​ണ് ജോ​ൺ ഹീ​ലി ത​ന്‍റെ അ​തൃ​പ്തി വ്യ​ക്ത​മാ​ക്കി​യ​ത്. നി​ല​വി​ലെ അ​പ​ക​ട​ക​ര​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ളെ നേ​രി​ടാ​ൻ സ​ർ​ക്കാ​രി​ന്‍റെ പ്ര​തി​രോ​ധ നി​ക്ഷേ​പ പ​ദ്ധ​തി​ക​ൾ ഒ​ട്ടും പ​ര്യാ​പ്ത​മ​ല്ലെ​ന്ന് അ​ദ്ദേ​ഹം ക​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

പ്ര​തി​രോ​ധ മ​ന്ത്രാ​ല​യ​വും ധ​ന​കാ​ര്യ വ​കു​പ്പും ത​മ്മി​ൽ ബ​ഡ്ജ​റ്റ് വി​ഹി​ത​ത്തെ​ച്ചൊ​ല്ലി ത​ർ​ക്ക​ങ്ങ​ൾ നി​ല​നി​ന്നി​രു​ന്ന​താ​യും, ഇ​തേ​തു​ട​ർ​ന്ന് പ്ര​തി​രോ​ധ നി​ക്ഷേ​പ പ​ദ്ധ​തി പ്ര​ഖ്യാ​പി​ക്കു​ന്ന​ത് വൈ​കി​യി​രു​ന്ന​താ​യും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ഇ​പ്പോ​ൾ പ്ര​തി​രോ​ധ സെ​ക്ര​ട്ട​റി​യു​ടെ അ​പ്ര​തീ​ക്ഷി​ത രാ​ജി.

NRI

ഓ​ൾ യു​കെ വ​ടം​വ​ലി ചാ​മ്പ്യ​ൻ​ഷി​പ്പ്: സ്റ്റോ​ക്ക് ല​യ​ൺ​സ് ജേ​താ​ക്ക​ൾ

സ്റ്റോ​ക്ക്മെ​ൻ​സ് ഫോ​റം സം​ഗ​മം വ​ൻ വി​ജ​യംമെ​ൻ​സ് ഫോ​റം സം​ഗ​മം വ​ൻ വി​ജ​യം ഓ​ൺ ട്രെ​ൻ​ഡ്: യു​ണൈ​റ്റ​ഡ് കിം​ഗ്ഡ​ത്തി​ലെ സീ​റോ​മ​ല​ബാ​ർ രൂ​പ​താ മെ​ൻ​സ് ഫോ​റം പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് പു​തു​ജീ​വ​നും ഐ​ക്യ​ശ​ക്തി​യും പ​ക​ർ​ന്ന്, സ്റ്റോ​ക്ക്-​ഓ​ൺ-​ട്രെ​ൻഡി​ലെ ഒഎ​ൽ​പിഎ​ച്ച് മെ​ൻ​സ് ഫോ​റം സം​ഘ​ടി​പ്പി​ച്ച പ്ര​ഥ​മ ഓ​ൾ യുകെ വ​ടം​വ​ലി ചാ​മ്പ്യ​ൻ​ഷി​പ്പ് വ​ൻ വി​ജ​യ​മാ​യി സ​മാ​പി​ച്ചു.

ഇം​ഗ്ല​ണ്ടി​ന്‍റെ ഹൃ​ദ​യ​ഭൂ​മി​യാ​യ സ്റ്റോ​ക്ക്-​ഓ​ൺ-​ട്രെ​ൻഡി​ലെ നോ​ർ​ത്ത്‌​വു​ഡ് സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന ആ​വേ​ശ​പ്പോ​രാ​ട്ട​ത്തി​ൽ ആ​തി​ഥേ​യ​രാ​യ സ്റ്റോ​ക്ക് ല​യ​ൺ​സ് ചാ​മ്പ്യ​ൻ​മാ​രാ​യി കി​രീ​ടം ചൂ​ടി. ഇ​ട​വ​ക ആ​ഘോ​ഷ​ങ്ങ​ളു​ടെ പ​രി​മി​തി​ക​ൾ ഭേ​ദി​ച്ച്, ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യി​ലെ വി​വി​ധ ഇ​ട​വ​ക​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ച് ഇ​രു​പ​തോ​ളം ടീ​മു​ക​ളാ​ണ് ഏ​ക​മ​ന​സ്സോ​ടെ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മാ​റ്റു​ര​ച്ച​ത്.

മി​ശി​ഹാ​യു​ടെ സാ​ക്ഷി​ക​ളാ​യി വി​വി​ധ ഇ​ട​വ​ക​ക​ളെ ഒ​രു​മി​പ്പി​ച്ചു കൊ​ണ്ട്, സ്നേ​ഹ​ത്തി​ന്‍റെ മ​ഹ​ത്താ​യ സാ​ക്ഷ്യ​മാ​യി മാ​റാ​ൻ ഈ ​വ​ടം​വ​ലി മാ​മാ​ങ്ക​ത്തി​ലൂ​ടെ ഒഎ​ൽപിഎ​ച്ച് മെ​ൻ​സ് ഫോ​റ​ത്തി​ന് സാ​ധി​ച്ചു.

പ്രൗ​ഢ​ഗം​ഭീ​ര​മാ​യ തു​ട​ക്കം

പ്രാ​ർ​ഥനാ​ഗാ​ന​ത്തോ​ടെ രാ​വി​ലെ 10.30ന് ​ആ​രം​ഭി​ച്ച ചാ​മ്പ്യ​ൻ​ഷി​പ്പ് സ്റ്റോ​ക്ക്-​ഓ​ൺ-​ട്രെ​ൻഡ് ഡെ​പ്യൂ​ട്ടി ലോ​ർ​ഡ് മേ​യ​ർ കൗ​ൺ​സി​ല​ർ ക്രി​സ് റോ​ബി​ൻ​സ​ൺ, ഡെ​പ്യൂ​ട്ടി ലേ​ഡി മേ​യ​റ​സ് ജോ​യ് റോ​ബി​ൻ​സ​ൺ, ബ​ർ​ച്ച​സ് ഹെ​ഡ് ആ​ൻ​ഡ് നോ​ർ​ത്ത്‌​വു​ഡ് കൗ​ൺ​സി​ല​ർ ലൂ​ക്ക് ഷെ​ന്‍റ​ൺ എ​ന്നി​വ​ർ ചേ​ർ​ന്ന് ഔ​ദ്യോ​ഗി​ക​മാ​യി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​ത്തി​ൽ റ​വ. ഫാ. ​ജോ​ർ​ജ് എ​ട്ടു​പാ​റ​യി​ൽ, റ​വ. ഫാ. ​ബാ​ബു ജോ​ൺ ചി​രി​യ​ൻ​ക​ണ്ട​ത്തി​ൽ, റ​വ.ഫാ. ​പ്രാ​ചി​ൽ പ​ണ്ടാ​ര​പ്പ​റ​മ്പി​ൽ, ഇ​ൻ​ഫി​നി​റ്റി മോ​ർ​ട്ട്ഗേ​ജ് ലി​മി​റ്റ​ഡ് പ്ര​തി​നി​ധി ജ​ഗ്ഗി ജോ​സ​ഫ്, ഒഎ​ൽപിഎ​ച്ച് മെ​ൻ​സ് ഫോ​റം പ്ര​സി​ഡ​ന്‍റ് സി​റി​ൾ മ​ഞ്ഞൂ​രാ​ൻ, ട​ഗ് ഓ​ഫ് വാ​ർ കോ​ഓ​ർ​ഡി​നേ​റ്റ​ർ സു​ദീ​പ് എ​ബ്ര​ഹാം, ബെ​ന്നി പാ​ല​ട്ടി എ​ന്നി​വ​രും മെ​ൻ​സ് ഫോ​റം കോ​ർ ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ, വു​മ​ൺ​സ് ഫോ​റം പ്ര​സി​ഡ​ന്‍റ്, കൈ​ക്കാ​ര​ന്മാ​ർ തു​ട​ങ്ങി​യ​വ​രും സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

വി​വി​ധ ഇ​ട​വ​ക​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ച് വ​ർ​ണ​വ​സ്ത്ര​ങ്ങ​ള​ണി​ഞ്ഞ് കു​ട്ടി​ക​ൾ അ​ണി​നി​ര​ന്ന പ​രേ​ഡും നി​ഥ സി​ജു, നി​ഷ മാ​ർ​ട്ടി​ൻ എ​ന്നി​വ​ർ അ​വ​ത​രി​പ്പി​ച്ച ഫ്യൂ​ഷ​ൻ ഡാ​ൻ​സും ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങി​ന് മാ​റ്റു​കൂ​ട്ടി.

ആ​വേ​ശ​ക​ര​മാ​യ മ​ത്സ​ര​ങ്ങ​ൾ; ജേ​താ​ക്ക​ൾ ഇ​വ​ർ:

ഉ​ദ്ഘാ​ട​ന​ത്തി​ന് പി​ന്നാ​ലെ മൈ​താ​ന​ത്ത് ആ​വേ​ശ​ത്തി​ന്‍റെ തീ​പ്പൊ​രി പ​ട​ർ​ന്ന മ​ത്സ​ര​ങ്ങ​ളാ​ണ് അ​ര​ങ്ങേ​റി​യ​ത്.

കാ​ണി​ക​ളു​ടെ ആ​ർ​പ്പു​വി​ളി​ക​ൾ​ക്ക് ന​ടു​വി​ൽ ന​ട​ന്ന ഫൈ​ന​ൽ പോ​രാ​ട്ട​ത്തി​നൊ​ടു​വി​ൽ സ്റ്റോ​ക്ക് ഓ​ൺ ട്രെ​ൻഡി​ലെ ഒഎ​ൽപിഎ​ച്ച് ഇ​ട​വ​ക ടീ​മാ​യ "സ്റ്റോ​ക്ക് ല​യ​ൺ​സ്' ഒ​ന്നാം സ്ഥാ​ന​വും 2000 പൗ​ണ്ടും മെ​ൻ​സ് ഫോ​റം ട്രോ​ഫി​യും ക​ര​സ്ഥ​മാ​ക്കി.

ര​ണ്ടാം സ്ഥാ​നം: സെ​ന്‍റ് ഫ്രാ​ൻ​സി​സ് അ​സീ​സി മി​ഷ​ന്‍റെ വോ​ർ​സെ​സ്റ്റ​ർ തെ​മ്മാ​ഡീ​സ് (1000 പൗ​ണ്ടും ട്രോ​ഫി​യും).

മൂ​ന്നാം സ്ഥാ​നം: സെ​ന്‍റ് മേ​രീ​സ് മി​ഷ​ൻ ഗ്ലോ​സ്റ്റ​റിന്‍റെ കീ​ഴി​ലു​ള്ള സെ​ന്‍റ് മേ​രീ​സ് ഹെ​ർ​ഫോ​ർ​ഡ് (500 പൗ​ണ്ടും ട്രോ​ഫി​യും).

നാ​ലാം സ്ഥാ​നം: ഹോ​ളി ഫാ​മി​ലി മി​ഷ​ൻ മാ​ഞ്ച​സ്റ്റ​റി​ന്‍റെ കീ​ഴി​ലു​ള്ള ക്രി​സ്ത്യ​ൻ ബ്ര​ദേ​ഴ്സ് ഓ​ൾ​ഡ്ഹാം (250 പൗ​ണ്ടും ട്രോ​ഫി​യും).

കൂ​ടാ​തെ, ഏ​റ്റ​വും കൂ​ടു​ത​ൽ ഇ​ട​വ​കാം​ഗ​ങ്ങ​ളു​മാ​യി എ​ത്തി​യ ടീ​മി​നു​ള്ള പ്ര​ത്യേ​ക സ​മ്മാ​നം റ​വ. ഫാ. ​ബാ​ബു ജോ​ൺ ചി​രി​യ​ൻ​ക​ണ്ട​ത്തി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​ത്തി​യ 'സെ​ക്ര​ഡ് ഹാ​ർ​ട്ട് മി​ഷ​ൻ, കിംഗ്സ്ലിൻ& ബോ​സ്റ്റ​ൺ' സ്വ​ന്ത​മാ​ക്കി.

ഈ ​വി​ഭാ​ഗ​ത്തി​ൽ ര​ണ്ടാം സ്ഥാ​നം റ​വ.ഫാ. ​പ്രാ​ചി​ൽ പ​ണ്ടാ​ര​പ്പ​റ​മ്പി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​ത്തി​യ "കാ​ഡി​ഫ് സെ​ന്‍റ് തോ​മ​സ് മി​ഷ​ൻ' നേ​ടി.

 

NRI

മ​ഴ​വി​ൽ സം​ഗീ​തം മെ​ഗാ ഇ​വ​ന്‍റ് ശ​നി​യാ​ഴ്ച ബോ​ൺ​മ​ത്തി​ൽ

ബോ​ൺ​മ​ത്ത്: യു​കെ​യി​ലെ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന്‍റെ ശ്ര​ദ്ധേ​യ​മാ​യ സാം​സ്കാ​രി​ക വേ​ദി​ക​ളി​ലൊ​ന്നാ​യ മ​ഴ​വി​ൽ സം​ഗീ​ത​ത്തി​ന്‍റെ പ​തി​മൂ​ന്നാം എ​ഡി​ഷ​ൻ ശ​നി​യാ​ഴ്ച (ജൂ​ൺ 13) ബോ​ൺ​മ​ത്തി​ലെ ബാ​രിം​ഗ്ട​ൺ തി​യ​റ്റ​റി​ൽ അ​ര​ങ്ങേ​റും.

ക​ഴി​ഞ്ഞ 13 വ​ർ​ഷ​ങ്ങ​ളാ​യി യു​കെ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള ക​ലാ​കാ​ര​ന്മാ​രെ​യും ക​ലാ​കാ​രി​ക​ളെ​യും ഒ​രു​മി​പ്പി​ച്ച് സം​ഗീ​ത-​നൃ​ത്ത പ​രി​പാ​ടി​ക​ളു​ടെ വേ​ദി​യാ​യി മാ​റി​യി​രി​ക്കു​ന്ന മ​ഴ​വി​ൽ സം​ഗീ​തം ഇ​ത്ത​വ​ണ​യും വൈ​വി​ധ്യ​മാ​ർ​ന്ന ക​ലാ​പ​രി​പാ​ടി​ക​ളു​മാ​യി പ്രേ​ക്ഷ​ക​രെ വ​ര​വേ​ൽ​ക്കാ​ൻ ഒ​രു​ങ്ങു​ക​യാ​ണ്.

പ​രി​പാ​ടി​യു​ടെ ഒ​രു​ക്ക​ങ്ങ​ൾ അ​വ​സാ​ന​ഘ​ട്ട​ത്തി​ലാ​ണെ​ന്നും എ​ല്ലാ ക്ര​മീ​ക​ര​ണ​ങ്ങ​ളും പൂ​ർ​ത്തി​യാ​യി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും മ​ഴ​വി​ൽ സം​ഗീ​തം ചെ​യ​ർ​മാ​ൻ അ​നീ​ഷ് ജോ​ർ​ജ് അ​റി​യി​ച്ചു. സം​ഗീ​ത-​നൃ​ത്ത പ​രി​പാ​ടി​ക​ൾ​ക്കൊ​പ്പം കു​ടും​ബ​സ​മേ​തം ആ​സ്വ​ദി​ക്കാ​വു​ന്ന നി​ര​വ​ധി ആ​ക​ർ​ഷ​ണ​ങ്ങ​ളാ​ണ് ഇ​ത്ത​വ​ണ ഒ​രു​ക്കി​യി​രി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പ്ര​ശ​സ്ത ഗാ​യ​ക​നും സം​ഗീ​ത​സം​വി​ധാ​യ​ക​നു​മാ​യ സ​ന്തോ​ഷ് ന​മ്പ്യാ​ർ ന​യി​ക്കു​ന്ന വോ​ക്സ് ഏ​ഞ്ച​ലി​യ ടീ​മി​ന്‍റെ ഗാ​ന​മേ​ള​യാ​ണ് പ​രി​പാ​ടി​യു​ടെ പ്ര​ധാ​ന ആ​ക​ർ​ഷ​ണം. ഇ​തോ​ടൊ​പ്പം വി​വി​ധ ക​ലാ​സം​ഘ​ങ്ങ​ളു​ടെ നൃ​ത്താ​വി​ഷ്‌​കാ​ര​ങ്ങ​ളും വേ​ദി​യെ സ​ജീ​വ​മാ​ക്കും.

മ​ല​യാ​ളി സ​മൂ​ഹ​ത്തോ​ടൊ​പ്പം വി​വി​ധ ക​മ്യൂ​ണി​റ്റി​ക​ളി​ൽ നി​ന്നു​ള്ള ക​ലാ​കാ​ര​ന്മാ​രു​ടെ​യും ക​ലാ​സം​ഘ​ങ്ങ​ളു​ടെ​യും പ​ങ്കാ​ളി​ത്തം പ​രി​പാ​ടി​ക്ക് കൂ​ടു​ത​ൽ വൈ​വി​ധ്യ​വും സാം​സ്കാ​രി​ക സ​മ്പ​ന്ന​ത​യും ന​ൽ​കും.

സം​ഗീ​ത​വും നൃ​ത്ത​വും മാ​ത്ര​മ​ല്ല, മട്ടാഞ്ചേരി കേറ്ററിംഗ് ഒ​രു​ക്കു​ന്ന കേ​ര​ള സ്റ്റൈ​ൽ ഫു​ഡ് സ്റ്റാ​ളും സ​ന്ദ​ർ​ശ​ക​ർ​ക്കാ​യി സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്. മി​ത​മാ​യ നി​ര​ക്കി​ൽ കേ​ര​ള​ത്തി​ന്‍റെ ത​ന​ത് വി​ഭ​വ​ങ്ങ​ൾ ആ​സ്വ​ദി​ക്കാ​നു​ള്ള അ​വ​സ​ര​വും പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ഒ​രു​ക്കി​യി​ട്ടു​ണ്ട്.

ഉ​ച്ച​യ്ക്ക് രണ്ടിന് ആ​രം​ഭി​ക്കു​ന്ന പ​രി​പാ​ടി​യി​ലേ​ക്ക് പ്ര​വേ​ശ​നം പൂ​ർ​ണ​മാ​യും സൗ​ജ​ന്യ​മാ​ണ്. കു​ടും​ബാം​ഗ​ങ്ങ​ളോ​ടും സു​ഹൃ​ത്തു​ക്ക​ളോ​ടും ഒ​പ്പം എ​ത്തി സം​ഗീ​ത​വും നൃ​ത്ത​വും രു​ചി​ക​ര​മാ​യ ഭ​ക്ഷ​ണ​വും ആ​സ്വ​ദി​ക്ക​ണ​മെ​ന്ന് സം​ഘാ​ട​ക​ർ അ​ഭ്യ​ർ​ഥി​ച്ചു.

സം​ഗീ​തം, നൃ​ത്തം, വൈ​വി​ധ്യ​മാ​ർ​ന്ന ക​ലാ​പ​രി​പാ​ടി​ക​ൾ, കേ​ര​ള​ത്തിന്‍റെ ത​ന​ത് രു​ചി​ക​ൾ എ​ന്നി​വ​യൊ​രു​ക്കി കു​ടും​ബ​സ​മേ​തം ആ​സ്വ​ദി​ക്കാ​വു​ന്ന ഒ​രു സാം​സ്കാ​രി​ക വി​രു​ന്നാ​യി​രി​ക്കും ഇ​ത്ത​വ​ണ​ത്തെ മ​ഴ​വി​ൽ സം​ഗീ​തം മെ​ഗാ ഇ​വ​ന്‍റ്.

പ്ര​വേ​ശ​നം പൂ​ർ​ണ​മാ​യും സൗ​ജ​ന്യ​മാ​യ​തി​നാ​ൽ ബോ​ൺ​മ​ത്തി​ലും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലു​മു​ള്ള മു​ഴു​വ​ൻ ക​ലാ​സ്വാ​ദ​ക​രെ​യും പ​രി​പാ​ടി​യി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

വേ​ദി: Barngton Theatre, Bournemouth, BH22 9TH. തീ​യ​തി: ജൂ​ൺ 13, ശ​നി​യാ​ഴ്ച. സ​മ​യം: ഉ​ച്ച​യ്ക്ക് രണ്ട് മു​ത​ൽ

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: അനീഷ് ജോർജ് - 07915 061105, ഷിനു സിറിയക് - 07888 659644.

International

യുകെയിൽ 36 നില കെട്ടിടത്തിൽനിന്നു ചാടി ഇന്ത്യൻവംശജരായ ദമ്പതികളും മകനും മരിച്ചു

ല​​​ണ്ട​​​ൻ: ദ​​​ക്ഷി​​​ണ​​​ല​​​ണ്ട​​​നി​​​ലെ ആ​​​ഡം​​ബ​​​ര അ​​​പ്പാ​​​ർ​​​ട്ട്‌​​​മെ​​​ന്‍റി​​ന്‍റെ 36ാം നി​​​ല​​​യി​​​ൽ നി​​​ന്നു​​​ചാ​​​ടി ഇ​​​ന്ത്യ​​​ൻ വം​​​ശ​​​ജ​​​രാ​​​യ ദ​​​മ്പ​​​തി​​​ക​​​ളും ഒ​​​ൻ​​​പ​​​തു​​​വ​​​യ​​​സു​​​കാ​​​ര​​​നാ​​​യ മ​​​ക​​​നും മ​​​രി​​​ച്ചു.​ മ​​​ക​​​നെ താ​​​ഴേ​​​ക്കി​​​ട്ട​​​ശേ​​​ഷം ദ​​​മ്പ​​​തി​​​ക​​​ൾ ചാ​​​ടി ജീ​​വ​​നൊ​​ടു​​ക്കി​​യ​​താ​​കാ​​മെ​​ന്നാ​​ണു ല​​​ണ്ട​​​ൻ പോ​​​ലീ​​​സി​​​ന്‍റെ പ്രാ​​​ഥ​​​മി​​​ക നി​​​ഗ​​​മ​​​നം. ഫി​​​നാ​​​ൻ​​​സ് ക​​​ൺ​​​സ​​​ൾ​​​ട്ട​​ന്‍റാ​​​യ രാ​​​കേ​​​ഷ് പൈ (47), ​​​ക​​​ൺ​​​സ്ട്ര​​​ക്ഷ​​​ൻ ക​​​ൺ​​​സ​​​ൾ​​​ട്ട​​​ന്‍റാ​​​യ അ​​​ദി​​​തി പ​​​രാ​​​ൽ​​​ക്ക​​​ർ (46) ഇ​​​വ​​​രു​​​ടെ മ​​​ക​​​ൻ സി​​​ഡ് എ​​​ന്നി​​​വ​​​രാ​​​ണ് മ​​​രി​​​ച്ച​​​ത്.

ല​​​ണ്ട​​​നി​​​ലെ എ​​​ലി​​​ഫ​​​ന്‍റ് ആ​​​ൻ​​​ഡ് കാ​​​സി​​​ൽ പ്ര​​​ദേ​​​ശ​​​ത്തു​​​ള്ള 45 നി​​​ല​​​ക​​​ളു​​​ള്ള ട​​​വ​​​റി​​​ലെ 36-ാം നി​​​ല​​​യി​​​ലാ​​​ണ് ദ​​​മ്പ​​​തി​​​ക​​​ൾ താ​​​മ​​​സി​​​ച്ചി​​​രു​​​ന്ന​​​ത്. ത​​​റ​​​നി​​​ര​​​പ്പി​​​ൽ നി​​​ന്ന് ഏ​​​ക​​​ദേ​​​ശം 400 അ​​​ടി ഉ​​​യ​​​ര​​​ത്തി​​​ലു​​​ള്ള അ​​​പ്പാ​​​ർ​​​ട്ട്‌​​​മെ​​ന്‍റി​​ന്‍റെ ബാ​​​ൽ​​​ക്ക​​​ണ​​​യി​​​ൽ​​നി​​​ന്നാ​​​ണ് മൂ​​​വ​​​രും താ​​​ഴേ​​​ക്കു വീ​​​ണ​​​ത്. കു​​​ട്ടി​​​ക്കു​​​ണ്ടാ​​​യ ഗു​​​രു​​​ത​​​ര​​​മാ​​​യ ആ​​​രോ​​​ഗ്യ​​​പ്ര​​​ശ്‌​​​ന​​​ങ്ങ​​​ളാ​​ണു മാ​​​താ​​​പി​​​താ​​​ക്ക​​​ളെ ഇ​​​ത്ത​​​ര​​​മൊ​​​രു ക​​​ടു​​​ത്ത തീ​​​രു​​​മാ​​​ന​​​ത്തി​​​ലേ​​​ക്കു ന​​​യി​​​ച്ച​​​തെ​​​ന്നാ​​ണു പോ​​​ലീ​​​സി​​​ന്‍റെ പ്രാ​​​ഥ​​​മി​​​ക​​​നി​​​ഗ​​​മ​​​നം. ജ​​​ന്മ​​​നാ വൃ​​​ക്ക​​​രോ​​​ഗ​​​ത്തി​​നു ചി​​​കി​​​ത്സ​​​യി​​​ലാ​​​യി​​​രു​​​ന്നു ഒ​​​ൻ​​​പ​​​തു​​​കാ​​​ര​​​ൻ.
മ​​​ക​​​ന്‍റെ ചി​​​കി​​​ത്സ​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി ദ​​​മ്പ​​​തി​​​ക​​​ൾ ഇ​​​ന്ത്യ​​​യി​​​ലും എ​​​ത്തി​​​യി​​​രു​​​ന്നു. എ​​​ന്നാ​​​ൽ, രോ​​​ഗം ഭേ​​​ദ​​​മാ​​​കാ​​​ത്ത​​​തി​​​നെ​​​തു​​​ട​​​ർ​​​ന്ന് ക​​​ഴി​​​ഞ്ഞ​​​വ​​​ർ​​​ഷ​​​മാ​​​ണ് ഇ​​​രു​​​വ​​​രും ല​​​ണ്ട​​​നി​​​ലേ​​​ക്കു മ​​​ട​​​ങ്ങി​​​യ​​​ത്.

NRI

യു​കെ​യി​ൽ വ​ണ്ടി​യോ​ടി​ക്കു​ന്ന​വ​ർ സൂ​ക്ഷി​ക്കു​ക; ഇ​ൻ​ഷു​റ​ൻ​സ് തു​ക ത​ട്ടി​യെ​ടു​ക്കാ​ൻ പു​തി​യ കെ​ണി​ക​ളു​മാ​യി ത​ട്ടി​പ്പ് സം​ഘം

ല​ണ്ട​ൻ: യു​കെ​യി​ലെ റോ​ഡു​ക​ളി​ൽ വ​ണ്ടി​യോ​ടി​ക്കു​ന്ന മ​ല​യാ​ളി പ്ര​വാ​സി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള യാ​ത്ര​ക്കാ​ർ​ക്ക് ക​ടു​ത്ത ജാ​ഗ്ര​താ നി​ർ​ദേ​ശ​വു​മാ​യി ഇ​ൻ​ഷു​റ​ൻ​സ് ക​മ്പ​നി​ക​ളും പോ​ലീ​സും രം​ഗ​ത്ത്.

ഇ​ൻ​ഷു​റ​ൻ​സ് തു​ക ത​ട്ടി​യെ​ടു​ക്കാ​ൻ വേ​ണ്ടി ക്രി​മി​ന​ൽ സം​ഘ​ങ്ങ​ൾ കൃ​ത്രി​മ​മാ​യി റോ​ഡ​പ​ക​ട​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്ന "ക്രാ​ഷ് ഫോ​ർ കാ​ഷ്' ത​ട്ടി​പ്പ് യു​കെ​യി​ൽ വ​ൻ​തോ​തി​ൽ വ്യാ​പി​ക്കു​ന്ന​താ​യാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്ന​ത്.

വ്യാ​ജ അ​പ​ക​ട​ങ്ങ​ൾ ഉ​ണ്ടാ​ക്കു​ന്ന​തി​ന് പു​റ​മെ, അ​പ​ക​ട​സ്ഥ​ല​ത്ത് വ​ച്ച് ഇ​ര​ക​ളു​ടെ വ്യ​ക്തി​ഗ​ത വി​വ​ര​ങ്ങ​ൾ ചോ​ർ​ത്തി സാ​മ്പ​ത്തി​ക ത​ട്ടി​പ്പു​ക​ൾ ന​ട​ത്തു​ന്ന പു​തി​യ രീ​തി​യും (Identity Theft) ഇ​പ്പോ​ൾ ക്രി​മി​ന​ലു​ക​ൾ വ്യാ​പ​ക​മാ​ക്കി​യി​ട്ടു​ണ്ട്.

യു​കെ​യി​ലെ ഇ​ൻ​ഷു​റ​ൻ​സ് ഫ്രോ​ഡ് ബ്യൂ​റോ​യു​ടെ ക​ണ​ക്കു​ക​ൾ പ്ര​കാ​രം പ്ര​തി​വ​ർ​ഷം ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​ന് പൗ​ണ്ടി​ന്‍റെ ന​ഷ്ട​മാ​ണ് ഇ​ത്ത​ര​ത്തി​ലു​ള്ള വ്യാ​ജ ക്ലെ​യി​മു​ക​ൾ വ​ഴി ക​മ്പ​നി​ക​ൾ​ക്കു​ണ്ടാ​കു​ന്ന​ത്.

ഇ​ത് ഒ​ടു​വി​ൽ പ്രീ​മി​യം തു​ക വ​ർ​ധ​ന​വി​ലൂ​ടെ സാ​ധാ​ര​ണ​ക്കാ​രാ​യ യാ​ത്ര​ക്കാ​രു​ടെ പ​ക്ക​ൽ നി​ന്നാ​ണ് ഈ​ടാ​ക്കു​ന്ന​ത്.

ത​ട്ടി​പ്പു​കാ​ർ ഇ​ര​ക​ളെ കു​ടു​ക്കു​ന്ന പ്ര​ധാ​ന രീ​തി​ക​ൾ

പെ​ട്ടെ​ന്ന് ബ്രേ​ക്ക് ഇ​ടു​ക: ത​ട്ടി​പ്പു​കാ​ർ നി​ങ്ങ​ളു​ടെ വാ​ഹ​ന​ത്തി​ന് തൊ​ട്ടു​മു​ന്നി​ൽ വ​ന്ന് യാ​തൊ​രു കാ​ര​ണ​വു​മി​ല്ലാ​തെ പെ​ട്ടെ​ന്ന് ബ്രേ​ക്ക് ഇ​ടു​ന്നു. പി​ന്നി​ലു​ള്ള വാ​ഹ​നം ഇ​ടി​ച്ചാ​ൽ സാ​ധാ​ര​ണ​യാ​യി കു​റ്റം പി​ന്നി​ലെ ഡ്രൈ​വ​ർ​ക്കാ​കും എ​ന്ന നി​യ​മം മു​ത​ലെ​ടു​ത്താ​ണ് ഈ ​ത​ട്ടി​പ്പ് ന​ട​ത്തു​ന്ന​ത്.

ലൈ​റ്റ് ഫ്ലാ​ഷ് ചെ​യ്ത് പ​റ്റി​ക്കു​ക: ജം​ഗ്ഷ​നു​ക​ളി​ലോ മെ​യി​ൻ റോ​ഡി​ലോ വ​ച്ച് നി​ങ്ങ​ൾ​ക്ക് ക​ട​ന്നു​പോ​കാ​ൻ അ​വ​ർ ലൈ​റ്റ് ഫ്ലാ​ഷ് ചെ​യ്യു​ക​യോ കൈ​കാ​ണി​ക്കു​ക​യോ ചെ​യ്യും.

എ​ന്നാ​ൽ നി​ങ്ങ​ൾ വ​ണ്ടി​യെ​ടു​ക്കു​ന്ന നി​മി​ഷം അ​വ​ർ മ​നഃ​പൂ​ർ​വം വ​ന്ന് നി​ങ്ങ​ളെ ഇ​ടി​ക്കു​ക​യും നി​ങ്ങ​ൾ നി​യ​മം തെ​റ്റി​ച്ചു​വെ​ന്ന് വാ​ദി​ക്കു​ക​യും ചെ​യ്യും.

ബൈ​ക്കു​ക​ളും മൊ​പ്പ​ഡു​ക​ളും: അ​ടു​ത്ത കാ​ല​ത്താ​യി ല​ണ്ട​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള ന​ഗ​ര​ങ്ങ​ളി​ൽ ഡെ​ലി​വ​റി ബൈ​ക്കു​ക​ളും മൊ​പ്പ​ഡു​ക​ളും ഉ​പ​യോ​ഗി​ച്ച് കാ​റു​ക​ളി​ൽ വ​ന്ന് ഇ​ടി​ക്കു​ന്ന​ത് വ​ള​രെ വ​ർ​ധി​ച്ചി​ട്ടു​ണ്ട്.

വാ​ഹ​നം ചെ​റു​താ​ണെ​ങ്കി​ലും വ​ലി​യ തു​ക ഇ​ൻ​ഷു​റ​ൻ​സ് ക​മ്പ​നി​ക​ളി​ൽ നി​ന്ന് ത​ട്ടി​യെ​ടു​ക്കാ​ൻ ഇ​വ​ർ​ക്ക് സാ​ധി​ക്കു​ന്നു.

വ്യാ​ജ യാ​ത്രി​ക​ർ: അ​പ​ക​ടം ന​ട​ക്കു​മ്പോ​ൾ ക്രി​മി​ന​ലു​ക​ളു​ടെ വ​ണ്ടി​യി​ൽ ഒ​രാ​ൾ മാ​ത്ര​മാ​യി​രി​ക്കും ഉ​ണ്ടാ​യി​രി​ക്കു​ക. എ​ന്നാ​ൽ ഇ​ൻ​ഷു​റ​ൻ​സ് ക്ലെ​യിം ചെ​യ്യു​മ്പോ​ൾ വ​ലി​യ തു​ക ന​ഷ്ട​പ​രി​ഹാ​രം കി​ട്ടാ​നാ​യി വ​ണ്ടി​യി​ൽ കൂ​ടു​ത​ൽ ആ​ളു​ക​ൾ ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നും അ​വ​ർ​ക്കെ​ല്ലാം പ​രി​ക്കേ​റ്റു​വെ​ന്നും കാ​ണി​ച്ച് ഇ​വ​ർ വ്യാ​ജ മെ​ഡി​ക്ക​ൽ രേ​ഖ​ക​ൾ ച​മ​യ്ക്കും.

വ്യ​ക്തി​ഗ​ത വി​വ​ര​ങ്ങ​ൾ ചോ​ർ​ത്തു​ന്ന പു​തി​യ ത​ട്ടി​പ്പ്

അ​പ​ക​ടം ന​ട​ന്ന ഉ​ട​ൻ ത​ന്നെ ക്രി​മി​ന​ൽ സം​ഘ​ങ്ങ​ൾ കാ​റി​ൽ നി​ന്നി​റ​ങ്ങി ഇ​ര​ക​ളെ ഭ​യ​പ്പെ​ടു​ത്തു​ക​യോ സ​മ്മ​ർ​ദ​ത്തി​ലാ​ക്കു​ക​യോ ചെ​യ്യും. തു​ട​ർ​ന്ന് ഇ​ൻ​ഷു​റ​ൻ​സ് കാ​ര്യ​ങ്ങ​ൾ​ക്കെ​ന്ന വ്യാ​ജേ​ന നി​ങ്ങ​ളു​ടെ ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സി​ന്‍റെ​യോ ഇ​ൻ​ഷു​റ​ൻ​സ് സ​ർ​ട്ടി​ഫി​ക്ക​റ്റി​ന്‍റെ​യോ ഫോ​ട്ടോ മൊ​ബൈ​ലി​ൽ പ​ക​ർ​ത്തു​ന്ന​താ​ണ് ഇ​വ​രു​ടെ പു​തി​യ രീ​തി.

ഇ​ത്ത​ര​ത്തി​ൽ കൈ​ക്ക​ലാ​ക്കു​ന്ന നി​ങ്ങ​ളു​ടെ പേ​ര്, ജ​ന​ന​ത്തീ​യ​തി, ലൈ​സ​ൻ​സ് ന​മ്പ​ർ എ​ന്നി​വ ഉ​പ​യോ​ഗി​ച്ച് അ​വ​ർ ഡാ​ർ​ക്ക് വെ​ബി​ൽ വി​ൽ​ക്കു​ക​യോ, മ​റ്റ് വ്യാ​ജ ഇ​ൻ​ഷു​റ​ൻ​സ് പോ​ളി​സി​ക​ൾ എ​ടു​ക്കു​ക​യോ ലോ​ണു​ക​ൾ​ക്ക് അ​പേ​ക്ഷി​ക്കു​ക​യോ ചെ​യ്ത് വ​ലി​യ സാ​മ്പ​ത്തി​ക ത​ട്ടി​പ്പു​ക​ൾ ന​ട​ത്തു​ന്നു.

പ്രാ​യ​മാ​യ​വ​ർ, ഒ​റ്റ​യ്ക്ക് യാ​ത്ര ചെ​യ്യു​ന്ന സ്ത്രീ​ക​ൾ, ഡെ​ലി​വ​റി വാ​നു​ക​ൾ എ​ന്നി​വ​രെ​യാ​ണ് ഇ​വ​ർ പ്ര​ധാ​ന​മാ​യും ല​ക്ഷ്യം വ​യ്ക്കു​ന്ന​ത്.

എ​ങ്ങ​നെ സ്വ​യം സം​ര​ക്ഷി​ക്കാം?

മു​ന്നി​ലു​ള്ള വാ​ഹ​ന​വു​മാ​യി എ​പ്പോ​ഴും സു​ര​ക്ഷി​ത​മാ​യ അ​ക​ലം പാ​ലി​ക്കു​ക എ​ന്ന​ത് ഇ​ത്ത​രം കെ​ണി​ക​ളി​ൽ വീ​ഴാ​തി​രി​ക്കാ​ൻ പ്ര​ധാ​ന​മാ​ണ്. ഇ​ത് പെ​ട്ടെ​ന്ന് മു​ന്നി​ലെ വാ​ഹ​നം ബ്രേ​ക്ക് ഇ​ട്ടാ​ലും അ​പ​ക​ടം ഒ​ഴി​വാ​ക്കാ​ൻ സ​ഹാ​യി​ക്കും.

അ​തേ​പോ​ലെ കാ​റി​ന്‍റെ മു​ന്നി​ലും പി​ന്നി​ലും ഡാ​ഷ് കാ​മ​റ​ക​ൾ ഘ​ടി​പ്പി​ക്കു​ന്ന​ത് ഇ​ത്ത​രം വ്യാ​ജ അ​പ​ക​ട​ങ്ങ​ളു​ടെ​യും കേ​ർ​ട്ട​സി വേ​വ് ത​ട്ടി​പ്പു​ക​ളു​ടെ​യും സ​ത്യം ഇ​ൻ​ഷു​റ​ൻ​സ് ക​മ്പ​നി​ക​ൾ​ക്ക് മു​ന്നി​ൽ തെ​ളി​യി​ക്കാ​ൻ സ​ഹാ​യി​ക്കും.

അ​പ​ക​ട​മു​ണ്ടാ​യാ​ൽ നി​യ​മ​പ​ര​മാ​യി ന​ൽ​കേ​ണ്ട നി​ങ്ങ​ളു​ടെ പേ​ര്, വി​ലാ​സം, വ​ണ്ടി ന​മ്പ​ർ എ​ന്നി​വ​യൊ​ഴി​കെ മ​റ്റൊ​ന്നും കൈ​മാ​റ​രു​ത്. ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സോ മ​റ്റ് രേ​ഖ​ക​ളോ മൊ​ബൈ​ലി​ൽ ഫോ​ട്ടോ എ​ടു​ക്കാ​ൻ ഒ​രു​കാ​ര​ണ​വ​ശാ​ലും ക്രി​മി​ന​ലു​ക​ളെ അ​നു​വ​ദി​ക്ക​രു​ത്.

അ​പ​ക​ടം മ​നഃ​പൂ​ർ​വം സൃ​ഷ്ടി​ച്ച​താ​ണെ​ന്ന് തോ​ന്നി​യാ​ൽ ശാ​ന്ത​ത പാ​ലി​ക്കു​ക. എ​തി​ർ​ക​ക്ഷി​യു​ടെ വ​ണ്ടി​യി​ലു​ള്ള​വ​രു​ടെ എ​ണ്ണം, വ​ണ്ടി ന​മ്പ​ർ എ​ന്നി​വ കൃ​ത്യ​മാ​യി കു​റി​ച്ചു​വെ​ക്കു​ക.

ഉ​ട​ൻ ത​ന്നെ ഇ​ൻ​ഷു​റ​ൻ​സ് ക​മ്പ​നി​യെ​യും പോ​ലീ​സി​നെ​യും വി​വ​രം അ​റി​യി​ക്കു​ക. ആ​വ​ശ്യം വ​രു​ന്ന പ​ക്ഷം ഐ​എ​ഫ്ബി​യു​ടെ "ചീ​റ്റ്‌​ലെെ​ൻ' (0800 422 0421) എ​ന്ന ന​മ്പ​റി​ലും വി​വ​ര​ങ്ങ​ൾ കൈ​മാ​റാ​വു​ന്ന​താ​ണ്.

NRI

യു​ക്മ നോ​ർ​ത്ത് വെ​സ്റ്റ് റീ​ജി​യ​ൺ കാ​യി​ക​മേ​ള വാ​റിം​ഗ്ട​ണി​ൽ 13ന്

വാ​റിം​ഗ്ട​ൺ: നോ​ർ​ത്ത് വെ​സ്റ്റ് റീ​ജി​യ​ണി​ലെ പ്ര​മു​ഖ മ​ല​യാ​ളി അ​സോ​സി​യേ​ഷ​നാ​യ വാ​റിം​ഗ്ട​ൺ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ (വാ​മ) ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന യു​ക്മ നോ​ർ​ത്ത് വെ​സ്റ്റ് റീ​ജി​യ​ണ​ൽ കാ​യി​ക​മേ​ള ശ​നി​യാ​ഴ്ച വാ​റിം​ഗ്ട​ണി​ലെ ന​ട്സ്ഫോ​ർ​ഡി​ലു​ള്ള വി​ക്ടോ​റി​യ പാ​ർ​ക്ക് സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കും.

കാ​യി​ക​മേ​ള വ​ൻ വി​ജ​യ​മാ​ക്കു​ന്ന​തി​നാ​യു​ള്ള വി​പു​ല​മാ​യ ഒ​രു​ക്ക​ങ്ങ​ളാ​ണ് പു​രോ​ഗ​മി​ക്കു​ന്ന​ത്. യു​ക്മ നോ​ർ​ത്ത് വെ​സ്റ്റ് റീ​ജി​യ​ണ​ൽ ഭാ​ര​വാ​ഹി​ക​ളാ​യ ദേ​ശീ​യ സ​മി​തി​യം​ഗം ബി​ജു പീ​റ്റ​ർ, ഷാ​ജി തോ​മ​സ് വാ​ര​കു​ടി (പ്ര​സി​ഡ​ന്‍റ്), സ​നോ​ജ് വ​ർ​ഗീ​സ് (ജ​ന​റ​ൽ സെ​ക്ര​ട്ട​റി), ഷാ​രോ​ൺ ജോ​സ​ഫ് (ട്ര​ഷ​റ​ർ), ബി​നോ​യ് മാ​ത്യു (സ്പോ​ർ​ട്സ് കോ​ഓ​ർ​ഡി​നേ​റ്റ​ർ) എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ദേ​ശീ​യ റീ​ജി​യ​ണ​ൽ ഭാ​ര​വാ​ഹി​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന പ്ര​ത്യേ​ക സ​മി​തി​യാ​ണ് കാ​യി​ക​മേ​ള​യു​ടെ ക്ര​മീ​ക​ര​ണ​ങ്ങ​ൾ​ക്ക് ചു​ക്കാ​ൻ പി​ടി​ക്കു​ന്ന​ത്.

റീ​ജി​യ​ണ​ൽ ക​മ്മി​റ്റി​ക്ക് പൂ​ർ​ണ പി​ന്തു​ണ​യു​മാ​യി യു​ക്മ ദേ​ശീ​യ ഭാ​ര​വാ​ഹി​ക​ളാ​യ ഷീ​ജോ വ​ർ​ഗീ​സ്, കു​ര്യ​ൻ ജോ​ർ​ജ്, അ​ല​ക്സ് വ​ർ​ഗീ​സ്, ജാ​ക്സ​ൺ തോ​മ​സ് എ​ന്നി​വ​രും പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്നു. കു​ട്ടി​ക​ൾ മു​ത​ൽ മു​തി​ർ​ന്ന​വ​ർ​വ​രെ ഉ​ള്ള​വ​ർ​ക്ക് മ​ത്സ​രി​ക്കു​വാ​നു​ള്ള അ​വ​സ​രം ഉ​ണ്ട്.

50, 100, 200, 400 മീ​റ്റ​ർ ട്രാ​ക്ക് മ​ത്സ​ര​ങ്ങ​ൾ, കൂ​ടാ​തെ ഷോ​ട്ട് പു​ട്ട്, ലോം​ഗ് ജ​മ്പ്, സ്റ്റാ​ൻ​ഡിം​ഗ് ലോം​ഗ് ജം​ബ് തു​ട​ങ്ങി​യ വി​വി​ധ ഇ​ന​ങ്ങ​ളി​ൽ പു​രു​ഷ​ൻ​മാ​ർ​ക്കും സ്ത്രീ​ക​ൾ​ക്കും വെ​വേ​റെ മ​ത്സ​ര​ങ്ങ​ൾ ആ​ണ് ന​ട​ക്കു​ക.

യു​ക്മ നോ​ർ​ത്ത് വെ​സ്റ്റ് റീ​ജി​യ​ണ​ൽ കാ​യി​ക​മേ​ള​യു​ടെ നി​യ​മാ​വ​ലി അം​ഗ അ​സോ​സി​യേ​ഷ​നു​ക​ളി​ൽ​നി​ന്നും ല​ഭി​ക്കു​ന്ന​താ​ണ്. രാ​വി​ലെ 8.30ന് ​ര​ജി​സ്ട്രേ​ഷ​ൻ തു​ട​ർ​ന്ന് ഒ​മ്പ​തി​ന് ഉ​ദ്ഘാ​ട​ന​ത്തോ​ടെ​ആ​രം​ഭി​ക്കു​ന്ന കാ​യി​ക​മ​ത്സ​ര​ങ്ങ​ൾ കാ​ണു​വാ​നും പ​ങ്കെ​ടു​ക്കു​വാ​നും ഏ​വ​രെ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

വൈ​കു​ന്നേ​രം അ​ഞ്ചി​ന് സ​മ്മാ​ന​ദാ​ന​ത്തോ​ടെ അ​വ​സാ​നി​ക്കു​ന്ന രീ​തി​യി​ലാ​ണ് ക്ര​മീ​ക​ര​ണ​ങ്ങ​ൾ ന​ട​ന്നു വ​രു​ന്ന​ത്. കാ​ണി​ക​ൾ​ക്ക് പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണ് എ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

നോ​ർ​ത്ത് വെ​സ്റ്റ് റീ​ജി​യ​ണ​ൽ മ​ത്സ​ര​ങ്ങ​ളി​ൽ വി​ജ​യി​ക​ളാ​കു​ന്ന​വ​ർ​ക്ക് (ആ​ദ്യ​ത്തെ മൂ​ന്നു സ്ഥാ​ന​ങ്ങ​ൾ നേ​ടി​യ​വ​ർ​ക്ക്) ഈ ​മാ​സം 20ന് ​ബ​ർ​മിം​ഗ്ഹാ​മി​ലെ സ​ട്ട​ൻ കോ​ൾ​ഡ്ഫീ​ൽ​ഡി​ൽ ന​ട​ക്കു​ന്ന യു​ക്മ ദേ​ശീ​യ കാ​യി​ക​മേ​ള​യി​ൽ റീ​ജി​യ​ണെ പ്ര​തി​നി​ധീ​ക​രി​ച്ച് പ​ങ്കെ​ടു​ക്കാ​നു​ള്ള സു​വ​ർ​ണാ​വ​സ​ര​വും ല​ഭി​ക്കും.

കാ​യി​ക​മേ​ള​യു​ടെ വി​ശ​ദ​മാ​യ നി​യ​മാ​വ​ലി യു​ക്മ​യു​ടെ അം​ഗ അ​സോ​സി​യേ​ഷ​നു​ക​ൾ​ക്ക് ഇ​തി​നോ​ട​കം ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്. മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കാ​ൻ താ​ല്പ​ര്യ​മു​ള്ള​വ​ർ നോ​ർ​ത്ത് വെ​സ്റ്റി​ലെ ത​ങ്ങ​ളു​ടെ പ്രാ​ദേ​ശി​ക യു​ക്മ അം​ഗ അ​സോ​സി​യേ​ഷ​നു​മാ​യി അ​ടി​യ​ന്തി​ര​മാ​യി ബ​ന്ധ​പ്പെ​ടേ​ണ്ട​താ​ണ്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ബി​നോ​യ് മാ​ത്യു - 07533094770, [email protected].

കാ​യി​ക മേ​ള ന​ട​ക്കു​ന്ന സ്റ്റേ​ഡി​യ​ത്തി​ന്‍റെ വി​ലാ​സം: Victoria Park Stadium Warrington, Knutsford Rd, Latchford, Warrington, WA4 1AG.

NRI

മ​ഴ​വി​ൽ സം​ഗീ​തം "മെ​ഗാ മ്യൂ​സി​ക് & ഡാ​ൻ​സ് ഫെ​സ്റ്റ്' ബോ​ൺ​മൗ​ത്തി​ൽ 13ന്

​ബോ​ൺ​മൗ​ത്ത്: യു​കെ​യി​ലെ മ​ല​യാ​ളി ക​ലാ​സ്വാ​ദ​ക​ർ ഏ​റെ ആ​കാം​ക്ഷ​യോ​ടെ​യും ആ​വേ​ശ​ത്തോ​ടെ​യും കാ​ത്തി​രി​ക്കു​ന്ന മ​ഴ​വി​ൽ സം​ഗീ​തം "മെ​ഗാ മ്യൂ​സി​ക് & ഡാ​ൻ​സ് ഫെ​സ്റ്റ്' ഈ ​മാ​സം 13ന് ​ബോ​ൺ​മൗ​ത്തി​ൽ അ​ര​ങ്ങേ​റും.

മ​ഴ​വി​ൽ സം​ഗീ​ത​ത്തി​ന്‍റെ 13-ാം വാ​ർ​ഷി​കാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് സം​ഘ​ടി​പ്പി​ക്കു​ന്ന ഈ "​മെ​ഗാ ഇ​വ​ന്‍റ്' സം​ഗീ​ത​ത്തി​ന്‍റെ​യും നൃ​ത്ത​ത്തി​ന്‍റെ​യും വ​ർ​ണാ​ഭ​മാ​യ ആ​ഘോ​ഷ​വേ​ദി​യാ​കും.

12 വ​ർ​ഷ​ങ്ങ​ളാ​യി യു​കെ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള പ്ര​മു​ഖ ക​ലാ​കാ​രെ അ​ണി​നി​ര​ത്തി സം​ഗീ​ത-​നൃ​ത്ത പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ച് ശ്ര​ദ്ധേ​യ​മാ​യ സാം​സ്കാ​രി​ക സാ​ന്നി​ധ്യ​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ് മ​ഴ​വി​ൽ സം​ഗീ​തം.

ക​ലാ​സ്നേ​ഹി​ക​ൾ​ക്ക് മി​ക​ച്ച വി​നോ​ദാ​നു​ഭ​വം സ​മ്മാ​നി​ക്കു​ന്ന ഈ ​വേ​ദി ഇ​ത്ത​വ​ണ​യും കൂ​ടു​ത​ൽ ഭം​ഗി​യോ​ടും പു​തു​മ​ക​ളോ​ടും കൂ​ടി​യാ​ണ് ഒ​രു​ങ്ങു​ന്ന​ത്. ഗാ​യ​ക​നും സം​ഗീ​ത​സം​വി​ധാ​യ​ക​നു​മാ​യ സ​ന്തോ​ഷ് ന​മ്പ്യാ​ർ ന​യി​ക്കു​ന്ന "വോ​ക്സ് ആ​ൻ​ജെ​ല' ടീ​മി​ന്‍റെ ഗാ​ന​മേ​ള​യാ​ണ് ഇ​ത്ത​വ​ണ​ത്തെ പ്ര​ധാ​ന ആ​ക​ർ​ഷ​ണം.

മ​ല​യാ​ളം, ത​മി​ഴ്, ഹി​ന്ദി ഗാ​ന​ങ്ങ​ളു​ടെ മ​ധു​ര​സ​മ്മി​ശ്ര​ണ​ത്തി​ൽ ഒ​രു​ക്കു​ന്ന സം​ഗീ​ത​വി​രു​ന്ന് പ്രേ​ക്ഷ​ക​ർ​ക്ക് വേ​റി​ട്ട അ​നു​ഭ​വ​മാ​കും സ​മ്മാ​നി​ക്കു​ക. അ​തോ​ടൊ​പ്പം യു​കെ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള പ്ര​മു​ഖ ഡാ​ൻ​സ് ഗ്രൂ​പ്പു​ക​ളു​ടെ നി​റ​പ്പ​കി​ട്ടാ​ർ​ന്ന നൃ​ത്താ​വി​ഷ്കാ​ര​ങ്ങ​ളും പ​രി​പാ​ടി​യു​ടെ മാ​റ്റു​കൂ​ട്ടും.

യു​കെ​യി​ലെ പ്ര​മു​ഖ ഇ​ൻ​ഷു​റ​ൻ​സ് ഏ​ജ​ൻ​സി​യാ​യ ലൈ​ഫ് ലൈ​ൻ പ്രൊ​ട്ട​ക്ട് ടൈ​റ്റി​ൽ സ്പോ​ൺ​സ​റാ​കു​ന്ന ഈ ​മെ​ഗാ ഇ​വ​ന്‍റി​ൽ വി​വി​ധ ക​മ്യൂ​ണി​റ്റി​ക​ളി​ൽ നി​ന്നു​ള്ള ക​ലാ​കാ​ര​ന്മാ​രും ക​ലാ​സം​ഘ​ങ്ങ​ളും പ​ങ്കെ​ടു​ക്കും.

വ്യ​ത്യ​സ്ത സം​സ്കാ​ര​ങ്ങ​ളു​ടെ​യും ക​ലാ​രൂ​പ​ങ്ങ​ളു​ടെ​യും സം​ഗ​മ​ത്തി​ലൂ​ടെ വൈ​വി​ധ്യ​വും ഐ​ക്യ​വും ആ​ഘോ​ഷി​ക്കു​ന്ന ഒ​രു സാം​സ്കാ​രി​ക വി​രു​ന്നാ​യി​രി​ക്കും ഈ ​പ​രി​പാ​ടി​യെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

കേ​ര​ള​ത്തി​ന്‍റെ ത​ന​താ​യ രു​ചി​ക​ൾ ആ​സ്വ​ദി​ക്കാ​ൻ മ​ട്ടാ​ഞ്ചേ​രി കാ​റ്റ​റേ​ഴ്സ് ഒ​രു​ക്കു​ന്ന ഫു​ഡ് സ്റ്റാ​ളും പ​രി​പാ​ടി​യു​ടെ മ​റ്റൊ​രു പ്ര​ധാ​ന ആ​ക​ർ​ഷ​ണ​മാ​യി​രി​ക്കും. മി​ത​മാ​യ നി​ര​ക്കി​ൽ വി​വി​ധ കേ​ര​ളീ​യ വി​ഭ​വ​ങ്ങ​ൾ ഇ​വി​ടെ ല​ഭ്യ​മാ​കും.

ഈ മാസം 13ന് ഉ​ച്ച​യ്ക്ക് രണ്ടിന് പ​രി​പാ​ടി ആ​രം​ഭി​ക്കും. കു​ടും​ബാം​ഗ​ങ്ങ​ളോ​ടും സു​ഹൃ​ത്തു​ക്ക​ളോ​ടും ഒ​പ്പം സം​ഗീ​ത​വും നൃ​ത്ത​വും രു​ചി​വി​രു​ന്നും ആ​സ്വ​ദി​ക്കാ​നു​ള്ള ഈ ​അ​പൂ​ർ​വ അ​വ​സ​ര​ത്തി​ലേ​ക്ക് എ​ല്ലാ ക​ലാ​സ്നേ​ഹി​ക​ളെ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി മു​ഖ്യ കോഓ​ർ​ഡി​നേ​റ്റ​ർ അ​നീ​ഷ് ജോ​ർ​ജ് അ​റി​യി​ച്ചു.

പ്ര​വേ​ശ​നം പൂ​ർ​ണ​മാ​യും സൗ​ജ​ന്യ​മാ​ണ്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: അനീഷ് ജോർജ് - 07915 061105, ഷിനു സിറിയക് - 07888 659644.

വേദി: Barrington Theatre, Bournemouth, BH22 9TH.

NRI

യു​കെ​യി​ൽ കെ​യ​ർ വീ​സ​ക്കാ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് നേ​രെ കൂ​ട്ട​ന​ട​പ​ടി; മ​ല​യാ​ളി പ്ര​വാ​സി​ക​ളി​ലും ആ​ശ​ങ്ക

ല​ണ്ട​ൻ: യു​കെ​യി​ലെ ആ​രോ​ഗ്യ - സാ​മൂ​ഹി​ക ക്ഷേ​മ മേ​ഖ​ല​ക​ളി​ൽ (എൻഎച്ച്എസ്/കെ​യ​ർ സെക്‌ടർ) സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്ന വി​ദേ​ശ ജീ​വ​ന​ക്കാ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് നേ​രെ ക​ടു​ത്ത ന​ട​പ​ടി​ക​ളു​മാ​യി ബ്രി​ട്ടീ​ഷ് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം.

മാ​താ​പി​താ​ക്ക​ൾ​ക്ക് യു​കെ​യി​ൽ തു​ട​രാ​ൻ നി​യ​മ​പ​ര​മാ​യ അ​നു​മ​തി​യു​ണ്ടെ​ങ്കി​ലും അ​വ​രു​ടെ അ​ഞ്ച് വ​യ​സ് മാ​ത്രം പ്രാ​യ​മു​ള്ള കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​ശ്രി​ത​ർ ഉ​ട​ന​ടി രാ​ജ്യം വി​ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഹോം ​ഓ​ഫീ​സ് ക​ത്തു​ക​ൾ അ​യ​ച്ചു​തു​ട​ങ്ങി.

നി​യ​മ​പ​ര​മാ​യ എ​ല്ലാ ച​ട്ട​ങ്ങ​ളും പാ​ലി​ച്ച് രാ​ജ്യാ​ന്ത​ര വീ​സ നി​യ​ന്ത്ര​ണ​ങ്ങ​ൾ വ​രു​ന്ന​തി​ന് മു​ൻ​പ് യു​കെ​യി​ലെ​ത്തി​യ കു​ടും​ബ​ങ്ങ​ളെ​യാ​ണ് പു​തി​യ നീ​ക്കം ബാ​ധി​ച്ചി​രി​ക്കു​ന്ന​ത്.

ആ​റ് മാ​സം ഗ​ർ​ഭി​ണി​യാ​യ ഒ​രു സ്ത്രീ​യോ​ട് ഭ​ർ​ത്താ​വി​നെ യു​കെ​യി​ൽ ഉ​പേ​ക്ഷി​ച്ച് സ്വ​ന്തം നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ടു​ള്ള ക​ത്തും ഹോം ​ഓ​ഫീ​സ് അ​യ​ച്ചി​ട്ടു​ണ്ട്.

ഈ ​പു​തി​യ ന​ട​പ​ടി യു​കെ​യി​ലെ മ​ല​യാ​ളി കെ​യ​ർ ജീ​വ​ന​ക്കാ​ർ​ക്കി​ട​യി​ലും വ​ലി​യ ആ​ശ​ങ്ക പ​ട​ർ​ത്തി​യി​രി​ക്കു​ക​യാ​ണ്.

ശ്രീ​ല​ങ്ക​യി​ൽ നി​ന്നും ഉ​യ​ർ​ന്ന വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത​ക​ളോ​ടെ യു​കെ​യി​ലെ​ത്തി സ്കോ​ട്​ല​ൻ​ഡി​ലെ പെ​ർ​ത്തി​ൽ കെ​യ​ർ വ​ർ​ക്ക​റാ​യി ജോ​ലി ചെ​യ്യു​ന്ന വ​രു​ണി ആ​ര​ച്ചി​ഗെ എ​ന്ന സ്ത്രീ​യു​ടെ കു​ടും​ബം നേ​രി​ടു​ന്ന അ​നു​ഭ​വം ഇ​തി​ന് ഉ​ദാ​ഹ​ര​ണ​മാ​ണ്.

കെ​മി​സ്ട്രി​യി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​വും ഡ​ണ്ടി സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നി​ന്ന് എംഎ​സി ബി​രു​ദ​വു​മു​ള്ള വ​രു​ണി​യു​ടെ കെ​യ​ർ വീ​സ നീ​ട്ടി​ന​ൽ​കി​യ ഹോം ​ഓ​ഫീ​സ്, എ​ന്നാ​ൽ കൂ​ടെ​യു​ള്ള ഭ​ർ​ത്താ​വി​നോ​ടും എ​ട്ടും അ​ഞ്ചും വ​യസു​ള്ള ര​ണ്ട് മ​ക്ക​ളോ​ടും രാ​ജ്യം വി​ടാ​നാ​ണ് ഉ​ത്ത​ര​വി​ട്ടി​രി​ക്കു​ന്ന​ത്.

ഞ​ങ്ങ​ൾ 2022 ക്രി​സ്മ​സ് ദി​ന​ത്തി​ലാ​ണ് പൂ​ർണമാ​യും നി​യ​മ​പ​ര​മാ​യ വീ​സ​യി​ൽ യു​കെ​യി​ലെ​ത്തി​യ​ത്. എ​ന്‍റെ വീ​സ കാ​ലാ​വ​ധി 2031 വ​രെ നീ​ട്ടി​ന​ൽ​കി​യി​ട്ടു​മു​ണ്ട്.

വീസ​യ്ക്കാ​യി ആ​യി​ര​ക്ക​ണ​ക്കി​ന് പൗ​ണ്ട് ഞ​ങ്ങ​ൾ ഹോം ​ഓ​ഫീ​സി​ന് ഫീ​സാ​യി ന​ൽ​കി, കൃ​ത്യ​മാ​യി നി​കു​തി അ​ട​യ്ക്കു​ന്നു, സ​ർ​ക്കാ​രി​ന്‍റെ യാ​തൊ​രു ആ​നു​കൂ​ല്യ​ങ്ങ​ളും കൈ​പ്പ​റ്റു​ന്ന​തു​മി​ല്ല.

കു​ട്ടി​ക​ൾ ഇ​വി​ടു​ത്തെ സ്കൂ​ളു​ക​ളു​മാ​യി ന​ന്നാ​യി പൊ​രു​ത്ത​പ്പെ​ട്ടു ക​ഴി​ഞ്ഞു. ഞ​ങ്ങ​ളെ പൂ​ർ​ണ​മാ​യി ത​ക​ർ​ക്കു​ന്ന​താ​ണ് ഈ ​ക​ത്തെ​ന്നു വ​രു​ണി പ​റ​ഞ്ഞു.

സ​മാ​ന​മാ​യ രീ​തി​യി​ൽ നോ​ർ​ത്തു​മ്പ്രി​യ സ​ർ​വക​ലാ​ശാ​ല​യി​ൽ നി​ന്ന് ബി​സി​ന​സ് മാ​നേ​ജ്‌​മെ​ന്‍റി​ൽ മാ​സ്റ്റേ​ഴ്സ് ബി​രു​ദം നേ​ടി​യ ശേ​ഷം കെ​യ​ർ ജോ​ലി ചെ​യ്യു​ന്ന ര​സി​ക സ​മ​ര​സിം​ഗെ എ​ന്ന​യാ​ളു​ടെ ഭാ​ര്യ​യോ​ടും 12, 9, 8 വ​യ​സു​ള്ള മൂ​ന്ന് കു​ട്ടി​ക​ളോ​ടും നി​ര​വ​ധി മ​ല​യാ​ളി​ക​ൾ​ക്കും ഇ​തി​നോ​ട​കം രാ​ജ്യം വി​ടാ​ൻ ഉ​ത്ത​ര​വു​ണ്ട്.

ഇ​വി​ടു​ത്തെ സ്കൂ​ളു​ക​ളി​ൽ പ​ഠി​ക്കു​ന്ന ത​ന്‍റെ ഇ​ള​യ മ​ക​ന് ഇം​ഗ്ലീ​ഷ് ഭാ​ഷ മാ​ത്ര​മാ​ണ് സം​സാ​രി​ക്കാ​നും എ​ഴു​താ​നും അ​റി​യു​ന്ന​തെ​ന്നും കു​ട്ടി​ക​ളോ​ട് ഈ ​വി​വ​രം എ​ങ്ങ​നെ പ​റ​യു​മെ​ന്ന് അ​റി​യി​ല്ലെ​ന്നും മാ​ഞ്ച​സ്റ്റ​റി​ൽ താ​മ​സി​ക്കു​ന്ന വി​വേ​ക് ക​ണ്ണീ​രോ​ടെ പ​റ​യു​ന്നു.

കെ​യ​ർ വീ​സ​യി​ലെ​ത്തു​ന്ന​വ​ർ വ​ൻ​തോ​തി​ൽ കു​ടും​ബ​ങ്ങ​ളെ യു​കെ​യി​ലേ​ക്ക് കൊ​ണ്ടു​വ​രു​ന്ന​ത് ത​ട​യാ​ൻ ക​ഴി​ഞ്ഞ കു​റ​ച്ചു​കാ​ല​മാ​യി ബ്രി​ട്ടീ​ഷ് സ​ർ​ക്കാ​ർ ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ളാ​ണ് ന​ട​പ്പി​ലാ​ക്കു​ന്ന​ത്.

2024 മാ​ർ​ച്ചി​ൽ കെ​യ​ർ ജീ​വ​ന​ക്കാ​ർ​ക്ക് പ​ങ്കാ​ളി​ക​ളെ​യോ കു​ട്ടി​ക​ളെ​യോ ആ​ശ്രി​ത​രാ​യി യു​കെ​യി​ലേ​ക്ക് കൊ​ണ്ടു​വ​രു​ന്ന​തി​ന് പൂ​ർ​ണ നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി. 2025 ജൂ​ലൈ​യി​ൽ കെ​യ​ർ മേ​ഖ​ല​യി​ലേ​ക്കു​ള്ള വി​ദേ​ശ റി​ക്രൂ​ട്ട്മെ​ന്‍റു​ക​ൾ​ക്ക് സ​മ്പൂ​ർ​ണ നി​രോ​ധ​നം കൊ​ണ്ടു​വ​ന്നു.

യു​കെ​യി​ൽ സ്ഥി​ര​താ​മ​സം (പിആർ/സെറ്റിൽമെന്‍റ്) ല​ഭി​ക്കു​ന്ന​തി​നു​ള്ള കാ​ലാ​വ​ധി നി​ല​വി​ലെ അഞ്ച് വ​ർ​ഷ​ത്തി​ൽ നി​ന്നും 15 വ​ർ​ഷ​മാ​യി ഉ​യ​ർ​ത്താ​ൻ സ​ർ​ക്കാ​ർ ആ​ലോ​ചി​ക്കു​മ്പോ​ൾ വീസ ച​ട്ട​ങ്ങ​ൾ മാ​റു​ന്ന​തി​ന് മു​ൻ​പ് എ​ത്തി​യ കു​ട്ടി​ക​ൾ​ക്കും പ​ങ്കാ​ളി​ക​ൾ​ക്കും ഡി​പ്പോ​ർ​ട്ടേ​ഷ​ൻ ക​ത്ത് ന​ൽ​കി തി​രി​കെ അ​യ​യ്ക്കാ​നാ​ണു ഹോം ​ഓ​ഫീ​സ് തീ​രു​മാ​നം.

പി​ആ​ർ കാ​ലാ​വ​ധി 15 വ​ർ​ഷ​മാ​ക്കി​യാ​ൽ 69 ശതമാനം കെ​യ​ർ ജീ​വ​ന​ക്കാ​രും യു​കെ വി​ടു​മെ​ന്ന് മു​ന്ന​റി​യി​പ്പു​ണ്ട്. കെ​യ​ർ ജീ​വ​ന​ക്കാ​രു​ടെ കൂ​ട്ട​പ്പ​ലാ​യ​നം ഉ​ണ്ടാ​യാ​ൽ ആ​ഴ്ച​യി​ൽ 42 ല​ക്ഷം മ​ണി​ക്കൂ​റി​ന്‍റെ കെ​യ​ർ സേ​വ​നം യു​കെ​യ്ക്ക് ന​ഷ്ട​മാ​കും.

കെ​യ​ർ ജീ​വ​ന​ക്കാ​രു​ടെ കൂ​ട്ട​പ്പ​ലാ​യ​ന​ത്തി​ന് സാ​ധ്യ​ത

സ്ഥി​ര​താ​മ​സ​ത്തി​നു​ള്ള കാ​ലാ​വ​ധി 15 വ​ർ​ഷ​മാ​ക്കാ​നു​ള്ള നീ​ക്ക​ത്തി​നെ​തി​രേ യു​കെ​യി​ലെ കെ​യ​ർ ജീ​വ​ന​ക്കാ​ർ​ക്കി​ട​യി​ൽ വ​ലി​യ പ്ര​തി​ഷേ​ധ​മാ​ണ് ഉ​യ​രു​ന്ന​ത്. ലി​ഫ്റ്റ​ഡ് എ​ന്ന സം​ഘ​ട​ന ന​ട​ത്തി​യ സ​ർ​വേ​യി​ൽ 69 ശ​ത​മാ​നം കെ​യ​ർ ജീ​വ​ന​ക്കാ​രും ഈ ​നി​യ​മം വ​ന്നാ​ൽ യു​കെ വി​ടു​മെ​ന്ന് വ്യ​ക്ത​മാ​ക്കി.

നി​ല​വി​ൽ വി​ദേ​ശ കെ​യ​ർ ജീ​വ​ന​ക്കാ​ർ ആ​ഴ്ച​യി​ൽ 42 ല​ക്ഷം മ​ണി​ക്കൂ​റി​ല​ധി​കം സ​മ​യ​മാ​ണ് യു​കെ​യി​ലെ 2.8 ല​ക്ഷ​ത്തോ​ളം വ​രു​ന്ന രോ​ഗി​ക​ൾ​ക്കാ​യി മാ​റ്റി​വയ്​ക്കു​ന്ന​ത്. ഇ​വ​രു​ടെ കൂ​ട്ട​പ്പ​ലാ​യ​നം യു​കെ​യു​ടെ ആ​രോ​ഗ്യ സം​വി​ധാ​ന​ത്തെ പൂ​ർ​ണ​മാ​യി ത​ക​ർ​ക്കും.

എ​ന്നാ​ൽ മു​ൻ സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്തു​ണ്ടാ​യ അ​ഭൂ​ത​പൂ​ർ​വ​മാ​യ കു​ടി​യേ​റ്റം നി​യ​ന്ത്രി​ക്കാ​നും അ​തി​ർ​ത്തി​ക​ളി​ൽ ക്ര​മീ​ക​ര​ണം കൊ​ണ്ടു​വ​രാ​നു​മാ​ണ് ഈ ​പ​രി​ഷ്കാ​ര​ങ്ങ​ളെ​ന്നാ​ണ് ഹോം ​ഓ​ഫീ​സ് വ​ക്താ​വ് വ്യ​ക്ത​മാ​ക്കു​ന്ന​ത്.

യു​കെ​യി​ൽ സ്ഥി​ര​താ​മ​സം എ​ന്ന​ത് ഒ​രു അ​വ​കാ​ശ​മ​ല്ലെ​ന്നും അ​ത് ച​ട്ട​ങ്ങ​ൾ പാ​ലി​ച്ച് ക​ഠി​നാ​ധ്വാ​ന​ത്തി​ലൂ​ടെ നേ​ടി​യെ​ടു​ക്കേ​ണ്ട ഒ​ന്നാ​ണെ​ന്നും മ​ന്ത്രാ​ല​യം കൂ​ട്ടി​ച്ചേ​ർ​ത്തു.

എ​ന്താ​യാ​ലും ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ ക​ടം വാ​ങ്ങി​യും ലോ​ണെ​ടു​ത്തും യു​കെ​യി​ലെ​ത്തി​യ മ​ല​യാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള കെ​യ​ർ ജീ​വ​ന​ക്കാ​ർ​ക്ക് വ​ലി​യൊ​രു ആ​ഘാ​ത​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ് ഈ ​ക​ത്തു​ക​ൾ.

NRI

കെ​യ​ർ ക​മ്പ​നി​യു‌​ടെ വ​ഞ്ച​ന; മ​ല​യാ​ളി യു​വാ​വി​ന് 30 ല​ക്ഷം ന​ഷ്‌​ട​പ​രി​ഹാ​രം ന​ൽ​കാ​ൻ ഉ​ത്ത​ര​വ്

ല​ണ്ട​ൻ: യു​കെ​യി​ൽ കെ​യ​ർ വീ​സ​യി​ലെ​ത്തി ജോ​ലി ല​ഭി​ക്കാ​തെ ക​ടു​ത്ത ദാ​രി​ദ്ര്യ​ത്തി​ലാ​യ മ​ല​യാ​ളി യു​വാ​വി​ന് നി​യ​മ​പോ​രാ​ട്ട​ത്തി​ൽ ച​രി​ത്ര വി​ജ​യം. ഒ​രൊ​റ്റ ദി​വ​സം പോ​ലും ജോ​ലി ന​ൽ​കാ​തെ ഒ​രു വ​ർ​ഷ​ത്തോ​ളം വ​ഞ്ചി​ച്ച യു​കെ​യി​ലെ കെ​യ​ർ ക​മ്പ​നി, യു​വാ​വി​ന് 30 ല​ക്ഷ​ത്തി​ല​ധി​കം രൂ​പ വേ​ത​ന​മാ​യി ന​ൽ​കാ​ൻ ബ്രി​ട്ട​നി​ലെ എം​പ്ലോ​യ്‌​മെ​ന്‍റ് ട്രി​ബ്യൂ​ണ​ൽ ഉ​ത്ത​ര​വി​ട്ടു.

കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ് ബി​രു​ദ​ധാ​രി​യാ​യ ഷ​ബി​ൻ ഷാ​ജി (33) എ​ന്ന യു​വാ​വാ​ണ് യു​കെ​യി​ലെ റി​ക്രൂ​ട്ട്മെ​ന്‍റ് ത​ട്ടി​പ്പി​നെ​തി​രേ പോ​രാ​ടി ഈ ​ലാ​ൻ​ഡ്മാ​ർ​ക്ക് വി​ധി (Landmark case) സ്വ​ന്ത​മാ​ക്കി​യ​ത്. "സ്വാ​ൻ കെ​യ​ർ സൊ​ല്യൂ​ഷ​ൻ​സ് ലി​മി​റ്റ​ഡ്' എ​ന്ന ക​മ്പ​നി​ക്കെ​തി​രേ​യാ​ണ് കോ​ട​തി വി​ധി പു​റ​പ്പെ​ടു​വി​ച്ച​ത്.

യു​കെ​യി​ൽ ആ​രോ​ഗ്യ​മേ​ഖ​ല​യി​ൽ വ​ലി​യ തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ ഉ​ണ്ടെ​ന്ന പ​ര​സ്യ​ങ്ങ​ൾ ക​ണ്ട്, ഒ​രു യൂ​ട്യൂ​ബ് ഇ​ൻ​ഫ്ലു​വ​ൻ​സ​ർ വ​ഴി പ​രി​ച​യ​പ്പെ​ട്ട ഏ​ജ​ന്‍റു​മാ​ർ​ക്ക് 17 ല​ക്ഷം രൂ​പ​യോ​ളം ന​ൽ​കി​യാ​ണ് ഷ​ബി​ൻ യു​കെ​യി​ലെ​ത്തി​യ​ത്.

വാ​ട്സ്ആ​പ് വ​ഴി ന​ട​ത്തി​യ അ​ഭി​മു​ഖ​ത്തി​ന് ശേ​ഷം സ്വാ​ൻ കെ​യ​ർ സൊ​ല്യൂ​ഷ​ൻ​സ് ക​മ്പ​നി ഇ​ദ്ദേ​ഹ​ത്തി​ന് സ്പോ​ൺ​സ​ർ​ഷി​പ്പ് സ​ർ​ട്ടി​ഫി​ക്ക​റ്റ് (CoS) ന​ൽ​കി. എ​ന്നാ​ൽ 2023-ൽ ​യു​കെ​യി​ലെ സ്റ്റാ​ഫോ​ർ​ഡി​ൽ എ​ത്തി​യ ഷ​ബി​ന്, ഡ്രൈ​വിംഗി​നാ​യി കാ​ർ വാ​ങ്ങു​ക​യും ഓ​ൺ​ലൈ​ൻ പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കു​ക​യും ചെ​യ്തി​ട്ടും ക​മ്പ​നി ഷി​ഫ്റ്റു​ക​ൾ ഒ​ന്നും ന​ൽ​കി​യി​ല്ല.

ജോ​ലി ചോ​ദി​ച്ച​പ്പോ​ഴൊ​ക്കെ "നി​ങ്ങ​ളു​ടെ ഊ​ഴം വ​രു​മ്പോ​ൾ അ​റി​യി​ക്കാം' എ​ന്ന് പ​റ​ഞ്ഞ് ക​മ്പ​നി അ​ധി​കൃ​ത​ർ കൈ​മ​ല​ർ​ത്തു​ക​യാ​യി​രു​ന്നു. സ്പോ​ൺ​സേ​ർ​ഡ് വി​സ​യി​ലാ​യ​തി​നാ​ൽ ആ​ഴ്ച​യി​ൽ 20 മ​ണി​ക്കൂ​റി​ൽ കൂ​ടു​ത​ൽ മ​റ്റ് ജോ​ലി​ക​ൾ ചെ​യ്യാ​നും ഇ​ദ്ദേ​ഹ​ത്തി​ന് നി​യ​മ​പ​ര​മാ​യി സാ​ധി​ക്കു​മാ​യി​രു​ന്നി​ല്ല.

ജോ​ലി​യും കൂ​ലി​യു​മി​ല്ലാ​തെ യു​കെ​യി​ൽ അ​ക​പ്പെ​ട്ടു​പോ​യ ത​ന്‍റെ ദു​രി​ത​കാ​ല​ത്തെ​ക്കു​റി​ച്ച് ഷ​ബി​ൻ കോ​ട​തി​യി​ൽ പ​റ​ഞ്ഞ​ത് ക​ണ്ണീ​ര​ണി​യി​ക്കു​ന്ന​താ​യി​രു​ന്നു. "പ​ണ​മി​ല്ലാ​തെ പൂ​ർ​ണ​മാ​യും ഞാ​ൻ ത​ക​ർ​ന്നു​പോ​യി. വെ​ള്ളം കു​ടി​ച്ചും കാ​ലാ​വ​ധി തീ​രാ​റാ​യ വി​ല​കു​റ​ഞ്ഞ ബ്രെ​ഡ് വാ​ങ്ങി​യു​മാ​ണ് ജീ​വ​ൻ നി​ല​നി​ർ​ത്തി​യ​തെന്നും ഷ​ബി​ൻ ഷാ​ജി പ​റ​ഞ്ഞു.

യു​കെ​യി​ലെ തൊ​ഴി​ലാ​ളി സം​ര​ക്ഷ​ണ ചാ​രി​റ്റി​യാ​യ വ​ർ​ക്ക് റൈ​റ്റ്സ് സെ​ന്‍റ​റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ഷ​ബി​ൻ നി​യ​മ​പോ​രാ​ട്ടം ന​ട​ത്തി​യ​ത്. ഒ​രു തൊ​ഴി​ലാ​ളി ജോ​ലി ചെ​യ്യാ​ൻ ത​യാ​റാ​യി ഇ​വി​ടെ​യു​ള്ള​പ്പോ​ൾ അ​വ​ർ​ക്ക് വേ​ത​നം ന​ൽ​കാ​തി​രി​ക്കു​ന്ന​ത് ക​ടു​ത്ത നി​യ​മ​ലം​ഘ​ന​മാ​ണെ​ന്ന് എം​പ്ലോ​യ്‌​മെന്‍റ് ജ​ഡ്ജ് കേ​റ്റ് എ​ഡ്മ​ണ്ട്സ് വ്യ​ക്ത​മാ​ക്കി. ക​മ്പ​നി ഷ​ബി​നെ ഒ​രു സീ​റോഅ​വ​ർ തൊ​ഴി​ലാ​ളി​യെ​പ്പോ​ലെ​യാ​ണ് പ​രി​ഗ​ണി​ച്ച​തെ​ന്നും എ​ന്നാ​ൽ വീ​സ നി​യ​മ​പ്ര​കാ​രം അ​ത് തെ​റ്റാ​ണെ​ന്നും ജ​ഡ്ജി ചൂ​ണ്ടി​ക്കാ​ട്ടി.

ശ​മ്പ​ള കു​ടി​ശി​ക​യ്ക്ക് പു​റ​മെ, കൃ​ത്യ​മാ​യ തൊ​ഴി​ൽ ക​രാ​ർ ന​ൽ​കാ​ത്ത​തി​നും പ​രാ​തി പ​രി​ഹ​രി​ക്കാ​തി​രു​ന്ന​തി​നും ക​മ്പ​നി​ക്ക് കോ​ട​തി പി​ഴ ചു​മ​ത്തി​യി​ട്ടു​ണ്ട്. കൂ​ടാ​തെ ഈ ​ക​മ്പ​നി​യു​ടെ വീ​സ സ്പോ​ൺ​സ​ർ​ഷി​പ്പ് ലൈ​സ​ൻ​സ് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം റ​ദ്ദാ​ക്കു​ക​യും ചെ​യ്തു.

യു​കെ​യി​ൽ കെ​യ​ർ വീ​സ വാ​ഗ്ദാ​നം ചെ​യ്ത് ല​ക്ഷ​ങ്ങ​ൾ വാ​ങ്ങി ആ​ളു​ക​ളെ എ​ത്തി​ക്കു​ക​യും പി​ന്നീ​ട് ജോ​ലി ന​ൽ​കാ​തെ വ​ഞ്ചി​ക്കു​ക​യും ചെ​യ്യു​ന്ന കെ​യ​ർ ക​മ്പ​നി​ക​ൾ​ക്കു​ള്ള ശ​ക്ത​മാ​യ താ​ക്കീ​താ​ണ് ഈ ​വി​ധി​യെ​ന്ന് ല​ണ്ട​നി​ലെ പ്ര​വാ​സി സം​ഘ​ട​ന​ക​ൾ വി​ല​യി​രു​ത്തി.

വീസ നി​യ​മ​ങ്ങ​ളി​ൽ അ​ടി​യ​ന്തി​ര പ​രി​ഷ്കാ​രം കൊ​ണ്ടു​വ​ര​ണ​മെ​ന്ന് വ​ർ​ക്ക് റൈ​റ്റ്സ് സെ​ന്‍റ​ർ ചീ​ഫ് എ​ക്സി​ക്യൂ​ട്ടീ​വ് ഡോ​റ ഒ​ലി​വി​യ ആ​വ​ശ്യ​പ്പെ​ട്ടു.

NRI

ത്രിദിന "ആന്തരിക സൗഖ്യ ധ്യാനം' 12 മുതൽ

റാം​സ്‌​ഗേ​റ്റ്: കെ​ന്‍റി​ലെ റാം​സ്‌​ഗേ​റ്റ് ഡി​വൈ​ൻ റി​ട്രീ​റ്റ് സെ​ന്‍റ​റി​ൽ വ​ച്ച് ഈ ​മാ​സം 12 മു​ത​ൽ 14 വ​രെ താ​മ​സി​ച്ചു​ള്ള ത്രി​ദി​ന "ആ​ന്ത​രി​ക സൗ​ഖ്യ ധ്യാ​നം' സം​ഘ​ടി​പ്പി​ക്കു​ന്നു.

ഡി​വൈ​ൻ ധ്യാ​ന​കേ​ന്ദ്ര​ങ്ങ​ളു​ടെ ഡ​യ​റ​ക്‌ട​റും പ്ര​ശ​സ്ത തി​രു​വ​ച​ന പ്ര​ഘോ​ഷ​ക​നു​മാ​യ ഫാ ​ജോ​ർ​ജ് പ​ന​ക്ക​ൽ, റാം​സ്‌​ഗേ​റ്റ് വി​ൻ​സ​ൻ​ഷ്യ​ൻ ഡി​വൈ​ൻ റി​ട്രീ​റ്റ് സെ​ന്‍റ​ർ ഡ​യ​റ​ക്ട​ർ ഫാ. ​ജോ​സ​ഫ് എ​ടാ​ട്ട്, അ​ഭി​ഷി​ക്ത വ​ച​ന പ്ര​ഘോ​ഷ​ക​നാ​യ ഫാ. ​പോ​ൾ പ​ള്ളി​ച്ചം​കു​ടി​യി​ലും സം​യു​ക്ത​മാ​യി​ട്ടാ​വും "റെ​സി​ഡ​ൻ​ഷ്യ​ൽ ഇ​ന്ന​ർ ഹീ​ലിം​ഗ് റി​ട്രീ​റ്റ്' ന​യി​ക്കു​ക.

"അ​വി​ടു​ന്ന് ഹൃ​ദ​യം ത​ക​ർ​ന്ന​വ​രെ സൗ​ഖ്യ​പ്പെ​ടു​ത്തു​ക​യും അ​വ​രു​ടെ മു​റി​വു​ക​ൾ വ​ച്ചു​കെ​ട്ടു​ക​യും ചെ​യ്യു​ന്നു' (സ​ങ്കീ​ർ​ത്ത​നം 147:3). ദൈ​വീ​ക തി​രു​സാ​ന്നി​ധ്യ​ത്തി​ൽ, ഉ​ള്ളം തു​റ​ന്നു പ്രാ​ർ​ഥി​ച്ച്, അ​റി​ഞ്ഞും അ​റി​യാ​തെ​യും ആ​ന്ത​രി​ക​മാ​യി ഭ​വി​ച്ചി​ട്ടു​ള്ള മു​റി​വു​ക​ളും വേ​ദ​ന​ക​ളും മ​നോ​ത​ല​ത്തി​ൽ ഉ​ണ​ർ​ത്തി, വി​ടു​ത​ലി​ന്‍റെ നാ​ഥ​നി​ലൂ​ടെ സൗ​ഖ്യം നേ​ടു​വാ​ൻ അ​നു​ഗ്ര​ഹ​ദാ​യ​ക​മാ​യ തി​രു​ക്ക​ർ​മ​ങ്ങ​ളും പ്രാ​ർ​ഥ​ന​ക​ളും ശു​ശ്രു​ഷ​ക​ളു​മാ​ണ് ആ​ന്ത​രി​ക സൗ​ഖ്യ ധ്യാ​ന​ത്തി​ൽ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

ആ​ന്ത​രി​ക സൗ​ഖ്യാ​ധ്യാ​നം, ഈ മാസം 12ന് ​രാ​വി​ലെ എ‌ട‌്ടിന് ആ​രം​ഭി​ക്കു​ന്ന ശു​ശ്രൂ​ഷ​ക​ൾ 14ന് ​വൈ​കു​ന്നേ​രം 4.30ന് സ​മാ​പി​ക്കും. ആ​ന്ത​രി​ക സൗ​ഖ്യ ധ്യാ​ന​ത്തി​ൽ പ​ങ്കു​ചേ​രു​വാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ ഉ​ട​നെ ത​ന്നെ പേ​രു​ക​ൾ ര​ജി​സ്റ്റ​റു​ചെ​യ്തു സീ​റ്റു​ക​ൾ ഉ​റ​പ്പാ​ക്കു​വാ​ൻ അ​ഭ്യ​ർ​ഥി​ക്കു​ന്നു.

മാ​ന​സ്സി​ക ന​വീ​ക​ര​ണ​ത്തി​നും ആ​ന്ത​രി​ക സൗ​ഖ്യ​ത്തി​നും അ​നു​ഗ്ര​ഹ​ദാ​യ​ക​മാ​യ ധ്യാ​നശു​ശ്രു​ഷ​യി​ലേ​ക്ക് ഏ​വ​രെ​യും ഫാ.​ ജോ​സ​ഫ് എ​ടാ​ട്ട്, ഫാ.​പോ​ൾ എ​ന്നി​വ​ർ സ്നേ​ഹ​പൂ​ർ​വം ക്ഷ​ണി​ച്ചു​കൊ​ള്ളു​ന്നു.

ധ്യാ​ന​ത്തി​ൽ പ​ങ്കു​ചേ​രു​ന്ന​വ​ർ​ക്ക് റാം​സ്ഗേ​റ്റ് ഡി​വൈ​ൻ സെ​ന്‍റ​റി​ൽ, ത​ലേ ദി​വ​സം 11ന് വൈ​കു​ന്നേ​രം മു​ത​ൽ താ​മ​സ​സൗ​ക​ര്യം ഒ​രു​ക്കു​ന്ന​താ​ണ്. ധ്യാ​നാ​ർ​ഥി​ക​ൾ​ക്ക് ഭ​ക്ഷ​ണ​ത്തി​നും താ​മ​സ​ത്തി​നു​മാ​യി 75 പൗ​ണ്ട് മാ​ത്ര​മാ​ണ് റ​ജി​സ്ട്രേ​ഷ​ൻ ഫീ​സ്‌ ഈ​ടാ​ക്കു​ക.

രജിസ്‌ട്രേഷൻ: https://www.divineuk.org/residential-retreats. കൂടുതൽ വിവരങ്ങൾക്ക്: +447474787890. ഇമെയിൽ: [email protected], Website:www.divineuk.org.

വേദി: Divine Retreat Centre, St. Augustine's Abbey Ramsgate, Kent, CT11 9PA.

NRI

പ്ര​വാ​സി കേ​ര​ള കോ​ൺ​ഗ്ര​സ് യു​കെ പ്ര​തി​നി​ധി സ​മ്മേ​ള​ന​വും ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്ക് സ്വീ​ക​ര​ണ​വും ജൂ​ൺ ആ​റി​ന്

കോ​വെ​ൻ​ട്രി: പ്ര​വാ​സി കേ​ര​ള കോ​ൺ​ഗ്ര​സ് യുകെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​തി​നി​ധി സ​മ്മേ​ള​ന​വും ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്ക് സ്വീ​ക​ര​ണ​വും ജൂ​ൺ ആ​റി​ന് രാ​വി​ലെ 10ന് കോ​വെ​ൻ​ട്രി​യി​ലെ സെ​ന്‍റ് ജോ​ൺ ഫി​ഷ​ർ ക​ത്തോ​ലി​ക്കാ ച​ർ​ച്ച് ഹാ​ളി​ൽ (St John Fisher Catholic Church Hall, Coventry, CV2 3DL) ന​ട​ക്കും.

കേ​ര​ള കോ​ൺ​ഗ്ര​സ് ചെ​യ​ർ​മാ​ൻ ​പി.​ജെ. ജോ​സ​ഫ് സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്ത് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. മ​ന്ത്രി ​മോ​ൻ​സ് ജോ​സ​ഫ്, ​കെ. ഫ്രാ​ൻ​സി​സ് ജോ​ർ​ജ് എംപി, ചീ​ഫ് വി​പ്പ് അ​പു ജോ​ൺ ജോ​സ​ഫ്, എംഎ​ൽഎമാരായ തോ​മ​സ് ഉ​ണ്ണി​യാ​ട​ൻ, ​വ​ർ​ഗീ​സ് മാ​മ്മ​ൻ, റെ​ജി ചെ​റി​യാ​ൻ, ​ഷി​ബു തെ​ക്കും​പു​റം, ​വി​നു ജോ​ബ് എ​ന്നി​വ​രു​ള്‍​പ്പെ​ടെ കേ​ര​ള കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ സ​മ്മേ​ള​ന​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്യും.

പ്ര​വാ​സി കേ​ര​ള കോ​ൺ​ഗ്ര​സ് യുകെ പ്ര​സി​ഡ​ന്‍റ് ബി​ജു ഇ​ളം​തു​രു​ത്തി​യി​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി​പ്സ​ൺ തോ​മ​സ് എ​ട്ടു​തൊ​ട്ടി​യി​ൽ എ​ന്നി​വ​ർ സ​മ്മേ​ള​ന വി​വ​രം അ​റി​യി​ച്ചു.

സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​വാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന എ​ല്ലാ പാ​ർ​ട്ടി അം​ഗ​ങ്ങ​ളെ​യും അ​നു​ഭാ​വി​ക​ളെ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യും ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്തു​ന്ന​തി​നാ​യി താ​ഴെ ന​ൽ​കി​യി​രി​ക്കു​ന്ന ലി​ങ്ക് ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്നും സം​ഘാ​ട​ക​ർ അ​ഭ്യ​ർ​ഥി​ച്ചു.

രജിസ്ട്രേഷൻ ലിങ്ക് - https://forms.gle/PK8VBqUaFHjSG6Q76. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ബി​ജു മാ​ത്യു ഇ​ളം​തു​രു​ത്തി​യി​ൽ (പ്രസിഡന്‍റ്) - +44 7846 194373, ​ജി​പ്സ​ൺ തോ​മ​സ് എ​ട്ടു​തൊ​ട്ടി​യി​ൽ (ജനറൽ സെക്രട്ടറി) - +44 7453 288745.

NRI

ലോ​ക​ത്തി​ലെ ആ​ദ്യ​ത്തെ ഓ​പ്പ​ൺ എ​യ​ർ റൂ​ഫ്‌​ടോ​പ്പ് തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗം യു​കെ​യി​ൽ തു​റ​ന്നു

ല​ണ്ട​ൻ: ആ​ശു​പ​ത്രി​ക​ളു​ടെ നാ​ല് ചു​വ​രു​ക​ൾ​ക്കു​ള്ളി​ൽ കൃ​ത്രി​മ വെ​ളി​ച്ച​ത്തി​ലും വെ​ന്‍റി​ലേ​റ്റ​ർ ശ​ബ്ദ​ങ്ങ​ൾ​ക്കു​മി​ട​യി​ൽ ശ്വാ​സം​മു​ട്ടു​ന്ന തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലെ രോ​ഗി​ക​ൾ​ക്ക് ആ​ശ്വാ​സ​മാ​യി ലോ​ക​ത്തി​ലെ ആ​ദ്യ​ത്തെ റൂ​ഫ്‌​ടോ​പ്പ് തീ​വ്ര​പ​രി​ച​ര​ണ വാ​ർ​ഡ് ബ്രി​ട്ട​നി​ൽ തു​റ​ന്നു.

സൗ​ത്ത് ല​ണ്ട​നി​ലെ പ്ര​മു​ഖ ആ​ശു​പ​ത്രി​യാ​യ കിം​ഗ്‌​സ് കോ​ള​ജ് ഹോ​സ്പി​റ്റ​ലി​ലാ​ണ് രോ​ഗി​ക​ൾ​ക്ക് പ്ര​കൃ​തി​ദ​ത്ത​മാ​യ അ​ന്ത​രീ​ക്ഷ​ത്തി​ൽ ചി​കി​ത്സ ന​ൽ​കാ​ൻ സാ​ധി​ക്കു​ന്ന ഈ ​അ​ത്യാ​ധു​നി​ക സം​വി​ധാ​നം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ആ​ശു​പ​ത്രി കെ​ട്ടി​ട​ത്തി​ന്‍റെ അ​ഞ്ചാം നി​ല​യി​ലാ​ണ് ആ​കാ​ശ​വും പ​ച്ച​പ്പും കാ​ണാ​ൻ ക​ഴി​യു​ന്ന ഈ ​തു​റ​ന്ന വാ​ർ​ഡ് സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

ഗു​രു​ത​രാ​വ​സ്ഥ​യി​ലു​ള്ള രോ​ഗി​ക​ൾ​ക്ക് ജീ​വ​ൻ​ര​ക്ഷാ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ സ​ഹാ​യ​ത്തോ​ടെ ത​ന്നെ പു​റ​ത്തെ ശു​ദ്ധ​വാ​യു​വും സൂ​ര്യ​പ്ര​കാ​ശ​വും ഏ​ൽ​ക്കാ​ൻ സാ​ധി​ക്കും എ​ന്ന​താ​ണ് ഇ​തി​ന്‍റെ പ്ര​ത്യേ​ക​ത. ര​ണ്ട് മാ​സ​ത്തി​ലേ​റെ​യാ​യി ഐ​സി​യു​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന 29 വ​യ​സു​കാ​രി​യാ​യ ഹോ​ളി അ​ല​ൻ ആ​ണ് ഈ ​ഓ​പ്പ​ൺ എ​യ​ർ വാ​ർ​ഡി​ലെ​ത്തി​യ ആ​ദ്യ രോ​ഗി.

ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ ഗു​രു​ത​ര​മാ​യ ശ​സ്ത്ര​ക്രി​യ​യ്ക്കാ​യി കാ​ത്തി​രി​ക്കു​ന്ന ഹോ​ളി​യെ നീ​ല യൂ​ണി​ഫോം ധ​രി​ച്ച ന​ഴ്സു​മാ​ർ ബെ​ഡോ​ടെ ലി​ഫ്റ്റി​ൽ റൂ​ഫ്‌​ടോ​പ്പി​ലേ​ക്ക് എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. ലി​ഫ്റ്റി​ന്റെ വാ​തി​ൽ തു​റ​ന്ന് സൂ​ര്യ​പ്ര​കാ​ശം മു​ഖ​ത്ത​ടി​ച്ച​പ്പോ​ൾ ഹോ​ളി​യു​ടെ ക​ണ്ണു​ക​ൾ നി​റ​ഞ്ഞൊ​ഴു​കി.

ആ​ശു​പ​ത്രി​ക്ക് പു​റ​ത്തെ ലോ​കം എ​ങ്ങ​നെ​യു​ണ്ടെ​ന്ന് ഞാ​ൻ പൂ​ർ​ണ​മാ​യും മ​റ​ന്നു​പോ​യി​രു​ന്നു. ഒ​രു മു​റി​ക്കു​ള്ളി​ൽ ത​ന്നെ മാ​സ​ങ്ങ​ളോ​ളം ക​ഴി​യു​മ്പോ​ൾ സാ​ധാ​ര​ണ ജീ​വി​ത​ത്തി​ലേ​ക്ക് മ​ട​ങ്ങി​വ​രാ​നു​ള്ള ആ​ഗ്ര​ഹ​വും പോ​രാ​ടാ​നു​ള്ള ഊ​ർ​ജ്ജ​വും ന​മു​ക്ക് ന​ഷ്ട​പ്പെ​ടും.

ഇ​ത്ര​യും മ​നോ​ഹ​ര​മാ​യ അ​ന്ത​രീ​ക്ഷ​ത്തി​ലേ​ക്ക് വ​രാ​ൻ ക​ഴി​ഞ്ഞ​തി​ൽ വ​ലി​യ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് വി​കാ​രാ​ധീ​ന​യാ​യി ഹോ​ളി പ​റ​ഞ്ഞു. ക​ടു​ത്ത ഇ​ടി​മി​ന്ന​ലു​ള്ള സ​മ​യ​മാ​ണെ​ങ്കി​ൽ പോ​ലും താ​ൻ ഈ ​തു​റ​ന്ന അ​ന്ത​രീ​ക്ഷ​ത്തി​ൽ കി​ട​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു​വെ​ന്ന് ഹോ​ളി കൂ​ട്ടി​ച്ചേ​ർ​ത്തു.

അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ ‘Ward in a Meadow’

മെ​ഡി​ക്ക​ൽ രം​ഗ​ത്ത് യു​കെ​യ്ക്ക് മാ​ത്ര​മ​ല്ല, ആ​ഗോ​ള​ത​ല​ത്തി​ൽ ത​ന്നെ വ​ലി​യൊ​രു മാ​തൃ​ക​യാ​ണ് ഈ ​വാ​ർ​ഡ്. ഒ​രേ​സ​മ​യം ആ​റ് രോ​ഗി​ക​ളെ വ​രെ കി​ട​ത്താ​ൻ ഇ​വി​ടെ സൗ​ക​ര്യ​മു​ണ്ട്.

രോ​ഗി​ക​ളു​ടെ കി​ട​ക്ക​ക​ൾ​ക്ക് സ​മീ​പം സ്ഥാ​പി​ച്ചി​ട്ടു​ള്ള പ്ര​ത്യേ​ക വാ​ട്ട​ർ​പ്രൂ​ഫ് ക്യാ​ബി​ന​റ്റു​ക​ളി​ലാ​ണ് ഓ​ക്സി​ജ​ൻ സ​പ്ലൈ​യും വൈ​ദ്യു​തി​യും ഉ​ൾ​പ്പെ​ടെ​യു​ള്ള മെ​ഡി​ക്ക​ൽ ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​ർ സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

ഇ​ത് വെ​ന്‍റി​ലേ​റ്റ​റി​ലോ മ​റ്റ് ലൈ​ഫ് സ​പ്പോ​ർ​ട്ടി​ലോ ഉ​ള്ള അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ലു​ള്ള രോ​ഗി​ക​ൾ​ക്ക് പോ​ലും സു​ര​ക്ഷി​ത​മാ​യി പു​റ​ത്തി​റ​ങ്ങാ​ൻ വ​ഴി​യൊ​രു​ക്കു​ന്നു.

2012 ല​ണ്ട​ൻ ഒ​ളി​മ്പി​ക്സ് പാ​ർ​ക്ക് രൂ​പ​ക​ൽ​പ്പ​ന ചെ​യ്ത പ്ര​ശ​സ്ത ഗാ​ർ​ഡ​ൻ ഡി​സൈ​ന​ർ സാ​റാ പ്രൈ​സും ലാ​ൻ​ഡ്‌​സ്‌​കേ​പ്പ് ആ​ർ​ക്കി​ടെ​ക്റ്റാ​യ നൈ​ജ​ൽ ഡ​ണ​റ്റും ചേ​ർ​ന്നാ​ണ് ‘ward in a meadow’ (പു​ൽ​മേ​ട്ടി​ലെ വാ​ർ​ഡ്) എ​ന്ന ആ​ശ​യ​ത്തി​ൽ ഇ​ത് ഒ​രു​ക്കി​യ​ത്.

മു​ല്ല, ലാ​വെ​ൻ​ഡ​ർ തു​ട​ങ്ങി​യ സു​ഗ​ന്ധ​മു​ള്ള പൂ​ച്ചെ​ടി​ക​ളും പു​ല്ലു​ക​ളും രോ​ഗി​ക​ൾ​ക്ക് കി​ട​ക്ക​യി​ൽ നി​ന്ന് ത​ന്നെ തൊ​ട്ട​റി​യാ​ൻ സാ​ധി​ക്കു​ന്ന രീ​തി​യി​ലാ​ണ് ഇ​വി​ടെ ന​ട്ടു​പി​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

കി​ങ്സ് കോ​ളേ​ജ് ഹോ​സ്പി​റ്റ​ൽ ചാ​രി​റ്റി​യി​ലൂ​ടെ സ​മാ​ഹ​രി​ച്ച 20 ല​ക്ഷ​ത്തി​ല​ധി​കം പൗ​ണ്ട് (ഏ​ക​ദേ​ശം 22 കോ​ടി​യി​ല​ധി​കം രൂ​പ) കൊ​ണ്ട് നി​ർ​മ്മി​ച്ച ആ​റ് ബെ​ഡു​ക​ളു​ള്ള ഈ ​വാ​ർ​ഡി​ൽ നി​ന്ന് വെ​ന്‍റി​ലേ​റ്റ​ർ മാ​റ്റാ​തെ ത​ന്നെ രോ​ഗി​ക​ളെ പു​റ​ത്തെ​ത്തി​ക്കാ​ൻ സാ​ധി​ക്കും. കൂ​ടാ​തെ വാ​ട്ട​ർ​പ്രൂ​ഫ് മെ​ഡി​ക്ക​ൽ സ​പ്ലൈ ക്യാ​ബി​ന​റ്റു​ക​ളാ​ണ് വാ​ർ​ഡി​നു​ള്ള​ത്.

ഗു​രു​ത​ര രോ​ഗം ബാ​ധി​ച്ച​വ​ർ ദി​വ​സ​ങ്ങ​ളോ​ളം ഐ​സി​യു​വി​ൽ ക​ഴി​യു​മ്പോ​ൾ അ​വ​ർ​ക്ക് ഉ​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ള്ള ‘ICU ഡെ​ലീ​രി​യം’ (മാ​ന​സി​ക വി​ഭ്രാ​ന്തി​യും ആ​ശ​യ​ക്കു​ഴ​പ്പ​വും) കു​റ​യ്ക്കാ​ൻ ശു​ദ്ധ​വാ​യു​വും പ്ര​കൃ​തി​യോ​ടു​ള്ള സ​മ്പ​ർ​ക്ക​വും സ​ഹാ​യി​ക്കു​മെ​ന്ന് പ​ഠ​ന​ങ്ങ​ൾ വ്യ​ക്ത​മാ​ക്കു​ന്നു.

റൂ​ഫ്‌​ടോ​പ്പ് വാ​ർ​ഡി​ലെ കാ​റ്റും വെ​ളി​ച്ച​വും രോ​ഗി​ക​ളു​ടെ ശ്വ​സ​ന​രീ​തി​യി​ലും ര​ക്ത​സ​മ്മ​ർ​ദ്ദ​ത്തി​ലും ഉ​ണ്ടാ​ക്കു​ന്ന ന​ല്ല മാ​റ്റ​ങ്ങ​ൾ ഡോ​ക്ട​ർ​മാ​ർ നി​രീ​ക്ഷി​ച്ചു​വ​രി​ക​യാ​ണ്.

ഞ​ങ്ങ​ൾ രോ​ഗി​ക​ളു​ടെ ജീ​വ​ൻ ര​ക്ഷി​ക്കു​ക മാ​ത്ര​മ​ല്ല ചെ​യ്യു​ന്ന​ത്, അ​വ​രെ എ​ത്ര​യും വേ​ഗം ത​ങ്ങ​ളു​ടെ പ​ഴ​യ സാ​ധാ​ര​ണ ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​കെ എ​ത്തി​ക്കു​ക എ​ന്ന​തു​ക്കൂ​ടി​യാ​ണ് ഞ​ങ്ങ​ളു​ടെ ല​ക്ഷ്യം.

ആ​ശു​പ​ത്രി അ​ന്ത​രീ​ക്ഷ​ത്തി​ൽ നി​ന്ന് മാ​റി പ്ര​കൃ​തി​യു​മാ​യി ഇ​ണ​ങ്ങി​ച്ചേ​രു​ന്ന​ത് രോ​ഗി​ക​ളു​ടെ ശാ​രീ​രി​ക-​മാ​ന​സി​ക ആ​രോ​ഗ്യ​ത്തെ വ​ലി​യ രീ​തി​യി​ൽ ഉ​ത്തേ​ജി​പ്പി​ക്കു​മെ​ന്ന് - കിം​ഗ്സ് കോ​ള​ജ് ഹോ​സ്പി​റ്റ​ലി​ലെ ക​ൺ​സ​ൾ​ട്ട​ന്‍റ് ഡോ. ​ഫി​ൽ ഹോ​പ്കി​ൻ​സ് പ​റ​ഞ്ഞു.

രോ​ഗി​ക​ൾ​ക്ക് പു​റ​മെ ക​ടു​ത്ത മാ​ന​സി​ക സ​മ്മ​ർ​ദ്ദ​ത്തി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന ഐ​സി​യു​വി​ലെ ന​ഴ്സു​മാ​ർ​ക്കും മ​റ്റ് ജീ​വ​ന​ക്കാ​ർ​ക്കും ത​ങ്ങ​ളു​ടെ ബ്രേ​ക്ക് സ​മ​യ​ങ്ങ​ളി​ൽ വി​ശ്ര​മി​ക്കാ​നാ​യി ഈ ​റൂ​ഫ്‌​ടോ​പ്പ് ഗാ​ർ​ഡ​ൻ ഉ​പ​യോ​ഗി​ക്കാം.

ഈ ​പു​തി​യ പ​രീ​ക്ഷ​ണം വി​ജ​യ​ക​ര​മാ​കു​ന്ന​തോ​ടെ രോ​ഗി​ക​ൾ​ക്ക് ആ​ശു​പ​ത്രി​യി​ൽ ക​ഴി​യേ​ണ്ടി വ​രു​ന്ന ദി​വ​സ​ങ്ങ​ളു​ടെ എ​ണ്ണ​ത്തി​ൽ കു​റ​വു​ണ്ടാ​കു​മെ​ന്നും നാ​ഷ​ണ​ൽ ഹെ​ൽ​ത്ത് സ​ർ​വീ​സി​ന്‍റെ മ​റ്റ് ആ​ശു​പ​ത്രി​ക​ളി​ലേ​ക്കും ഈ ​മാ​തൃ​ക വ്യാ​പി​പ്പി​ക്കാ​ൻ ക​ഴി​യു​മെ​ന്നു​മാ​ണ് അ​ധി​കൃ​ത​രു​ടെ പ്ര​തീ​ക്ഷ.

NRI

വിൻസൻഷ്യൻ ടീം റാംസ്‌ഗേറ്റിൽ ഒരുക്കുന്ന ഏകദിന ബൈബിൾ കൺവൻഷൻ ഞായറാഴ്ച

റാം​സ്‌​ഗേ​റ്റ്: ആ​ഗോ​ള​ത​ല​ത്തി​ൽ ആ​യി​ര​ങ്ങ​ളെ വി​ശ്വാ​സ​ത്തി​ന്‍റെ പാ​ത​യി​ലേ​ക്ക് ന​യി​ക്കു​ക​യും ആ​ന്ത​രി​ക സൗ​ഖ്യ- അ​ഭി​ഷേ​ക - വി​ശു​ദ്ധീ​ക​ര​ണ ശു​ശ്രു​ഷ​ക​ളി​ലൂ​ടെ അ​നു​ര​ഞ്ജ​ന​വും കൃ​പ​ക​ളും പ​ക​ർ​ന്നു ന​ൽ​കു​ക​യും ചെ​യ്യു​ന്ന വി​ൻ​സ​ൻ​ഷ്യ​ൽ ടീം ​ഒ​രു​ക്കു​ന്ന ഏ​ക​ദി​ന ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​ൻ റാം​സ്ഗേ​റ്റ് ഡി​വൈ​ൻ റി​ട്രീ​റ്റ് സെ​ന്‍റ​റി​ൽ ന​ട​ത്ത​പ്പെ​ടും.

വി​ൻ​സെ​ൻ​ഷ്യ​ൻ ധ്യാ​ന കേ​ന്ദ്ര​ങ്ങ​ളു​ടെ ഡ​യ​റ​ക്ട​റും അ​ഭി​ഷി​ക്ത തി​രു​വ​ച​ന പ്ര​ഘോ​ഷ​ക​നു​മാ​യ ജോ​ർ​ജ് പ​ന​ക്ക​ല​ച്ച​ൻ വിസി ന​യി​ക്കു​ന്ന ഏ​ക​ദി​ന ക​ൺ​വ​ൻ​ഷ​ൻ ഞാ​യ​റാ​ഴ്ച​യാ​ണ് (ജൂൺ ഏഴ്) കെ​ന്‍റി​ലെ റാം​സ്‌​ഗേ​റ്റ് ഡി​വൈ​ൻ ധ്യാ​ന​കേ​ന്ദ്ര​ത്തി​ൽ വ​ച്ച് ന​ട​ത്ത​പ്പെ​ടു​ക.

രാ​വി​ലെ ഒ​മ്പ​തു മു​ത​ൽ വൈ​കു​ന്നേ​രം നാ​ലു വ​രെ​യാ​ണ് മ​ല​യാ​ള​ത്തി​ലു​ള്ള ഏ​ക​ദി​ന ക​ൺ​വ​ൻ​ഷ​ൻ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. വി​ൻ​സ​ൻ​ഷ്യ​ൻ ഡി​വൈ​ൻ റി​ട്രീ​റ്റ് സെ​ന്‍റ​റു​ക​ളു​ടെ ഡ​യ​റ​ക്ട​ർ​മാ​രും പ്ര​ശ​സ്ത തി​രു​വ​ച​ന പ്ര​ഘോ​ഷ​ക​രു​മാ​യ ഫാ. ​അ​ഗ​സ്റ്റി​ൻ വ​ല്ലൂ​രാ​ൻ, ഫാ. ​ആ​ന്‍റ​ണി പ​റ​ങ്കി​മാ​ലി​ൽ, ഫാ. ​പ​ള്ളി​ച്ചം​കു​ടി​യി​ൽ പോ​ൾ, റാം​സ്‌​ഗേ​റ്റ് ഡി​വൈ​ൻ റി​ട്രീ​റ്റ് സെ​ന്‍റ​ർ ഡ​യ​റ​ക്ട​ർ ഫാ. ​ജോ​സ​ഫ് അ​ടാ​ട്ട് എ​ന്നി​വ​ർ ജോ​ർ​ജ് പ​ന​ക്ക​ല​ച്ച​നോ​ട് ചേ​ർ​ന്ന് സം​യു​ക്ത​മാ​യി​ട്ടാ​വും ഏ​ക​ദി​ന ക​ൺ​വെ​ൻ​ഷ​നും രോ​ഗ​ശാ​ന്തി-​ന​വീ​ക​ര​ണ ശു​ശ്രു​ഷ​ക​ളും ന​യി​ക്കു​ക.

"അ​വി​ടു​ന്ന് ഹൃ​ദ​യം ത​ക​ർ​ന്ന​വ​രെ സൗ​ഖ്യ​പ്പെ​ടു​ത്തു​ക​യും, അ​വ​രു​ടെ മു​റി​വു​ക​ൾ വെ​ച്ചു​കെ​ട്ടു​ക​യും ചെ​യ്യു​ന്നു.' (സ​ങ്കീ​ർ​ത്ത​നം 147:3) എ​ന്ന തി​രു​വ​ച​നം ആ​സ്പ​ദ​മാ​ക്കി​യാ​വും ക​ൺ​വ​ൻ​ഷ​ൻ ന​യി​ക്ക​പ്പെ​ടു​ക.​ രാ​വി​ലെ 8.30നു ​ആ​രം​ഭി​ക്കു​ന്ന ശു​ശ്രൂ​ഷ​ക​ളും തി​രു​ക്ക​ർ​മ്മ​ങ്ങ​ളും വൈ​കു​ന്നേ​രം അഞ്ചോ ടെ സ​മാ​പി​ക്കും.

റാം​സ്‌​ഗേ​റ്റി​ലെ ഡി​വൈ​ൻ ധ്യാ​ന ശു​ശ്രു​ഷ​ക​ളു​ടെ പ​ന്ത്ര​ണ്ടാം വാ​ർ​ഷീ​ക നി​റ​വി​ൽ ന​ട​ക്കു​ന്ന ഏ​ക ദി​ന ക​ൺ​വെ​ൻ​ഷ​നി​ൽ സൗ​ജ​ന്യ പ്ര​വേ​ശ​ന​വും, കൂ​ടാ​തെ ഉ​ച്ച ഭ​ക്ഷ​ണം ഒ​രു​ക്കു​ന്ന​തു​മാ​ണ്. ആ​ത്മീ​യ ശു​ശ്രു​ഷ​ക​ളു​ടെ​യും പ്രാ​ർ​ഥ​ന​ക​ളു​ടെ​യും നി​റ​വി​ൽ, സൗ​ഖ്യ​ദാ​താ​വാ​യ യേ​ശു​വി​ലൂ​ടെ കൃ​പ​യും രോ​ഗ​ശാ​ന്തി​യും പ്രാ​പി​ക്കു​വാ​ൻ അ​നു​ഗ്ര​ഹീ​ത​മാ​യ ഏ​ക​ദി​ന ക​ൺ​വെ​ൻ​ഷ​നി​ലേ​ക്ക് ഏ​വ​രെ​യും സ​സ്നേ​ഹം ക്ഷ​ണി​ക്കു​ന്ന​താ​യി കോ​ഓർ​ഡി​നേ​റ്റ​ർ അ​റി​യി​ച്ചു.

കൂടുതൽ വിവരങ്ങൾക്ക്: +44 7474787870, ഇമെയിൽ: [email protected] Website : www.divineuk.org.

Devine Retreat Centre, St. Augustine's Abbey, Ramsgate, Kent, CT11 9PA.

NRI

രോ​ഗി​ക​ളാ​യ സ്ത്രീ​ക​ളെ പീ​ഡി​പ്പി​ച്ച ഇ​ന്ത്യ​ൻ ഡോ​ക്‌​ട​റു​ടെ ലൈ​സ​ൻ​സ് റ​ദ്ദാ​ക്കി യു​കെ

ല​ണ്ട​ൻ: ചി​കി​ത്സ​യ്‌​ക്കെ​ത്തി​യ വ​നി​താ രോ​ഗി​ക​ളെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ക്കു​ക​യും അ​ധി​ക്ഷേ​പി​ക്കു​ക​യും ചെ​യ്ത കേ​സി​ൽ ത​ട​വു​ശി​ക്ഷ അ​നു​ഭ​വി​ക്കു​ന്ന ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ ഡോ​ക്ട​റു​ടെ മെ​ഡി​ക്ക​ൽ ലൈ​സ​ൻ​സ് റ​ദ്ദാ​ക്കി.

യു​കെ​യി​ലെ ഹാം​ഷെ​യ​റി​ൽ ജ​ന​റ​ൽ പ്രാ​ക്ടീ​ഷ​ണ​റാ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ചി​രു​ന്ന മോ​ഹ​ൻ ബാ​ബു​വി​നെ​യാ​ണ് (49) യു​കെ​യി​ലെ മെ​ഡി​ക്ക​ൽ പ്രാ​ക്ടീ​ഷ​ണേ​ഴ്സ് ട്രി​ബ്യൂ​ണ​ൽ സ​ർ​വീ​സ് (എംപിടിഎസ്) ആ​ജീ​വ​നാ​ന്ത വി​ല​ക്കേ​ർ​പ്പെ​ടു​ത്തി മെ​ഡി​ക്ക​ൽ ര​ജി​സ്റ്റ​റി​ൽ നി​ന്ന് പു​റ​ത്താ​ക്കി​യ​ത്.

ഇ​ര​ക​ളാ​ക്കി​യ​ത് അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ലു​ള്ള രോ​ഗി​ക​ളെ

ഹാം​ഷെ​യ​റി​ലെ ഹാ​വ​ന്‍റ് എ​ന്ന സ്ഥ​ല​ത്ത് താത്കാ​ലി​ക ഡോ​ക്‌ടറാ​യി (Locum GP) ജോ​ലി ചെ​യ്യ​വെ​യാ​യി​രു​ന്നു മോ​ഹ​ൻ ബാ​ബു​വി​ന്‍റെ ക്രൂ​ര​ത​ക​ൾ. 2019 സെ​പ്റ്റം​ബ​ർ മു​ത​ൽ 2021 ജൂ​ലൈ വ​രെ​യു​ള്ള കാ​ല​യ​ള​വി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വ​ങ്ങ​ൾ ന​ട​ന്ന​ത്.

ശാ​രീ​രി​ക​മാ​യും മാ​ന​സി​ക​മാ​യും അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ലു​ള്ള​തും ദു​ർ​ബ​ല​രു​മാ​യ വ​നി​താ രോ​ഗി​ക​ളെ​യാ​ണ് ഇ​യാ​ൾ മ​നഃ​പൂ​ർ​വം ല​ക്ഷ്യ​മി​ട്ടി​രു​ന്ന​തെ​ന്ന് പ്രോ​സി​ക്യൂ​ഷ​ൻ കോ​ട​തി​യി​ൽ തെ​ളി​യി​ച്ചു.

മൂ​ന്ന് വ​നി​താ രോ​ഗി​ക​ളെ നാ​ല് ത​വ​ണ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച കേ​സി​ൽ പോ​ർ​ട്സ്മൗ​ത്ത് ക്രൗ​ൺ കോ​ട​തി 2024 ഏ​പ്രി​ലി​ൽ മോ​ഹ​ൻ ബാ​ബു​വി​ന് മൂ​ന്ന​ര വ​ർ​ഷ​ത്തെ ത​ട​വു​ശി​ക്ഷ വി​ധി​ച്ചി​രു​ന്നു. നി​ല​വി​ൽ ഇ​യാ​ൾ ജ​യി​ലി​ലാ​ണ്.

കോ​ട​തി വി​ചാ​ര​ണ വേ​ള​യി​ൽ ഇ​ര​ക​ളാ​യ സ്ത്രീ​ക​ളു​ടെ​യും കു​ടും​ബാം​ഗ​ങ്ങ​ളു​ടെ​യും മൊ​ഴി​ക​ൾ കോ​ട​തി​യെ​പ്പോ​ലും ക​ണ്ണീ​രി​ലാ​ഴ്ത്തി​യി​രു​ന്നു. പീ​ഡ​ന​ത്തി​നി​ര​യാ​യ ഒ​രു രോ​ഗി പി​ന്നീ​ട് അ​ർ​ബു​ദം ബാ​ധി​ച്ച് മ​ര​ണ​പ്പെ​ട്ടി​രു​ന്നു.

അ​വ​യ​വ​ങ്ങ​ൾ ത​ള​ർ​ന്ന് മ​ര​ണ​ത്തോ​ട് മ​ല്ലി​ട്ട അ​വ​രു​ടെ അ​വ​സാ​ന നാ​ളു​ക​ളെ ഈ ​ഡോ​ക്‌ടർ അ​ശു​ദ്ധ​മാ​ക്കി​യെ​ന്ന് അ​വ​രു​ടെ സ​ഹോ​ദ​ര​ൻ കോ​ട​തി​യി​ൽ പ​റ​ഞ്ഞു. ഈ ​ക്രൂ​ര​ത ത​ന്‍റെ ജീ​വി​തം ത​ന്നെ ത​ക​ർ​ത്തു​ക​ള​ഞ്ഞു​വെ​ന്ന് ര​ണ്ടാ​മ​ത്തെ സ്ത്രീ​യും സം​ഭ​വ​ത്തി​ന് ശേ​ഷം താ​ൻ ക​ടു​ത്ത വി​ഷാ​ദ രോ​ഗ​ത്തി​ലേ​ക്ക് വീ​ണു​പോ​യ​താ​യി മൂ​ന്നാ​മ​ത്തെ സ്ത്രീ​യും മൊ​ഴി ന​ൽ​കി വ്യ​ക്ത​മാ​ക്കി.

രോ​ഗി​ക​ളെ സ​ഹാ​യി​ക്കു​ക​യാ​ണെ​ന്ന വ്യാ​ജേ​ന​യാ​ണ് ഇ​യാ​ൾ അ​തി​ക്ര​മ​ങ്ങ​ൾ കാ​ട്ടി​യ​ത്. പ​രി​ശോ​ധ​നാ മു​റി​യി​ൽ വ​ച്ച് തു​ണി അ​ഴി​ച്ചു​മാ​റ്റി ന​ഗ്ന​ത പ്ര​ദ​ർ​ശി​പ്പി​ക്കു​ക​യും താ​ൻ രോ​ഗി​യെ സ​ഹാ​യി​ക്കു​ന്ന​തി​നാ​ൽ തി​രി​ച്ച് ത​ന്നെ​യും സ്പ​ർ​ശി​ക്ക​ണ​മെ​ന്ന് ഒ​രു സ്ത്രീ​യോ​ട് ഇ​യാ​ൾ ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു.

മ​റ്റൊ​രു രോ​ഗി​യെ ബ​ല​മാ​യി ചും​ബി​ക്കു​ക​യും മോ​ശ​മാ​യ രീ​തി​യി​ൽ ശ​രീ​ര​ത്തി​ൽ സ്പ​ർ​ശി​ക്കു​ക​യും ചെ​യ്ത​താ​യും കോ​ട​തി രേ​ഖ​ക​ളി​ൽ വ്യ​ക്ത​മാ​ക്കു​ന്നു. ജ​യി​ലി​ൽ ക​ഴി​യു​ന്ന മോ​ഹ​ൻ ബാ​ബു എംപിടിഎ​സ് ട്രി​ബ്യൂ​ണ​ൽ വി​ചാ​ര​ണ​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ തയാറാ​യി​രു​ന്നി​ല്ല.

എ​ന്നാ​ൽ ല​ഭ്യ​മാ​യ തെ​ളി​വു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​യാ​ൾ​ക്ക് ഇ​നി ഒ​രി​ക്ക​ലും യു​കെ​യി​ൽ ഡോ​ക്ട​റാ​യി ജോ​ലി ചെ​യ്യാ​ൻ യോ​ഗ്യ​ത​യി​ല്ലെ​ന്ന് ട്രി​ബ്യൂ​ണ​ൽ വി​ധി​ക്കു​ക​യാ​യി​രു​ന്നു.

ത​ന്‍റെ ഔ​ദ്യോ​ഗി​ക പ​ദ​വി ദു​രു​പ​യോ​ഗം ചെ​യ്തു​കൊ​ണ്ട് ഡോ. ​മോ​ഹ​ൻ ബാ​ബു ന​ട​ത്തി​യ​ത് ആ​സൂ​ത്രി​ത​വും ആ​വ​ർ​ത്തി​ച്ചു​ള്ള​തു​മാ​യ പീ​ഡ​ന​ങ്ങ​ളാ​ണ്.

ഇ​ര​പി​ടി​യ​നെ​പ്പോ​ലെ​യു​ള്ള ഇ​യാ​ളു​ടെ പെ​രു​മാ​റ്റം ഒ​രു ഡോ​ക്ട​ർ​ക്ക് ഒ​രി​ക്ക​ലും യോ​ജി​ച്ച​ത​ല്ല. രോ​ഗി​ക​ൾ​ക്ക് ഡോ​ക്‌ട​ർ​മാ​രി​ലു​ള്ള വി​ശ്വാ​സ്യ​ത ത​ക​ർ​ക്കു​ന്ന​താ​ണ് ഈ ​സം​ഭ​വ​മെ​ന്നു - ട്രി​ബ്യൂ​ണ​ൽ വി​ധി​ന്യാ​യ​ത്തി​ൽ വ്യ​ക്ത​മാ​ക്കി.

ക​ർ​ണാ​ട​ക​യി​ലു​ള്ള മെ​ഡി​ക്ക​ൽ കോ​ളേ​ജ് നി​ന്നു​മാ​ണ് ഇ​യാ​ൾ 2000-ൽ ​ത​ന്‍റെ എംബിബിഎ​സ് ബി​രു​ദം പൂ​ർ​ത്തി​യാ​ക്കി​യ​ത്. അ​തി​നു​ശേ​ഷം ഇ​ന്ത്യ​യി​ൽ കു​റ​ച്ചു​കാ​ലം കാ​ഷ്വാ​ലി​റ്റി മെ​ഡി​ക്ക​ൽ ഓ​ഫീ​സ​റാ​യി ജോ​ലി ചെ​യ്ത ശേ​ഷ​മാ​ണ് 2006-ൽ ​ഉ​പ​രി​പ​ഠ​ന​ത്തി​നും ജോ​ലി​ക്കു​മാ​യി യു​കെ​യി​ലേ​ക്ക് കു​ടി​യേ​റി​യ​ത്.

പൗ​ര​ന്മാ​രു​ടെ ജീ​വ​നും സു​ര​ക്ഷ​യ്ക്കും വ​ലി​യ വി​ല ക​ൽ​പ്പി​ക്കു​ന്ന ബ്രി​ട്ട​നി​ൽ, ചി​കി​ത്സ ന​ൽ​കേ​ണ്ട ഡോ​ക്‌ടറി​ൽ നി​ന്ന് ത​ന്നെ രോ​ഗി​ക​ൾ​ക്ക് ഇ​ത്ത​ര​മൊ​രു ദു​ര​നു​ഭ​വം ഉ​ണ്ടാ​യ​ത് യു​കെ​യി​ലെ പ്ര​വാ​സി മ​ല​യാ​ളി സ​മൂ​ഹ​ത്തി​നി​ട​യി​ലും വ​ലി​യ ച​ർ​ച്ച​യാ​യി​ട്ടു​ണ്ട്.

NRI

എ​യി​ൽ​സ്‌​ഫോ​ർ​ഡ് തീ​ർ​ഥാ​ട​നം ഭ​ക്തി സാ​ന്ദ്ര​മാ​യി

എ​യ്‌​ൽ​സ്‌​ഫോ​ർ​ഡ്: ക​ർ​മ്മ​ല​മാ​താ​വി​ന്‍റെ പ്ര​ത്യ​ക്ഷീ​ക​ര​ണ​ത്താ​ൽ പ്ര​സി​ദ്ധ​വും വി​ശു​ദ്ധ സൈ​മ​ൺ സ്റ്റോ​ക്കി​ന്‍റെ ക​ർ​മ്മ​ഭൂ​മി​യു​മാ​യി​രു​ന്ന ബ്രി​ട്ട​നി​ലെ എ​യ്‌​ൽ​സ്‌​ഫോ​ർ​ഡ് മ​രി​യ​ൻ തീ​ർ​ഥാ​ട​ന കേ​ന്ദ്ര​ത്തി​ലേ​ക്ക് ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ഒ​ൻ​പ​താ​മ​ത് "എ​യ്‌​ൽ​സ്‌​ഫോ​ർ​ഡ് മ​രി​യ​ൻ തീ​ർ​ത്ഥാ​ട​നം' ആ​ത്മീ​യ ആ​ഘോ​ഷ​മാ​യി മാ​റി.

രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ൽ നേ​തൃ​ത്വം ന​ൽ​കി​യ തീ​ർ​ഥാ​ട​ന​ത്തി​ൽ ഗ്രേ​റ്റ് ബ്രി​ട്ട​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള വൈ​ദി​ക​രും സ​മ​ർ​പ്പി​ത​രും വി​ശ്വാ​സി​ക​ളു​മാ​യി നി​ര​വ​ധി പേ​രാ​ണ് പ​ങ്കെ​ടു​ത്ത​ത്.

എ​യി​ൽ​സ്‌​ഫോ​ർ​ഡ് പ്ര​യ​റി​യി​ലെ റെ​ലി​ക് ചാ​പ്പ​ൽ, ക്വ​യ​ർ ചാ​പ്പ​ൽ, സെ​ന്‍റ് ജോ​സ​ഫ് ചാ​പ്പ​ൽ, സെ​ന്‍റ് ആ​ൻ ചാ​പ്പ​ൽ എ​ന്നി​വി​ട​ങ്ങ​ളി​ലും വി​ശാ​ല​മാ​യ ഓ​പ്പ​ൺ എ​യ​ർ പി​യാ​സ​യി​ലും ഉ​ൾ​പ്പ​ടെ തി​ങ്ങി നി​റ​ഞ്ഞ ആ​യി​ര​ക്ക​ണ​ക്കി​ന് വി​ശ്വാ​സി​ക​ളാ​ണ് തി​രു​ക്ക​ർ​മ​ങ്ങ​ളി​ൽ പ​ങ്കു​കൊ​ണ്ട​ത് .

ഉ​ച്ചയ്​ക്ക് 11 ഓ​ടു​കൂ​ടി കൊ​ടി​യേ​റ്റി​നു ശേ​ഷം സ്വ​ർ​ഗാ​രോ​പി​ത മാ​താ​വി​ന്‍റെ ഗ്രോ​ട്ടോ​യ്ക്ക് മു​ന്നി​ൽ പ​രി​ശു​ദ്ധ ജ​പ​മാ​ല​യോ​ടു​കൂ​ടി തി​രു​നാ​ൾ തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യി. ക​ർ​മ്മ​ല​മാ​താ​വി​നെ തി​രു​സ്വ​രൂ​പം തോ​ളി​ൽ സം​വ​ഹി​ച്ചു​കൊ​ണ്ട് ജ​പ​മാ​ല പ്രാ​ർ​ഥ​ന​യി​ൽ രൂ​പ​താ​ധ്യ​ക്ഷ​നോ​ടൊ​പ്പം വി​ശ്വാ​സ​സ​മൂ​ഹം ഒ​ന്ന​ട​ങ്കം പ​ങ്കുചേ​ർ​ന്നു.

തു​ട​ർ​ന്ന് പി​താ​വി​നോ​ടൊ​പ്പം വി​കാ​രി ജ​ന​റ​ൽ റ​വ.ഡോ. ​ആ​ന്‍റ​ണി ചു​ണ്ടെ​ലി​ക്കാ​ട്ട്, ചാ​ൻ​സി​ല​ർ റ​വ. ഡോ. ​മാ​ത്യു പി​ണ​ക്കാ​ട്ട്, കാ​ന്‍റ​ർ​ബ​റി റീ​ജി​യ​ണ​ൽ കോ​ഡി​നേ​റ്റ​ർ ഫാ ​ജോ​സ് അ​ഞ്ചാ​നി​ക്ക​ൽ, തീ​ർ​ഥാ​ട​നം കോ​ഓർഡി​നേ​റ്റ​ർ ഫാ. ​ഷി​നോ​ജ് ക​ള​രി​ക്ക​ൽ, ഒ​പ്പം രൂ​പ​ത​യി​ലെ വി​വി​ധ ഇ​ട​വ​ക മി​ഷ​നു​ക​ൾ എ​ന്നി​വ​യി​ൽ നി​ന്നു​മെ​ത്തി​യ വൈ​ദി​ക​രും ചേ​ർ​ന്ന് ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന അ​ർ​പ്പി​ച്ചു.

പ​രി​ശു​ദ്ധ ക​ർ​മ്മ​ല മാ​താ​വി​ന്‍റെ തി​രു​ന്നാ​ൾ ദി​ന​മാ​യ ജൂ​ലൈ 16ന് സ്ഥാ​പി​ത​മാ​യ ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യ്ക്ക് പ​രി​ശു​ദ്ധ അ​മ്മ​യി​ലൂ​ടെ ല​ഭി​ച്ച അ​നു​ഗ്ര​ഹ​ങ്ങ​ളെ വി​ശു​ദ്ധ കു​ർ​ബാ​ന മ​ധ്യേയുള്ള വ​ച​ന പ്ര​ഘോ​ഷ​ണ​ത്തി​ൽ രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ൽ അ​നു​സ്മ​രി​ച്ചു.

 

NRI

യു​കെ​യി​ൽ ക​ന​ത്ത ഉ​ഷ്ണ​ത​രം​ഗം; താ​പ​നി​ല 34 ഡി​ഗ്രി ക​ട​ന്നേ​ക്കു​മെ​ന്ന് മു​ന്ന​റി​യി​പ്പ്

ല​ണ്ട​ൻ: യു​കെ​യി​ൽ ജ​ന​ജീ​വി​തം അ​സ​ഹ​നീ​യ​മാ​ക്കി അ​സാ​ധാ​ര​ണ​മാ​യ ക​ന​ത്ത ഉ​ഷ്ണ​ത​രം​ഗം തു​ട​രു​ന്നു. ഈ ​വ​ർ​ഷ​ത്തെ ഏ​റ്റ​വും ഉ​യ​ർ​ന്ന താ​പ​നി​ല ശ​നി​യാ​ഴ്ച കെ​ന്‍റി​ലെ ഫ്രി​റ്റ​ൻ​ഡ​നി​ൽ രേ​ഖ​പ്പെ​ടു​ത്തി.

ഇ​വി​ടെ താ​പ​നി​ല 30.5 ഡി​ഗ്രി സെ​ൽ​ഷ്യ​സി​ലെ​ത്തി. മേ​യ് മാ​സ​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ൽ ത​ന്നെ യു​കെ​യി​ൽ താ​പ​നി​ല 30 ഡി​ഗ്രി ക​ട​ക്കു​ന്ന​ത് അ​ത്യ​പൂ​ർ​വ​മാ​യാ​ണ് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ക​ർ ക​ണ​ക്കാ​ക്കു​ന്ന​ത്.

ഇ​തി​ന് മു​ൻ​പ് 2012 മേ​യ് 25നാ​ണ് രാ​ജ്യ​ത്ത് സ​മാ​ന​മാ​യ രീ​തി​യി​ൽ ഉ​യ​ർ​ന്ന ചൂ​ട് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. വ​രും ദി​വ​സ​ങ്ങ​ളി​ൽ രാ​ജ്യ​ത്ത് ചൂ​ട് ഇ​നി​യും വ​ർ​ധി​ക്കു​മെ​ന്നാ​ണ് ല​ണ്ട​ൻ മെ​റ്റ് ഓ​ഫീ​സി​ന്‍റെ പു​തി​യ മു​ന്ന​റി​യി​പ്പ്.

80 വ​ർ​ഷ​ത്തെ റി​ക്കാ​ർ​ഡ് ത​ക​ർ​ന്നേ​ക്കും

ബാ​ങ്ക് അ​വ​ധി ദി​ന​മാ​യ തി​ങ്ക​ളാ​ഴ്ച രാ​ജ്യ​ത്തെ താ​പ​നി​ല 33 മു​ത​ൽ 34 ഡി​ഗ്രി സെ​ൽ​ഷ്യ​സ് വ​രെ ഉ​യ​ർ​ന്നേ​ക്കു​മെ​ന്നാ​ണ് പ്ര​വ​ച​നം. ഇ​ത് സം​ഭ​വി​ക്കു​ക​യാ​ണെ​ങ്കി​ൽ, 1944 മേ​യ് മാ​സ​ത്തി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ 32.8 ഡി​ഗ്രി സെ​ൽ​ഷ്യ​സ് എ​ന്ന എ​ക്കാ​ല​ത്തെ​യും ഉ​യ​ർ​ന്ന റി​ക്കാ​ർ​ഡ് ത​ക​രും.

ല​ണ്ട​ൻ, കാ​ർ​ഡി​ഫ് തു​ട​ങ്ങി​യ പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളി​ൽ ഞാ​യ​റാ​ഴ്ച​യോ​ടെ ഔ​ദ്യോ​ഗി​ക​മാ​യി ഉ​ഷ്ണ​ത​രം​ഗം പ്ര​ഖ്യാ​പി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ട്. മു​ൻ ദ​ശ​ക​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് യു​കെ​യി​ൽ ക​ടു​ത്ത ചൂ​ടു​ള്ള ദി​വ​സ​ങ്ങ​ളു​ടെ എ​ണ്ണം മൂ​ന്നി​ര​ട്ടി​യാ​യി വ​ർ​ധി​ച്ച​താ​യും യു​കെ ഹെ​ൽ​ത്ത് സെ​ക്യൂ​രി​റ്റി ഏ​ജ​ൻ​സി​യു​ടെ (UKHSA) റി​പ്പോ​ർ​ട്ടു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു.

ചൂ​ട് ക​ന​ത്ത​തോ​ടെ ആ​രോ​ഗ്യ മേ​ഖ​ല വ​ലി​യ ജാ​ഗ്ര​ത​യി​ലാ​ണ്. വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ അ​ല​ർ​ട്ടു​ക​ൾ പ്ര​ഖ്യാ​പി​ച്ചു:

ആം​ബ​ർ അ​ല​ർ​ട്ട്: മി​ഡ്‌​ലാ​ൻ​ഡ്‌​സ്, ഈ​സ്റ്റേ​ൺ ഇം​ഗ്ല​ണ്ട്, സൗ​ത്ത് ഈ​സ്റ്റ് ഇം​ഗ്ല​ണ്ട്. (ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ ഉ​യ​ർ​ന്ന താ​പ​നി​ല ആ​രോ​ഗ്യ​ത്തെ നേ​രി​ട്ട് ബാ​ധി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ട്). യെ​ല്ലോ അ​ല​ർ​ട്ട്: ഇം​ഗ്ല​ണ്ടി​ന്‍റെ മ​റ്റ് ഭാ​ഗ​ങ്ങ​ൾ.

കു​ട്ടി​ക​ൾ, മു​തി​ർ​ന്ന പൗ​ര​ന്മാ​ർ, ഗു​രു​ത​ര​മാ​യ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളു​ള്ള​വ​ർ എ​ന്നി​വ​രു​ടെ കാ​ര്യ​ത്തി​ൽ പ്ര​ത്യേ​ക ശ്ര​ദ്ധ വേ​ണ​മെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

അ​നാ​വ​ശ്യ​മാ​യി വെ​യി​ല​ത്തി​റ​ങ്ങ​രു​തെ​ന്നും ധാ​രാ​ളം വെ​ള്ളം കു​ടി​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശ​മു​ണ്ട്.

വി​ല്ല​ൻ ആ​ഗോ​ള കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം

മേ​യ് മാ​സ​ത്തി​ൽ സാ​ധാ​ര​ണ​യാ​യി അ​നു​ഭ​വ​പ്പെ​ടാ​റു​ള്ള സു​ഖ​ക​ര​മാ​യ കാ​ലാ​വ​സ്ഥ​യ്ക്ക് വി​പ​രീ​ത​മാ​യി ഉ​ണ്ടാ​യ ഈ ​ക​ടു​ത്ത ചൂ​ടി​ന് പി​ന്നി​ൽ ആ​ഗോ​ള കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​മാ​ണെ​ന്ന് ശാ​സ്ത്ര​ജ്ഞ​ർ അ​ടി​വ​ര​യി​ട്ട് പ​റ​യു​ന്നു.

വ​രും ആ​ഴ്ച​ക​ളി​ലും ഉ​യ​ർ​ന്ന താ​പ​നി​ല ഇ​തേ​പ​ടി തു​ട​ർ​ന്നേ​ക്കും. ചൂ​ട് കൂ​ടി​യ​തോ​ടെ യു​കെ​യി​ലെ മ​ല​യാ​ളി പ്ര​വാ​സി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള ജ​ന​ങ്ങ​ൾ ക​ടു​ത്ത അ​സ്വ​സ്ഥ​ത​യി​ലാ​ണ്.

വീ​ടു​ക​ളി​ൽ എ​യ​ർ ക​ണ്ടീ​ഷ​ണ​ർ സം​വി​ധാ​ന​ങ്ങ​ൾ കു​റ​വു​ള്ള യു​കെ​യി​ൽ, പെ​ട്ടെ​ന്നു​ണ്ടാ​കു​ന്ന ഇ​ത്ത​രം കാ​ലാ​വ​സ്ഥാ മാ​റ്റ​ങ്ങ​ൾ ജ​ന​ജീ​വി​ത​ത്തെ സാ​ര​മാ​യി ബാ​ധി​ക്കു​ന്നു​ണ്ട്.

ത​ടാ​ക​ങ്ങ​ളി​ലും ന​ദി​ക​ളി​ലും അ​നു​മ​തി​യി​ല്ലാ​ത്ത സ്ഥ​ല​ങ്ങ​ളി​ൽ നീ​ന്താ​ൻ ഇ​റ​ങ്ങ​രു​തെ​ന്ന് സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്.

NRI

900 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള "ആ​ഗ്ന​സ്' അ​ട​ക്ക​മു​ള്ള 66 മ​നു​ഷ്യ​രു​ടെ അ​വ​ശി​ഷ്‌​ട​ങ്ങ​ൾ വീ​ണ്ടും സം​സ്ക​രി​ക്കു​ന്നു

ല​ണ്ട​ൻ: യു​കെ​യി​ലെ കം​ബ്രി​യ​യി​ലു​ള്ള പ്ര​ശ​സ്ത​മാ​യ "ഹോ​ളി ട്രി​നി​റ്റി കെ​ൻ​ഡ​ൽ പാ​രീ​ഷ്' പ​ള്ളി​പ്പ​റ​മ്പി​ൽ നി​ന്ന് ക​ണ്ടെ​ത്തി​യ 900 വ​ർ​ഷ​ത്തോ​ളം പ​ഴ​ക്ക​മു​ള്ള 66 മ​നു​ഷ്യ​രു​ടെ അ​സ്ഥി​കൂ​ട അ​വ​ശി​ഷ്ട​ങ്ങ​ൾ പൂ​ർ​ണ​മാ​യ ആ​ദ​ര​വോ​ടെ വീ​ണ്ടും അ​ട​ക്കം ചെ​യ്യു​ന്നു.

2022-ൽ ​പ​രി​സ്ഥി​തി ഏ​ജ​ൻ​സി പ്ര​ദേ​ശ​ത്ത് ന​ട​ത്തി​യ വെ​ള്ള​പ്പൊ​ക്ക പ്ര​തി​രോ​ധ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കി​ട​യി​ലാ​ണ് ഈ ​മ​ധ്യ​കാ​ല അ​വ​ശി​ഷ്‌‌‌‌​ട​ങ്ങ​ൾ അ​പ്ര​തീ​ക്ഷി​ത​മാ​യി ക​ണ്ടെ​ത്തി​യ​ത്.

ക​ണ്ടെ​ത്തി​യ​വ​രി​ൽ ഒ​രു മ​ധ്യ​വ​യ​സ്‌​ക​യാ​യ സ്ത്രീ​യു​ടെ ത​ല​യോ​ട്ടി കൃ​ത്യ​മാ​യി സം​ര​ക്ഷി​ക്ക​പ്പെ​ട്ടി​രു​ന്ന​തി​നാ​ൽ ശാ​സ്ത്ര​ജ്ഞ​ർ ക​മ്പ്യൂ​ട്ട​ർ സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ സ​ഹാ​യ​ത്തോ​ടെ അ​വ​രു​ടെ മു​ഖ​രൂ​പം ഡി​ജി​റ്റ​ലാ​യി പു​ന​ർ​നി​ർ​മി​ച്ചി​രു​ന്നു.

ഇ​ത് അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ൽ വ​ലി​യ ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റി. ലി​വ​ർ​പൂ​ൾ ജോ​ൺ മൂ​ർ​സ് സ​ർ​വ​ക​ലാ​ശാ​ല​യി​ലെ "ഫേ​സ് ലാ​ബ്' ശാ​സ്ത്ര​ജ്ഞ​രാ​ണ് സ്ത്രീ​യു​ടെ മു​ഖം പു​ന​ർ​നി​ർ​മി​ച്ച​ത്.

നീ​ല​ക്ക​ണ്ണു​ക​ളും ത​ല​യി​ൽ ഇ​രു​ണ്ട ട​ർ​ബ​നും ധ​രി​ച്ച ഈ ​മ​ധ്യ​കാ​ല സ്ത്രീ​യു​ടെ ചി​ത്രം ച​രി​ത്ര​പ്രേ​മി​ക​ളെ അ​ത്ഭു​ത​പ്പെ​ടു​ത്തു​ന്ന​താ​യി​രു​ന്നു.

 

NRI

യുകെയെ നടുക്കിയ രണ്ട് പതിറ്റാണ്ട് മുൻപത്തെ പെൺവാണിഭം; 20 പ്രതികൾക്ക് 277 വർഷം തടവ്

ല​ണ്ട​ൻ: യു​കെ​യി​ലെ വെ​സ്റ്റ് യോ​ർ​ക്ക്ഷെ​യ​റി​ലെ കി​ർ​ക്ലീ​സി​ൽ ര​ണ്ട് പ​തി​റ്റാ​ണ്ട് മു​ൻ​പ് പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​ക​ളെ ആ​സൂ​ത്രി​ത​മാ​യി ലൈം​ഗി​ക ചൂ​ഷ​ണ​ത്തി​നി​ര​യാ​ക്കി​യ കേ​സി​ൽ 20 പ്ര​തി​ക​ൾ​ക്ക് ആ​കെ 277 വ​ർ​ഷം ത​ട​വു​ശി​ക്ഷ വി​ധി​ച്ച് ലീ​ഡ്സ് ക്രൗ​ൺ കോ​ട​തി.

വെ​സ്റ്റ് യോ​ർ​ക്ക്ഷെ​യ​ർ പോ​ലീ​സി​ന്‍റെ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ അ​ന്വേ​ഷ​ണ​ങ്ങ​ളി​ലൊ​ന്നാ​യ ഈ ​കേ​സി​ൽ, ദ​ശാ​ബ്‌ദങ്ങ​ൾ​ക്ക് ശേ​ഷ​മാ​ണ് പ്ര​തി​ക​ൾ​ക്ക് അ​ർ​ഹ​മാ​യ ശി​ക്ഷ വാ​ങ്ങി​ക്കൊ​ടു​ക്കാ​ൻ സാ​ധി​ച്ച​ത്.

ഇ​ര​ക​ളു​ടെ സു​ര​ക്ഷ മു​ൻ​നി​ർ​ത്തി കേ​സി​ന്മേ​ൽ ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന ക​ർ​ശ​ന​മാ​യ മാ​ധ്യ​മ​വി​ല​ക്കു​ക​ൾ കോ​ട​തി പൂ​ർ​ണ​മാ​യി നീ​ക്കി​യ​തോ​ടെ​യാ​ണ് ഞെ​ട്ടി​ക്കു​ന്ന ഈ ​വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ടാ​ൻ സാ​ധി​ച്ച​തെ​ന്ന് പ​ലീ​സ് വ്യ​ക്ത​മാ​ക്കി.

പീ​ഡ​നം തു​ട​ങ്ങി​യ​ത് പ​ന്ത്ര​ണ്ടാം വ​യ​സി​ൽ

യു​കെ​യി​ലെ ഡ്യൂ​സ്ബ​റി, ബാ​റ്റ്ലി എ​ന്നീ പ്ര​ദേ​ശ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് 1995 മു​ത​ൽ 2003 വ​രെ​യു​ള്ള കാ​ല​യ​ള​വി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ ക്രൂ​ര​കൃ​ത്യ​ങ്ങ​ൾ അ​ര​ങ്ങേ​റി​യ​ത്. പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത മൂ​ന്ന് പെ​ൺ​കു​ട്ടി​ക​ളെ​യാ​ണ് പ്ര​തി​ക​ൾ മ​ദ്യ​വും മ​യ​ക്കു​മ​രു​ന്നും ന​ൽ​കി വ​ർ​ഷ​ങ്ങ​ളോ​ളം ക്രൂ​ര​മാ​യ ലൈം​ഗി​ക ചൂ​ഷ​ണ​ത്തി​ന് ഇ​ര​യാ​ക്കി​യ​ത്.

പീ​ഡ​നം ആ​രം​ഭി​ക്കു​മ്പോ​ൾ ഇ​ര​ക​ളി​ൽ ഒ​രു പെ​ൺ​കു​ട്ടി​ക്ക് വെ​റും 12 വ​യ​സ്സ് മാ​ത്ര​മാ​യി​രു​ന്നു പ്രാ​യം. പ്രാ​ദേ​ശി​ക​മാ​യി ശ​ക്ത​രാ​യ പ്ര​തി​ക​ൾ ത​ങ്ങ​ളെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​രു​ന്ന​തി​നാ​ലാ​ണ് വി​വ​രം പു​റ​ത്തു​പ​റ​യാ​ൻ പെ​ൺ​കു​ട്ടി​ക​ൾ​ക്ക് വ​ർ​ഷ​ങ്ങ​ളോ​ളം കാ​ത്തി​രി​ക്കേ​ണ്ടി വ​ന്ന​ത്.

പി​ന്നീ​ട് മു​തി​ർ​ന്ന സ്ത്രീ​ക​ളാ​യ ശേ​ഷ​മാ​ണ് ഇ​വ​ർ ത​ങ്ങ​ൾ നേ​രി​ട്ട ക്രൂ​ര​ത​ക​ൾ​ക്കെ​തി​രേ പൊ​ലീ​സി​നെ സ​മീ​പി​ക്കാ​ൻ ധീ​ര​ത കാ​ണി​ച്ച​ത്.

ആ​റ് വി​ചാ​ര​ണ​ക​ൾ; പ്ര​തി​ക​ൾ​ക്ക് ക​ടു​ത്ത ശി​ക്ഷ

കേ​സി​ന്‍റെ വി​ചാ​ര​ണാ ന​ട​പ​ടി​ക​ൾ 2023 ജൂ​ലൈ​യി​ലാ​ണ് ലീ​ഡ്സ് ക്രൗ​ൺ കോ​ട​തി​യി​ൽ ആ​രം​ഭി​ച്ച​ത്. പ്ര​തി​ക​ളു​ടെ എ​ണ്ണ​ക്കൂ​ടു​ത​ലും കേ​സു​ക​ളു​ടെ സ​ങ്കീ​ർ​ണ്ണ​ത​യും കാ​ര​ണം ആ​റ് വ്യ​ത്യ​സ്ത വി​ചാ​ര​ണ​ക​ളാ​യി​ട്ടാ​ണ് കേ​സ് കോ​ട​തി കേ​ട്ട​ത്.

2024 സെ​പ്റ്റം​ബ​റോ​ടെ വി​ചാ​ര​ണ​ക​ൾ പൂ​ർ​ത്തി​യാ​വു​ക​യും 2025-ഓ​ടെ എ​ല്ലാ പ്ര​തി​ക​ൾ​ക്കു​മു​ള്ള ക​ടു​ത്ത ശി​ക്ഷാ​വി​ധി​ക​ൾ കോ​ട​തി പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്തു.

പ്ര​തി​ക​ളി​ൽ പ്ര​ധാ​നി​ക​ളാ​യ ചി​ല​ർ​ക്ക് ല​ഭി​ച്ച ശി​ക്ഷാ​വി​വ​ര​ങ്ങ​ൾ:

സ​ജി​ദ് മ​ജീ​ദ്: 28 വ​ർ​ഷം ക​ഠി​ന​ത​ട​വ്. മ​നാ​ഫ് ഹു​സൈ​ൻ: 25 വ​ർ​ഷം ത​ട​വ്. താ​രി​ഖ് അ​സം: 24 വ​ർ​ഷം ത​ട​വ്. സു​ൽ​ഫി​ക്ക​ർ അ​ലി: 22 വ​ർ​ഷം ആറ് മാ​സം ത​ട​വ്.

ഔ​റം​ഗ​സേ​ബ് അ​സം: 20 വ​ർ​ഷം ത​ട​വ് (ഇ​യാ​ൾ മാ​ത്രം പ​ത്ത് ബ​ലാ​ത്സം​ഗ കു​റ്റ​ങ്ങ​ളി​ലാ​ണ് കു​റ്റ​ക്കാ​ര​നെ​ന്ന് കോ​ട​തി ക​ണ്ടെ​ത്തി​യ​ത്).

ഷ​ക്കീ​ൽ ഹ​ഖ്:19 വ​ർ​ഷം ത​ട​വ്. റ​ഫീ​ഖ് പ​ട്ടേ​ൽ, സ​ഹീ​ദ് അ​ലി നാ​വ്സ​ർ​ക്ക: 18 വ​ർ​ഷം വീ​തം ത​ട​വ്.

കൂ​ടാ​തെ, അ​ൻ​സാ​ർ മ​ഹ്മൂ​ദ് ഖ​യൂം എ​ന്ന പ്ര​തി​ക്ക് ഈ ​കേ​സി​ൽ ല​ഭി​ച്ച 10 വ​ർ​ഷ​ത്തെ ത​ട​വ് ഇ​യാ​ളു​ടെ മു​ൻ​പ​ത്തെ മ​റ്റൊ​രു ശി​ക്ഷ​യ്ക്കൊ​പ്പം ചേ​ർ​ത്ത​തോ​ടെ ആ​കെ ശി​ക്ഷ 30 വ​ർ​ഷ​മാ​യി ഉ​യ​ർ​ന്നു.

സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന ദോ​ണ ലി​ൻ എ​ന്ന 45 വ​യ​സ്സു​കാ​രി​ക്ക് വേ​ശ്യാ​വൃ​ത്തി നി​യ​ന്ത്രി​ക്കു​ക​യും പെ​ൺ​കു​ട്ടി​ക​ളെ സം​ഘ​ത്തി​ലേ​ക്ക് എ​ത്തി​ക്കാ​ൻ സ​ഹാ​യി​ക്കു​ക​യും ചെ​യ്ത​തി​ന് മൂ​ന്ന് വ​ർ​ഷം ത​ട​വു​ശി​ക്ഷ​യും കോ​ട​തി വി​ധി​ച്ചു.

കോ​ട​തി ന​ട​പ​ടി​ക​ളും മാ​ധ്യ​മ​വി​ല​ക്കും

ഇ​ര​ക​ളാ​യ സ്ത്രീ​ക​ളു​ടെ സ്വ​കാ​ര്യ​ത​യും സു​ര​ക്ഷ​യും മു​ൻ​നി​ർ​ത്തി​യും, വി​ചാ​ര​ണ​യെ ബാ​ധി​ക്കാ​തി​രി​ക്കാ​നും കോ​ട​തി ക​ർ​ശ​ന​മാ​യ വാ​ർ​ത്താ വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു. ഒ​ന്നി​ന് പു​റ​കെ ഒ​ന്നാ​യി ന​ട​ന്ന വി​ചാ​ര​ണ​ക​ളി​ൽ പ്ര​തി​ക​ൾ എ​ല്ലാ​വ​രും ശി​ക്ഷി​ക്ക​പ്പെ​ട്ട​തോ​ടെ​യാ​ണ് ഈ ​വി​ല​ക്ക് നീ​ക്കാ​ൻ കോ​ട​തി അ​നു​മ​തി ന​ൽ​കി​യ​ത്.

ബ്രി​ട്ട​നി​ലെ ഏ​ഷ്യ​ൻ കു​ടി​യേ​റ്റ സ​മൂ​ഹ​ത്തി​ൽ നി​ന്നു​ള്ള ചി​ല സം​ഘ​ങ്ങ​ൾ ഇ​ത്ത​രം പെ​ൺ​വാ​ണി​ഭ​ങ്ങ​ൾ ന​ട​ത്തു​ന്ന​തി​നെ​തി​രെ യു​കെ​യി​ൽ വ​ലി​യ ജ​ന​കീ​യ പ്ര​തി​ഷേ​ധ​ങ്ങ​ൾ മു​ൻ​പും ന​ട​ന്നി​ട്ടു​ണ്ട്.

"വ​ർ​ഷ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും ത​ങ്ങ​ൾ നേ​രി​ട്ട ആ​ഘാ​ത​ത്തി​ൽ നി​ന്നും പ​ത​റാ​തെ ഇ​ര​ക​ൾ കോ​ട​തി​യി​ൽ മൊ​ഴി ന​ൽ​കാ​ൻ ത​യ്യാ​റാ​യി. ഈ ​വേ​ട്ട​ക്കാ​ർ ഒ​ടു​വി​ൽ ജ​ഴി​ക്കു​ള്ളി​ലാ​യി എ​ന്ന​ത് നീ​തി​യു​ടെ വി​ജ​യ​മാ​ണ്.

വൈ​കി​യാ​ണെ​ങ്കി​ലും ഇ​ര​ക​ൾ​ക്ക് അ​ർ​ഹി​ച്ച നീ​തി ഉ​റ​പ്പാ​ക്കാ​ൻ സാ​ധി​ച്ച​തി​ൽ അ​ഭി​മാ​ന​മു​ണ്ടെ​ന്ന്." വെ​സ്റ്റ് യോ​ർ​ക്ക്ഷെ​യ​ർ പോ​ലീ​സ് ഡി​സി​ഐ റോ​ബ് സ്റ്റീ​വ​ൻ​സ് പ​റ​ഞ്ഞു.

ഈ ​ച​രി​ത്ര​വി​ധി യു​കെ​യി​ലെ ഇ​ത്ത​രം കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടു​ന്ന​വ​ർ​ക്കു​ള്ള ശ​ക്ത​മാ​യ മു​ന്ന​റി​യി​പ്പാ​ണെ​ന്ന് ക​മ്മ്യൂ​ണി​റ്റി നേ​താ​ക്ക​ളും മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​രും വി​ല​യി​രു​ത്തി.

NRI

‘സ​ഭ​യും പ്ര​വാ​സ ജീ​വി​ത​വും: ഗ്ലോ​ബ​ൽ ക​ത്തോ​ലി​ക്കാ കോ​ൺ​ഗ്ര​സ് വെ​ബി​നാ​ർ ശ​നി​യാ​ഴ്ച

ബെ​ർ​ലി​ൻ: ഗ്ലോ​ബ​ൽ ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ "സ​ഭ​യും പ്ര​വാ​സ ജീ​വി​ത​വും' എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി അ​ന്താ​രാ​ഷ്‌​ട്ര വെ​ർ​ച്വ​ൽ വെ​ബി​നാ​ർ സം​ഘ​ടി​പ്പി​ക്കു​ന്നു. ശ​നി​യാ​ഴ്ച സൂം ​പ്ലാ​റ്റ്ഫോ​മി​ലൂ​ടെ ന​ട​ക്കു​ന്ന വെ​ബി​നാ​ർ ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലു​ള്ള വി​ശ്വാ​സി​ക​ളെ ഒ​രേ വേ​ദി​യി​ൽ അ​ണി​നി​ര​ത്തും.

യു​കെ​യി​ലെ മു​ൻ മേ​യ​റും ബ്രി​സ്റ്റ​ൾ - ബ്രാ​ഡ്‍​ലി​സ്റ്റോ​ക്ക് കൗ​ൺ​സി​ല​റു​മാ​യ ടോം ​ആ​ദി​ത്യ ആ​ണ് വെ​ബി​നാ​റി​ലെ മു​ഖ്യ​പ്ര​ഭാ​ഷ​ക​ൻ. ഗ്ലോ​ബ​ൽ ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സി​ന്‍റെ ഗ്ലോ​ബ​ൽ ടീ​മാ​ണ് പ​രി​പാ​ടി​യു​ടെ സം​ഘാ​ട​ന ചു​മ​ത​ല വ​ഹി​ക്കു​ന്ന​ത്.

ലോ​ക​ത്തി​ന്‍റെ വി​വി​ധ കോ​ണു​ക​ളി​ൽ നി​ന്നു​ള്ള വി​ശ്വാ​സി​ക​ൾ പ​ങ്കെ​ടു​ക്കു​ന്ന വെ​ബി​നാ​റി​ലേ​ക്ക് ഏ​വ​രെ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

വെ​ബി​നാ​ർ സ​മ​യം (വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ): ഇ​ന്ത്യ - രാ​ത്രി 8:30 മു​ത​ൽ 9:30 വ​രെ, യു​കെ - വൈ​കു​ന്നേ​രം നാ​ല് മു​ത​ൽ അ​ഞ്ച് വ​രെ, ജ​ർ​മ​നി - വൈ​കു​ന്നേ​രം അ​ഞ്ച് മു​ത​ൽ ആ​റ് വ​രെ.

Join Zoom Meeting: https://us05web.zoom.us/j/88403951815?pwd=RLCrxmqaOtJUIapqtwvxSnUblqtzGU.1.

Meeting chat link: https://us05web.zoom.us/launch/jc/88403951815.

മീ​റ്റിം​ഗ് ഐ​ഡി: 884 0395 1815, പാ​സ്കോ​ഡ്: 2026.

NRI

എ​യ്‌​ൽ​സ്‌​ഫോ​ർ​ഡ് തീ​ർ​ഥാ​ട​നം ശ​നി​യാ​ഴ്ച; വി​പു​ല​മാ​യ ഒ​രു​ക്ക​ങ്ങ​ൾ

എ​യ്‌​ൽ​സ്‌​ഫോ​ർ​ഡ്: പ​രി​ശു​ദ്ധ അ​മ്മ വി​ശു​ദ്ധ സൈ​മ​ൺ സ്റ്റോ​ക്കി​ന് പ്ര​ത്യ​ക്ഷ​പ്പെ​ട്ട് ന​ൽ​കി​യ ഉ​ത്ത​രീ​യ​ത്തി​ന്‍റെ ഉ​റ​വി​ട​ഭൂ​മി​യാ​യ എ​യ്‌​ൽ​സ്‌​ഫോ​ഡി​ൽ ശ​നി​യാ​ഴ്ച (മേ​യ് 23) ന​ട​ത്തു​ന്ന ഒ​ൻ​പ​താ​മ​ത് തീ​ർ​ഥാ​ട​ന​ത്തി​ന് വി​പു​ല​മാ​യ ഒ​രു​ക്ക​ങ്ങ​ൾ.

ക​ർ​മ്മ​ല​നാ​ഥ​യു​ടെ സ​ന്നി​ധി​യി​ലേ​ക്ക് ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന ഈ ​തീ​ർ​ഥാ​ട​നം ബ്രി​ട്ട​നി​ലെ ക്രൈ​സ്ത​വ വി​ശ്വാ​സി​ക​ളു​ടെ​യും മ​രി​യ​ഭ​ക്ത​രു​ടെ​യും ആ​ത്മീ​യ സം​ഗ​മ​വേ​ദി​യാ​കും.

രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ൽ തീ​ർ​ഥാ​ട​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കും. രൂ​പ​ത​യു​ടെ ല​ണ്ട​ൻ, കാ​ന്‍റ​ർ​ബ​റി റീ​ജി​യ​ണു​ക​ളും എ​യ്‌​ൽ​സ്‌​ഫോ​ർ​ഡ് ഔ​ർ ലേ​ഡി ഓ​ഫ് മൗ​ണ്ട് കാ​ർ​മ​ൽ മി​ഷ​നു​മാ​ണ് തീ​ർ​ഥാ​ട​ന​ത്തി​ന്‍റെ ചു​മ​ത​ല വ​ഹി​ക്കു​ന്ന​ത്.

ശ​നി​യാ​ഴ്ച രാ​വി​ലെ 11ന് ​കൊ​ടി​യേ​റ്റ്, നേ​ർ​ച്ച സ്വീ​ക​ര​ണം, തു​ട​ർ​ന്ന് 11.30ന് ​എ​യ്‌​ൽ​സ്‌​ഫോ​ർ​ഡി​ലെ പ്ര​ശ​സ്ത​മാ​യ ജ​പ​മാ​ലാ​രാ​മ​ത്തി​ലൂ​ടെ വി​മ​ൻ​സ് ഫോ​റ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​ർ​മ്മ​ല​മാ​താ​വി​ന്‍റെ രൂ​പ​വും സം​വ​ഹി​ച്ചു​കൊ​ണ്ടു​ള്ള ഭ​ക്തി​നി​ർ​ഭ​ര​മാ​യ കൊ​ന്ത​പ്ര​ദി​ക്ഷ​ണം ന​ട​ക്കും.

1.15ന് ​പ്ര​സു​ദേ​ന്തി വാ​ഴ്ച, ഉ​ച്ച​യ്ക്ക് 1.30ന് ​രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ലി​ന്‍റെ മു​ഖ്യ കാ​ർ​മി​ക​ത്വ​ത്തി​ൽ രൂ​പ​ത​യി​ലെ വൈ​ദി​ക​രും ചേ​ർ​ന്ന് അ​ർ​പ്പി​ക്ക​പ്പെ​ടു​ന്ന ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന, ല​ദീ​ഞ്ഞ്, തു​ട​ർ​ന്ന് വി​ശ്വാ​സ​പ്ര​ഘോ​ഷ​ണ​ത്തി​ന്‍റെ പ്ര​തീ​ക​മാ​യി വാ​ദ്യ​മേ​ള​ങ്ങ​ളു​ടെ അ​ക​മ്പ​ടി​യോ​ടു​കൂ​ടി​യു​ള്ള ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ പ്ര​ദി​ക്ഷ​ണം എ​ന്നി​വ ന​ട​ക്കും.

എ​യ്‌​ൽ​സ്‌​ഫോ​ഡി​ൽ തീ​ർ​ഥാ​ട​ക​രാ​യി എ​ത്തി​ച്ചേ​രു​ന്ന എ​ല്ല​വ​ർ​ക്കും സ്നേ​ഹ​ക്കൂ​ട്ടാ​യ്മ​യു​ടെ ഭാ​ഗ​മാ​യി സ്‌​നേ​ഹ​വി​രു​ന്നും ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. തീ​ർ​ഥാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു തി​രു​നാ​ൾ പ്ര​സു​ദേ​ന്തി​യാ​കു​ന്ന​തി​നും നേ​ർ​ച്ച​കാ​ഴ്ച​ക​ൾ സ​മ​ർ​പ്പി​ക്കു​ന്ന​തി​നും ക​ഴു​ന്ന്, മു​ടി എ​ന്നി​വ എ​ഴു​ന്ന​ള്ളി​ക്കു​ന്ന​തി​നും അ​ടി​മ വ​യ്ക്കു​ന്ന​തി​നും കു​മ്പ​സാ​ര​ത്തി​നും പ്ര​ത്യേ​ക സൗ​ക​ര്യം ഉ​ണ്ടാ​യി​രി​ക്കും.

തീ​ർ​ഥാ​ട​ക​ർ​ക്കാ​യി കാ​റു​ക​ളും കോ​ച്ചു​ക​ളും പാ​ർ​ക്ക് ചെ​യ്യു​ന്ന​തി​ന് വി​ശാ​ല​മാ​യ പാ​ർ​ക്കിം​ഗ് സൗ​ക​ര്യം ഉ​ണ്ടാ​യി​രി​ക്കും. വി​മ​ൻ​സ് ഫോ​റ​ത്തി​ന്‍റെ​യും മെ​ൻ​സ് ഫോ​റ​ത്തി​ന്‍റെ​യും എ​സ്എം​വെെ​എ​മ്മി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ മി​ത​മാ​യ നി​ര​ക്കി​ൽ ല​ഘു​ഭ​ക്ഷ​ണ​ശാ​ല, ടീ, ​കോ​ഫീ കൗ​ണ്ട​റു​ക​ൾ, ഭ​ക്ത​സാ​ധ​ന​ങ്ങ​ളു​ടെ സ്റ്റാ​ൾ എ​ന്നി​വ ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്.

ക​ർ​മ്മ​ല​മാ​താ​വി​ന്‍റെ അ​നു​ഗ്ര​ഹാ​രാ​മ​ത്തി​ലേ​ക്ക് ന​ട​ത്ത​പ്പെ​ടു​ന്ന തീ​ർ​ഥാ​ട​ന​ത്തി​ലേ​ക്കും തി​രു​ക്ക​ർ​മ​ങ്ങ​ളി​ലേ​ക്കും ഏ​വ​രെ​യും ക്ഷ​ണി​ക്കു​ന്ന​താ​യി പി​ൽ​ഗ്രി​മേ​ജ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഫാ. ​ഷി​നോ​ജ് ക​ള​രി​ക്ക​ൽ അ​റി​യി​ച്ചു.

പ്ര​സു​ദേ​ന്തി ആ​കു​വാ​ൻ താ​ത്പ​ര്യ​മു​ള്ള​വ​ർ താ​ഴെ​കാ​ണു​ന്ന ലി​ങ്കി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യേ​ണ്ട​താ​ണ്. https://forms.gle/pJZLd5RoNP4pQ61X9

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ഫാ. ​ഷി​നോ​ജ് ക​ള​രി​ക്ക​ൽ - 07920690343. വി​ലാ​സം: The Friars, Aylesford, Kent, ME20 7BX.

International

യു​കെ​യി​ലെ ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ മേ​യ​റാ​യി ഇ​ന്ത്യ​ന്‍ വം​ശ​ജ​ൻ

ല​​​​​ണ്ട​​​​​ന്‍: യു​​​​​കെ​​​​​യി​​​​​ലെ ഏ​​​​​റ്റ​​​​​വും പ്രാ​​​​​യം കു​​​​​റ​​​​​ഞ്ഞ മേ​​​​​യ​​​​​റാ​​​​​യി ഇ​​​​​ന്ത്യ​​​​​ന്‍ വം​​​​​ശ​​​​​ജ​​​​​നാ​​​​​യ തു​​​​​ഷാ​​​​​ര്‍ കു​​​​​മാ​​​​​ര്‍.

എ​​​​​ല്‍​സ്ട്രി ആ​​​​​ന്‍​ഡ് ബോ​​​​​റെ​​​​​ഹാം​​​​​വു​​​​​ഡ് ന​​​​​ഗ​​​​​ര​​​​​ത്തി​​​​​ന്‍റെ പു​​​​​തി​​​​​യ മേ​​​​​യ​​​​​റാ​​​​​യി ചു​​​​​മ​​​​​ത​​​​​ല​​​​​യേ​​​​​റ്റ​​​​​തോ​​​​​ടെ ബ്രി​​​​​ട്ട​​​​​ന്‍റെ ച​​​​​രി​​​​​ത്ര​​​​​ത്തി​​​​​ല്‍ മേ​​​​​യ​​​​​ര്‍പ​​​​​ദ​​​​​വി​​​​​യി​​​​​ലെ​​​​​ത്തു​​​​​ന്ന ഏ​​​​​റ്റ​​​​​വും പ്രാ​​​​​യം കു​​​​​റ​​​​​ഞ്ഞ ഇ​​​​​ന്ത്യ​​​​​ന്‍ വം​​​​​ശ​​​​​ജ​​​​​നെ​​​​​ന്ന ബ​​​​​ഹു​​​​​മ​​​​​തി​​​​​യാ​​​​​ണ് ഈ ​​ഇ​​രു​​പ​​ത്തി​​മൂ​​ന്നു​​കാ​​​​​ര​​​​​ന്‍ സ്വ​​​​​ന്ത​​​​​മാ​​​​​ക്കി​​​​​യ​​​​​ത്.

ല​​​​​ണ്ട​​​​​നി​​​​​ലെ കിം​​​​​ഗ്‌​​​​​സ് കോ​​​​​ളേ​​​​​ജി​​​​​ല്‍നി​​​​​ന്ന് പൊ​​​​​ളി​​​​​റ്റി​​​​​ക്ക​​​​​ല്‍ സ​​​​​യ​​​​​ന്‍​സി​​​​​ല്‍ ബി​​​​​രു​​​​​ദം നേ​​​​​ടി​​​​​യ തു​​​​​ഷാ​​​​​ര്‍, ഈ ​​​​​പ​​​​​ദ​​​​​വി​​​​​യി​​​​​ലേ​​​​​ക്ക് എ​​​​​ത്തു​​​​​ന്ന​​​​​തി​​​​​നു മു​​​​​ന്പ് ഡെ​​​​​പ്യൂ​​​​​ട്ടി മേ​​​​​യ​​​​​റാ​​​​​യി സേ​​​​​വ​​​​​ന​​​​​മ​​​​​നു​​​​​ഷ്ഠി​​​​​ക്കു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു.

ഈ ​​​​​പ​​​​​ദ​​​​​വി ല​​​​​ഭി​​​​​ച്ച​​​​ത് വ​​​​​ലി​​​​​യൊ​​​​​രു ബ​​​​​ഹു​​​​​മ​​​​​തി​​​​​യാ​​​​​ണെ​​​​​ന്നും ത​​​​​ന്‍റെ യാ​​​​​ത്ര​​​​​യി​​​​​ല്‍ പി​​​​​ന്തു​​​​​ണ​​​​​ച്ച എ​​​​​ല്ലാ​​​​​വ​​​​​രോ​​​​​ടും ന​​​​​ന്ദി​​​​​യു​​​​​ണ്ടെ​​​​​ന്നും തു​​​​​ഷാ​​​​​ര്‍ കു​​​​​മാ​​​​​ര്‍ പ്ര​​​​​തി​​​​​ക​​​​​രി​​​​​ച്ചു.

ക​​​​​ഴി​​​​​ഞ്ഞ ഒ​​​​​രു വ​​​​​ര്‍​ഷ​​​​​മാ​​​​​യി ന​​​​​ഗ​​​​​ര​​​​​ത്തെ ന​​​​​യി​​​​​ച്ച മു​​​​​ന്‍ മേ​​​​​യ​​​​​ര്‍ ഡാ​​​​​ന്‍ ഒ​​​​​സാ​​​​​രോ​​​​​വി​​​​​നോ​​​​​ട് ത​​​​​നി​​​​​ക്ക് ന​​​​​ല്‍​കി​​​​​യ മാ​​​​​ര്‍​ഗ​​​​​നി​​​​​ര്‍​ദ്ദേ​​​​​ശ​​​​​ങ്ങ​​​​​ള്‍​ക്ക് അ​​​​​ദ്ദേ​​​​​ഹം പ്ര​​​​​ത്യേ​​​​​ക ന​​​​​ന്ദി അ​​​​​റി​​​​​യി​​​​​ച്ചു.

NRI

കോട്ടയം സ്വദേശി യുകെയിൽ ഡെപ്യൂട്ടി മേയർ

ല​ണ്ട​ൻ: യു​കെ​യി​ലെ ബേ​സിം​ഗ്‌ സ്‌​റ്റോ​ക്ക് ബ​റോ കൗ​ൺ​സി​ലി​ന്‍റെ പു​തി​യ ഡെ​പ്യൂ​ട്ടി മേ​യ​റാ​യി മ​ല​യാ​ളി​യാ​യ സ​ജീ​ഷ് ടോം ​തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ക​ഴി​ഞ്ഞ​യാ​ഴ്ച ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഹാം​ഷ​യ​ർ കൗ​ണ്ടി​യി​ലെ ലേ​ബ​ർ പാ​ർ​ട്ടി കൗ​ൺ​സി​ല​റാ​യി ഇ​ദ്ദേ​ഹം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​രു​ന്നു.

ഒ​രേ​സ​മ​യം കൗ​ണ്ടി കൗ​ൺ​സി​ല​റും ബ​റോ​യു​ടെ ഡെ​പ്യൂ​ട്ടി മേ​യ​റു​മാ​കു​ന്ന ആ​ദ്യ മ​ല​യാ​ളി​യാ​ണ് സ​ജീ​ഷ് ടോം. 2021 ​മു​ത​ൽ ബേ​സിം​ഗ്‌ സ്‌​റ്റോ​ക്ക് ബ​റോ കൗ​ൺ​സി​ലി​ലെ പോ​പ്പി​ലി വാ​ർ​ഡി​നെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന സ​ജീ​ഷ് ടോം, ​യു​കെ​യി​ലെ മേ​യ​റ​ൽ പ്രോ​ട്ടോ​കോ​ൾ അ​നു​സ​രി​ച്ച് അ​ടു​ത്ത വ​ർ​ഷം മേ​യി​ൽ മേ​യ​ർ പ​ദ​വി​യി​ലെ​ത്തും.

കോ​ട്ട​യം ജി​ല്ല​യി​ൽ വൈ​ക്കം ചെ​മ്പ് അ​യ്യ​നം​പ​റ​മ്പി​ൽ കു​ടും​ബാം​ഗ​മാ​യ സ​ജീ​ഷി​ന്‍റെ കു​ടും​ബം ഇ​പ്പോ​ൾ എ​റ​ണാ​കു​ളം ജി​ല്ല​യി​ൽ തെ​ക്ക​ൻ പ​റ​വൂ​രി​ലാ​ണ്. ഭാ​ര്യ ആ​ൻ​സി ഹാം​ഷ​യ​ർ ഹോ​സ്പി​റ്റ​ൽ​സ് എ​ൻ​എ​ച്ച്എ​സ് ഫൗ​ണ്ടേ​ഷ​ൻ ട്ര​സ്റ്റി​ൽ ഐ​സി​യു ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ ഡെ​പ്യൂ​ട്ടി സി​സ്റ്റ​റാ​ണ്. മ​ക​ൾ അ​ലീ​ന ല​ണ്ട​നി​ൽ ജോ​ലി ചെ​യ്യു​ന്നു.

International

ഹിന്ദുജ യുകെയിലെ ഏറ്റവും വലിയ സന്പന്ന കുടുംബം

ല​​ണ്ട​​ൻ: യു​​കെ​​യി​​ലെ സ​​മ്പ​​ന്ന കു​​ടും​​ബ​​ങ്ങ​​ളു​​ടെ പ​​ട്ടി​​ക​​യി​​ൽ ഹി​​ന്ദു​​ജ കു​​ടും​​ബം ഒ​​ന്നാം സ്ഥാ​​നം നി​​ല​​നി​​ർ​​ത്തി. ഇ​​ന്ന​​ലെ പു​​റ​​ത്തി​​റ​​ങ്ങി​​യ സ​​ൺ​​ഡേ ടൈം​​സ് റി​​ച്ച് ലി​​സ്റ്റി​​ലാ​​ണ് ഹി​​ന്ദു​​ജ​​മാ​​ർ ഒ​​ന്നാം​​സ്ഥാ​​നം നി​​ല​​നി​​ർ​​ത്തി​​യ​​ത്.

സ​​ഞ്ജ​​യ് ഹി​​ന്ദു​​ജ, ധീ​​ര​​ജ് ഹി​​ന്ദു​​ജ സ​​ഹോ​​ദ​​ര​​ന്മാ​​രു​​ടെ കു​​ടും​​ബം തു​​ട​​ർ​​ച്ച​​യാ​​യ അ​​ഞ്ചാം വ​​ർ​​ഷ​​മാ​​ണ് ഒ​​ന്നാം സ്ഥാ​​നം നി​​ല​​നി​​ർ​​ത്തി​​യ​​ത്. ഇ​​വ​​രു​​ടെ പി​​താ​​വ് ഗോ​​പി ഹി​​ന്ദു​​ജ ക​​ഴി​​ഞ്ഞ ന​​വം​​ബ​​റി​​ലാ​​ണ് അ​​ന്ത​​രി​​ച്ച​​ത്.

3800 കോ​​ടി പൗ​​ണ്ടാ​​ണ് ഹി​​ന്ദു​​ജ കു​​ടും​​ബ​​ത്തി​​ന്‍റെ ആ​​സ്തി. 30 രാ​​ജ്യ​​ങ്ങ​​ളി​​ൽ​​ഹി​​ന്ദു​​ജ ഗ്രൂ​​പ്പ് പ്ര​​വ​​ർ​​ത്തി​​ക്കു​​ന്നു. മൊ​​ബി​​ലി​​റ്റി, ഡി​​ജി​​റ്റ​​ൽ ടെ​​ക്നോ​​ള​​ജി, ബാ​​ങ്കിം​​ഗ്, ഫി​​നാ​​ൻ​​ഷ്യ​​ൽ സ​​ർ​​വീ​​സ​​സ്, മീ​​ഡി​​യ, ഊ​​ർ​​ജം, റി​​യ​​ൽ എ​​സ്റ്റേ​​റ്റ്, ഹെ​​ൽ​​ത്ത് കെ​​യ​​ർ തു​​ട​​ങ്ങി​​യ വി​​വി​​ധ മേ​​ഖ​​ല​​ക​​ളി​​ൽ ഹി​​ന്ദു​​ജ ഗ്രൂ​​പ്പി​​നു നി​​ക്ഷേ​​പ​​മു​​ണ്ട്.

Latest News

Corehub Up